For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ അബോര്‍ഷൻ ഗർഭധാരണ സാധ്യത ഇരട്ടിയാക്കും?

|

ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം എല്ലാ സ്ത്രീകളും സന്തോഷത്തിൽ ആയിരിക്കും. എന്നാൽ പലപ്പോഴും ഗർഭധാരണം പകുതിക്ക് വെച്ച് അവസാനിക്കുമ്പോൾ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ചില്ലറയല്ല. കാരണം പിന്നീട് മുന്നോട്ടുള്ള ഓരോ അവസ്ഥയിലും നഷ്ടപ്പെട്ട കുഞ്ഞിനെ ഓർത്ത് തന്നെയായിരിക്കും ഓരോ അമ്മമാരും ജീവിക്കുന്നത്. ഗർഭധാരണത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത്തരം കാര്യങ്ങൾ നിങ്ങൾക്ക് നേടി തരുന്നത് ജീവിതത്തിൽ എന്തും സഹിക്കുന്നതിനുള്ള മാനസികമായ കരുത്താണ്.

<strong>Most read: സിസേറിയൻ ശേഷം മുറിവിലുണ്ടാവുന്ന അപകടം ഗുരുതരം</strong>Most read: സിസേറിയൻ ശേഷം മുറിവിലുണ്ടാവുന്ന അപകടം ഗുരുതരം

എന്നാൽ അബോർഷന് ശേഷം പിന്നീട് ഉണ്ടാവുന്ന ഗർഭധാരണം അൽപം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ആദ്യ അബോർഷന് ശേഷം ഗർഭം ധരിക്കുന്നതിന് ഉള്ള സാധ്യത വർദ്ധിക്കുന്നുണ്ടോ, അതോ ഗർഭധാരണത്തിന് ശേഷം വീണ്ടും അബോര്‍ഷന്‍ ആവുന്നതിനുള്ള സാധ്യത വർദ്ധിക്കുകയാണോ എന്ന് തുടങ്ങി നിരവധി സംശയങ്ങളാണ് ഓരോരുത്തർക്കും ഉണ്ടാവുന്നത്.

അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യേണ്ടത്. അബോര്‍ഷന് ശേഷം ഗർഭം ധരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളും ഉണ്ട്. അബോര്‍ഷന് ശേഷം എപ്പോൾ ഗർഭം ധരിക്കാം എന്നതും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു ചോദ്യമാണ്. അതുകൊണ്ട് തന്നെ അബോര്‍ഷന് ശേഷമുള്ള ഇത്തരം കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ ഈ ലേഖനം വായിക്കൂ.

അബോർഷന് ശേഷം ഗർഭധാരണം എപ്പോൾ

അബോർഷന് ശേഷം ഗർഭധാരണം എപ്പോൾ

എല്ലാ സ്ത്രീകളേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് പലപ്പോഴും അബോര്‍ഷന് ശേഷം എപ്പോൾ ഗർഭധാരണം എന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ മനസ്സിലാക്കേണ്ട ഒന്നാണ്. അബോര്‍ഷൻ കഴിഞ്ഞ് ആദ്യത്തെ രണ്ട് മാസങ്ങളിൽ പലപ്പോഴും ആർത്തവം ക്രമമല്ലാതെ മാറുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഈ അവസ്ഥയിൽ പലപ്പോഴും മാസത്തിൽ രണ്ട് തവണ ആർത്തവം ഉണ്ടാവുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ പിന്നീട് നമുക്ക് ഗർങധാരണം എളുപ്പത്തിലാക്കാവുന്നതാണ്.

അബോർഷൻ വന്ധ്യതക്ക് കാരണമാകുമോ?

അബോർഷൻ വന്ധ്യതക്ക് കാരണമാകുമോ?

അബോർഷന്‍ വന്ധ്യത പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്നത് ആദ്യം എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ഒരു കാരണവശാലും അബോര്‍ഷൻ വന്ധ്യതക്ക് കാരണമാകുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഓരോ അവസ്ഥയിലും ഡോക്ടറോട് പല വിധത്തിലുള്ള കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. നിങ്ങളിൽ ഒരു തരത്തിലും ഗർഭധാരണത്തെ ആദ്യത്തെ അബോർഷൻ ബാധിക്കുകയില്ല. എന്നാൽ ചില അവസ്ഥകളിൽ അബോര്‍ഷൻ പൂർണമാകാത്ത അവസ്ഥയിൽ പലപ്പോഴും അണുബാധ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളിൽ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.

പൂർണമായും അബോര്‍ഷൻ നടക്കാത്ത അവസ്ഥയിൽ

പൂർണമായും അബോര്‍ഷൻ നടക്കാത്ത അവസ്ഥയിൽ

പൂർണമായും അബോർഷന്‍ നടക്കാത്ത അവസ്ഥയിൽ പലപ്പോഴും ഗർഭപാത്രത്തിൽ അണുബാധക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുമുണ്ട്. ഇത്തരം അവസ്ഥ നേരത്തേ കണ്ടു പിടിക്കപ്പെട്ടില്ലെങ്കില്‍ അത് പലപ്പോഴും ഗർഭപാത്രം എടുത്ത് കളയേണ്ട അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഇല്ലാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഡി ആൻ സി ചെയ്ത് ഗർഭത്തിന്‍റെ അവസ്ഥയെ പൂർണമായും ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

അടുത്ത ഗർഭധാരണം

അടുത്ത ഗർഭധാരണം

അബോര്‍ഷന് ശേഷം അടുത്ത ഗർഭധാരണം എപ്പോൾ വേണമെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ആർത്തവം കൃത്യമായി വരുന്നുണ്ടെന്ന് ഉറപ്പായാൽ അടുത്ത ഗർഭധാരണത്തിന് ശ്രമിക്കാവുന്നതാണ്. ഇത് വിജയത്തിൽ എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ നല്ലൊരു ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്.

റിസ്ക് എപ്പോഴൊക്ക

റിസ്ക് എപ്പോഴൊക്ക

എന്തായാലും അബോർഷന് ശേഷം ഉണ്ടാവുന്ന ഗർഭധാരണം പലപ്പോഴും അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം അബോർഷനുള്ള സാധ്യത ഇവരിൽ കൂടുതലാണ്. മാത്രമല്ല അധികമായി നമ്മൾ സംരക്ഷണം നൽകുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതല്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയെ വർദ്ധിപ്പിക്കുന്നു. മാത്രമല്ല ആദ്യതവണത്തെ അബോർഷന് ശേഷം എന്തെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാവുകയാണെങ്കിൽ ഫലോപിയൻ ട്യൂബ് ബ്ലോക്ക് ആവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

English summary

How an abortion affects your chance of getting pregnant again

Here in this article we explain the chances of conceiving after abortion, check it out.
Story first published: Wednesday, August 14, 2019, 13:32 [IST]
X
Desktop Bottom Promotion