For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

30-ന് ശേഷമാണോ ഗര്‍ഭധാരണം: അണ്ഡത്തിന്റെ എണ്ണവും പ്രത്യുത്പാദനശേഷിയും

|

ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ ശാരീരികമായും മാനസികമായും ധാരാളം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യപരമായി നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ തയ്യാറാവുമ്പോള്‍ ഗര്‍ഭധാരണം ആഗ്രഹിക്കുന്നവരാണ് പലരും. ഇത് പലപ്പോഴും മുപ്പതിന് അപ്പുറത്തേക്ക് നീണ്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. കാരണം ഇന്നത്തെ കാലത്ത് പലരും വിവാഹത്തിന് തയ്യാറാവുന്നത് തന്നെ മുപ്പതുകളുടേ തുടക്കത്തിലാണ്. കരിയറും സാമ്പത്തിക സ്ഥിരതയും എല്ലാം വിവാഹത്തേയും ഗര്‍ഭധാരണത്തേയും വളരെയധികം സ്വാധീനിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ 30-ന് ശേഷം മാത്രം സംഭവിക്കുന്ന ഒന്നായി മാറിയിട്ടുണ്ട് അടുത്ത കാലത്ത്.

Effective Ways To Boost Female Fertility

എങ്കിലും സ്ത്രീകളില്‍ അല്‍പം ശ്രദ്ധ മുപ്പതിന് ശേഷം ഗര്‍ഭിണിയാവുന്നവര്‍ നല്‍കണം. കാരണം മുപ്പതിന് ശേഷം സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷിയില്‍ ചെറിയ മാറ്റം വരുന്നു. ഇവരില്‍ പലപ്പോഴും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ നിങ്ങളുടെ മുപ്പതുകളിലും നിങ്ങള്‍ക്ക് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്, അവ എന്തൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ഇത് തന്നെയാണ് ആദ്യത്തെ കാര്യം, കാരണം ആരോഗ്യകരമായി ഭക്ഷണം കഴിക്കുക എന്നത് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് ജങ്ക് ഫുഡുകള്‍ വിപണി കീഴടക്കുമ്പോള്‍. ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യുന്നവര്‍ എന്തുകൊണ്ടും ഇത്തരം ഭക്ഷണങ്ങള്‍ പൂര്ണമായും ഒഴിവാക്കണം. മാത്രമല്ല ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടതാണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും മിനറല്‍സും എല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണശീലത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും എല്ലാം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അത്യന്താപേക്ഷിതമാണ്. സിങ്ക് പോലുള്ളവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സ്ത്രീകളില്‍ അണ്ഡത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണനിലവാരത്തിനും സഹായിക്കുന്നു.

മാനസിക സമ്മര്‍ദ്ദം കുറക്കുക

മാനസിക സമ്മര്‍ദ്ദം കുറക്കുക

ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങളും ഇതിന്റ ഫലമായി ഉണ്ടാവുന്നു. മാനസിക സമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് പല രോഗങ്ങളുടേയും പ്രധാന കാരണം എന്ന് പറയുന്നത് സമ്മര്‍ദ്ദമാണ്. ഇത് നിങ്ങളുടെ ഹോര്‍മോണുകളേയും ആര്‍ത്തവ ചക്രത്തേയും വളരെ ദോഷകരമായി ബാധിക്കുന്നു. ഇതിന്റെ ഫലമായി അണ്ഡോത്പാദനം നടക്കാതിരിക്കുകയോ അണ്ഡോത്പാദനത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ ഗര്‍ഭധാരണത്തേയും സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് യോഗ, ധ്യാനം തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

ദു:ശീലങ്ങള്‍ ഉപേക്ഷിക്കുക

ദു:ശീലങ്ങള്‍ ഉപേക്ഷിക്കുക

ദു:ശീലങ്ങള്‍ സ്ത്രീകളെ മാത്രമല്ല പുരുഷന്‍മാരിലും പ്രത്യുത്പാദന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നാം എപ്പോഴും ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് നിങ്ങള്‍ നിര്‍ബന്ധമായും ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. മദ്യപിക്കുന്നവര്‍ അത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അതിന്റെ അളവില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. പൂര്‍ണമായും നിര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. സ്ത്രീകളിലും പുരുഷന്‍മാരിലും ഇത്തരം ശീലങ്ങള്‍ അണ്ഡാരോഗ്യത്തിനും ബീജാരോഗ്യത്തിനും വില്ലനായി മാറുന്നു. അത് മാത്രമല്ല നിങ്ങള്‍ ധാരാളം കാപ്പിയും ചായയും കുടിക്കുന്ന വ്യക്തിയാണെങ്കിലും അതും പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അപകടകരമായ അവസ്ഥകളും ഹോര്‍മോണ്‍ മാറ്റങ്ങളും ഗര്‍ഭത്തിന് വെല്ലുവിളി ഉയര്‍ത്തും.

ലൈംഗിക ബന്ധം ഉറപ്പാക്കുക

ലൈംഗിക ബന്ധം ഉറപ്പാക്കുക

ആര്‍ത്തവ ചക്രം കൃത്യമായി കണക്കാക്കി ഓവുലേഷന്‍ ദിനം അറിഞ്ഞ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ശ്രദ്ധിക്കുക. ഈ സമയം നിങ്ങളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദമ്പതികള്‍ ഓവുലേഷന്‍ സമയം കൃത്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ആര്‍ത്തവ ചക്രം കൃത്യമല്ലാത്തവരില്‍ പലപ്പോഴും ഓവുലേഷന്‍ കണ്ടെത്തുക എന്നത് അല്‍പം പ്രയാസമേറിയ കാര്യമാണ്. അതുകൊണ്ട് ഇതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുക. ഓവുലേഷന്‍ കിറ്റ് ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്നിവ മനസ്സിലാക്കി ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയാവുന്നതാണ്.

ഗര്‍ഭധാരണം നേരത്തെ

ഗര്‍ഭധാരണം നേരത്തെ

മുപ്പതുകളില്‍ നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരെങ്കില്‍ മുപ്പതിന്റെ തുടക്കത്തില്‍ തന്നെ ഇതിന് വേണ്ടി പരിശ്രമിക്കുക. കാരണം മുപ്പതുകളിലേക്ക് പോവുന്നതിലൂടെ നിങ്ങളുടെ അണ്ഡത്തിന്റെ ഗുണനിലവാരം കുറയുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭം അലസുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം അവസ്ഥകളില്‍ നാം വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ പരമാവധി മുപ്പതുകളുടെ തുടക്കത്തില്‍ തന്നെ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കണം. ഇത് കൂടാതെ കൃത്യമായി പ്രിനറ്റാല്‍ ചെക്കപ് നടത്തുകയും ആവശ്യമെങ്കില്‍ മരുന്നുകള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ഗര്‍ഭധാരണത്തിന് പെട്ടെന്ന് സഹായിക്കുന്നു.

ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല

ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല

നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് തന്നെ നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്), ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, നേരത്തെയുള്ള ആര്‍ത്തവവിരാമം, ഫാലോപ്യന്‍ ട്യൂബ് തടസ്സം, അല്ലെങ്കില്‍ ഗര്‍ഭാശയത്തിലെ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കുന്നതിനും അതിന് വേണ്ട പരിഹാര നടപടികള്‍ ആരംഭിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ അണ്ഡോത്പാദനം കൃത്യമായി നടക്കുന്നുണ്ടോ, എന്‍ഡോമെട്രിയോസിസ് ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കുകയും അതിന് കൃത്യമായ ചികിത്സ എടുക്കുകയും വേണം. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ബീജത്തിന്റെ ആരോഗ്യം, ചലനം, വേദത എന്നിവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം.

ഗര്‍ഭധാരണ പ്രതീക്ഷയുള്ള ഓവുലേഷന് ശേഷമുള്ള രണ്ടാഴ്ച: സാധ്യത വര്‍ദ്ധിപ്പിക്കും യോഗഗര്‍ഭധാരണ പ്രതീക്ഷയുള്ള ഓവുലേഷന് ശേഷമുള്ള രണ്ടാഴ്ച: സാധ്യത വര്‍ദ്ധിപ്പിക്കും യോഗ

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

English summary

Effective Ways To Boost Female Fertility In Your 30s For Healthy Pregnancy In Malayalam

Here in this article we are sharing some effective ways tp increase the female fertility in your 30s for a healthy baby in malayalam. Take a look.
Story first published: Wednesday, January 11, 2023, 15:25 [IST]
X
Desktop Bottom Promotion