For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഗ്നന്‍സിടെസ്റ്റ് പോസിറ്റീവ് ആവാൻ എത്ര ദിവസം

|

ഒരു കുഞ്ഞിക്കാൽ കാണുന്നതിന് വേണ്ടി കാത്തിരിക്കുന്നവർക്ക് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് ഓവുലേഷനും കൃത്യമായ ആർത്തവവും. എന്നാല്‍ പലപ്പോഴും ഇത് നടക്കുന്നതിന് വളരെയധികം കാലതാമസം പലരിലും നേരിടേണ്ടി വരുന്നുണ്ട്. പ്ലാൻ ചെയ്ത പ്രഗ്നൻസി സംഭവിച്ചില്ല എന്നത് പലരേയും ഡിപ്രഷനിലേക്കും മറ്റ് മാനസിക ശാരീരിക പ്രശ്നങ്ങളിലേക്കും എത്തിക്കുന്നു.

ഗർഭധാരണം നടക്കും എന്ന് ഉറപ്പുള്ളവർ പലപ്പോഴും ആദ്യം തന്നെ പ്രഗനൻസി ടെസ്റ്റ് കാർഡ് വാങ്ങിച്ച് ടെസ്റ്റ് ചെയ്ത് നോക്കുന്നു. എന്നാൽ ഇത് പലപ്പോഴും നെഗറ്റീവ് റിസൾട്ട് ആണ് കാണിക്കുന്നത്. ആകാംഷയും ടെൻഷനും കാരണം പലരും ടെസ്റ്റ് ചെയ്ത് നോക്കുമ്പോൾ അത് നിങ്ങളിൽ അല്‍പം നിരാശ ഉണ്ടാക്കുന്നു.

Most read: ആര്‍ത്തവ രക്തത്തിന്‍റെ നിറം പറയും ഗർഭധാരണ സാധ്യതMost read: ആര്‍ത്തവ രക്തത്തിന്‍റെ നിറം പറയും ഗർഭധാരണ സാധ്യത

എന്നാൽ ഓവുലേഷൻ കഴിഞ്ഞ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാലും എത്ര ദിവസം കഴിഞ്ഞാൽ ഗർഭധാരണം തിരിച്ചറിയാം എന്നും എപ്പോള്‍ ടെസ്റ്റ് ചെയ്ത് നോക്കാം എന്നതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പലപ്പോഴും പലർക്കും ഇതിനെക്കുറിച്ച് വളരെ വലിയ ധാരണയില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

നെഗറ്റീവ് ടെസ്റ്റ് റിസൾട്ടാണ് കിട്ടിയത് എന്നുണ്ടെങ്കിലും അല്‍പം കാത്തിരുന്നതിന് ശേഷം വീണ്ടും ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കൂ. ഇത് നിങ്ങൾക്ക് പോസീറ്റീവ് ഫലം നല്‍കുന്നു. എന്നാൽ ഇതിന്‍റെ കൃത്യമായ ഫലം കിട്ടണമെങ്കില്‍ ഓവുലേഷൻ ശേഷം എപ്പോൾ ടെസ്റ്റ് ചെയ്യണം എന്നുള്ളത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു ചോദ്യമാണ്. അത് എന്താണെന്ന് നോക്കാം.

 ഓവുലേഷന് ശേഷം

ഓവുലേഷന് ശേഷം

ഓവുലേഷന് ശേഷം ആറ് മുതൽ പന്ത്രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് നിങ്ങളിൽ ഇംപ്ലാന്‍റേഷൻ നടക്കുന്നത്. ഇതില്‍ 8-9 ദിവസത്തിനുള്ളിലാണ് കൺസപ്ഷൻ നടക്കുന്നത്. വളരെയധികം രസകരമായി നടക്കുന്ന ഒരു പ്രവൃത്തിയാണ് ഓവുലേഷനും അതിന് ശേഷമുള്ള ഇംപ്ലാന്‍റേഷനും എല്ലാം. അതുകൊണ്ട് ഗർഭിണിയാവുമോ ഇല്ലയോ എന്ന ടെൻഷനിടയിലേക്ക് ഇത് ഒരിക്കലും വലിച്ചിഴക്കരുത്. അതിലുപരി ഇംപ്ലാന്റേഷൻ നടക്കുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാല്‍ നമുക്ക് വിജയകരമായി ശരീരത്തിൽ ഇംപ്ലാന്റേഷൻ നടന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഇതെല്ലാം നടന്നിട്ടും എപ്പോഴാണ് പ്രഗ്നൻസി ടെസ്റ്റ് നടത്തേണ്ടത് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

ആര്‍ത്തവത്തിന് മുൻപ്

ആര്‍ത്തവത്തിന് മുൻപ്

ആർത്തവം തെറ്റുക എന്നതാണ് ഗർഭത്തിന്‍റെ ആദ്യ ലക്ഷണം. എന്നാൽ പലരിലും ഇതിന് മുൻപ് തന്നെ ചില ലക്ഷണങ്ങൾ ഉണ്ടാവുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടെസ്റ്റ് ചെയ്യുമ്പോളാണ് പലപ്പോഴും പ്രഗ്നൻറ് ആണോ അല്ലയോ എന്ന് തിരിച്ചറിയുന്നത്. എങ്കിലും പലരും ആർത്തവത്തിന് മുൻപ് തന്നെ ടെസ്റ്റ് ചെയ്യാൻ തയ്യാറാവുന്നുണ്ട്. ഇത്തരത്തിൽ ആർത്തവത്തിന് മുൻപ് ചെയ്യുന്ന ടെസ്റ്റുകൾ എല്ലാം പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ് ആണോ കാണിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 ആർത്തവത്തിന് ആറ് ദിവസം മുൻപ്

ആർത്തവത്തിന് ആറ് ദിവസം മുൻപ്

നിങ്ങളുടെ ആർത്തവത്തിന് ആറ് ദിവസം മുൻപ് നിങ്ങൾ പ്രഗ്നൻസി ടെസ്റ്റ് നടത്തിയാൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുമോ? ഈ സമയത്ത് ഗർഭിണിയാണെങ്കിൽ തന്നെ എച്ച് സി ജി ഹോർമോണിന്‍റെ അളവ് കുറഞ്ഞ അളവിൽ ആയിരിക്കും. ഇത് മൂത്രത്തിൽ വളരരെ കുറച്ചാണ് കാണിക്കുന്നതും. ഈ സമയത്ത് നടത്തുന്ന പ്രഗ്നൻസി ടെസ്റ്റിൽ വെറും 25% കൃത്യത മാത്രമേ നമുക്ക് ലഭിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും നെഗറ്റീവ് ഫലം കാണിക്കുന്നതാണ്.

 അഞ്ച് ദിവസം മുൻപ്

അഞ്ച് ദിവസം മുൻപ്

ആർത്തവത്തിന് അഞ്ച് ദിവസം മുന്‍പാണ് നിങ്ങള്‍ പ്രഗ്നൻസി ടെസ്റ്റ് ചെയ്യുന്നത് എന്നുണ്ടെങ്കിൽ ഇതിലെ കൃത്യത എന്ന് പറയുന്നത് വെറും 33%മാണ്. അതുകൊണ്ട് ഇതും പലപ്പോഴും നെഗറ്റീവ് റിസള്‍ട്ട് ആണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്‍പം ആകാംഷയുടെ പുറത്ത് ചെയ്യുന്നതാണെങ്കിൽ അത് നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നു. അതുകൊണ്ട് കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കുന്നതിനുള്ള ക്ഷമ ഉണ്ടായിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.

നാല് ദിവസം മുൻപ്

നാല് ദിവസം മുൻപ്

നിങ്ങളുടെ ആർത്തവം പ്രതീക്ഷിക്കുന്നതിന് നാല് ദിവസം മുൻപ് പ്രഗ്നൻസി ടെസ്റ്റ് ചെയ്യുന്നതിന് തയ്യാറായോ? എന്നാൽ അതിന്‍റെ കൃത്യത എന്ന് പറുന്നത് 42% ആണ്. ചില സ്ത്രീകളിൽ ഈ സമയത്ത് ഗർഭധാരണ ടെസ്റ്റ് പോസിറ്റീവ് ആയി കാണിക്കുന്നുണ്ട്. എന്നാല്‍ ചിലരില്‍ അപ്പോഴും നെഗറ്റീവ് ഫലമാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ പോസിറ്റീവ് ഫലം പ്രതീക്ഷിച്ച് അത് നെഗറ്റീവ് ആയാല്‍ മാനസികമായി പല സ്ത്രീകളും തകര്‍ന്നു പോവുന്നു.

മൂന്ന് ദിവസം മുൻപ്

മൂന്ന് ദിവസം മുൻപ്

ആർത്തവത്തിന് മൂന്ന് ദിവസം മുന്‍പ് നിങ്ങൾക്ക് ഗർഭലക്ഷണങ്ങൾ തോന്നുന്നുണ്ടോ? ഇതിന്‍റെ ഫലമായി നിങ്ങൾ പ്രഗ്നൻസി ടെസ്റ്റ് നടത്തുമ്പോൾ അതിന്‍റെ കൃത്യത എന്ന് പറയുന്നത് 68%മാണ്. അതുകൊണ്ട് തന്നെ ഗർഭം ധരിച്ചിട്ടുണ്ടെങ്കിൽ അത് ഉടനേ തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഹോർമോൺ വ്യതിയാനം കൊണ്ട് പലപ്പോഴും ചില സ്ത്രീകളിൽ അപ്പോഴും ഗർഭധാരണം കാണിക്കുന്നില്ല. ടെസ്റ്റ് പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് അൽപം കൂടി ക്ഷമിച്ചിരിക്കാൻ തയ്യാറാവുക.

രണ്ട് ദിവസം മുൻപ്

രണ്ട് ദിവസം മുൻപ്

ആര്‍ത്തവത്തി്ന് രണ്ട് ദിവസം മുൻപ് നിങ്ങൾ പ്രഗ്നൻസി ടെസ്റ്റ് ചെയ്താല്‍ ഫലത്തിന്‍റെ കൃത്യത എന്ന് പറയുന്നത് 81%മാണ്. ഇത് പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആവുന്നതിന് വളരെയധികം സാധ്യതയുണ്ട്. ഇക്കാര്യം വളരെയധികം ഗുണം ചെയ്യുന്നുമുണ്ട്. പോസിറ്റീവ് പ്രഗ്നൻസി ടെസ്റ്റ് കിട്ടുന്നതിന് മുൻപ് തന്നെ പലരിലും പല വിധത്തിലുള്ള ഗർഭലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ട്. എന്നാല്‍ ആർത്തവത്തിന് മുന്നോടിയായുണ്ടാവുന്ന ലക്ഷണങ്ങൾ തന്നെയായാരിക്കും ആദ്യ കാല പ്രഗ്നൻസി ലക്ഷണങ്ങളിൽ പലതും.

ഒരു ദിവസം മുൻപ്

ഒരു ദിവസം മുൻപ്

നിങ്ങള്‍ ഇന്നോ നാളെയോ ആർത്തവം പ്രതീക്ഷിച്ച് ഇരിക്കുകയാണോ? എന്നാൽ ആർത്തവം വന്നില്ല, പക്ഷേ ആർത്തവത്തിന് മുന്നോടിയായുണ്ടാവുന്ന പല ലക്ഷണങ്ങളും നിങ്ങളിൽ ഉണ്ട്. എങ്കിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഈ ദിവസം പ്രഗ്നൻസി ടെസ്റ്റ് ചെയ്താൽ അതിന്‍റെ കൃത്യത എന്ന് പറയുന്നത് 93%മാണ്. അതുകൊണ്ട് ഗർഭധാരണം പ്രതീക്ഷിക്കുന്നവർക്ക് ഇരട്ടിമധുരമായിരിക്കും ഈ ടെസ്റ്റ് റിസള്‍ട്ട് നൽകുന്നത്.

 ആർത്തവ ദിനം

ആർത്തവ ദിനം

ആർത്തവ ദിനം നിങ്ങള്‍ ആർത്തവം പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ ആര്‍ത്തവം വന്നില്ല എന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. ഒന്ന് പ്രഗ്നൻസി ടെസ്റ്റ് ചെയ്ത് നോക്കാവുന്നതാണ്. ഈ സമയത്ത് ടെസ്റ്റ് ചെയ്യുമ്പോൾ ഫലത്തിന്‍റെ കൃത്യത 96%മാണ്. എന്നാല്‍ കൃത്യമായി ആർത്തവ ദിനങ്ങള്‍ ഉള്ളവർക്ക് മാത്രമേ ഇത്രയും കൃത്യതയോടെ പ്രഗ്നൻസി ടെസ്റ്റ് നടത്താന്‍ പാടുകയുള്ളൂ. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ആർത്തവം തെറ്റി അടുത്ത ദിവസം

ആർത്തവം തെറ്റി അടുത്ത ദിവസം

പ്രതീക്ഷിച്ച ദിവസം ആർത്തവം വന്നില്ല എന്നുണ്ടെങ്കിൽ അടുത്ത ദിവസം തന്നെ നിങ്ങൾക്ക് പ്രഗ്നൻസി ടെസ്റ്റ് ചെയ്ത് നോക്കാവുന്നതാണ്. കാരണം ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ പോസിറ്റീവ് പ്രഗ്നൻസി ടെസ്റ്റ് ആവുന്നതിനുള്ള സാധ്യത 100%മാണ്. എന്നാൽ കൂടുതൽ വ്യക്തത വേണം എന്നുള്ളവര്‍ രണ്ട് ദിവസം കൂടി കാത്തിരുന്ന് നിങ്ങൾക്ക് ടെസ്റ്റ് ചെയ്ത് പോസിറ്റീവ് റിസൾട്ട് ലഭിക്കുന്നുണ്ട്.

English summary

How Soon Can You Take a Pregnancy Test After Ovulation

Here in this article we are discussing about how soon you can take pregnancy test after ovulation. Read on.
X
Desktop Bottom Promotion