For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജത്തിന് അണ്ഡവുമായി സംയോജിക്കാന്‍ എത്ര സമയം: ഗര്‍ഭധാരണം നടക്കുന്നതെപ്പോള്‍?

|

ഗര്‍ഭധാരണം എന്നത് സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്.
സ്ത്രീയെ മാത്രമല്ല പുരുഷനേയും ഇത് ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അച്ഛന്റേയും അമ്മയുടേയും തീരുമാനം കൃത്യമായിരിക്കണം എന്നതാണ് ആദ്യത്തെ പടി. അതിന് ശേഷം ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിക്കണം. എന്നാല്‍ ഗര്‍ഭധാരണം നടക്കുന്നതിന് മുന്‍പ് പല വിധത്തിലുള്ള ഘട്ടങ്ങള്‍ ശരീരത്തില്‍ നടക്കേണ്ടതുണ്ട്. ഗര്‍ഭധാരണത്തില്‍ സ്ത്രീക്കെന്ന പോലെ തന്നെ പുരുഷനും അതേ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന്റെ ഓരോ ഘട്ടത്തിലും ഇരുവരും ശ്രദ്ധിക്കണം.

Sperm To Reach The Egg

ഗര്‍ഭധാരണത്തിന് അണ്ഡത്തോടൊപ്പം തന്നെ ബീജവും ആവശ്യമാണെന്ന് നമുക്കറിയാം. ഇത് വളരെ എളുപ്പത്തില്‍ സംഭവിക്കുന്നതാണെന്ന് തോന്നുമെങ്കിലും ഇതിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ആര്‍ത്തവത്തിന് ശേഷം ഉണ്ടാവുന്ന പ്രത്യുത്പാദന ശേഷി കൂടുതലുള്ള സമയത്ത് വേണം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന്. എന്നാല്‍ ഈ സമയം പോലും അതിനുള്ള സാധ്യത 10% മുതല്‍ 33% വരെ മാത്രമേ ഉള്ളൂ എന്നതാണ് മനസ്സിലാക്കേണ്ടത്. ഇതിന് തടസ്സങ്ങള്‍ ധാരാളമുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഗര്‍ഭധാരണത്തില്‍ അണ്ഡവും ബീജവും വഹിക്കുന്ന പങ്കിനെക്കുറിച്ച് വിശദമായി അറിയാന്‍ ലേഖനം വായിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലൈംഗിക ബന്ധത്തിന് ശേഷം ബീജം അണ്ഡത്തോടൊപ്പം ചേരാന്‍ എത്ര സമയമെടുക്കും? ഈ സമയം ശരീരത്തിനകത്ത് എന്താണ് സംഭവിക്കുന്നത്, കൂടാതെ, എത്ര ബീജങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബീജസങ്കലനത്തിന് വിധേയമാവുന്നു തുടങ്ങി നിരവധി ചോദ്യങ്ങളും സംശയങ്ങളും നമുക്ക് മുന്നിലുണ്ടായിരിക്കും. ഗര്‍ഭധാരണത്തിന് വേണ്ടി തയ്യാറെടുക്കുന്ന ഏത് ദമ്പതികളിലും ഇത്തരം നൂറ് നൂറ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ഇതിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ എന്താണെന്ന് നമുക്ക് നോക്കാം.

ബീജം അണ്ഡവുമായി ചേരുന്നത്

ബീജം അണ്ഡവുമായി ചേരുന്നത്

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷമാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. സ്ത്രീസ്വകാര്യ ഭാഗത്ത് കൂടി സെര്‍വിക്‌സിലേക്കെത്തുന്നു. പിന്നീട് അവിടെ നിന്നാണ് ഗര്‍ഭാശയത്തിലേക്കും ഒടുവില്‍ ഫലോപിയന്‍ ട്യൂബിലേക്കും അവിടെ നിന്ന് ഗര്‍ഭപാത്രത്തിലേക്കും എത്തുന്നത്. ബീജത്തിന് ഇത്രയും യാത്ര നടത്തുന്നതിന് ഏകദേശം 15- 18 സെന്റിമീറ്റര്‍ വരെ സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ ശരിയായ ലൂബ്രിക്കഷന്‍ ഉണ്ടെങ്കില്‍ ബീജം സ്വയം സഞ്ചരിച്ച് മുകളില്‍ പറഞ്ഞ അവസ്ഥയിലേക്ക് എത്തുന്നു.

ബീജം അണ്ഡത്തിലെത്താന്‍ എത്താന്‍ എത്ര സമയമെടുക്കും?

ബീജം അണ്ഡത്തിലെത്താന്‍ എത്താന്‍ എത്ര സമയമെടുക്കും?

സാധാരണ അവസ്ഥയില്‍ ലൈംഗിക ബന്ധത്തിന് ശേഷം 15-45 മിനിറ്റ് വരെ എടുക്കാം ബീജം അണ്ഡത്തിന് അടുത്തെത്തുന്നതിന്. എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് സ്ത്രീകളില്‍ അണ്ഡോത്പാദനം സംഭവിച്ചിട്ടില്ലെങ്കില്‍ ബീജത്തിന്റെ ഈ പ്രക്രിയക്ക് കൂടുതല്‍ സമയം ആവശ്യമായി വരുന്നു. ബീജം പുരുഷ ശരീരത്തില്‍ നിന്ന് പുറത്ത് വന്നാലും അഞ്ച് ദിവസം വരെ സ്ത്രീശരീരത്തില്‍ ജീവനോടെ ഇരിക്കാന്‍ സാധിക്കുന്നു. ഈ സമയം അണ്ഡോത്പാദനം നടന്നാല്‍ നിങ്ങളില്‍ ഗര്‍ഭധാരണ സാധ്യത ഉണ്ട്.

സംഭവിക്കുന്നത്

സംഭവിക്കുന്നത്

സ്ത്രീ ശരീരത്തില്‍ എത്തുന്ന ബീജത്തിന് വെറും എട്ട് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ സ്വയം നീന്തി അണ്ഡത്തിന് അടുത്തേക്ക് എത്തുന്നു. പുരുഷന്‍മാരില്‍ നിന്ന് ബീജം പുറത്തേക്ക് വന്ന് ഒരുമിനിറ്റിന് ഉള്ളില്‍ തന്നെ ബീജം ഒരു ജെല്‍ പരുവത്തിലേക്ക് മാറുന്നു. എന്നാല്‍ സെര്‍വിക്‌സിന് അടുത്തെത്തുമ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ ജെല്‍ നശിക്കുകയും ബീജം വീണ്ടും നീന്താന്‍ തുടങ്ങുകയും ചെയ്യും. ഇത്തരത്തില്‍ അതിജീവിച്ച് മുന്നിലേക്കെത്തുന്ന ബീജമാണ് ആരോഗ്യമുള്ള അണ്ഡവുമായി സംയോജിച്ച് ഗര്‍ഭധാരണത്തിന് സഹായിക്കുന്നത്.

ഒരു തവണ എത്ര ബീജങ്ങള്‍?

ഒരു തവണ എത്ര ബീജങ്ങള്‍?

ഒരു തവണ പുരുഷന്‍ പുറത്ത് വിടുന്നത് ഏകദേഷം 300 ദശലക്ഷം ബീജങ്ങളെയാണ്. ഇതില്‍ നിന്നും വളരെ ചെറിയ ഒരു അംശം മാത്രമാണ് സ്ത്രീശരീരത്തില്‍ ഉള്ളിലേക്ക് എത്തുന്നത്. ഇതില്‍ തന്നെ ഏകദേശം 200 ബീജങ്ങള്‍ മാത്രമേ അണ്ഡത്തില്‍ എത്തുകയുള്ളൂ. എന്നാല്‍ അണ്ഡത്തിന് ബീജസങ്കലനം നടത്തുന്നതിന് വേണ്ടി ഒരേ ഒരു ആരോഗ്യമുള്ള ബീജം മാത്രമേ ആവശ്യമുള്ളൂ എന്നതാണ് സത്യം. ഈ ബീജങ്ങള്‍ എല്ലാം തന്നെ സെര്‍വിക്‌സിലൂടെ അകത്തെത്തിയാലും അണ്ഡവുമായി സംയോജിക്കണം എന്നില്ല. മികച്ച ബീജം മാത്രം നിങ്ങളുടെ അണ്ഡത്തില്‍ എത്തുന്നുവെന്നതിന്റെ ഉറപ്പാണ് ഗര്‍ഭധാരണം.

എന്തുകൊണ്ട് എപ്പോഴും ഗര്‍ഭധാരണം സംഭവിക്കുന്നില്ല?

എന്തുകൊണ്ട് എപ്പോഴും ഗര്‍ഭധാരണം സംഭവിക്കുന്നില്ല?

ഇത് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. അണ്ഡോത്പാദന സമയത്ത് ബന്ധപ്പെട്ടിട്ടും നിങ്ങളില്‍ എന്തുകൊണ്ട് ഗര്‍ഭധാരണം സംഭവിക്കുന്നില്ല എന്നത് പലര്‍ക്കും സങ്കടകരമായ ഒരു അവസ്ഥയാണ്. പുരുഷനില്‍ നിന്ന് ഓരോ സമയത്തും ഏകദേശം 200 ബീജങ്ങള്‍ അണ്ഡത്തില്‍ എത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ അണ്ഡോത്പാദനം നടക്കുന്ന ഒരു വ്യക്തിയില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം സംഭവിക്കുമ്പോള്‍ ഗര്‍ഭധാരണം സംഭവിക്കുന്നത് 10% മുതല്‍ 33% വരെ മാത്രമാണ്. ഗര്‍ഭധാരണം സംഭവിക്കാതിരിക്കുന്നതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. എല്ലാ ബീജങ്ങള്‍ക്കും അണ്ഡവുമായി ചേര്‍ന്ന് ബീജസങ്കലനം നടത്താന്‍ സാധിക്കണം എന്നില്ല. ബീജത്തിന്റെ അനാരോഗ്യവും എണ്ണത്തിലെ കുറവും ഇതിന്റെ കാരണങ്ങളാണ്. ഇത് കൂടാതെ സ്ത്രീകളില്‍ പ്രായമാകുമ്പോള്‍ പലപ്പോഴും അണ്ഡത്തിന്റെ പുറംതോട് കട്ടിയുള്ളതാവുന്നു. ഈ അവസ്ഥയും ഗര്‍ഭധാരണത്തെ പ്രതിരോധിക്കാം. ഇത് പലപ്പോഴും ഐവിഎഫിലും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ബീജസങ്കലനത്തിന് ശേഷം

ബീജസങ്കലനത്തിന് ശേഷം

എന്നാല്‍ വിജയകരമായി ബീജസങ്കലനം നടത്തിയതിന് ശേഷം പിന്നീട് എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം. അതിന് ശേഷം സ്ത്രീകളില്‍ ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നു. നിങ്ങളില്‍ ഗര്‍ഭധാരണം നടന്നിട്ടുണ്ട് എന്നുണ്ടെങ്കില്‍ ഈ സമയം ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നു. ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ ഭ്രൂണം പറ്റിപ്പിടിച്ച് വളരാന്‍ ആരംഭിക്കുന്ന സമയം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഈ സമയം നിങ്ങളില്‍ ചെറിയ രീതിയിലുള്ള സ്‌പോട്ടിംങ് പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു. ഇത് നടക്കുന്നത് അണ്ഡോത്പാദനത്തിന് ശേഷം 14 ദിവസം കഴിഞ്ഞാണ്.

ബീജസങ്കലനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാം

ബീജസങ്കലനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാം

നിങ്ങളില്‍ ബീജ സങ്കലനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോ എന്നത് പലരുടേയും സംശയമാണ്. എന്നാല്‍ അതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അണ്ഡോത്പാദനത്തിന് അഞ്ച് ദിവസം മുന്‍പ് നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്. കൃത്യമായി ആര്‍ത്തവം ട്രാക്ക് ചെയ്യുകയും എന്നാണ് അണ്ഡോത്പാദനം എന്ന് അറിഞ്ഞിരിക്കുകയും വേണം. 2019-ല്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം, അണ്ഡോത്പാദനത്തിന്റെ തലേദിവസം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ സ്ത്രീകള്‍ ഗര്‍ഭിണിയാകാന്‍ 41 %ത്തിലധികം സാധ്യതയുണ്ടെന്നാണ് പറയുന്നത്. നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടുകള്‍ മറ്റെന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്ന വ്യക്തികള്‍ എന്നിവര്‍ എന്തുകൊണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ഒരു പ്രശ്നമില്ലെങ്കിലും ഗർഭത്തിന് തടസ്സം ഈ ഹോർമോൺഒരു പ്രശ്നമില്ലെങ്കിലും ഗർഭത്തിന് തടസ്സം ഈ ഹോർമോൺ

ബേക്കിംഗ്സോഡടെസ്റ്റ്; പെൺകുഞ്ഞോ ആൺകുഞ്ഞോ ഗർഭത്തില്‍ബേക്കിംഗ്സോഡടെസ്റ്റ്; പെൺകുഞ്ഞോ ആൺകുഞ്ഞോ ഗർഭത്തില്‍

English summary

How Long It Take Sperm To Reach The Egg And Implant In Malayalam

Here in this article we are discussing about how long it take sperm to reach the egg and implant in malayalam. Take a look.
X
Desktop Bottom Promotion