For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭപരിശോധനയില്‍ തെളിയും രണ്ട് വര പോസിറ്റീവ് മാത്രമല്ല, നെഗറ്റീവും ആവാം

|

ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നവരില്‍ പലപ്പോഴും പ്രഗ്നന്‍സി ടെസ്റ്റ് കാര്‍ഡില്‍ രണ്ട് ലൈന്‍ തെളിയുന്നതായിരിക്കും കാത്തിരിക്കുന്നത്. വീട്ടില്‍ നടത്തുന്ന കാര്‍ഡ് പരിശോധനയില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. കാര്‍ഡില്‍ ഒരു വര മാത്രം തെളിയുന്ന അവസ്ഥയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഗര്‍ഭിണി അല്ല എന്നാണ്, എന്നാല്‍ രണ്ട് വരയാണ് തെളിയുന്നത് എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ഗര്‍ഭിണിയാണ് എന്നതാണ്. എന്നാല്‍ രണ്ട് വര തെളിയുന്നതില്‍ രണ്ടാമത്തെ വര തെളിയുന്നത് അല്‍പം വൈകിയാണെങ്കിലോ എങ്കില്‍ ആ പോസിറ്റീവ് ഫലത്തില്‍ അല്‍പം സംശയിക്കേണ്ടി വരും. കാരണം ഇത് പലപ്പോഴും ഇവാപ്പൊറേഷന്‍ ലൈന്‍ ആവുന്നതിനുള്ള സാധ്യതയുണ്ട് എന്നതാണ് സത്യം. ഇത് വേഗം തിരിച്ചറിയാന്‍ സാധിക്കും എന്നതാണ് സത്യം.

Evaporation Line On A Pregnancy

ഇത് മങ്ങിയതോ അല്ലെങ്കില്‍ നിറമില്ലാത്തതോ ആയ വരയായിരിക്കും. ഇതിനെ മലയാളത്തില്‍ ബാഷ്പീകരണ രേഖ എന്നാണ് പറയുന്നത്. ഗര്‍ഭപരിശോധനയില്‍ ദൃശ്യമാവുന്ന ഈ ഇവാപ്പൊറേഷന്‍ ലൈന്‍ എന്താണെന്നും, ഇതെങ്ങനെ പോസിറ്റീവ് ഫലത്തില്‍ നിന്നും നമുക്ക് തിരിച്ചറിയാന്‍ സാധിക്കും എന്നും ഈ ലേഖനത്തില്‍ വായിക്കാം. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഇവാപ്പൊറേഷന്‍ ലൈന്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, മങ്ങിയ പോസിറ്റീവ് ലൈന്‍ ആണോ ഇത് എന്ന കണ്‍ഫ്യൂഷനെല്ലാം ഈ ലേഖനത്തില്‍ നിന്ന് നമുക്ക് മാറ്റിയെടുക്കാവുന്നതാണ്.

എന്താണ് ഇവാപ്പൊറേഷന്‍ ലൈന്‍?

എന്താണ് ഇവാപ്പൊറേഷന്‍ ലൈന്‍?

എന്താണ് ഇവാപ്പൊറേഷന്‍ ലൈന്‍ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇത് പലപ്പോഴും നിങ്ങളില്‍ ഒരു പോസിറ്റീവ് ഗര്‍ഭപരിശോധനയെയാണ് ആദ്യം സൂചിപ്പിക്കുന്നത്. സാധാരണയായി രണ്ട് വരകളും പിങ്ക് നിറത്തില്‍ ആയിരിക്കുമ്പോഴാണ് നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ നിങ്ങള്‍ യൂറിന്‍ ടെസ്റ്റ് നടത്തി ആദ്യം നെഗറ്റീവും പിന്നീട് ഒരു നിശ്ചിത സമയത്തിന് ശേഷം പോസിറ്റീവും കാണിക്കുന്ന അവസ്ഥയില്‍ ഈ ഇവാപ്പൊറേഷന്‍ ലൈനിനെ സംശയിക്കേണ്ടി വരും. ഫലം നെഗറ്റീവ് ആകുമ്പോഴോ അല്ലെങ്കില്‍ നിങ്ങളുടെ ആര്‍ത്തവ തീയ്യതിക്ക് വളരെ നേരത്തെ പരിശോധന നടത്തുമ്പോഴോ എല്ലാം ഇത്തരത്തില്‍ ഒരു ലൈന്‍ പ്രത്യക്ഷപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

എന്തുകൊണ്ടാണ് ഇവാപ്പൊറേഷന്‍ ലൈന്‍ വരുന്നത്?

എന്തുകൊണ്ടാണ് ഇവാപ്പൊറേഷന്‍ ലൈന്‍ വരുന്നത്?

എന്തുകൊണ്ടാണ് നിങ്ങളില്‍ ഇവാപ്പൊറേഷന്‍ ലൈന്‍ വരുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങള്‍ ടെസ്റ്റ് ചെയ്ത കിറ്റിലെ യൂറിന്‍ ഡ്രൈ ആവുമ്പോഴോ അല്ലെങ്കില്‍ ബാഷ്പീകരിക്കപ്പെടുമ്പോഴോ ആണ് ഇത്തരത്തില്‍ ഉള്ള ലൈന്‍ കാണിക്കുന്നത്. ഇതിന് പക്ഷേ പോസിറ്റീവ് ലൈനിനെപ്പോലെയുള്ള നിറം ഉണ്ടായിരിക്കില്ല. എന്ന് മാത്രമല്ല ഇത് നിങ്ങളുടെ മൂത്രത്തിലെ ചില കെമിക്കലുകള്‍ ചേരുന്നതിന്റെ ഫലമായും ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് ഒരു സെക്കന്റ് ലൈന്‍ പ്രഗ്നന്‍സി ടെസ്റ്റില്‍ ലഭിക്കുന്നതിന് കാരണമാകുന്നു.

ഇത് സാധാരണമാണോ?

ഇത് സാധാരണമാണോ?

നിങ്ങള്‍ ഗര്‍ഭപരിശോധന നടത്തുമ്പോള്‍ ലഭിക്കുന്ന ബാഷ്പീകരണ ലൈനുകള്‍ സാധാരണമാണോ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ ഇത് പലപ്പോഴും ഉണ്ടാവുന്ന ഒരു അവസ്ഥയാണ്. പലരും അതുകൊണ്ട് തന്നെ നമുക്ക് ലഭിക്കുന്ന ഫലത്തെ ഒരു പോസിറ്റീവ് ടെസ്റ്റായി കണക്കാക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ മൂത്രത്തിന്റെ രാസഘടനയെ ആശ്രയിച്ചിരിക്കും ഇത്തരം ഫലങ്ങള്‍. ഫലങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ മറ്റൊരു പരിശോധന നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

എങ്ങനെ മനസ്സിലാക്കാം?

എങ്ങനെ മനസ്സിലാക്കാം?

എങ്ങനെ നിങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാം എന്ന് നോക്കാം. പ്രഗ്നന്‍സി കിറ്റില്‍ കാണിക്കുന്ന ഈ രേഖ നിങ്ങള്‍ക്ക് എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും എന്നത് ഒരു ചോദ്യമാണ്. ഇപ്പോള്‍ വളരെയധികം സൗകര്യപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഹോം പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ്. ഇതിലെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തെ ഒരു പരിധി വരെ നേരിടാന്‍ സാധിക്കും. ഇതിലെ നടപടിക്രമങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം ടെ്സ്റ്റ് ചെയ്യുന്നതിന്. കാരണം സൂക്ഷ്മമായ മാറ്റങ്ങള്‍ പോലും നിങ്ങളുടെ ഫലത്തെ സ്വാധീനിക്കും. നിങ്ങളുടെ മൂത്രം പൂര്‍ണമായും ഡ്രൈ ആവുന്നതിന് മുന്‍പ് സാധാരണയായി ഫലം മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ അതില്‍ കൂടുതല്‍ സമയം എടുത്താല്‍ ഒരു പക്ഷേ അത് ഇവാപ്പൊറേഷന്‍ ലൈന്‍ ആയി കണക്കാക്കാവുന്നതാണ്.

ഇവാപ്പോറേഷന്‍ ലൈനും ഫെയിന്റ് പോസിറ്റീവും

ഇവാപ്പോറേഷന്‍ ലൈനും ഫെയിന്റ് പോസിറ്റീവും

ഇത് പലപ്പോഴും നിങ്ങളില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്നാണ്. കാരണം ഇവാപ്പൊറേഷന്‍ ലൈനും മങ്ങിയതായിരിക്കും. ചിലപ്പോള്‍ നിങ്ങള്‍ നേരത്തെ ടെസ്റ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന റിസള്‍ട്ടും ചിലപ്പോള്‍ മങ്ങിയതായി കാണിക്കും. എന്നാല്‍ നിറം നോക്കി നമുക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. സാധാരണയായി ഇവ നിറമില്ലാതെയാണ് കാണിക്കുകയ എന്നാല്‍ ചിലര്‍ക്ക് ഇത് ഇളം നീല നിറത്തില്‍ കാണിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ ഇവ ചാര നിറത്തില്‍ കാണപ്പെടുന്നു.ഇവ കണ്‍ട്രോള്‍ ലൈനിനേക്കാള്‍ കനം കുറഞ്ഞതായിരിക്കും.

എങ്ങനെ ഇത് ഒഴിവാക്കാം?

എങ്ങനെ ഇത് ഒഴിവാക്കാം?

നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ഇവാപ്പൊറേഷന്‍ ലൈന്‍ ലഭിക്കുന്നത് എങ്ങനെ ഒഴിവാക്കാം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ടെസ്റ്റ് കിറ്റ് പരിശോധന നടത്തി ഉടന്‍ തന്നെ ഫലം വായിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇതില്‍ പോസിറ്റീവ് ഫലം തിരിച്ചറിയുന്നതിന് സാധിക്കണം എന്നില്ല. എന്നാല്‍ ഗര്‍ഭ പരിശോധനയിലെ ഒരു മങ്ങിയ രേഖ എല്ലായ്‌പ്പോഴും നെഗറ്റീവ് ആയിരിക്കണം എന്നില്ല. നിങ്ങള്‍ക്ക് മങ്ങിയ വരാണ ലഭിക്കുന്നതെങ്കില്‍ ശരീരത്തില്‍ എച്ച് സി ജി ഹോര്‍മോണിന്റെ അളവിലുണ്ടാവുന്ന മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങളില്‍ മങ്ങിയ വര ലഭിക്കാം. അതുകൊണ്ട് തന്നെ രണ്ട് മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് ചെയ്ത് ഉറപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ ഉറപ്പിന് വേണ്ടി നിങ്ങളുടെ ഡോക്ടറെ സമീപിക്കാവുന്നതാണ്.

പ്രസവ ശേഷം ഈ വ്യായാമം സ്ത്രീകളെ സഹായിക്കും; ശരീരം വീണ്ടെടുക്കാന്‍പ്രസവ ശേഷം ഈ വ്യായാമം സ്ത്രീകളെ സഹായിക്കും; ശരീരം വീണ്ടെടുക്കാന്‍

most read:പ്രസവശേഷമുള്ള കുളി നിസ്സാരമല്ല: പ്രസവാരോഗ്യത്തിന്റെ അടിസ്ഥാനം

English summary

Evaporation Line On A Pregnancy Test And How It Look Like In Malayalam

Here in this article we are discussing about what is evaporation line on a pregnancy test and how it look like in malayalam. Take a look.
Story first published: Monday, October 10, 2022, 12:21 [IST]
X
Desktop Bottom Promotion