Just In
- 5 hrs ago
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- 8 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതം
- 12 hrs ago
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- 14 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
രക്തപരിശോധനയില്‍ എച്ച് സി ജി നേരത്തേയറിയാം: ഗര്‍ഭം കണ്ടെത്താം
ഗര്‍ഭിണിയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. കാരണം ഇതിന് വേണ്ടി ശാരീരികമായും മാനസികമായും തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. എന്നാല്‍ ആര്‍ത്തവ ദിനങ്ങള്‍ തെറ്റി ഒരാഴ്ചക്ക് ശേഷമാണ് ഇത്തരത്തില്‍ ഗര്‍ഭപരിശോധന പോസിറ്റീവ് ആയി വരുന്നത്. പക്ഷേ ഗര്‍ഭപരിശോധന നടത്തുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതായ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. അതില്‍ വരുന്നതാണ് എച്ച് സി ജി ഹോര്‍മോണിന്റെ അളവ്. പ്ലാസന്റയാണ് എച്ച് സി ജി ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കുന്നത്. ഹ്യൂമന്‍ കോറിയോണിക് ഗോണഡോട്രോപിന്‍ (hCG) എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. ഗര്‍ഭം കണ്ടുപിടിക്കാന്‍ രക്തത്തിലും മൂത്രത്തിലും ഈ ഹോര്‍മോണിന്റെ സാന്നിധ്യം പരിശോധിക്കുന്നു.
ഗര്‍ഭാവസ്ഥയിലെ എച്ച്സിജി രക്തപരിശോധന നിങ്ങളുടെ ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പ് തന്നെ ഗര്‍ഭം കണ്ടെത്തുന്നതിന് സഹായിക്കുന്നതാണ്. ഇംപ്ലാന്റേഷന് കഴിഞ്ഞ് ആദ്യത്തെ ആറ് ദിവസത്തിനുള്ളില്‍ തന്നെ രക്തത്തില്‍ എച്ച് സി [1] ജിയുടെ അളവ് കണ്ടെത്താന്‍ സാധിക്കുന്നു. ഇതില്‍ തന്നെ നിങ്ങളുടെ അവസാന ആര്‍ത്തവത്തിന് ശേഷമുള്ള ആദ്യത്തെ 14 മുതല്‍ 16 ആഴ്ചകളില്‍ എച്ച്സിജിയുടെ ഏറ്റവും ഉയര്‍ന്ന അളവ് മനസ്സിലാക്കാന്‍ സാധിക്കുന്നു. പിന്നീട് എച്ച് സി ജിയുടെ അളവ് കുറയുകയും സ്ഥിരമായി ഒരു അളവില്‍ തന്നെ നില്‍ക്കുകയും ചെയ്യുന്നു. എച്ച് സി ജിയുടെ അളവ് എങ്ങനെ മനസ്സിലാക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിശോധനയുടെ കൃത്യത എന്തൊക്കെ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് HCG രക്തപരിശോധന?
ഗര്‍ഭിണികളില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ ആണ് എച്ച് സി ജി. രക്തത്തിലെ എച്ച്സിജി ഹോര്‍മോണിന്റെ സാന്നിധ്യം പരിശോധിച്ച് ഗര്‍ഭധാരണം സ്ഥിരീകരിക്കാന്‍ ആണ് ഈ പരിശോധന നടത്തുന്നത്. നിങ്ങള്‍ ലാബില്‍ ചെന്ന് മാത്രമേ ഈ പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ. രണ്ട് തരത്തിലുള്ള എച്ച് സി ജി പരിശോധനയാണ് ഉള്ളത്. ഇതില്‍ ഒന്നാണ് ക്വാളിറ്റേറ്റീവ് എച്ച്സിജി ടെസ്റ്റ്. ഇത് നിങ്ങളുടെ രക്തത്തിലെ എച്ച് സി ജി സാന്നിധ്യം കണ്ടെത്തുന്നതിനും പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ഫലം കണ്ടെത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു.

ക്വാണ്ടിറ്റേറ്റീവ് എച്ച്സിജി ടെസ്റ്റ്
അടുത്തതാണ് ക്വാണ്ടിറ്റേറ്റീവ് എച്ച് സി ജി ടെസ്റ്റ്. [2] ഇത് നിങ്ങളുടെ രക്തത്തിലെ എച്ച്സിജിയുടെ അളവ് ഓരോ സമയത്തും എത്രയാണ് എന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. ഇത് ഗര്‍ഭസ്ഥശിശുവിന്റെ കൃത്യമായ പ്രായം നിര്‍ണ്ണയിക്കുന്നതിനോ അല്ലെങ്കില്‍ ഗര്‍ഭം അലസല്‍ അല്ലെങ്കില്‍ എക്ടോപിക് ഗര്‍ഭധാരണം പോലെയുള്ള ഗര്‍ഭധാരണ സങ്കീര്‍ണതകള്‍ കണ്ടെത്തുന്നതിനോ നിങ്ങളെ സഹായിക്കും. ഇത് കൂടാതെ മോളാര്‍ ഗര്‍ഭധാരണവും ജിടിഡിയും ഉള്ള അവസ്ഥയിലും ഇത്തരം രക്ത പരിശോധന വളരെയധികം സഹായിക്കുന്നു.

എപ്പോള്‍ ക്വാണ്ടിറ്റേറ്റിവ് ടെസ്റ്റ് നടത്തുന്നു?
എപ്പോഴാണ് ഒരു ക്വാണ്ടിറ്റേറ്റീവ് എച്ച്സിജി ടെസ്റ്റ് നടത്തുന്നത് എന്ന് നമുക്ക് നോക്കാം. എച്ച്സിജി രക്തപരിശോധന ഭ്രൂണം ഇംപ്ലാന്റേഷന് കഴിഞ്ഞ് ആറ് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ തന്നെ പോസിറ്റീവ് ഫലം നല്കുന്നു. ഇതിനര്‍ത്ഥം, നിങ്ങള്‍ പ്രതീക്ഷിക്കുന്ന ആര്‍ത്തവ തീയതിക്ക് മുന്‍പ് തന്നെ നിങ്ങള്‍ക്ക് പോസിറ്റീവ് ഫലം ലഭിക്കുന്നതിന് സാധിക്കുന്നു. സാധാരണ മൂത്ര പരിശോധന നടത്തുന്നത് ആര്‍ത്തവം തെറ്റി ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ്. എന്നാല്‍ മാത്രമേ പോസിറ്റീവ് ഫലം മൂത്ര പരിശോധനയില്‍ ലഭിക്കുകയുള്ളൂ.

എത്രത്തോളം കൃത്യമാണ്?
ഗര്‍ഭധാരണത്തിനുള്ള എച്ച് സി ജി രക്തപരിശോധന എത്രത്തോളം കൃത്യമാണ് എന്നത് നമുക്ക് നോക്കാം. രക്തപരിശോധന ഏകദേശം 99% കൃത്യമായ ഫലമാണ് നമുക്ക് നല്‍കുന്നത്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ അവ തെറ്റായ പോസിറ്റീവ് അല്ലെങ്കില്‍ തെറ്റായ നെഗറ്റീവ് ഫലങ്ങള്‍ നല്‍കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. എന്നാല്‍ എച്ച്സിജി മൂത്രപരിശോധനയേക്കാള് എച്ച്സിജി രക്തപരിശോധന കൂടുതല്‍ വിശ്വസനീയമാണ് എന്നതാണ് സത്യം. കാരണം അവയ്ക്ക് കുറഞ്ഞ അളവിലുള്ള എച്ച്സിജി പോലും കണ്ടെത്താനും അത് വഴി ഗര്‍ഭം തിരിച്ചറിുന്നതിനും സാധിക്കുന്നു..

നെഗറ്റീവ് ഫലത്തിനുള്ള കാരണങ്ങള്‍
നിങ്ങള്‍ ഗര്‍ഭിണിയാണെങ്കിലും എച്ച് സി ജി നെഗറ്റീവ് കാണിക്കുന്നതിനുള്ള കാരണങ്ങള്‍ ഇനി പറുന്നവയാണ്. ചില പ്രത്യേക മരുന്നുകള്‍, പ്രത്യേകിച്ച് ഫെര്‍ട്ടിലിറ്റി മരുന്നുകളും കുത്തിവയ്പ്പുകളും,ചില മുഴകളുടെ സാന്നിധ്യം (ജേം സെല്‍ ട്യൂമറുകള്‍ പോലുള്ളവ), മോളാര്‍ ഗര്‍ഭധാരണം, ഒരേ സമയം ഒന്നിലധികം ഗര്‍ഭധാരണങ്ങള്‍, അടുത്ത കാലത്തുണ്ടായ അബോര്ഷന് എന്നിവയെല്ലാം പലപ്പോഴും നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. ആദ്യത്തെ ഗര്‍ഭം അബോര്ഷനായെങ്കില് ഇവരിലും എച്ച് സി ജി രക്തപരിശോധന നടത്താറുണ്ട്.