For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളിലെ അയോഡിന്‍ കുറവ് കുഞ്ഞിന് അപകടം

|

ഗര്‍ഭകാലം എന്നത് വളരെയധികം ശ്രദ്ധ വേണ്ട ഒരു സമയമാണ് എന്ന് നമുക്കറിയാം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതും മാനസികാരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതുമായ പല കാര്യങ്ങളും ഈ സമയം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രതിരോധിക്കുന്നതിന് വേണ്ടി ഗര്‍ഭിണികള്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. ആരോഗ്യ പ്രതിസന്ധികള്‍ പല വിധത്തിലാണ് ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് ഗര്‍ഭസ്ഥശിശുവിനെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ഗര്‍ഭകാലം ഓരോ ട്രൈമസ്റ്റര്‍ പിന്നിടുമ്പോഴും ശരീരത്തിന് ആവശ്യം വേണ്ട കാര്യങ്ങളെക്കുറിച്ച് നാം ബോധവാന്‍മാരായിരിക്കണം. നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഓരോ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.

Effects Of Iodine Deficiency

അയോഡിന്‍ ഗര്‍ഭകാലത്ത് അത്യാവശ്യം വേണ്ട ഒന്നാണ്. ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന അയോഡിന്റെ കുറവ് പലപ്പോഴും ഗര്‍ഭസ്ഥശിശുവിന് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. [1] ശിശുക്കളിലെ അകാല ജനനം, ഗര്‍ഭം അലസലുകള്‍, കുഞ്ഞ് ജനിച്ചയുടന്‍ മരിക്കുന്നത്, ജനിതകപരമായ വൈകല്യങ്ങള്‍ എന്നിവയെല്ലാം കുഞ്ഞിലുണ്ടാക്കുന്നു. ഇത് അതികഠിനമായി അയോഡിന്‍ കുറവുള്ള സ്ത്രീകളില്‍ ഉണ്ടാവുന്ന പ്രശ്‌നമാണ്. ഇത് കൂടാതെ ഗര്‍ഭാവസ്ഥയില്‍ അയോഡിന്‍ കുറഞ്ഞാല്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

 അമ്മമാരിലെ അയോഡിന്റെ കുറവ്

അമ്മമാരിലെ അയോഡിന്റെ കുറവ്

അമ്മമാരിലെ അയോഡിന്റെ കുറവ് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ കൂടാതെ അമ്മമാരില്‍ ഗര്‍ഭാവസ്ഥയില്‍ അയോഡിന്‍ കുറയുന്നത് പലപ്പോഴും ബുദ്ധിപരമായ വൈകല്യങ്ങള്‍, കേള്‍വിശക്തിയില്‍ പ്രതിസന്ധി, സംസാര വൈകര്യം, ബുദ്ധിപരമായ വൈകല്യം എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് കൂടാതെ ശാരീരികമായ പല പ്രശ്‌നങ്ങളും ജനിക്കുന്ന കുഞ്ഞിന് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഗര്‍ഭാവസ്ഥയില്‍ ചെറിയ അയോഡിന്റെ കുറവ് പോലും പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ബുദ്ധിയേയും മറ്റും ബാധിക്കുന്നു.

ഗര്‍ഭകാലത്ത് അയോഡിന്റെ ആവശ്യകത

ഗര്‍ഭകാലത്ത് അയോഡിന്റെ ആവശ്യകത

ഗര്‍ഭകാലത്ത് അയോഡിന്റെ ആവശ്യകത പലപ്പോഴും 50%ത്തോളം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഈ അവസ്ഥയില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. കാരണം അയോഡിന്റെ കുറവ് അമ്മക്കും കുഞ്ഞിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും ഹൈപ്പോതൈറോയ്ഡിസം പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് മാത്രമല്ല ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ വികാസത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതിന്റെ ഗുരുതരമായ ഒരു അവസ്ഥയാണ് ക്രെറ്റനിസം. എന്നാല്‍ ഇത് ഗര്‍ഭാവസ്ഥയില്‍ തന്നെ തിരിച്ചറിഞ്ഞ് അതിന് വേണ്ട ചികിത്സ ആരംഭിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ക്രെറ്റനിസം എന്ന അവസ്ഥയില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്നതിന് സാധിക്കുന്നു.

ഗര്‍ഭകാലത്ത് അയോഡിന്റെ ആവശ്യകത

ഗര്‍ഭകാലത്ത് അയോഡിന്റെ ആവശ്യകത

ഇത് മാത്രമല്ല ജനനഭാരം വര്‍ദ്ധിപ്പിക്കുകയും, പ്രസവാനന്തര ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനും എല്ലാം അമ്മക്ക് ഗര്‍ഭകാലത്ത് ആവശ്യത്തിന് അയോഡിന്‍ വേണം എന്നത് തന്നെയാണ് സുചിപ്പിക്കുന്നത്. എന്നാല്‍ ഇത് കുട്ടികളില്‍ വൈജ്ഞാനികവും ന്യൂറോളജിക്കലുമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമോ എന്നത് പലപ്പോഴും കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. ഇത്തരം കാര്യങ്ങളെ ഗര്‍ഭാവസ്ഥയില്‍ നിസ്സാരമായി വിട്ടാല്‍ ഭാവിയില്‍ നിങ്ങള്‍ വളരെ വലിയ വിലകൊടുക്കേണ്ടി വരും എന്നത് അറിഞ്ഞിരിക്കണം.

എന്താണ് അയോഡിന്‍, ഇതിന്റെ ധര്‍മ്മമെന്ത്?

എന്താണ് അയോഡിന്‍, ഇതിന്റെ ധര്‍മ്മമെന്ത്?

അയോഡിനെക്കുറിച്ച് നമ്മള്‍ കൂടുതല്‍ വായിച്ച് കഴിഞ്ഞു. എന്നാല്‍ എന്താണ് അയോഡിന്‍, ഇത് എന്താണ് ശരീരത്തില്‍ ചെയ്യുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പ്പാദനത്തിനും മനുഷ്യന്റെ ആരോഗ്യത്തിനും വികസനത്തിനും സഹായിക്കുന്ന ഒരു മൈക്രോ ന്യൂട്രിയന്റാണ് അയോഡിന്‍. അയോഡിന്റെ കുറവ് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി പല പദ്ധതികളും ഉണ്ടെങ്കിലും ഇപ്പോഴും തുടര്‍ന്ന് പോരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്ന് തന്നെയാണ് അയോഡിന്റെ കുറവ്. പ്രത്യേകിച്ച് ഗര്‍ഭിണികളില്‍ ഇത് ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നു. ചില അനാരോഗ്യകരമായ അവസ്ഥയെ പലപ്പോഴും നമുക്ക് തിരിച്ചറിയുന്നതിനോ അല്ലെങ്കില്‍ മാറ്റുന്നതിനോ വരെ സാധിക്കുന്നില്ല.

എങ്ങനെ പരിഹരിക്കാം?

എങ്ങനെ പരിഹരിക്കാം?

അയോഡിന്റെ കുറവ് എങ്ങനെ പരിഹരിക്കാം എന്നത് പലപ്പോഴും പലര്‍ക്കും കൃത്യമായി അറിയില്ല. ഗര്‍ഭാവസ്ഥയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങൡലൂടെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കണം. പ്രത്യേകം ചികിത്സ എടുക്കുന്നതിന് ശ്രദ്ധിക്കണം. അതിന്റെ ഫലമായി അയോഡിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നതും അയോഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുന്നതും ചികിത്സാ ഓപ്ഷനുകളില്‍ ഉള്‍പ്പെടാം. ഭക്ഷണത്തിലെ മാറ്റങ്ങള്‍ അയോഡിന്റെ കുറവ് പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് കൂടാതെ മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍, റൊട്ടി, മാംസം, അണ്ടിപ്പരിപ്പ്, സീഫുഡ് എന്നിവയെല്ലാം അയോഡിന്റെ കുറവ് പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ്. എന്നാല്‍ നിങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ പുതിയ ശീലങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് കൃത്യമായി ഡോക്ടറെ കണ്ട് മനസ്സിലാക്കേണ്ടതാണ്.

കുഞ്ഞിന്റെ വായില്‍ വെളുത്ത നിറത്തില്‍ പൂപ്പല്‍ പോലേയോ: ശ്രദ്ധിക്കേണ്ടത്കുഞ്ഞിന്റെ വായില്‍ വെളുത്ത നിറത്തില്‍ പൂപ്പല്‍ പോലേയോ: ശ്രദ്ധിക്കേണ്ടത്

പ്രസവാനന്തരം ഉറക്കമില്ലായ്മയുണ്ടോ: കാരണവും പരിഹാരവുംപ്രസവാനന്തരം ഉറക്കമില്ലായ്മയുണ്ടോ: കാരണവും പരിഹാരവും

English summary

Effects Of Iodine Deficiency During Pregnancy In Malayalam

Here in this article we are sharing the effects of iodine deficiency during pregnancy in malayalam. Take a look.
Story first published: Friday, October 21, 2022, 16:12 [IST]
X
Desktop Bottom Promotion