For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ അതീവ ശ്രദ്ധയോടെയിരിക്കണം: ഒമിക്രോണ്‍ നിസ്സാരമല്ല

|

ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ നല്‍കേണ്ട ഒരു സമയമാണ് ഇപ്പോഴുള്ളത്. കാരണം ഒമിക്രോണ്‍ എന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് അതിവ്യാപനശേഷിയോടെ ലോകത്താകമാകം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ അല്‍പം ഗുരുതരമായ അവസ്ഥയിലാണ് കൊവിഡ് ബാധിക്കുന്നത്. ഗര്‍ഭിണികളേയും ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കാവുന്നതാണ്. ഇത് ഒരിക്കലും നിസ്സാരമാക്കി വിടരുത് എന്നുള്ളതാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യം.

ഗര്‍ഭകാലത്ത് നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ഗര്‍ഭസ്ഥശിശുവിനേയും ബാധിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഒമിക്രോണും പുതിയ. വേരിയന്റും അതിവ്യാപകമാവുന്ന ഈ അവസ്ഥയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ഗര്‍ഭിണികള്‍ക്ക് നല്‍കേണ്ടതാണ്.

ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠ തോന്നുന്നത് തികച്ചും സ്വാഭാവികമാണ്. ഒരു ആഗോള മഹാമാരിക്കിടയില്‍ ആണെങ്കില്‍ തന്നെ ഈ ആശങ്കകള്‍ ഒരു പരിധി വരെ സാധാരണമാണ്. അതിവ്യാപന ശേഷിയാണ് ഈ മഹാമാരിക്കുള്ളത് എന്നുള്ളതാണ് സത്യം. 2020-ന്റെ അവസാനത്തില്‍ ഇന്ത്യയില്‍ ആദ്യമായി തിരിച്ചറിയപ്പെടുകയും ലോകമെമ്പാടും അതിവേഗം വ്യാപിക്കുകയും ചെയ്ത COVID-19-ന്റെ ഡെല്‍റ്റ വേരിയന്റ്, SARS-CoV-2 ന്റെ പ്രധാന വേരിയന്റായി തുടരുന്നു. ഇപ്പോള്‍ പ്രതിസന്ധി ഉണ്ടാക്കുന്നത് ഒമിക്രോണ്‍ വേരിയന്റാണ്. ഈ അവസ്ഥയില്‍ ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ ഒരു തരത്തിലും നിസ്സാരമാക്കി വിടരുത്. എങ്ങനെയാണ് ഒമിക്രോണ്‍ ഗര്‍ഭിണികളില്‍ ബാധിക്കുന്നത് എന്നും എന്തൊക്കെയാണ് ലക്ഷണങ്ങള്‍ നോക്കാം.

എന്താണ് ഒമിക്രോണ്‍

എന്താണ് ഒമിക്രോണ്‍

കൊവിഡ് എന്ന ആശങ്കയുടെ ഏറ്റവും പുതിയ COVID-19 വകഭേദമാണ് ഒമിക്രോണ്‍. ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ഒ) ഒമെിക്രോണിന്റെ ആദ്യ റിപ്പോര്‍ട്ട് 2021 നവംബര്‍ 24-നായിരുന്നു. ബോട്‌സ്വാനയില്‍ 2021 നവംബര്‍ 11-നും ദക്ഷിണാഫ്രിക്കയില്‍ ആണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇത് കൂടാതെ ഒന്നിലധികം രാജ്യങ്ങളില്‍ ഒമിക്രോണിന് കാരണമായ കേസുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഒമിക്രോണിനെക്കുറിച്ച് മാധ്യമങ്ങളില്‍ ധാരാളം ഊഹാപോഹങ്ങള്‍ ഉണ്ടെങ്കിലും, സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അവരുടെ വെബ്സൈറ്റില്‍ പറയുന്നത് ഇത് അതിവ്യാപന ശേഷിയുള്ളതാണ് എന്നുള്ളതാണ്.

എത്രത്തോളം അപകടകരമാണ്?

എത്രത്തോളം അപകടകരമാണ്?

ഒമിക്രോണ്‍ വേരിയന്റെ എത്രത്തോളം അപകടകരമാണ് എന്നുള്ളത് നമുക്ക് നോക്കാം. രോഗബാധിതനായ വ്യക്തിക്ക് വാക്‌സിനേഷന്‍ നല്‍കിയാലും ലക്ഷണമില്ലെങ്കിലും ഒമിക്രോണ്‍ വേരിയന്റ് മറ്റുള്ളവരിലേക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും പടരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും, ഇതുവരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കി, ഒമിക്രോണ്‍ വേരിയന്റ് ഡെല്‍റ്റ വേരിയന്റിനേക്കാള്‍ നേരിയ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി കാണപ്പെടുന്നു. ഇത് ഗര്‍ഭിണികളെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

ഗര്‍ഭിണികള്‍ എന്ത് അപകടസാധ്യതകള്‍?

ഗര്‍ഭിണികള്‍ എന്ത് അപകടസാധ്യതകള്‍?

2019-ന്റെ അവസാനത്തില്‍ COVID-19 ആദ്യമായി ഉയര്‍ന്നുവന്നത് മുതല്‍, ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരെ ഇതെങ്ങനെ ബാധിക്കുന്നുണ്ട്, ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന കാര്യത്തെക്കുറിച്ച് പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആളുകള്‍ക്ക് ഇതിനകം തന്നെ പ്രതിരോധശേഷി കുറവായതിനാല്‍, ഗര്‍ഭാവസ്ഥയില്‍ COVID-19 ബാധിക്കുന്നത് അപകടകരവും മാരകവുമാണ്. പൊതുവേ, ഗര്‍ഭിണികളായ ആളുകള്‍ക്ക് വൈറസ് മൂലമുണ്ടാകുന്ന ഗുരുതരമായ അസുഖങ്ങള്‍ ഗര്‍ഭിണിയല്ലാത്തവരേക്കാള്‍ കൂടുതലാണ് എന്നുള്ളതാണ്. എന്തൊക്കെയാണ് ഇവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

നല്ലതുപോലെ ഭക്ഷണം കഴിക്കുക

നല്ലതുപോലെ ഭക്ഷണം കഴിക്കുക

നല്ലതുപോലെ ഭക്ഷണം കഴിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ആദ്യം നല്ലതുപോലെ ഭക്ഷണം കഴിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇതോടൊപ്പം നല്ല ഉറക്കവും അനിവാര്യമാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രോട്ടീന്‍ സമ്പൂഷ്ടമായ ഭക്ഷണം കഴിക്കേണ്ടതാണ്. ഇത് കൂടാതെ ജങ്ക്ഫുഡ് പോലുള്ളവ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. എണ്ണമയവും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

ശ്വസനവ്യായാമങ്ങള്‍ ചെയ്യുക

ശ്വസനവ്യായാമങ്ങള്‍ ചെയ്യുക

ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും ആക്ടീവ് ആയി ഇരിക്കുന്നതിനും ശ്രദ്ധിക്കണം. കൊവിഡ് 19 അപകടസാധ്യതയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് യോഗ, ധ്യാനം മുതലായവ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗബാധിതരായവര്‍ക്ക് പലപ്പോഴും സമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ ശ്വസനവ്യായാമം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

അതിഥികളെ ഒഴിവാക്കുക

അതിഥികളെ ഒഴിവാക്കുക

പുറത്ത് നിന്നുള്ളവര്‍ വീട്ടിലേക്ക് വരാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ചുമയോ, ജലദോഷമോ , പനിയോ ഉള്ളവരെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇവര്‍ ഒരു കാരണവശാലും ഗര്‍ഭിണികളെ സന്ദര്‍ശിക്കാന്‍ പോവരുത്. രോഗമുള്ളവരെ ഒഴിവാക്കുകയും തിരക്കേറിയ സ്ഥലങ്ങളില്‍ പോവാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കൊവിഡ് ബാധിച്ചാല്‍

കൊവിഡ് ബാധിച്ചാല്‍

കൊവിഡ് ബാധിച്ചാല്‍ എന്ത് ചെയ്യണം എന്നുള്ളത് ഗര്‍ഭിണികള്‍ മനസ്സിലാക്കേണ്ടതാണ്. അതിന് വേണ്ടി കൊവിഡ് ബാധിച്ചാല്‍ പരിഭ്രാന്തരാവാതെ സ്വയം ക്വാറന്റൈന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഡോക്ടറുടെ ഉപദേശം സ്വീകരിക്കുകയും ഇത് കൂടാതെ ശരീരത്തിലെ ഓക്‌സിജന്റെ അളവും ഇടക്കിടക്ക് പരിശോധിക്കാനും ശ്രദ്ധിക്കുക. ആരുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതിന് തയ്യാറാവരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം ഈ രോഗാവസ്ഥയെ കൈകാര്യം ചെയ്യേണ്ടത്.

മുഖത്തും വായിലും തൊടരുത്

മുഖത്തും വായിലും തൊടരുത്

മുഖത്തും വായിലും തൊടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ കസേര, മേശ, വാതിലിന്റെ പിടി എന്നിവയെല്ലാം തൊട്ടുകഴിഞ്ഞാല്‍ കൈകള്‍ സാനിറ്റൈസര്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. വീടിന് പുറത്തിറങ്ങുമ്പോഴും ഡോക്ടറെ കാണുന്നതിന് വേണ്ടി പോവുമ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതിനും മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ശ്രദ്ധിക്കണം.

ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണംഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണം

കുഞ്ഞിന്റെ കാര്യത്തില്‍ ഇതെല്ലാം ശ്രദ്ധിക്കണം കുഞ്ഞിന്റെ കാര്യത്തില്‍ ഇതെല്ലാം ശ്രദ്ധിക്കണം

English summary

How the Omicron Variant Affects Pregnancy In Malayalam

Here in this article we are sharing how the omicron variant affects pregnancy in malayalam. Take a look.
X
Desktop Bottom Promotion