For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്‍റെ ബുദ്ധിക്കും കരുത്തിനും മുസംബി ജ്യൂസ്

|

കുഞ്ഞിന്‍റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. കാരണം ഭക്ഷണം കഴിക്കുന്നതിന് പലപ്പോഴും കുഞ്ഞുങ്ങള്‍ മടി കാണിക്കുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരം നൽകി കുഞ്ഞിന് ആവശ്യമായ പ്രോട്ടീനും പോഷകങ്ങളും വിറ്റാമിനും എല്ലാം ലഭിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങൾ നിർബന്ധമായും കൊടുക്കേണ്ടതുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവയില്‍ ചില ഭക്ഷണങ്ങളും പൂർണമായും ഉൾപ്പെടുത്താവുന്നതാണ്. കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുന്ന അമ്മമാർക്ക് ഇനി ദിവസവും ഒരു ഗ്ലാസ്സ് മുസംബി ജ്യൂസ് കൊടുക്കാവുന്നതാണ്.

Most read: കുഞ്ഞിന്‍റെ അനക്കം നിലച്ചാൽ ഭയക്കേണ്ട കാരണങ്ങൾMost read: കുഞ്ഞിന്‍റെ അനക്കം നിലച്ചാൽ ഭയക്കേണ്ട കാരണങ്ങൾ

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങൾക്ക് കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ദിവസവും ഒരു ഗ്ലാസ്സ് മുസംബി ജ്യൂസ് നൽകാവുന്നതാണ്. ഇത് കുഞ്ഞിന് മാത്രമല്ല മുതിർന്നവര്‍ക്കും നൽകുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഗുണങ്ങൾ നല്‍കുന്നുണ്ട്. ഈ ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒന്ന് തന്നെയാണ് മുസംബി ജ്യൂസ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. ദിവസവും നിങ്ങൾ കുഞ്ഞിന് മുസംബി ജ്യൂസ് നൽകാവുന്നതാണ്. ഗുണങ്ങൾ താഴെ പറയുന്നുണ്ട്.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

മുസംബി നാരങ്ങയിൽ ഫ്ലവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഫ്ലേവനോയ്ഡുകൾ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ദഹനരസങ്ങളുടെ സ്രവത്തിനും പിത്തരസത്തിനും കാരണമാകുന്നു. നിങ്ങളുടെ കുട്ടിക്ക് ദഹനക്കേട് അല്ലെങ്കിൽ ക്രമരഹിതമായ മറ്റ് വയറിന്‍റെ പ്രശ്നങ്ങൾ , അസിഡിറ്റി എന്നിവയുണ്ടെങ്കിൽ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുസംബി ജ്യൂസ് കഴിക്കാവുന്നതാണ്. മാത്രമല്ല ഇതിന് ഛർദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നുണ്ട്.

ടോക്സിനെ പുറന്തള്ളുന്നു

ടോക്സിനെ പുറന്തള്ളുന്നു

ടോക്സിനെ പുറന്തള്ളുന്നതിന് വേണ്ടി നമുക്ക് മുസംബി നാരങ്ങ ഉപയോഗിക്കാവുന്നതാണ്. കുട്ടികളുടെ ശരീരത്തിൽ ഉണ്ടാവുന്ന ടോക്സിന്‍ പോലുള്ള അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മുസംബി ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ പ്രവർത്തനങ്ങളെ കൃത്യമാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇതിലുള്ള ഫൈബർ പോലുള്ള ഘടകങ്ങൾ അത് കുഞ്ഞിന്‍റെ ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വിറ്റാമിൻ സി

വിറ്റാമിൻ സി

എല്ലാ സിട്രസ് പഴങ്ങളെയും പോലെ, മൊസമ്പിയും വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്, അത് നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തിന്റെ ഭാഗമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. വാസ്തവത്തിൽ ദിവസവും ഒരു ഗ്ലാസ്സ് മുസംബി ജ്യൂസിൽ നിങ്ങൾക്ക് 50 മില്ലിഗ്രാം വിറ്റാമിൻ സി വരെ ലഭിക്കും. ഇത് കുട്ടികളിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജലദോഷം അല്ലെങ്കിൽ പനി ബാധിച്ച കുട്ടികൾക്ക് മുസംബി നാരങ്ങ അല്ലെങ്കിൽ അതിന്റെ ജ്യൂസ് കൊടുക്കുന്നത് നല്ലതാണ്. സ്കർവി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവാണ് മൊസാമ്പിയുടെ പ്രധാന ആരോഗ്യ നേട്ടങ്ങളിലൊന്ന്.

 നിർജ്ജലീകരണത്തെ പ്രതിരോധിക്കുന്നു

നിർജ്ജലീകരണത്തെ പ്രതിരോധിക്കുന്നു

വേനൽക്കാലം അടുക്കുമ്പോൾ അത് കുട്ടികളെയാണ് വളരെയധികം ബാധിക്കുന്നത്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും കുഞ്ഞിന് മുസംബി ജ്യൂസ് കൊടുക്കാവുന്നതാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുട്ടിയിൽ നിർജ്ജലീകരണം തടയുന്ന ഇലക്ട്രോലൈറ്റുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. പ്രോസസ് ചെയ്ത ഏതെങ്കിലും പാനീയത്തേക്കാൾ ഇത് മികച്ചതാണ്. ഇത് കുട്ടികളിൽ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കി നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നു.

നിർജ്ജലീകരണത്തെ പ്രതിരോധിക്കുന്നു

നിർജ്ജലീകരണത്തെ പ്രതിരോധിക്കുന്നു

വേനൽക്കാലം അടുക്കുമ്പോൾ അത് കുട്ടികളെയാണ് വളരെയധികം ബാധിക്കുന്നത്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും കുഞ്ഞിന് മുസംബി ജ്യൂസ് കൊടുക്കാവുന്നതാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുട്ടിയിൽ നിർജ്ജലീകരണം തടയുന്ന ഇലക്ട്രോലൈറ്റുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. പ്രോസസ് ചെയ്ത ഏതെങ്കിലും പാനീയത്തേക്കാൾ ഇത് മികച്ചതാണ്. ഇത് കുട്ടികളിൽ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കി നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നു.

 മികച്ച രോഗപ്രതിരോധ ശേഷി

മികച്ച രോഗപ്രതിരോധ ശേഷി

കുട്ടികളിൽ മികച്ച രോഗപ്രതിരോധ ശേഷിക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് മുസംബി ജ്യൂസ്. ഇതിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ, പല പ്രോട്ടീനുകളുടേയും അപര്യാപ്തത മാറ്റാനും കഴിയും. ഇതിനുപുറമെ, മഞ്ഞപ്പിത്തം പോലുള്ള അവസ്ഥയിലും മൊസാംബി ഫലപ്രദമാണ്, കാരണം ഇത് പ്രകൃതിദത്ത ശീതീകരണമാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി വളരെയധികം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് മുസംബി ജ്യൂസ്.

എല്ലിന് ആരോഗ്യവും കരുത്തും

എല്ലിന് ആരോഗ്യവും കരുത്തും

കുഞ്ഞുങ്ങൾക്ക് എപ്പോഴും എല്ല് പൊട്ടുന്ന അവസ്ഥയുണ്ടാവാറുണ്ട്. എന്നാൽ അസ്ഥികൾക്ക് ആവശ്യമായ പോഷകങ്ങളായ ഫോസ്ഫറസ്, കാൽസ്യം എന്നിവ മുസംമ്പിയിൽ അടങ്ങിയിട്ടുണ്ട്. കാലക്രമേണ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. ഇതിനുപുറമെ, സന്ധികളിലോ ടിഷ്യൂകളിലോ ഉണ്ടാകുന്ന ഏതെങ്കിലും വീക്കം തൽക്ഷണം കുറക്കുന്നുണ്ട്. ഫോളിക് ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളെ ആരോഗ്യകരമായി നിലനിർത്തുന്നു. അതുകൊണ്ട് കുഞ്ഞിന് ആരോഗ്യം നൽകുന്ന കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുസംബി ജ്യൂസ്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുസംബി ജ്യൂസ്. ഇത് കുട്ടികളിൽ ഉണ്ടാവുന്ന അമിതവണ്ണത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കുട്ടികളുടെ ശരീരത്തിൽ കൊഴുപ്പ് ഉണ്ടാവുന്നതും അതിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മുസംബി ജ്യൂസ്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി കുഞ്ഞിന് നൽകാവുന്നതാണ്.

English summary

Health Benefits of Mosambi Juice for kids

We have listed some of the health benefits of mosambi juice for kids. Read on.
Story first published: Saturday, February 29, 2020, 12:53 [IST]
X
Desktop Bottom Promotion