For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ ദിനം തെറ്റിയെങ്കിലും പ്രഗ്നന്‍സി ടെസ്റ്റ് നെഗറ്റീവ്: കാരണങ്ങളറിയാം

|

ഒരു സ്ത്രീ ഗര്‍ഭിണിയാണ് എന്ന് മനസ്സിലാക്കുന്നത് അവരുടെ ആര്‍ത്തവ ദിനങ്ങള്‍ തെറ്റുമ്പോഴാണ്. ആര്‍ത്തവം പ്രതീക്ഷിക്കുന്ന തീയ്യതി കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം നടത്തുന്ന പ്രഗ്നന്‍സി ടെസ്റ്റിലാണ് ഗര്‍ഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് പരിശോധനയില്‍ ഗര്‍ഭിണിയാണെന്നുള്ള പോസിറ്റീവ് ഫലം ലഭിക്കുന്നില്ല. എന്താണ് ഇതിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ?

negative Pregnancy Test

പ്രത്യേകിച്ചും നിങ്ങളില്‍ ഗര്‍ഭലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്ന അവസ്ഥയില്‍ ടെസ്റ്റ് ചെയ്ത് നോക്കിയാലും പലപ്പോഴും നെഗറ്റീവ് ഫലം ലഭിക്കുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് നമുക്ക് നോക്കാം. പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും നിങ്ങള്‍ക്ക് ഒരു നെഗറ്റീവ് ഫലം ലഭിക്കാം. എന്തൊക്കെയാണ് കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

നിങ്ങള്‍ ഗര്‍ഭിണിയല്ല

negative Pregnancy Test

ഇതില്‍ ഏറ്റവും വ്യക്തമായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് നിങ്ങള്‍ ഗര്‍ഭിണിയല്ല എന്നത് തന്നെയാണ്. ഒരു നെഗറ്റീവ് ടെസ്റ്റ് ലഭിക്കുമ്പോള്‍ നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ട സത്യം എന്നത് നിങ്ങള്‍ ഗര്‍ഭിണിയല്ല എന്നതാണ്. എന്നാല്‍ ആര്‍ത്തവ ദിനങ്ങള്‍ തെറ്റുകയും ഗര്‍ഭലക്ഷണങ്ങള്‍ കാണുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്താല്‍ നിങ്ങള്‍ കുറച്ച് സമയം കൂടി കാത്തിരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചിലരില്‍ ഇതിനെല്ലാം ശേഷവും ആര്‍ത്തവം വരുന്നതിനുള്ള സാധ്യതയുണ്ട്. കാരണം ചില ആദ്യ കാല ഗര്‍ഭലക്ഷണങ്ങള്‍ ആര്‍ത്തവത്തിന് മുന്‍പുള്ള ദിവസങ്ങളിലും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെങ്കില്‍ ഒരാഴ്ച കൂടി കാത്തിരിക്കുന്നത് നല്ലതാണ്.

വളരെ നെരത്തെ ടെസ്റ്റ് ചെയ്തു

negative Pregnancy Test

നിങ്ങള്‍ വളരെ നേരത്തെ ടെസ്റ്റ് ചെയ്യുന്ന അവസ്ഥയില്‍ ഇത്തരത്തിലുള്ള നെഗറ്റീവ് ഫലം ലഭിക്കാം. പലരും വീട്ടില്‍ തന്നെയാണ് അവരുടെ ആദ്യത്തെ ടെസ്റ്റ് ചെയ്യുന്നത്. ഈ സമയം കൃത്യമായ ഫലം ലഭിക്കുമമെങ്കിലും ആര്‍ത്തവ ദിനങ്ങള്‍ കഴിഞ്ഞ് ഒരാഴ്ചക്ക്‌ശേഷം മാത്രമേ നിങ്ങള്‍ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്യാന്‍ പാടുകയുളളൂ. കാരണം എച്ച് സി ജി ഹോര്‍മോണ്‍ ശരീരത്തില്‍ മൂത്രത്തില്‍ കാണപ്പെടുന്നതിന് അല്‍പ സമയം നാം കാത്തിരിക്കേണ്ടതാണ്. ഇതാണ് ഗര്‍ഭിണിയാണെന്ന് കാണിക്കുന്നത്. അതുകൊണ്ട് തന്നെ അണ്ഡോത്പാദനത്തിന് ശേഷം 14 ദിവസമെങ്കിലും കഴിഞ്ഞാണ് പ്രഗ്നന്‍സി ടെസ്റ്റ് ചെയ്യേണ്ടത്. അതിന് മുന്‍പ് ചെയ്താലും പലപ്പോഴും നെഗറ്റീവ് ആയിരിക്കും ഫലം. ഗര്‍ഭിണിയാണെങ്കിലും നെഗറ്റീവ് ഫലം ലഭിക്കുന്നു. ഇനി നിങ്ങള്‍ പരിശോധന നടത്തി നെഗറ്റീവ് ഫലമാണ് ലഭിച്ചതെങ്കിലും ഒരാഴ്ച കൂടി കാത്തിരിക്കുന്നത് നല്ലതാണ്. അതിന് ശേഷം പരിശോധിച്ചാല്‍ പോസിറ്റീവ് ഫലം ലഭിക്കാം.

കെമിക്കല്‍ പ്രഗ്നന്‍സി

negative Pregnancy Test

പലപ്പോഴും അല്‍പം ബുദ്ധിമുട്ടേറിയ ഒന്നാണ് ഇത് . നിങ്ങള്‍ക്ക് ആര്‍ത്തവമുണ്ടായില്ലെങ്കിലും ഗര്‍ഭലക്ഷണണങ്ങള്‍ കാണപ്പെടുന്നു. അതോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കുന്ന പരിശോധന ഫലം നെഗറ്റീവ് ആവുകയും ചെയ്യുന്നു. എന്നാല്‍ ചിലരില്‍ ഇത് നേരിയ വരയോ അല്ലെങ്കില്‍ പോസിറ്റീവ് ഫലമോ ഉണ്ടാക്കുന്നു. എന്നാല്‍ അതിന് ശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് നിങ്ങള്‍ക്ക് നെഗറ്റീവ് ഫലം ലഭിക്കുന്നു. ഇതിന് കാരണം കെമിക്കല്‍ പ്രഗ്നന്‍സിയാണ്. പലപ്പോഴും അണ്ഡത്തിന്റേയും ബീജത്തിന്റേയും പ്രശ്‌നങ്ങള്‍ കാരണം ഇത്തരത്തില്‍ സംഭവിക്കാം. ഇത് ശരീരം മനസ്സിലാക്കി സ്വയം തന്നെ ഈ ബീജസങ്കലനം സംഭവിച്ച ഗര്‍ഭത്തെ ഇല്ലാതാക്കുന്നു. പലപ്പോഴും ആര്‍ത്തവം നടന്നതിന് ശേഷമായിരിക്കും പലരും ഗര്‍ഭിണിയായിരുന്നു എന്ന് പോലും അറിയുക. അത്രയേറെ ചുരുങ്ങിയ സമയം കൊണ്ട് ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം.

തെറ്റായ ടെസ്റ്റ്

negative Pregnancy Test

പോസിറ്റീവ് ഫലത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് പലപ്പോഴും നെഗറ്റീവ് ടെസ്റ്റ് ലഭിക്കുന്നതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് ടെസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ വരുത്തുന്ന തെറ്റുകളാണ്. ഇതില്‍ പലപ്പോഴും നാം അറിയാതെ വരുത്തുന്ന ധാരാളം തെറ്റുകള്‍ ഉണ്ടാവുന്നുണ്ട്. പരിശോധന നടത്തുന്നതിന് വേണ്ടി ഒരു ദിവസം രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം ആണ് ആവശ്യം. എന്നാല്‍ നിങ്ങള്‍ പരിശോധന നടത്തുന്നതിന് മുന്‍പ് വെള്ളം കുടിച്ചെങ്കില്‍ പലപ്പോഴും അത് നെഗറ്റീവ് ഫലമാവുന്നതിനുള്ള സാധ്യതയുണ്ട്. അടുത്തതായി പ്രഗ്നന്‍സി കിറ്റിന്റെ എക്‌സ്പയറി ഡേറ്റ് പ്രധാന പ്രശ്‌നമാണ്. ഇത് കഴിഞ്ഞിട്ടുണ്ടെങ്കില്‍ പലപ്പോഴും നെഗറ്റീവ് ഫലം ലഭിക്കാം. ഉയര്‍ന്ന അളവിലെ എച്ച്‌സിജും ഒന്നിലധികം ഗര്‍ഭവും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ നെഗറ്റീവ് ടെസ്റ്റ് ആണെങ്കിലും ഒരാഴ്ച കൂടി കാത്തിരുന്ന് വീണ്ടും ടെസ്റ്റ് ചെയ്യുക.

എങ്ങനെയെല്ലാം ശ്രദ്ധിക്കണം?

negative Pregnancy Test

ഗര്‍ഭപരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും പലപ്പോഴും പോസിറ്റീവ് ആവുന്നതിനുള്ള സാധ്യത നമുക്ക് മനസ്സിലാക്കാം. ഇനി ഫലം നെഗറ്റീവ് ആണെങ്കിലും നിങ്ങള്‍ക്ക് ഗര്‍ഭിണിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കാരണം ഒരു പ്രഗ്നന്‍സി ടെസ്റ്റും നൂറ് ശതമാനം ഉറപ്പുള്ള ഫലം നല്‍കുന്നില്ല. ചില സാഹചര്യങ്ങളില്‍, ഗര്‍ഭധാരണ പരിശോധനകള്‍ തെറ്റായ നെഗറ്റീവ് ഫലങ്ങള്‍ നല്‍കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഓര്‍ത്തിരിക്കേണ്ടതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഒരു നെഗറ്റീവ് ടെസ്റ്റിന് ശേഷം ലഭിച്ചാലും ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

കുട്ടികള്‍ക്ക് മൂക്കടപ്പ് നിസ്സാരപ്രശ്‌നമല്ല: അപകടവും കാരണവും പരിഹാരവുംകുട്ടികള്‍ക്ക് മൂക്കടപ്പ് നിസ്സാരപ്രശ്‌നമല്ല: അപകടവും കാരണവും പരിഹാരവും

ഗര്‍ഭകാലം ഉഷാറാക്കാന്‍ ഈ വിത്തുകള്‍ കഴിക്കാംഗര്‍ഭകാലം ഉഷാറാക്കാന്‍ ഈ വിത്തുകള്‍ കഴിക്കാം

English summary

Hidden Reasons To Get A negative Pregnancy Test In Malayalam

Here in this article we are sharing some hidden reasons to get a negative pregnancy test in malayalam. Take a look.
Story first published: Thursday, December 8, 2022, 22:45 [IST]
X
Desktop Bottom Promotion