For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരഭാരം പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നതെങ്ങനെ?

|

ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സമയത്ത് സ്ത്രീകളില്‍ അത് സംഭവിക്കാതിരിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇതിന് പലരും ചികിത്സയും മറ്റുമായി നടക്കുന്നുണ്ട്. എന്നാല്‍ ശരീരഭാരം വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ പലപ്പോഴും അത് പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നുണ്ട്. നമ്മുടെ ചില ദൈനംദിന ശീലങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അമിതഭാരത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എല്ലാവരും ശ്രദ്ധിക്കണം. സ്ത്രീകളിലെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം.

Weight Affect Your Fertility

നിങ്ങളുടെ ജീവിത പദ്ധതികളിലെല്ലാം പൊണ്ണത്തടിക്ക് വില്ലനാകുമെന്നത് സത്യമാണ്. ഇത് പ്രമേഹം പോലുള്ള മറ്റ് ഒന്നിലധികം രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതോ അല്ലെങ്കില്‍ നിങ്ങളുടെ ഗര്‍ഭധാരണ സാധ്യതകളെ ബാധിക്കുന്നതോ ആയിരിക്കും. പൊണ്ണത്തടി നന്നായി കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്‌നമാണ്. എന്നാല്‍ ഇത് പ്രത്യുത്പാദന ശേഷിയെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഭാരക്കുറവും ശ്രദ്ധിക്കണം

ഭാരക്കുറവും ശ്രദ്ധിക്കണം

ഭാരക്കൂടുതല്‍ മാത്രമല്ല, ഭാരക്കുറവും നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നതാണ്. നിങ്ങളുടെ ഭാരം കുറവാണെങ്കിലും, ഗര്‍ഭധാരണത്തിന് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് പോഷകങ്ങളുടെ അഭാവം അല്ലെങ്കില്‍ ഗുരുതരമായ ശരീരഭാരം കുറയ്ക്കാന്‍ കാരണമാകുന്ന രോഗാവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അമിതഭാരമെങ്കില്‍ അതും വന്ധ്യതയിലേക്ക് നയിക്കുന്നുണ്ട്. അത് ഒരു സത്രീയുടെ പ്രത്യുത്പാദന ശേഷിയെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.

അമിതഭാരവും പ്രത്യുത്പാദനശേഷിയും

അമിതഭാരവും പ്രത്യുത്പാദനശേഷിയും

അമിതഭാരം ഒരു സ്ത്രീയുടെ പ്രത്യുത്പാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നു? ഇത് പലര്‍ക്കും അറിയില്ല. അമിതവണ്ണവും ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ടും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. സാധാരണ ബോഡി മാസ് ഇന്‍ഡക്സ് ഉള്ള സ്ത്രീകളെ അപേക്ഷിച്ച് അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് വന്ധ്യത ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്നും ഫെര്‍ട്ടിലിറ്റി ചികിത്സകളില്‍ കുറഞ്ഞ വിജയമേ ഉണ്ടാവുകയുള്ളൂ എന്നും മനസ്സിലാക്കേണ്ടതാണ്. അമിതഭാരം നിങ്ങളുടെ പ്രത്യുല്‍പാദനക്ഷമതയെ എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

പൊണ്ണത്തടിയുള്ളവര്‍

പൊണ്ണത്തടിയുള്ളവര്‍

പൊണ്ണത്തടിയുള്ള സ്ത്രീകള്‍ സാധാരണയായി ഇന്‍സുലിന്‍ പ്രതിരോധശേഷിയുള്ളവരും, കൂടുതല്‍ ആന്‍ഡ്രോജന്‍ (പുരുഷ ഹോര്‍മോണുകള്‍) ഉള്ളവരും സ്ത്രീ ഹോര്‍മോണുകളുടെ കുറവ് പ്രകടിപ്പിക്കുന്നവരുമാണ്. ഇവരില്‍ പലപ്പോഴും പ്രത്യുത്പാദന ശേഷി കുറയുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. കൃത്യമായി ഡോക്ടറെ കാണുകയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഗര്‍ഭധാരണത്തിന് ഫലം കാണുന്നുണ്ട്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഇത് ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉണ്ടാക്കുകയും അത് കൂടാതെ അമിതവണ്ണം പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

അണ്ഡത്തിന്റെ ഗുണനിലവാരം

അണ്ഡത്തിന്റെ ഗുണനിലവാരം

അമിതവണ്ണമുള്ളവരില്‍ പലപ്പോഴും അണ്ഡത്തിന്റെ ഗുണനിലവാരം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അണ്ഡം ഫാലോപ്യന്‍ ട്യൂബിലേക്ക് വിടുന്നതിലും അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചില അവസ്ഥയില്‍ ഇവരില്‍ അണ്ഡത്തിന്റെ ഗുണനിലവാരവും മോശമായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണം. ദീര്‍ഘനാള്‍ ശ്രമിച്ചിട്ടും ഗര്‍ഭധാരണം സംഭവിക്കാത്തവര്‍ ഉടനേ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

പിസിഓഎസ്

പിസിഓഎസ്

അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് പിസിഒഎസ് (പോളി-സിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം), ക്രമരഹിതമായ ആര്‍ത്തവം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ഇത് സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണമാകുന്നു. അമിതവണ്ണത്തെ കുറക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ഇവര്‍ ശ്രദ്ധിക്കണം. രോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ ഡയറ്റ് എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

അബോര്‍ഷനുള്ള സാധ്യത

അബോര്‍ഷനുള്ള സാധ്യത

പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ ഗര്‍ഭം അലസാനുള്ള സാധ്യത കൂടുതലാണ്, ഗര്‍ഭകാലത്ത് പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അബോര്‍ഷനുള്ള സാധ്യത കൂടുതലുള്ളവരെങ്കില്‍ ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടതാണ്.

ഭാരക്കുറവ് ബാധിക്കുന്നത്

ഭാരക്കുറവ് ബാധിക്കുന്നത്

ഭാരക്കുറവ് ഒരു സ്ത്രീയുടെ പ്രത്യുത്പാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം. അമിതവണ്ണമുള്ളവരില്‍ പ്രത്യുത്പാദനശേഷി കുറവായിരിക്കും. എന്നാല്‍ ഭാരക്കൂടുതല്‍ മാത്രമല്ല ഭാരക്കുറവും എന്തുകൊണ്ടും നിങ്ങളില്‍ പ്രത്യുല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആരോഗ്യകരമായ BMI സാധാരണയായി 19-24 ആണ്. 19-ന് താഴെയും 24-ന് മുകളിലുള്ളവയും ഗര്‍ഭധാരണ സാധ്യതയെ തടസ്സപ്പെടുത്തും. സാധാരണ ബിഎംഐയില്‍ കുറവുള്ളത് അണ്ഡോത്പാദനം പരാജയപ്പെടാന്‍ കാരണമാകും.

ആര്‍ത്തവ ചക്രത്തിലെ മാറ്റം

ആര്‍ത്തവ ചക്രത്തിലെ മാറ്റം

ശരീരഭാരത്തിലെ കുറവ് നിങ്ങളില്‍ ക്രമരഹിതമായ അല്ലെങ്കില്‍ ചിലപ്പോള്‍ ആര്‍ത്തവം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥ നിങ്ങളുടെ ശരീരത്തില്‍ അണ്ഡോത്പാദനത്തെ സഹായിക്കുന്നില്ല എന്നുള്ളതാണ്. അതിനാല്‍, നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുമ്പോള്‍ സാധാരണ ബിഎംഐ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിലൂടെയും നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. ആരോഗ്യകരമായ ശരീരഭാരത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ശരിയായി കഴിക്കുക

ശരിയായി കഴിക്കുക

ആരോഗ്യകരമായതും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുക. പാലുല്‍പ്പന്നങ്ങളും പച്ച ഇലക്കറികളും കഴിക്കാന്‍ മറക്കരുത്. ഒരു ദിവസം 5 തവണ ഭക്ഷണം കഴിക്കുക. പട്ടിണി കിടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഇത് കൂടാതെ നന്നായി ഉറങ്ങുന്നതിനും ശ്രദ്ധിക്കുക. ഉറക്കവും പ്രധാനപ്പെട്ടതാണ്. ദിസവും 7 മണിക്കൂര്‍ ഉറങ്ങുക. അത് നിര്‍ബന്ധമാണ്. നിങ്ങളുടെ ഫെര്‍ട്ടിലിറ്റിയില്‍ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

വ്യായാമം ശ്രദ്ധിക്കുക

വ്യായാമം ശ്രദ്ധിക്കുക

ആരോഗ്യത്തോടെ തുടരുന്നതിന് വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. യോഗ, ഓട്ടം, ജോഗിംഗ് അല്ലെങ്കില്‍ നിങ്ങളുടെ പിരിമുറുക്കം കുറക്കുന്നതും ഇത് കൂടാതെ സന്തോഷം നിലനിര്‍ത്തുന്നതിനും വേണ്ടി വ്യായാമം ശീലമാക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ പ്രത്യുത്പാദന ശേഷി കൂടുകയും ഗര്‍ഭധാരണത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണംഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണം

English summary

How Does Weight Affect Your Fertility In Malayalam

Here in this article we are discussing about how does weight affect your fertility in malayalam. Take a look.
Story first published: Tuesday, January 4, 2022, 17:23 [IST]
X
Desktop Bottom Promotion