Just In
- 7 hrs ago
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- 8 hrs ago
സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് സൂചന നല്‍കും സ്വപ്നങ്ങള്‍: ഈ സ്വപ്നങ്ങള്‍ നിങ്ങള്‍ കാണാറുണ്ടോ?
- 9 hrs ago
മുഖത്തെ ചെറിയമാറ്റം പോലും അപകടം സൂചിപ്പിക്കുന്നതാണ്
- 11 hrs ago
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
Don't Miss
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Movies
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗർഭിണികൾ കഴിക്കണം മത്തങ്ങ; ഗുണങ്ങൾ അതിശയിപ്പിക്കും
ഗർഭകാലത്ത് പല വിധത്തിലുള്ള അരുതുകൾ നമുക്കിടയിൽ ഉണ്ട്. ഇത് പലപ്പോഴും അറിയാത്ത അമ്മമാരും ധാരാളമുണ്ട്. ഗർഭിണികൾ കാണിക്കുന്ന ഓരോ അസ്വസ്ഥതകളും പല വിധത്തിലാണ് നിങ്ങളുടെ കുഞ്ഞിനേയും ബാധിക്കുന്നത് എന്നത് ഓർമ്മയുണ്ടായിരിക്കണം. ആരോഗ്യ സംരക്ഷണത്തിൻറെ കാര്യത്തിൽ ഓരോ തരത്തിലാണ് അമ്മമാർ ഗർഭകാലത്ത് ശ്രദ്ധിക്കേണ്ടതായി വരുന്നത്. ഗർഭിണികളിൽ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും വളരെയധികം ശ്രദ്ധിച്ച് വേണം നമ്മൾ മനസ്സിലാക്കേണ്ടത്. ഭക്ഷണ കാര്യത്തിൽ അൽപം കൂടുതല്‍ ശ്രദ്ധ വേണം. കാരണം നമ്മള്‍ കഴിക്കുന്ന ഓരോ ഭക്ഷണവും പല വിധത്തിലാണ് കുഞ്ഞിന്റെ കൂടെ ആരോഗ്യത്തെ ബാധിക്കുന്നത്.
Most read: ആദ്യ അബോര്ഷൻ ഗർഭധാരണ സാധ്യത ഇരട്ടിയാക്കും?
ഗർഭകാലത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അല്ലെങ്കിൽ അത് കുഞ്ഞിന് വളർച്ചാക്കുറവ് പോലുള്ള പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. എന്നാൽ നിർബന്ധമായും കഴിച്ചിരിക്കേണ്ട ഒരു പച്ചക്കറിയാണ് മത്തങ്ങ. ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നുണ്ട് എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. മത്തങ്ങ സ്ഥിരമായി കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കുന്നുണ്ടെന്നും ഗർഭകാലത്ത് എന്തൊക്കെ ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും നോക്കാവുന്നതാണ്.

വയറു വേദനക്ക് പരിഹാരം
വയറു വേദന പോലുള്ളവ ഗർഭത്തിന്റെ ആദ്യ നാളുകളിൽ പലരേയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. എന്നാൽ ഇതിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും നമുക്ക് ഏറ്റവും അധികം സഹായിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് മത്തങ്ങ. ഇത് കഴിക്കുന്നതിലൂടെ അത് വയറു വേദനയെ പരിഹരിച്ച് മറ്റ് അസ്വസ്ഥതകളിൽ നിന്ന് നമ്മളെ സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.

ഡയറിയക്ക് പരിഹാരം
ഡയറിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്തങ്ങ. ഗർഭകാലത്ത് സ്ത്രീകളെ വലക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഡയറിയ. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് മത്തങ്ങ ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ വയറിനെ ക്ലീൻ ആക്കുന്നതിനും സഹായിക്കുന്നുണ്ട്.

പ്രമേഹത്തിന്റെ അളവ്
പ്രമേഹത്തിന്റെ അളവ് ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് കൃത്യമല്ലെങ്കിൽ അത് ഗർഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. എന്നാൽ പ്രമേഹത്തിന്റെ അളവിനെ കുറക്കുന്നതിനും ഗർഭകാലം സുരക്ഷിതമാക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്തങ്ങ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച ഓപ്ഷനാണ് ഇത്.
Most read: ജനിച്ച ഉടനേ കൊളസ്ട്രം കുഞ്ഞിന് നൽകുന്നത് ദീർഘായുസ്

കുഞ്ഞിന്റെ ആരോഗ്യം
കുഞ്ഞിൻറെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്തങ്ങ. ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും കരുത്തിനും ഏറ്റവും അധികം സഹായിക്കുന്നുണ്ട്. കുഞ്ഞിന്റെ എല്ലും പല്ലും എല്ലാം വളരുന്നതിന് സഹായിക്കുന്നുണ്ട് മത്തങ്ങ.

മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള അസ്വസ്ഥതകൾ ഗർഭകാലത്ത് ഏറ്റവും അധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് മത്തങ്ങ. ദിവസവും മത്തങ്ങ കഴിക്കുന്നതിലൂടെ അത് ഗർഭിണികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് മത്തങ്ങ ശീലമാക്കാവുന്നതാണ്.

സിങ്ക് ധാരാളം
സിങ്ക് ധാരാളം മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ അത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഗർഭകാലത്തുണ്ടാവുന്ന മൂഡ് മാറ്റങ്ങൾക്ക് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മത്തങ്ങ. നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മത്തങ്ങയിൽ അടങ്ങിയിട്ടുള്ള സിങ്ക്. ഭ്രൂണാവസ്ഥയിൽ കോശവിഭജനത്തിന് സഹായിക്കുന്ന സിങ്ക് മത്തങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മത്തങ്ങക്കുരുവിലും ഇത് ആരോഗ്യ ഗുണങ്ങൾ ധാരാളമുണ്ട്.

സുഖപ്രസവം
സുഖപ്രസവത്തിന് സഹായിക്കുന്ന ഒന്നാണ് മത്തങ്ങ. ഇത് ഗർഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സുഖപ്രസവത്തിനും സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് സ്ഥിരമായി മത്തങ്ങ കഴിക്കാവുന്നതാണ്. ഇത് ഗർഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.