For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്ധ്യത ലക്ഷണങ്ങളില്ല; പക്ഷേ ഗർഭത്തിന് തടസ്സം ഇത്

|

വന്ധ്യത സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന ഒന്നാണ്. ഗർഭം ധരിക്കുക പ്രസവിക്കുക എന്നുള്ളത് എല്ലാ സ്ത്രീകളുടേയും ആഗ്രഹം തന്നെയാണ്. എന്നാൽ പലപ്പോഴും വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ഗർഭം ധരിച്ചില്ലെങ്കിൽ അത് എന്തുകൊണ്ടാണ് എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും എല്ലാം വന്ധ്യത പോലുള്ള പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നവയാണ്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പലർക്കും അറിയില്ല.

Most read: ആദ്യ ഒന്നോ രണ്ടോ ആഴ്ചയിൽ ഗർഭമറിയും ലക്ഷണംMost read: ആദ്യ ഒന്നോ രണ്ടോ ആഴ്ചയിൽ ഗർഭമറിയും ലക്ഷണം

ചിലരിൽ വന്ധ്യത പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതിനോടനുബന്ധിച്ച് ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ യാതൊരു ലക്ഷണം പ്രകടിപ്പിക്കാതെയും വന്ധ്യത സ്ഥാനം പിടിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ എന്താണ് കൃത്യമായ കാരണം എന്ന് പലപ്പോഴും മനസ്സിലാവുന്നില്ല. കൃത്യമായ കാരണം കണ്ടെത്താതെ ഗർഭധാരണത്തിന് തടസ്സം നേരിടുമ്പോൾ അത് എന്തുകൊണ്ടാണ് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നും ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വന്ധ്യതയുടെ കാരണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

രോഗപ്രതിരോധ ശേഷി ഇല്ലാത്തത്

രോഗപ്രതിരോധ ശേഷി ഇല്ലാത്തത്

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ പലപ്പോഴും ഇത്തരം പ്രതിസന്ധികൾ കാണുന്നുണ്ട്. എന്നാൽ ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. പ്ര‌ത്യേകിച്ച് സ്ത്രീകളിലാണ് ഈ അവസ്ഥ വർദ്ധിക്കുന്നത്. ഇത് ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുകയും ഭ്രൂണത്തിന് വളരാനുള്ള അവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിൽ സ്വന്തം ടിഷ്യൂകൾ തന്നെയാണ് ഇതിന് കാരണമാകുന്നത്. ഇത് ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുകയും ഗർഭധാരണം സംഭവിച്ചാൽ തന്നെ അത് ഒരു അബോര്‍ഷനിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വന്ധ്യതയുടെ കൃത്യമായ കാരണം കണ്ടെത്താൻ സാധിക്കാത്തവരിൽ 75%പേരിലും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

തൈറോയ്ഡ് പ്രശ്നങ്ങൾ

തൈറോയ്ഡ് പ്രശ്നങ്ങൾ

തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിലും ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നിട്ട് മാത്രം ഗർഭധാരണത്തിന് ശ്രമിക്കേണ്ടതാണ്. അല്ലെങ്കിൽ ഗർഭധാരണം സംഭവിക്കുകയും ഇല്ല, ഇത്തരം ഒരു രോഗാവസ്ഥയെക്കുറിച്ച് നിങ്ങൾ അറിയുകയും ഇല്ല. ഓട്ടോ ഇമ്മ്യൂൺ തകരാറുകൾ ഉള്ളവരിൽ ഈ പ്രതിസന്ധി അ‌ൽപം കൂടുതലായിരിക്കും. ഇവരിൽ യാതൊരു കാരണങ്ങളും ലക്ഷണങ്ങളും പ്രകടമായില്ലെങ്കിൽ പോലും പലപ്പോഴും അത് ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ‌ ഈ ലക്ഷണത്തെ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ പ്രതിസന്ധികൾ നിരവധിയാണ്. കൃത്യസമയത്ത് രോഗനിർണയം നടത്തിയില്ലെങ്കിൽ പിന്നീട് പ്രായമാകുന്നതോടെ അത് നിങ്ങളില്‍ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.

ബീജത്തിന്‍റെ ആരോഗ്യം

ബീജത്തിന്‍റെ ആരോഗ്യം

എന്നാല്‍ വന്ധ്യത ഒരിക്കലും സ്ത്രീയുടെ മാത്രം പ്രശ്നമല്ല. പുരുഷന്‍റെ ബീജത്തിന്‍റെ ആരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് പലപ്പോഴും കൃത്യമല്ലെങ്കിൽ അത് നിങ്ങളിൽ ഗർഭധാരണ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ബീജത്തെ നശിപ്പിക്കുന്ന ചില ആന്‍റി ബോഡീസ് പലപ്പോഴും സ്ത്രീകളുടെ സെർവിക്കൽ മ്യൂക്കസിൽ ഉണ്ടാവുന്നുണ്ട്. ഇത് ബീജത്തെ നശിപ്പിക്കുകയും ഗർഭധാരണം നടക്കുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ചിലരിൽ ഗർഭധാരണം നടക്കുമെങ്കിലും ബീജത്തിന് ആരോഗ്യമില്ലാത്തതിനാൽ അത് പലപ്പോഴും ആരോഗ്യമില്ലാത്ത ഗര്‍ഭധാരണമായി മാറുകയും തുടക്കത്തിലേ തന്നെ അബോർഷൻ സംഭവിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളും വന്ധ്യതയെന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ്.

എൻഡോമെട്രിയത്തിന്‍റെ പ്രശ്നങ്ങൾ

എൻഡോമെട്രിയത്തിന്‍റെ പ്രശ്നങ്ങൾ

എൻഡോമെട്രിയത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ കാരണവും ഗർഭധാരണം നടക്കാതിരിക്കുന്നുണ്ട്. നിങ്ങൾക്ക് ആരോഗ്യകരമായ ഒരു ഗർഭപാത്രവും, ആരോഗ്യമുള്ള അണ്ഡവും പങ്കാളിക്ക് ആരോഗ്യമുള്ള ബീജവും ഉണ്ടെങ്കിലും പലപ്പോഴും എൻഡോമെട്രിയത്തിൽ ഉണ്ടാവുന്ന ചെറിയ തകരാറുകൾ ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. എന്നാൽ വ്യക്തമായ കാരണം എന്താണെന്ന് ഇത് വരെ തിരിച്ചറിയപ്പെട്ടിട്ടില്ല. ഇത് വിശദമായ പരിശോധനകൾക്ക് ശേഷമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്നതാണ്. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ടും അതിൽ തടസ്സം നേരിട്ടാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.

 ഭ്രൂണമായി മാറുന്നതിനുള്ള ആരോഗ്യം

ഭ്രൂണമായി മാറുന്നതിനുള്ള ആരോഗ്യം

ബീജസങ്കലനത്തിന് ശേഷം യൂട്രസിൻറെ ഭിത്തിയിൽ ഇംപ്ലാന്റ് ചെയ്യപ്പെട്ട ഭ്രൂണത്തിന് വളരുന്നതിനുള്ള ആരോഗ്യകരമായ സാഹചര്യം നിലവിലില്ലെങ്കിൽ അത് പലപ്പോഴും ഗർഭത്തിന്‍റെ ആദ്യമാസത്തിൽ തന്നെ അബോർഷൻ സംഭവിച്ച് പോവുന്നു. ബീജത്തിന്‍റെ ആരോഗ്യം കുറവോ അല്ലെങ്കില്‍ ഗർഭധാരണം ശരിക്ക് നടക്കാത്തതോ ആയിരിക്കും ഇതിന് പിന്നിലുള്ള കാരണം. ഇത് തിരിച്ചറിയാതെ പലപ്പോഴും മുന്നോട്ട് പോവുന്നത് അബോർഷൻ വർദ്ധിക്കുന്നതിനും ചിലപ്പോൾ നിങ്ങളിൽ ഗർഭധാരണം സംഭവിക്കാതിരിക്കുന്നതിനും കാരണമാകുന്നുണ്ട്. അണ്ഡത്തിന് പലപ്പോഴും ഭ്രൂണമായി മാറുന്നതിനുള്ള കഴിവ് ഉണ്ടാവാത്തതാണ് മറ്റൊരു കാരണമായി കണക്കാക്കുന്നത്.

തിരിച്ചറിയാത്ത കാരണങ്ങൾ

തിരിച്ചറിയാത്ത കാരണങ്ങൾ

തിരിച്ചറിയപ്പെടാത്ത ചില കാരണങ്ങൾ ഉണ്ട് വന്ധ്യതക്ക്. ഇത് കൃത്യമായി എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതും ചികിത്സയിൽ പുരോഗമനം ഇല്ലാത്തതിന് കാരണമാകുന്നുണ്ട്. ഓരോ ഘട്ടത്തിൽ നടത്തുന്ന ചികിത്സയിൽ പലപ്പോഴും എന്താണ് കൃത്യമായ കാരണം എന്ന് മനസ്സിലാക്കാൻ പലർക്കും കഴിയുന്നില്ല. ഐവിഎഫ് ട്രീറ്റ്മെന്റ് പോലുള്ളവക്ക് തയ്യാറാവുമ്പോഴാണ് കൃത്യമായ കാരണത്തെക്കുറിച്ച് പലരും മനസ്സിലാക്കുന്നത്.

ചെറിയ എൻഡോമെട്രിയോസിസ്

ചെറിയ എൻഡോമെട്രിയോസിസ്

എൻഡോമെട്രിയത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിൽ കാണപ്പെടുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഇത് ശരീരത്തിന്‍റെ ഏത് ഭാഗത്തും കാണപ്പെടാവുന്നതാണ്. പലപ്പോഴും ലാപ്രോസ്കോപി പോലുള്ളവ നടത്തിയാലും ഇത് കാണപ്പെടുന്നില്ല. ഇത് ഓവുലേഷൻ സമയത്ത് ഫലോപിയൻ ട്യൂബിൽ ബ്ലോക്ക് ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ വളരെ ചെറിയ എൻഡോമെട്രിയോസിസ് ആണെങ്കിൽ അതൊരിക്കലും നിങ്ങളിൽ ഓവുലേഷന് തടസ്സമോ ഫലോപിയൻ‌ ട്യൂബിൽ ബ്ലോക്കോ ഉണ്ടാക്കുന്നില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്നില്ലെങ്കിലും നിങ്ങളിൽ ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഓവുലേഷനിൽ തടസ്സം ഇല്ലാത്തത് കൊണ്ട് തന്നെ ഗർഭധാരണ പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കുന്നതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല.

English summary

Frustrating Facts About Unexplained Infertility

Here we have listed some of the frustrating facts about unexplained infertility. Read on.
X
Desktop Bottom Promotion