For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭധാരണത്തിന് തടസ്സം നിൽക്കും പ്രധാന കാരണം ഇതാവാം

|

ഓവേറിയൻ സിസ്റ്റ് അഥവാ അണ്ഡാശയ മുഴ നല്ലൊരു വിഭാഗം സ്ത്രീകളെ വലക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ്.ചെറുതോ വലുതോ ആയ ഒറ്റമുഴയാണ് ഓവേറിയൻ സിസ്റ്റ്. ഇത് പലപ്പോഴും സ്ത്രീകളുടെ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള പ്രശ്നവും ഉണ്ടാക്കുന്നില്ല. എന്നാൽ ചില അവസരങ്ങളിൽ മുഴയുടെ വലിപ്പം അനുസരിച്ച് അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അടിവയറ്റിൽ വേദന, മൂത്രത്തിൽ രക്താംശം, നടുവേദന, മൂത്രം മുഴുവൻ പുറത്തേക്ക് പോവാത്ത അവസ്ഥ എന്നിവയെല്ലാം ഈ സിസ്റ്റിന്‍റെ ഭാഗമായി ഉണ്ടാവുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപ സ്വൽപം ഗൗരവത്തോടെ കാണുന്നത് നല്ലതാണ്.

Most read: ഗർഭം ധരിച്ച ഉടനേ തന്നെ യൂട്രസിൽ വരുന്ന മാറ്റങ്ങൾMost read: ഗർഭം ധരിച്ച ഉടനേ തന്നെ യൂട്രസിൽ വരുന്ന മാറ്റങ്ങൾ

ചില വലിയ മുഴകൾ ചില അവസരങ്ങളിൽ ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവ പെട്ടെന്ന് തന്നെ നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അൾട്രാ സോണിക് പരിശോധനയിലൂടെ നമുക്ക് അണ്ഡാശയ മുഴകൾ കണ്ടെത്താവുന്നതാണ്. എന്നാൽ ചെറിയ മുഴകൾ അത്ര പ്രശ്നമുണ്ടാക്കുന്നവയല്ല. എന്നാൽ വലിയ മുഴകളാണെങ്കിൽ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആർത്തവ വിരാമത്തിന് ശേഷമാണ് സ്ത്രീകളിൽ ഈ മുഴകൾ കാണപ്പെടുന്നതെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കണം. കൂടാതെ ഇത് അണ്ഡാശയ അർബുദം ആയി മാറുന്നതിനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ഗർഭധാരണത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നോക്കാം.

 ലക്ഷണങ്ങൾ ഇതാണ്

ലക്ഷണങ്ങൾ ഇതാണ്

നിങ്ങളിൽ അണ്ഡാശയ മുഴ ഉണ്ടെങ്കിൽ ആദ്യം ചില പ്രകടമായ ലക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാൽ അതിനെ നിസ്സാരമാക്കി വിടാതെ കൃത്യമായ ചികിത്സക്ക് ശ്രദ്ധിക്കണം. ഇടക്കിടെയുള്ള മൂത്രശങ്ക, എപ്പോഴും ക്ഷീണം, ആർത്തവത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങൾ, കൃത്യമല്ലാത്ത ആർത്തവം, ഇടക്ക് ആര്‍ത്തവ രക്തം കൂടുതൽ, ഇടക്ക് ആർത്തവ രക്തം കുറയുന്നത്, ദഹന സംബന്ധമായ പ്രശ്നങ്ങള്‍, എപ്പോഴും വയറ് നിറഞ്ഞത് പോലുള്ള അവസ്ഥകൾ എന്നിവയെല്ലാം ഓവറിയൻ സിസ്റ്റ് ഉള്ളതിന്‍റെ ലക്ഷണങ്ങളിൽ പെടുന്നവയാണ്.

ഗർഭധാരണത്തെ ബാധിക്കുന്നുവോ?

ഗർഭധാരണത്തെ ബാധിക്കുന്നുവോ?

ഓവറിയൻ സിസ്റ്റ് ഗര്‍ഭധാരണത്തെ ബാധിക്കുന്നുണ്ടോ? ഇത്തരം കാര്യങ്ങൾ നിങ്ങൾ തീർച്ചയായും മനസ്സിലാക്കണം. വർഷങ്ങളായി ഗർഭധാരണത്തിന് ശ്രമിച്ചിട്ടും കുട്ടികളുണ്ടാവാത്തതിന്റെ കാരണം പലപ്പോഴും ഇത്തരം ചില കാര്യങ്ങൾ ആയിരിക്കും. സാധാരണ ഗതിയിൽ ഓവേറിയൻ സിസ്റ്റ് ഗർഭധാരണത്തെ ബാധിക്കുന്നില്ല. എന്നാല്‍ ചില പ്രത്യേക അവസ്ഥകളിൽ ഇത് ഗർഭധാരണത്തിന് തടസ്സം നിൽക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

എൻഡോമെട്രിയോമസ്

എൻഡോമെട്രിയോമസ്

ഗർഭാശയത്തിന്റെ ഉൾവശത്തുള്ള സ്തരമാണ് എൻഡോമെട്രിയം എന്ന് അറിയപ്പെടുന്നത്. ഓവുലേഷന്‍ സാധ്യതയുള്ള ദിവസങ്ങളിൽ ഗർഭധാരണം നടക്കാതിരിക്കുമ്പോൾ അടുത്ത ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞ് പോവുന്നു. എന്നാൽ ഗർഭപാത്രമില്ലാത്ത മറ്റ് ശരീരഭാഗങ്ങളിൽ ആ കോശങ്ങൾ വളരുന്ന അവസ്ഥയെ ആണ് നമ്മൾ എൻഡോമെടിയോമസ് എന്ന് പറയുന്നത്. അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകൾ, വയറിന്റെ ഉൾഭാഗം എന്നിവിടങ്ങളിൽ എല്ലാം പലപ്പോഴും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളിൽ ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കാറുണ്ട് എന്നതാണ് സത്യം.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം

നിരവധി സിസ്റ്റുകള്‍ കൊണ്ട് നിറഞ്ഞ അണ്ഡാശയത്തെയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന് പറയുന്നത്. അണ്ഡാശയത്തിൽ കൃത്യമായി അണ്ഡോത്പാദനം നടക്കാത്ത സാഹചര്യം ഇതുണ്ടാക്കുന്നു. ഈ അവസ്ഥയിൽ ആർത്തവം ക്രമം തെറ്റുന്നു. ചിലരിൽ അമിതവണ്ണം, രോമവളർച്ച ആർത്തവ ക്രമക്കേട് എന്നീ ലക്ഷണങ്ങളോടെയാണ് ഇത് പ്രത്യക്ഷപ്പെടുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ ഇവരിലും വന്ധ്യതക്കുള്ള സാധ്യത തള്ളിക്കളയാൻ പാടില്ല. പലപ്പോഴും ചികിത്സിച്ചാൽ ഈ പ്രശ്നത്തെ നമുക്ക് നിസാരമായി മറികടക്കാം എന്നുള്ളത് തന്നെയാണ് സത്യം.

ഗർഭധാരണത്തെ ബാധിക്കാത്ത സിസ്റ്റുകൾ

ഗർഭധാരണത്തെ ബാധിക്കാത്ത സിസ്റ്റുകൾ

ഒരു കാരണവശാലും നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കാത്ത ചില സിസ്റ്റുകൾ ഉണ്ട്. ഇവ ഏതാണെന്ന് തിരിച്ചറിയേണ്ടതാണ്. അതിൽ പ്രധാനപ്പെട്ടതാണ് ഫംഗ്ഷണല്‍ സിസ്റ്റ്. ഇത് സാധാരണ അവസ്ഥയിൽ ആർത്തവ സമയത്ത് രൂപപ്പെടുന്നവയാണ്. എന്നാൽ ഇത് ഒരിക്കലും നിങ്ങളുടെ ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നില്ല. നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നുമില്ല. ഡെർമോയ്ഡ് സിസ്റ്റ് ആണ് മറ്റൊന്ന്. ഇതും ഒരിക്കലും നിങ്ങളുടെ ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടനേ തന്നെ ഡോക്ടറെ കണ്ട് പരിഹാരം തേടേണ്ടതാണ്.

 കണ്ടെത്തുന്നതിന്

കണ്ടെത്തുന്നതിന്

ഓവേറിയൻ സിസ്റ്റ് കണ്ടെത്തുന്നതിന് പല വിധത്തിലുള്ള മാർഗ്ഗങ്ങളും ഉണ്ട്. അൾട്രാ സൗണ്ട് ടെസ്റ്റ്, സിടി സ്കാൻ, എം ആർ ഐ, എന്നിവയെല്ലാം ഇത്തരത്തിൽ സിസ്റ്റുകൾ കണ്ടെത്തുന്നതിന് സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങളിൽ വിവാഹം കഴിഞ്ഞ് ഒരു വർഷം ഒരുമിച്ച് താമസിച്ചിട്ടും കുട്ടികൾ ഉണ്ടായില്ലെങ്കിൽ അതിന് ഉടനെ തന്നെ ഡോക്ടറെ കണ്ട് പരിഹാരം കാണേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

English summary

Can ovarian cysts affect your ability to get pregnant

Ovarian cysts can affect your chances of getting pregnant. Read on to know
X
Desktop Bottom Promotion