For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ വി എഫ് പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം ഇതൊന്നാണ്

|

ഗര്‍ഭധാരണത്തിന് സ്ത്രീകളില്‍ പലരും ആഗ്രഹിക്കുന്ന ഒരു സമയമുണ്ട്. മാനസികമായും ശാരീരികമായും ഗര്‍ഭിണിയാവാന്‍ സ്ത്രീ ആഗ്രഹിക്കുമ്പോള്‍ മാത്രമേ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കാവൂ. അല്ലാത്ത അവസ്ഥയില്‍ ആ ഗര്‍ഭം പലപ്പോഴും നെഗറ്റീവ് ഫലവും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ പോലുള്ള അവസ്ഥകളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ദമ്പതികള്‍ ഒരുമിച്ച് നിന്നിട്ടും ഗര്‍ഭധാരണം സംഭവിച്ചില്ല എന്നുണ്ടെങ്കില്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പലരും വന്ധ്യതയെന്ന വില്ലന്റെ പിടിയിലാണ് എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ പല ദമ്പതികളും ഗര്‍ഭധാരണം സംഭവിക്കാത്തപ്പോള്‍ ഐവിഎഫ് എന്ന കൃത്രിമ ഗര്‍ഭധാരണത്തിന് ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചും ഇതിന്റെ വിജയ സാധ്യതകളെക്കുറിച്ചും പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം.

Implantation Failure During IVF

പല സ്ത്രീകളും സ്വാഭാവികമായും വിശ്വസിക്കുന്നത് അവരുടെ ഗര്‍ഭപാത്രം തകരാറിലാണെന്നും അല്ലെങ്കില്‍ അവരുടെ ഗര്‍ഭപാത്രം കൈമാറ്റം ചെയ്യപ്പെട്ട ഭ്രൂണത്തെ തള്ളിക്കളയുകയോ നശിപ്പിക്കുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയത് കൊണ്ടാണ് ഇവരില്‍ ഗര്‍ഭധാരണം സംഭവിക്കാത്തത് എന്നുമാണ്. ഇതോടൊപ്പം പലരും ഭ്രൂണത്തെ സ്വീകരിക്കാന്‍ ശരീരത്തിന് കഴിവില്ല എന്നും വിശ്വിസിക്കുന്നു. എന്നാല്‍ ഐവിഎഫ് ചെയ്യുന്നതിലൂടെ ഗര്‍ഭധാരണം സംഭവിക്കുകയും പക്ഷേ അതിന്റെ വിജയ സാധ്യതയെക്കുറിച്ച് അറിയാത്തതും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്താണ് ഐവിഎഫ്, എത്രയാണ് ഇതിന്റെ വിജയ സാധ്യത, എത്രയാണ് പരാജയസാധ്യത എന്നതിനെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. എന്നാല്‍ എന്തൊക്കെയാണ് ഐവിഎഫില്‍ ഇംപ്ലാന്റേഷന്‍ പരാജയപ്പെടുന്നതിനുള്ള കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അണ്ഡത്തിന്റെ അല്ലെങ്കില്‍ ബീജത്തിന്റെ ഗുണനിലവാരം

അണ്ഡത്തിന്റെ അല്ലെങ്കില്‍ ബീജത്തിന്റെ ഗുണനിലവാരം

ആരോഗ്യകരമായ ഭ്രൂണത്തിന്, ഉയര്‍ന്ന നിലവാരമുള്ള അണ്ഡവും ബീജവും ആവശ്യമായ ഘടകങ്ങളാണ്. ആരോഗ്യമുള്ള ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തില്‍ ഇംപ്ലാന്റ് ചെയ്യാനുള്ള ഏറ്റവും നല്ല സാധ്യതയുള്ളതിനാല്‍, IVF സമയത്ത് ഉയര്‍ന്ന ഗുണമേന്മയുള്ള അണ്ഡങ്ങളും ബീജങ്ങളും ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍, പലതരം സാഹചര്യങ്ങള്‍ അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരം തകര്‍ക്കും. ഇത് പലപ്പോഴും ഇംപ്ലാന്റേഷന്‍ പരാജയപ്പെടുന്നതിന് കാരണമാകുന്നു. ആവര്‍ത്തിച്ചുള്ള ഇംപ്ലാന്റേഷന്‍ പരാജയം ബീജത്തിലെ അസാധാരണത്വം കാരണവുമാകാം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം വെല്ലുവിളികള്‍ ഇംപ്ലാന്റേഷന്‍ സമയത്ത് ഉണ്ടാക്കുന്നതാണ്. ഇതെല്ലാം ശ്രദ്ധിക്കണം.

ഒരു സ്ത്രീയുടെ പ്രായം

ഒരു സ്ത്രീയുടെ പ്രായം

ഒരു സ്ത്രീയുടെ പ്രായം മൊത്തത്തിലുള്ള ആരോഗ്യത്തിലും ഫെര്‍ട്ടിലിറ്റിയിലും ശക്തമായ സ്വാധീനം ചെലുത്തുന്നു, കൗമാരപ്രായത്തിലും 20 വയസ്സിലും അവര്‍ ഏറ്റവും പ്രത്യുത്പാദന ശേഷിയുള്ളവരാണ് എന്നുള്ളതാണ്. എന്നാല്‍ 30-നും 40-നും ഇടയില്‍ അവരുടെ ഫെര്‍ട്ടിലിറ്റി കുറയാന്‍ തുടങ്ങുന്നു. ഇതിന്റെ ഫലമായി അണ്ഡത്തിന്റെ ആരോഗ്യം, പ്രായം, പ്രായം അതിന്റെ ഗുണനിലവാരത്തിലും അളവിലും കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഒരു സ്ത്രീക്ക് 35 വയസ്സ് തികയുമ്പോള്‍, അവളുടെ അണ്ഡത്തിന്റെ ഗുണനിലവാരം മോശമാകാന്‍ തുടങ്ങുന്നു. പ്രായമായ സ്ത്രീകളില്‍ നിന്ന് എടുക്കുന്ന അണ്ഡം ഗര്‍ഭാശയ ഭിത്തിയില്‍ വിജയകരമായി സ്ഥാപിക്കാനുള്ള സാധ്യത കുറവാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് ഐവിഎഫ് പരാജയത്തിലേക്ക് നിങ്ങളെ നയിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും മറക്കരുത്.

ഗര്‍ഭധാരണ ചികിത്സയില്‍ ശ്രദ്ധിക്കേണ്ടവഗര്‍ഭധാരണ ചികിത്സയില്‍ ശ്രദ്ധിക്കേണ്ടവ

ഭ്രൂണത്തിന്റെ ക്രോമസോം തകരാറുകള്‍

ഭ്രൂണത്തിന്റെ ക്രോമസോം തകരാറുകള്‍

ആവര്‍ത്തിച്ചുള്ള ഇംപ്ലാന്റേഷന്‍ പരാജയം പലപ്പോഴും ഭ്രൂണത്തിനുള്ളിലെ ക്രോമസോം വ്യതിയാനങ്ങള്‍ മൂലമാണ് സംഭവിക്കുന്നത്. കോശങ്ങള്‍ക്കുള്ളില്‍ കാണപ്പെടുന്ന പ്രത്യേക ഡിഎന്‍എ അടങ്ങിയ ഘടനകളാണ് ക്രോമസോമുകള്‍. ഓരോ അണ്ഡത്തിലും ബീജത്തിലും 23 ഡിഎന്‍എ സംഭരിക്കുന്ന ക്രോമസോമുകള്‍ ഉള്‍പ്പെടുന്നു, അവയെല്ലാം ബീജസങ്കലന സമയത്ത് മാതാപിതാക്കളില്‍ നിന്നും കൈമാറ്റം ചെയ്യപ്പെടുന്നു. ഇത് ഭ്രൂണത്തിന് മൊത്തം 46 ക്രോമസോമുകള്‍ സൃഷ്ടിക്കുന്നു. എന്നിരുന്നാലും, ഭ്രൂണ ജനിതക പ്രക്രിയയില്‍ ക്രോമസോം എണ്ണത്തില്‍ തെറ്റുകള്‍ സംഭവിക്കാം. നിലവിലുള്ള ക്രോമസോമുകളുടെ എണ്ണത്തിലെ അപാകതകള്‍ക്കും ക്രോമസോമുകളുടെ വലുപ്പത്തെയോ അവയ്ക്കുള്ളില്‍ ഡിഎന്‍എ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും ഇംപ്ലാന്റേഷന്‍ വിജയകരമാവുന്നത്.

ക്രോമസോം തകരാറും സ്ത്രീയുടെ പ്രായവും

ക്രോമസോം തകരാറും സ്ത്രീയുടെ പ്രായവും

ഭ്രൂണത്തിലെ ക്രോമസോം അസാധാരണത്വങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിര്‍ണയിക്കപ്പെടുന്നത് സ്ത്രീയുടെ പ്രായമാണ്. എന്നിരുന്നാലും, ഒരു വ്യക്തിയുടെ ക്രോമസോമുകളില്‍ ഘടനാപരമായ പുനഃക്രമീകരണം ജനനസമയത്ത് ഉണ്ടാകാം, ഇത് പ്രാഥമികമായി വികലമായ അണ്ഡങ്ങളോ ബീജങ്ങളോ ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് കണ്ടെത്തുന്നതിന് അണ്ഡവും ബീജവും നല്‍കുന്ന വ്യക്തികളില്‍ ഒരു കാരിയോടൈപ്പ് ടെസ്റ്റ് ഉപയോഗിക്കാം. ഇതിലൂടെ ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ഗര്ഭപാത്രത്തിന്റെ ആരോഗ്യം

ഗര്ഭപാത്രത്തിന്റെ ആരോഗ്യം

ആരോഗ്യകരമായ ഒരു ഭ്രൂണത്തിന് ഗര്‍ഭപാത്രത്തില്‍ വളര്‍ന്നു വരുന്നതിന് ആരോഗ്യകരമായ ചുറ്റുപാടുകള്‍ ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഐവിഎഫ് പരാജയത്തെ നമുക്ക് ഇല്ലാതാക്കാം. ഗര്‍ഭാശയത്തില്‍ ഭ്രൂണം ഫലപ്രദമായി സ്ഥാപിക്കുന്നതിന് എന്‍ഡോമെട്രിയം ബയോകെമിക്കല്‍ മാറ്റങ്ങള്‍ക്ക് വിധേയമാകണം. ആരോഗ്യകരമായ ഭ്രൂണത്തിനായുള്ള തയ്യാറെടുപ്പിനായി എന്‍ഡോമെട്രിയം കട്ടിയാകുകയും നടക്കാന്‍ പോവുന്ന ഭ്രൂണ ഇംപ്ലാന്റേഷനോട് സെന്‍സിറ്റീവ് ആകുകയും ചെയ്യുന്നു. എന്നാല്‍ ഫൈബ്രോയിഡുകള്‍, പോളിപ്സ്, അഡെനോമിയോസിസ്, ഹൈഡ്രോസാല്‍പിന്‍ക്‌സുകള്‍, എന്‍ഡോമെട്രിയോസിസ് എന്നിവ ഗര്‍ഭാശയത്തില്‍ വീക്കത്തിനും പാടുകള്‍ക്കും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ഭ്രൂണത്തെ ഗര്‍ഭാശയ ഭിത്തിയില്‍ ഇംപ്ലാന്റ് ചെയ്യിക്കുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്നു.

മെഡിക്കല്‍ അവസ്ഥകളും ജീവിതശൈലിയും

മെഡിക്കല്‍ അവസ്ഥകളും ജീവിതശൈലിയും

മാതാപിതാക്കളെ ബാധിക്കുന്ന ആരോഗ്യവും ജീവിതശൈലി ഘടകങ്ങളും ഭ്രൂണത്തിന്റെ ഇംപ്ലാന്റേഷനെ സ്വാധീനിച്ചേക്കാം. പ്രമേഹം, തൈറോയ്ഡ് രോഗം, മറ്റ് എന്‍ഡോക്രൈന്‍ രോഗങ്ങള്‍, അതുപോലെ തന്നെ സ്വയം രോഗപ്രതിരോധ വൈകല്യങ്ങള്‍, ത്രോംബോഫീലിയ പോലുള്ള ശീതീകരണ വൈകല്യങ്ങള്‍ എന്നിവയുള്‍പ്പെടെ അമ്മയിലുണ്ടാവുന്ന അടിസ്ഥാനപരമായ മെഡിക്കല്‍ പ്രശ്നങ്ങള്‍ ഭ്രൂണത്തെ എന്‍ഡോമെട്രിയവുമായി ഇടപഴകുന്നത് തടയും. ഇത് കൂടാതെ മാതാപിതാക്കളുടെ മദ്യപാനം, പുകവലി, മോശം ഭക്ഷണക്രമം, വ്യായാമം, അമിതഭാരം തുടങ്ങിയ ശീലങ്ങളും നിങ്ങളില്‍ ഇംപ്ലാന്റേഷനെ പരാജയപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത്രയും കാര്യങ്ങളാണ് എന്തുകൊണ്ടും ഇംപ്ലാന്റേഷന്റെ പരാജയത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം.

ഐവിഎഫ് പരാജയപ്പെട്ടവരിൽ സാധാരണ ഗർഭസാധ്യത ഇങ്ങനെഐവിഎഫ് പരാജയപ്പെട്ടവരിൽ സാധാരണ ഗർഭസാധ്യത ഇങ്ങനെ

English summary

Causes For Implantation Failure During IVF Treatment In Malayalam

Here in this article we are sharing some causes for implantation failure during IVF treatment in malayalam. Take a look.
Story first published: Wednesday, November 17, 2021, 16:33 [IST]
X
Desktop Bottom Promotion