For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാൻസർ പുരുഷനും സ്ത്രീക്കും ഗർഭധാരണ ശേഷി ഇങ്ങനെ

|

ഇന്ന് ലോക ക്യാൻസർ ദിനം, നമ്മളെല്ലാവരും ഭയത്തോടെ തന്നെയാണ് ക്യാന്‍സറിനെ കാണുന്നത്. എന്നാൽ കൃത്യസമയത്ത് രോഗനിർണയം നടത്തിയാൽ രോഗത്തെ പൂർണമായും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. പക്ഷേ കൃത്യസമയത്ത് രോഗനിർണയം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ ആരോഗ്യപ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ക്യാൻസർ അതിന്‍റെ ശക്തി അനുസരിച്ചും ഏത് ക്യാൻസറാണ് എന്ന് തിരിച്ചറിഞ്ഞും വേണം ചികിത്സിക്കുന്നതിന്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. എന്തെങ്കിലും അസാധാരണമായ ലക്ഷണം കണ്ടാൽ ഒരിക്കലും അത് വച്ച് താമസിപ്പിക്കാതെ തന്നെ കൃത്യമായ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

Effects of Chemotherapy on Fertility in Men and Women

<strong>Most read:ഐവിഎഫ് പരാജയപ്പെട്ടവരിൽ സാധാരണ ഗർഭസാധ്യത ഇങ്ങനെ</strong>Most read:ഐവിഎഫ് പരാജയപ്പെട്ടവരിൽ സാധാരണ ഗർഭസാധ്യത ഇങ്ങനെ

ഓരോ അവസ്ഥയിലും നിങ്ങളിൽ ഉണ്ടാവുന്ന അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കണം. പ്രായഭേദമന്യേ എല്ലാവരേയും ബാധിക്കുന്നതാണ് ക്യാൻസർ എന്ന രോഗാവസ്ഥ. എന്നാൽ ഇതിനെ എങ്ങനെയെല്ലാം പരിഹരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഗർഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതിമാരിൽ ക്യാന്‍സറോ മറ്റ് ലക്ഷണങ്ങളോ കാണുന്നുണ്ടെങ്കിൽ അത് ഇവരുടെ പ്രത്യുത്പാദന ശേഷിയെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

കീമോതെറാപ്പി പുരുഷൻമാരെ ബാധിക്കുന്നത്

കീമോതെറാപ്പി പുരുഷൻമാരെ ബാധിക്കുന്നത്

കീമോ തെറാപ്പി ചെയ്യുന്നത് പുരുഷൻമാരെ എങ്ങനെ ബാധിക്കുന്നു എന്ന് പലർക്കും അറിയില്ല. കീമോതെറാപ്പിയും പുരുഷ പ്രത്യുത്പാദന ശേഷിയും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ഇതിൽ വ്യക്തിയുടെ പ്രായം വളരെയധികം ശ്രദ്ധേയമായതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. പുരുഷ‍ന്‍റെ പ്രത്യുത്പാദന ശേഷിയെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ബീജോത്പാദനത്തിന് പ്രതിസന്ധി

ബീജോത്പാദനത്തിന് പ്രതിസന്ധി

ബീജോത്പാദനത്തിന് കുറവ് നൽകുന്ന കാര്യത്തിൽ കീമോതെറാപ്പി പലപ്പോഴും കാരണമാകുന്നുണ്ട്. പുരുഷൻമാരിൽ 12-14 വരെയുള്ള പ്രായത്തിലാണ് സ്പേം ഉത്പാദനം ആരംഭിക്കുന്നത്. ഇവരിൽ ചെറുപ്പത്തിൽ ക്യാൻസർ ലക്ഷണങ്ങൾ കാണുകയും കീമോതെറാപ്പി നൽകുകയും ചെയ്യുന്നതിലൂടെ അത് പലപ്പോഴും നിങ്ങളിൽ സ്പേമിന്‍റെ ഉത്പാദനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. എന്നാൽ പിന്നീട് നടത്തുന്ന ചികിത്സയിലൂടെ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ഒരു പരിധി വരെ സഹായിക്കുന്നുണ്ട്.

ബീജത്തിന്‍റെ ആരോഗ്യക്കുറവ്

ബീജത്തിന്‍റെ ആരോഗ്യക്കുറവ്

ഇത് സാധാരണയായി കീമോതെറാപ്പിയുടെ പാർശ്വഫലങ്ങളുടെ കൂട്ടത്തിൽ മുന്നില്‍ നിൽക്കുന്നതാണ്.ബീജത്തിന്‍റെ ആരോഗ്യക്കുറവ് പലപ്പോഴും ഗർഭധാരണത്തിന് വില്ലനാവുന്നുണ്ട്. സാധാരണ അവസ്ഥയിൽ ശുക്ലകോശങ്ങൾ ശരീരത്തിനുള്ളിൽ അതിവേഗം വിഭജിക്കപ്പെടുന്നവയാണ്. കീമോതെറാപ്പി ചെയ്യുന്നതിലൂടെ അത് പലപ്പോഴും ശരീരത്തിലേക്ക് എത്തുന്നതിനും ഇത് കോശങ്ങളെ നശിപ്പിക്കുന്നതിനും ബീജത്തിന്‍റെ ആരോഗ്യക്കുറവിനും കാരണമാരുന്നുണ്ട്.

ശുക്ല ഉത്പാദനത്തില്‍ കുറവ്

ശുക്ല ഉത്പാദനത്തില്‍ കുറവ്

40 വയസ്സിന് മുകളിലുള്ള പുരുഷന്മാരും സമാനമായ അവസ്ഥയിൽ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നുണ്ട്. കീമോതെറാപ്പി ശുക്ല ഉൽപാദനത്തെ സാരമായി ബാധിക്കുകയും മുമ്പത്തെ പ്രത്യുത്പാദന ശേഷി വീണ്ടെടുക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നുണ്ട്. ഒരു നിർദ്ദിഷ്ട കീമോതെറാപ്പി മരുന്ന് ഉപയോഗിക്കുന്നത് പോലും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 ഹോർമോൺ മാറ്റങ്ങൾ

ഹോർമോൺ മാറ്റങ്ങൾ

കീമോതെറാപ്പി പൂർത്തിയായിക്കഴിഞ്ഞാൽ അത് പലപ്പോഴും ശുക്ല ഉൽപാദനത്തെ ബാധിക്കുന്നുണ്ട്, എന്നാൽ വീണ്ടും പ്രത്യുത്പാദന ശേഷി തിരിച്ച് ലഭിക്കുന്നതിന് വേണ്ടി 1 വർഷം മുതൽ 10 വർഷം വരെ എടുക്കാം. എന്നിട്ടും നാല് വർഷത്തിന് ശേഷം പ്രത്യുത്പാദന ശേഷി തിരിച്ച് കിട്ടിയില്ലെങ്കിൽ പിന്നീട് അത് കൂടുതല്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കാരണം പിന്നീട് പ്രത്യുത്പാദന ശേഷി തിരിച്ച് ലഭിക്കും എന്ന കാര്യം അൽപം പ്രയാസമുണ്ടാക്കുന്നുണ്ട്.

ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ

ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ

കീമോതെറാപ്പിക്ക് ശേഷം ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ അത് അൽപം ബുദ്ധിമുട്ടാക്കുന്നുണ്ട്. എന്നാൽ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നതിന് മുൻപ് കീമോതെറാപ്പിക്ക് മുൻപ് തന്നെ സ്പേം കളക്റ്റ് ചെയ്ത് വെക്കുന്നതിന് ശ്രദ്ധിക്കണം. IVF, IUI എന്നീ വഴികളിലൂടെ മാത്രമേ ഇവരിൽ പിന്നീട് ഗര്‍ഭധാരണം സംഭവിക്കുകയുള്ളൂ. ഇതിന് വേണ്ടി ഡോക്ടറുടെ നിർദ്ദേശവും അഭിപ്രായവും തേടാവുന്നതാണ്.

സ്ത്രീകളിൽ

സ്ത്രീകളിൽ

സ്ത്രീകളിൽ ക്യാൻസര്‍ ചികിത്സയുടെ ഫലമായി പലപ്പോഴും ഗർഭധാരണ സാധ്യതക്ക് വെല്ലുവിളിയായി മാറുന്നുണ്ട്. പലപ്പോഴും പുറമേ നിന്നുള്ള മരുന്നുകളും ഇതിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. എങ്കിലും രോഗത്തെ പൂർണമായും മാറ്റുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. കീമോ തെറാപ്പി സ്ത്രീകളുടെ ഗർഭധാരണ ശേഷിയെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നാണ്.

ഗർഭധാരണ ശേഷി കുറക്കുന്നു

ഗർഭധാരണ ശേഷി കുറക്കുന്നു

കീമോതെറാപ്പിക്ക് മുമ്പുതന്നെ, ഗർഭധാരണത്തിന് സഹായകമാവുന്ന ആന്തരാവയവങ്ങളായ യൂട്രസ്, ഓവറി എന്നീ ശരീരഭാഗങ്ങളിലേക്ക് ക്യാൻസർ വ്യാപിച്ചിട്ടുണ്ടെങ്കിൽ ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയർത്തുന്ന അവസ്ഥകളിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. അതുകൊണ്ട് കീമോതെറാപ്പി നടന്നാലും ഇല്ലെങ്കിലും ഇതേ അവസ്ഥയിലേക്ക് സ്ത്രീകൾ എത്തുന്നതിനുള്ള സാധ്യതയുണ്ട്.

അണ്ഡോത്പാദനം കുറയുന്നു

അണ്ഡോത്പാദനം കുറയുന്നു

കീമോതെറാപ്പി പലപ്പോഴും സ്ത്രീ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന അണ്ഡത്തെ ഇല്ലാതാക്കുന്നതിനുള്ള പ്രവണത ഉണ്ടാവുന്നുണ്ട്. എന്നാൽ പുരുഷൻമാരെ ബാധിക്കുന്ന അത്രയും ഇത്തരം അവസ്ഥകൾ നിങ്ങളില്‍ പ്രതിസന്ധി ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ സ്ത്രീകളിൽ പ്രത്യുത്പാദന ശേഷി വീണ്ടെടുക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോ അല്ലെങ്കിൽ വളരെ ചെറുപ്പക്കാരായ പെൺകുട്ടികളോ കീമോതെറാപ്പിക്ക് വിധേയരാകുകയാണെങ്കിൽ, അവർക്ക് നേരത്തെയുള്ള ആർത്തവവിരാമം ഉണ്ടാകാം, ഇത് അവരെ വന്ധ്യതയിലാക്കുന്നു.

പ്ര്യത്യുത്പാദന ശേഷി കുറക്കുന്നു

പ്ര്യത്യുത്പാദന ശേഷി കുറക്കുന്നു

കീമോതെറാപ്പി അണ്ഡത്തിന് ദോഷം ചെയ്യുകയും പ്രത്യുത്പാദന ശേഷി കുറയ്ക്കും ചെയ്യുന്നുണ്ട്. എന്നാൽ കീമോതെറാപ്പി കഴിഞ്ഞാൽ ഇവരില്‍ പ്രത്യുത്പാദന ശേഷി തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന അവയവങ്ങളെയാണ് ക്യാൻസർ ബാധിക്കുന്നത് എന്നുണ്ടെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഇത് വന്ധ്യതയിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്.

പരിഹാരം ഇങ്ങനെ

പരിഹാരം ഇങ്ങനെ

പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ഗർഭധാരണത്തിനും ഏറ്റവും അധികം സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്. ഇത് കീമോതെറാപ്പിക്ക് ശേഷം ഗര്‍ഭധാരണത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അണ്ഡങ്ങളെ സൂക്ഷിച്ച് വെക്കുകയാണ് ആദ്യത്തെ മാർഗ്ഗം. അതിന് വേണ്ടി നിരവധി വന്ധ്യത ക്ലിനിക്കുകൾ ഉണ്ട്. കൃത്രിമമായ ഗർഭധാരണ മാർഗ്ഗം തന്നെയാണ് ഇവിടേയും പലരും സ്വീകരിക്കുന്നത്. ഇതിന്‍റെ ഫലമായി ഐവിഎഫ് , ഐയുഐ എന്നിവയും പലരും തിരഞ്ഞെടുക്കുന്നുണ്ട്.

English summary

Effects of Chemotherapy on Fertility in Men and Women

Here in this article we are discussing about effects of chemotherapy on fertility in men and women. Read on.
X
Desktop Bottom Promotion