For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷൻമാരിൽ വന്ധ്യത ആദ്യം തിരിച്ചറിയാൻ ഈടെസ്റ്റുകൾ

|

വിവാഹം കഴിഞ്ഞ് ഒരു വർഷം ഒരുമിച്ച് താമസിച്ചിട്ടും കുഞ്ഞുങ്ങളുണ്ടായില്ലേ? എന്നാൽ അടുത്ത ദിവസം മുതൽ തന്നെ ഡോക്ടറും ചികിത്സയും ആയി പലരും ആശുപത്രിയിൽ കയറിയിറങ്ങുന്നു. എന്നാൽ ഇതിന്‍റെ കൃത്യമായ കാരണം എന്താണെന്ന് പലർക്കും അറിയുകയില്ല. വിവാഹം കഴിഞ്ഞ് ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ പലരിലും ഗർഭധാരണം നടക്കുന്നില്ല. എന്നാൽ ഭാര്യക്കാണോ ഭർത്താവിനാണോ പ്രശ്നം എന്നുള്ളതാണ് ആദ്യം കണ്ടു പിടിക്കേണ്ടത്. എന്നാൽ പുരുഷൻമാരിലാണ് വന്ധ്യത പോലുള്ള പ്രതിസന്ധികൾ ഉണ്ടെങ്കിൽ അത് നേരത്തേ തിരിച്ചറിയേണ്ടതാണ്. അതിന് വേണ്ടി എന്തൊക്കെ സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട് എന്ന് പലര്‍ക്കും അറിയുകയില്ല.

Most read: ബേക്കിംഗ്സോഡടെസ്റ്റ്;പെൺകുഞ്ഞോ ആൺകുഞ്ഞോ ഗർഭത്തില്‍Most read: ബേക്കിംഗ്സോഡടെസ്റ്റ്;പെൺകുഞ്ഞോ ആൺകുഞ്ഞോ ഗർഭത്തില്‍

പുരുഷൻമാരിൽ വന്ധ്യത ഉണ്ടെങ്കിൽ അത് എങ്ങനെ തിരിച്ചറിയണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. കാരണം വിവാഹം കഴിഞ്ഞ് ഒരു വർഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ലെങ്കിൽ അത് നിങ്ങളിൽ വന്ധ്യത പോലുള്ള പ്രശ്നങ്ങൾ ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പുരുഷൻമാരിൽ വന്ധ്യത ഉണ്ടെന്ന് എങ്ങനെ ടെസ്റ്റ് ചെയ്ത് അറിയാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരു കുഞ്ഞിക്കാല്‍ കാണുക എന്ന സ്വപ്നത്തിന് പലപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്ന് തന്നെയാണ് വന്ധ്യത. അതുകൊണ്ട് അതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം.

ആദ്യം ശ്രദ്ധിക്കേണ്ടത്

ആദ്യം ശ്രദ്ധിക്കേണ്ടത്

വന്ധ്യത പോലുള്ള സംശയങ്ങളുമായി ഡോക്ടറെ കാണുന്നതിന് വേണ്ടി പോവുമ്പോൾ പല വിധത്തിലുള്ള കാര്യങ്ങൾ ഡോക്ടര്‍മാർ നിങ്ങളോട് ചോദിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇവയാണ്. ഏതെങ്കിലും തരത്തിലുള്ള സർജറികൾ ചെയ്തിട്ടുണ്ടെങ്കിൽ, മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവരാണെങ്കിൽ, വ്യായാമശീലങ്ങൾ ഉണ്ടെങ്കിൽ, പുകവലി പോലുള്ള മോശംശീലങ്ങൾ എന്നിവ ഉണ്ടെങ്കില്‍ അത് മുൻകൂട്ടി ഡോക്ടറോട് പറയേണ്ടതാണ്. ഇതെല്ലാം ചികിത്സക്ക് അത്യാവശ്യമായി വേണ്ട ഒന്നാണ്.

 സ്പേം അനാലിസിസ്

സ്പേം അനാലിസിസ്

ആദ്യം ചെയ്യേണ്ടത് സ്പേം അനാലിസിസ് ആണ്. ഇതിൽ നിങ്ങളുടെ സ്പേമിന്‍റെ ഷേപ്പ്, എണ്ണം, ചലന ശേഷി എന്നിലയെല്ലാം പ്രധാനപ്പെട്ടത് തന്നെയാണ്. ഇവയൊന്നും കൃത്യമായി ഉണ്ടായില്ലെങ്കിൽ അത് പുരുഷന്‍മാരിൽ വന്ധ്യത പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. പല പുരുഷൻമാരിലും ബീജത്തിന് മുകളിൽ പറഞ്ഞത് പോലെ എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കിലും പലപ്പോഴും ബീജം ഫെര്‍ട്ടൈൽ ആയിരിക്കും. എന്നാൽ 15 % പുരുഷൻമാരിലും ഇത്തരം പ്രതിസന്ധികൾ വെല്ലുവിളിയാവുന്നുണ്ട്. ഇത് ഇവരെ വന്ധ്യതയിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

സ്പേം അനാലിസിസ്

സ്പേം അനാലിസിസ്

ആദ്യപ്രാവശ്യം ടെസ്റ്റ് നടത്തിയാലും ഡോക്ടർ രണ്ടാമത് ഒരു പ്രാവശ്യം കൂടി ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടി പറയുന്നുണ്ട്. രണ്ട് സാധാരണ ടെസ്റ്റ് നടത്തുമ്പോള്‍ തന്നെ വന്ധ്യത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടർ തിരിച്ചറിയുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള ബ്ലോക്ക് ഉണ്ടെങ്കിൽ സർജറി വഴി ഇതിനെ പരിഹരിക്കുന്നതിന് ഡോക്ടർ ശ്രമിക്കുന്നു. നല്ലൊരു ശതമാനം ആളുകൾക്കും ഈ ഒരു സർജറിയിലൂടെ പരിഹാരം കാണാവുന്നതാണ്.

ശാരീരിക പരിശോധന

ശാരീരിക പരിശോധന

ശാരീരിക പരിശോധന വഴി പുരുഷൻമാരിലെ വന്ധ്യത തിരിച്ചറിയാവുന്നതാണ്. ടെസ്റ്റിക്കിളിലെ ഞരമ്പുകളിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് വന്ധ്യതയിലേക്ക് നയിക്കുന്നുണ്ട്. അതിന് പരിഹാരം സർജറിയിലൂടെയാണ് പലപ്പോഴും ചെയ്യുന്നത്. ഇതും നിങ്ങളിൽ ആരോഗ്യപ്രതിസന്ധികളിലേക്ക് തള്ളിവിടാതെ പെട്ടെന്ന് തന്നെ വന്ധ്യതയെന്ന പ്രശ്നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. വന്ധ്യതയെന്ന പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി കൃത്യമായ സമയത്തുള്ള ചികിത്സയാണ് അത്യാവശ്യം.

ഹോർമോൺ പരിശോധന

ഹോർമോൺ പരിശോധന

ഹോർമോൺ പരിശോധനയാണ് മറ്റൊന്ന്. പുരുഷ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പരിശോധിക്കുന്നത് നല്ലതാണ്. പലപ്പോഴും നല്ലൊരു ശതമാനം ആളുകളിലും പ്രശ്നമുണ്ടാവുന്നത് ഇത്തരത്തിൽ ഹോർമോൺ പ്രശ്നങ്ങൾ വരുന്നത് കൊണ്ടാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലരും ഡോക്ടറുടെ അടുത്ത് പോവുന്നതും. ഇതെല്ലാം നിങ്ങളിൽ പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ട ഒന്നാണ്. ഹോർമോണ്‍ പ്രശ്നങ്ങൾ വന്ധ്യതയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

 ജനിതക പ്രശ്നങ്ങൾ

ജനിതക പ്രശ്നങ്ങൾ

ചിലരുടെ ശരീരത്തിൽ തന്നെ ആന്‍റി സ്പേം ബോഡി ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് നിങ്ങളില്‍ ബീജത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്കോ അല്ലെങ്കിൽ അതിന്റെ എണ്ണത്തില്‍ കുറവുണ്ടാവുന്നതിനോ കാരണമാകുന്നുണ്ട്. ഇത് ഗർഭധാരണത്തിന് തടസ്സം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഗർഭധാരണത്തിന് ഉതകുന്ന തരത്തിൽ യാതൊരു വിധത്തിലുള്ള ഗുണവും ഇത്തരം പുരുഷൻമാരിൽ ഉണ്ടാവുന്ന ബീജത്തിൽ ഇല്ല. അതുകൊണ്ട് തന്നെ ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കണം. ഉടനേ തന്നെഡോക്ടറെ കണ്ട് ഇത്തരം കാര്യങ്ങൾക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

English summary

Fertility Tests for Men

Here int his article we are discussing about the fertility test for men. Read on.
X
Desktop Bottom Promotion