For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളിലെ കാല്‍ വേദന നിസ്സാരമല്ല: പരിഹരിക്കാം എളുപ്പത്തില്‍

|

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവരില്‍ സാധാരണ കണ്ടുവരുന്ന ഒന്നാണ് പലപ്പോഴും കാല്‍വേദനയും കാലിലെ നീരും. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കേണ്ടതുണ്ട്. ഗര്‍ഭാവസ്ഥയില്‍ വികസിക്കുന്ന കുഞ്ഞിന്റെ വളര്‍ച്ചക്ക് അനുസരിച്ച് നിങ്ങളുടെ ശരീരഭാരവും വര്‍ദ്ധിക്കുന്നുണ്ട്. വളരുന്ന ഗര്‍ഭസ്ഥശിശു, ഹോര്‍മോണ്‍ മാറ്റങ്ങള്‍ എന്നിവ ഗര്‍ഭാവസ്ഥയില്‍ ബാലന്‍സ് പ്രശ്‌നങ്ങള്‍ക്കും കാല്‍ വേദനയ്ക്കും കാരണമാകും. മിക്ക സ്ത്രീകളിലും ഇത് താരതമ്യേന നേരിയ തീവ്രതയില്‍ സംഭവിക്കാം. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

Causes Of Foot Pain During Pregnancy

 മുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളം മുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളം

ഗര്‍ഭാവസ്ഥയില്‍ വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ അത് നിങ്ങളുടെ കുഞ്ഞിനും നിങ്ങളുടെ ആരോഗ്യത്തിനും വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. സുരക്ഷിതമല്ലാത്തതിനാല്‍, കാല്‍ വേദനയില്‍ നിന്നും ഗര്‍ഭാവസ്ഥയിലെ മറ്റ് സാധാരണ കാലിന്റെ പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിന് നിങ്ങള്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതായി വന്നേക്കാം. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. അത് കൂടാതെ എന്താണ് ഗര്‍ഭകാലത്തെ കാല്‍വേദനക്ക് പിന്നിലെ കാരണങ്ങള്‍ എന്നും നമുക്ക് നോക്കാം. ഈ ലേഖനത്തില്‍ അതിനെക്കുറിച്ച് കൂടുതല്‍ വായിക്കാം.

ഗര്‍ഭകാലത്ത് കാല്‍ വേദന എന്തുകൊണ്ട്?

ഗര്‍ഭകാലത്ത് കാല്‍ വേദന എന്തുകൊണ്ട്?

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ 1.3 മടങ്ങ് കാല്‍ വേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഗര്‍ഭകാലത്ത് മസ്‌കുലോസ്‌കലെറ്റല്‍ (അസ്ഥി, പേശി) തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭാവസ്ഥയില്‍ കാല്‍ വേദനയ്ക്കൊപ്പം നടുവേദന സാധാരണയായി കാണപ്പെടുന്നു. ഇതിന് പിന്നിലെ കാരണങ്ങള്‍ നിരവധിയാണ്. രണ്ടാമത്തെയോ മൂന്നാമത്തെയോ ട്രൈമസ്റ്ററിലും പ്രസവശേഷവും ഈ അവസ്ഥ ഉണ്ടാകാം. കാല്‍ വേദനയ്ക്കൊപ്പം കാലിന് രൂപമാറ്റം സംഭവിക്കുകയും നീര് വരികയും ചെയ്യുന്നുണ്ട്.

ഗര്‍ഭകാലത്തുണ്ടാവുന്ന കാലിലെ പ്രശ്‌നങ്ങള്‍

ഗര്‍ഭകാലത്തുണ്ടാവുന്ന കാലിലെ പ്രശ്‌നങ്ങള്‍

ഗര്‍ഭാവസ്ഥയിലെ ശാരീരികവും ഹോര്‍മോണ്‍ വ്യതിയാനങ്ങളും പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. ചില സാധാരണ കാല്‍ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഗര്‍ഭകാലത്ത് കാല്‍ വേദനയ്ക്ക് കാരണമാകുന്നത് എന്താണ് എന്ന് ഈ ലേഖനത്തില്‍ പറയുന്നുണ്ട്. ഗര്‍ഭകാലത്ത് കാല്‍ വേദന കൂടാന്‍ സാധ്യതയുണ്ട്. സാധ്യമായ ചില കാരണങ്ങളില്‍ ഉള്‍പ്പെടുന്നവ ഇവയാണ്.

ഗര്‍ഭകാലത്തുണ്ടാവുന്ന കാലിലെ പ്രശ്‌നങ്ങള്‍

ഗര്‍ഭകാലത്തുണ്ടാവുന്ന കാലിലെ പ്രശ്‌നങ്ങള്‍

ശരീരഭാരം കൂടുന്നതാണ് പലപ്പോഴും ഇത്തരം വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം. മൂന്നാം ട്രൈമസ്റ്ററില്‍ മുന്‍കാലിലെ മര്‍ദ്ദം വര്‍ദ്ധിക്കുന്നു. റിലാക്സിന്‍ ഹോര്‍മോണ്‍ പേശികള്‍ക്കും അസ്ഥിബന്ധങ്ങള്‍ക്കും അയവ് വരുത്തും. അതിനാല്‍ ഇത് പാദങ്ങളില്‍ വീക്കത്തിനും വേദനയ്ക്കും കാരണമാകും. ഗര്‍ഭാവസ്ഥയുടെ അവസാന ട്രൈമസ്റ്ററില്‍ എത്തുന്നതും വ്യായാമത്തിന്റെ അഭാവവും പാദങ്ങളിലെ രക്തപ്രവാഹത്തെ സ്വാധീനിച്ചേക്കാം, അതിന്റെ ഫലമായി നീര്‍വീക്കം (കാല്‍ വീര്‍ത്തത്) വേദന എന്നിവ ഉണ്ടാകാം. കൂടാതെ, വളരുന്ന ഗര്ഭസ്ഥശിശു കാരണം കാലിന്റെ താഴത്തെ ഭാഗങ്ങളിലേക്കും പുറത്തേക്കും രക്തപ്രവാഹം തടസ്സപ്പെട്ടേക്കാം, ഇത് കാല്‍ വേദനയ്ക്ക് കാരണമാകുന്നു.

ഗര്‍ഭകാലത്ത് കാല്‍ വേദന എങ്ങനെ ഒഴിവാക്കാം?

ഗര്‍ഭകാലത്ത് കാല്‍ വേദന എങ്ങനെ ഒഴിവാക്കാം?

ഗര്‍ഭകാലത്തെ കാല്‍ വേദന ഒഴിവാക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ജോലിക്കിടയില്‍ ഒരു ചെറിയ ഇടവേള എടുത്ത് നിങ്ങളുടെ കാലുകള്‍ വിശ്രമിക്കുന്നതിന് ശ്രദ്ധിക്കണം. വീക്കം കുറയ്ക്കാന്‍ നിങ്ങളുടെ കാലുകള്‍ മസാജ് ചെയ്യുക. വേദന ഒഴിവാക്കാനും നീര്‍വീക്കം ലഘൂകരിക്കാനും നിങ്ങളുടെ പാദങ്ങള്‍ കുറച്ചുനേരം ഉയര്‍ത്തി വയ്ക്കുക. ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് വിശ്രമിക്കാനുള്ള നല്ലൊരു വഴിയാണ്. അമേരിക്കന്‍ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റുകളുടെ (ACOG) അഭിപ്രായത്തില്‍, നിങ്ങള്‍ക്ക് ദിവസവും കുറഞ്ഞത് എട്ട് കപ്പ് അല്ലെങ്കില്‍ 64 ഔണ്‍സ് വെള്ളം നിങ്ങളുടെ ശരീരത്തില്‍ ഉണ്ടായിരിക്കണം.

ഗര്‍ഭകാലത്ത് കാല്‍ വേദന എങ്ങനെ ഒഴിവാക്കാം?

ഗര്‍ഭകാലത്ത് കാല്‍ വേദന എങ്ങനെ ഒഴിവാക്കാം?

നടത്തത്തിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും സുഖപ്രദമായ ഷൂസും സോക്‌സും ധരിക്കുക. രക്തചംക്രമണം തടസ്സപ്പെടുത്തുന്ന തരത്തില്‍ ഇറുകിയതായിരിക്കരുത്. കഠിനമായ വ്യായാമങ്ങള്‍ പരിശീലിക്കുന്നതിന് മുമ്പ് പ്രീ-വാം-അപ്പ് സെഷനുകള്‍ നടത്തുക. ഗര്‍ഭാവസ്ഥയില്‍ പേശികളെ ശക്തിപ്പെടുത്താനും ആരോഗ്യത്തോടെയിരിക്കാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുക. ഗര്‍ഭകാലത്ത് നടത്തം, നീന്തല്‍ അല്ലെങ്കില്‍ സ്‌ക്വാട്ടിംഗ് എന്നിവ പ്രയോജനകരമാണ്. എന്നാല്‍ ഇത് ഡോക്ടറോട് ചോദിച്ച് മാത്രം ചെയ്യുക. ഇരിക്കുമ്പോള്‍ നിങ്ങളുടെ കാലുകള്‍ മേല്‍ക്ക് മേല്‍ കയറ്റി വെക്കുന്നത് ഒഴിവാക്കുക. ഗര്‍ഭാവസ്ഥയില്‍ കാല്‍ വേദന ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ആര്‍ച്ച് സപ്പോര്‍ട്ട് (ഷൂ ഇന്‍സെര്‍ട്ടുകള്‍) ഉപയോഗിക്കാവുന്നതാണ്.

English summary

Foot Pain During Pregnancy Causes And Easy Tips To Manage In Malayalam

Here in this article we are sharing the causes of foot pain during pregnancy and tips to manage in malayalam. Take a look.
X
Desktop Bottom Promotion