For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നു ഗര്‍ഭധാരണത്തിന് ആയുര്‍വേദം പറയുന്നു..

പെട്ടെന്നു ഗര്‍ഭധാരണത്തിന് ആയുര്‍വേദം പറയുന്നു..

|

ഗര്‍ഭധാരണം ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടേറിയ ഒന്നാകും. സ്ത്രീയ്ക്കും പുരുഷനുമുള്ള എന്തെങ്കിലും തകരാറുകള്‍ ഇതിനു പുറകിലുണ്ടാകും. പുരുഷന് സാധാരണ ഗതിയില്‍ ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍, സ്ത്രീയ്ക്ക് ആര്‍ത്തവ, ഓവുലേഷന്‍ പ്രശ്‌നങ്ങളും ഗര്‍ഭപാത്ര സംബന്ധമായ പ്രശ്‌നങ്ങളും. ഇരു കൂട്ടര്‍ക്കും ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.

നാം പൊതുവേ വിശ്വസിയ്ക്കുന്ന, മലയാളികളുടെ തനതായ ചികിത്സാ ശാഖയാണ് ആയുര്‍വേദം എന്നു പറയാം. ആയുര്‍വേദത്തില്‍ പെട്ടെന്നുള്ള ഗര്‍ഭധാരണത്തിനായി പല പ്രത്യേക വഴികളും പറയുന്നുണ്ട്.

ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ചില പ്രധാനപ്പെട്ട ആയുര്‍വേദ ടിപ്‌സിനെക്കുറിച്ചറിയൂ

ആയുര്‍വേദത്തില്‍

ആയുര്‍വേദത്തില്‍

ആയുര്‍വേദത്തില്‍ സ്ത്രീയുടെ ഓവുലേഷന്‍ ഏറെ പ്രധാനമാണ്.

കൃത്യമായ ഗര്‍ഭധാരണത്തിന് വേണ്ട ഒരു പ്രധാന കാര്യമാണ് സ്ത്രീകള്‍ക്ക് കൃത്യമായ ഓവുലേഷന്‍. ആരോഗ്യകരമായ അണ്ഡവും അത്യാവശ്യം. ആരോഗ്യമുളള ബീജോല്‍പാദനവും ബീജവും പുരുഷന്മാര്‍ക്കെങ്കില്‍ പ്രധാനമാണ്.

കൃത്യമായ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യവും ഏറെ പ്രധാനം.

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം എല്ലാ പ്രശ്‌നങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും കാരണം ശരീരത്തിലെ വാത, പിത്ത, കഫ പ്രശ്‌നങ്ങളാണ്. ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്നതും ഇതു തന്നെയാണെന്ന് ആയുര്‍വേദം പറയുന്നു. ഇതു കൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറയുന്നു.

സ്ത്രീ പുരുഷന്മാരുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യം

സ്ത്രീ പുരുഷന്മാരുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യം

സ്ത്രീ പുരുഷന്മാരുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യം ഗര്‍ഭധാരണം തടസമില്ലാതെ നടക്കുന്നതിന് ഏറെ പ്രധാനപ്പെട്ടതാണ്. ഈ പ്രശ്‌നത്തിന് കാരണമായി വരുന്നത് പോഷകങ്ങളുടെ കുറവ്, ദഹനപ്രശ്‌നങ്ങള്‍, ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നത് എന്നിവയാകാം.

പെട്ടെന്നുള്ള ഗര്‍ഭധാരണത്തിന്

പെട്ടെന്നുള്ള ഗര്‍ഭധാരണത്തിന്

പെട്ടെന്നുള്ള ഗര്‍ഭധാരണത്തിന് സ്ത്രീ പുരുഷന്മാരുടെ താല്‍പര്യത്തോടെയുള്ള ബന്ധപ്പെടലും അത്യാവശ്യമാണ്. പൂര്‍ണമായി മനസും ശരീരവും അര്‍പ്പിച്ചാകണം, ഈ പ്രക്രിയ. താല്‍പര്യക്കുറവ് ഏതെങ്കിലുമൊരു പങ്കാളിയ്ക്കുണ്ടാകുന്നതു കൊണ്ടു തന്നെ ഗര്‍ഭധാരണത്തിന് തടസം നേരിടാന്‍ കാരണമാകാം. ഇതു പോലെ ഇത്തരം ശാരീരിക താല്‍പര്യങ്ങള്‍ ഏറെക്കാലം തടുത്തു നിര്‍ത്തുന്നത് വീര്യാവരോധ എന്ന അവസ്ഥയ്ക്കു കാരണമാകുന്ന ഒന്നാണ്. ഇത് ബീജോല്‍പാദനത്തിനും ചലന ശേഷിയ്ക്കും കാരണമാകും.

മസാലകള്‍ അധികമുള്ള ഭക്ഷണം കഴിയ്ക്കുന്നതും

മസാലകള്‍ അധികമുള്ള ഭക്ഷണം കഴിയ്ക്കുന്നതും

മസാലകള്‍ അധികമുള്ള ഭക്ഷണം കഴിയ്ക്കുന്നതും ഉപ്പും കൃത്രിമ ചേരുവകള്‍ അടങ്ങിയ ഭക്ഷണങ്ങളുമെല്ലാം സ്ത്രീകളില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും പുരുഷന്മാരില്‍ ബീജാരോഗ്യത്തിനും തടസമായി നില്‍ക്കും. സ്ത്രീ പുരുഷന്മാരുടെ പ്രത്യുല്‍പാദന അവയവങ്ങളുമായി ബന്ധപ്പെട്ട മുറിവുകളും അണുബാധകളുമെല്ലാം ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ചില ഘടകങ്ങളാണ്.

ആയുര്‍വേദത്തിലെ ചില പ്രത്യേക ചികിത്സാവിധികള്‍

ആയുര്‍വേദത്തിലെ ചില പ്രത്യേക ചികിത്സാവിധികള്‍

ആയുര്‍വേദത്തിലെ ചില പ്രത്യേക ചികിത്സാവിധികള്‍ സ്ത്രീ പുരുഷ പ്രശനങ്ങള്‍ക്കു പരിഹാരമായി പറയുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പഞ്ചകര്‍മ ചികിത്സ.ഇതില്‍ തന്നെ മൂന്നു തലങ്ങളുണ്ട്. സ്‌നേഹവസ്തി, ക്ഷയവസ്തി, വിരേചനം, നസ്യം, വമനം എന്നിവയുള്‍പ്പെടുന്നവയാണ് പഞ്ചകര്‍മചികിത്സ. ഇതിലൂടെ ചുരുങ്ങിയത് 21 ദിവസം കൊണ്ട് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്.

ഇതിനു പുറമേ അഭയാംഗ

ഇതിനു പുറമേ അഭയാംഗ

ഇതിനു പുറമേ അഭയാംഗ എന്ന ഒന്നുണ്ട്. ദോഷങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ എണ്ണയുപയോഗിച്ചുള്ള മസാജാണിത്.സ്‌നേഹപാനം എന്ന വേറെ ചികിത്സയുണ്ട്. ഇതില്‍ മരുന്നുകള്‍ കലര്‍ത്തിയ നെയ്യ് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനായി കഴിയ്ക്കുന്നു.പൊടിക്കിഴിയില്‍ പൊടിച്ച മരുന്നുകള്‍ നല്‍കി ടെന്‍ഷന്‍ കുറയ്ക്കുക, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുക. മസിലുകള്‍ ശക്തിപ്പെടുത്തുക എ്ന്നിവ പെടുന്നു.ഇലക്കിഴി എന്നതില്‍ വിവിധ മരുന്നുകള്‍ ഉപയോഗിച്ചു കിഴി കെട്ടി ചൂടുള്ള എണ്ണയില്‍ മുക്കി ശരീരത്തില്‍ മസാജ് ചെയ്യുന്നു.ഞവര അരി പ്രത്യേക രീതിയില്‍ പാകം ചെയ്ത് ശരീരത്തില്‍ മസാജ് ചെയ്യുന്ന രീതിയാണ് ഒന്ന്.

ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനായി

ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനായി

ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനായി ചെയ്യുന്ന പിഴിച്ചിലും ഗര്‍ഭധാരണത്തെ ശക്തിപ്പെടുന്ന ഒന്നാണ്. പല ഗുണങ്ങള്‍ക്കൊപ്പം ലൈംഗികശേഷിക്കുറവിനും നല്ലൊരു പരിഹാരം.സ്‌നേഹവസ്തി എന്ന ഒന്നുണ്ട്. ഇത് വാതദോഷം മാറ്റാന്‍ നല്ലതാണ്. ഇത് മരുന്നു കലര്‍ത്തിയ എണ്ണയുപയോഗിച്ച് ദഹനപ്രശ്‌നങ്ങള്‍ മാറ്റി ആരോഗ്യകരമായ ശരീരവും ഇതുവഴി പ്രത്യുല്‍പാദന ശേഷിയും നല്‍കുന്നു.അവഗാഹം എന്ന ഒരു രീതിയുണ്ട്. ഇതില്‍ ദേഹത്ത് എണ്ണ പുരട്ടി. മരുന്നുകള്‍ ഇട്ട വെള്ളത്തില്‍ കിടത്തുന്ന രീതിയാണ്.കാഷായവസ്തി മറ്റൊരു ചികിത്സാരീതിയാണ്. തേനും എണ്ണയും മരുന്നുകളും ഉപയോഗിച്ചുള്ള ഒരു ചികിത്സാരീതിയാണിത്.ലേപനമെന്നതാണ് മറ്റൊരു രീതി. ഇതില്‍ മരുന്ന് ശരീരത്തില്‍ തേച്ചു പിടിപ്പിക്കുന്നു.തൈലധാര, തക്രധാര തുടങ്ങിയ വൈകിട്ടു ചെയ്യുന്ന ചികിത്സയും ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നാണ്.

English summary

Easy Pregnant Tips According To Ayurveda

Easy Pregnant Tips According To Ayurveda, Read more to know about,
Story first published: Tuesday, September 10, 2019, 15:11 [IST]
X
Desktop Bottom Promotion