Just In
Don't Miss
- Sports
അന്നു ഞാന്‍ കരഞ്ഞു, കോലിക്കു കീഴില്‍ കളിക്കുകയെന്നത് വലിയ സ്വപ്നം- സൂര്യകുമാര്‍ യാദവ്
- Movies
ബിഗ് ബോസില്‍ വാഴുന്നവര്‍ ആരായിരിക്കും? മേധാവിത്വം ഭാഗ്യലക്ഷ്മിയ്ക്കൊപ്പം, ഇനി വീഴാൻ പോകുന്നവര്‍ ഇവരാണ്
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്‍ഷകരെ കാണുന്നില്ല: പി ചിദംബരം
- Finance
സ്വര്‍ണ ബോണ്ടുകളില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ
- Automobiles
ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുഞ്ഞ് ബുദ്ധി തെളിയാൻ അമ്മകഴിക്കണം സീതപ്പഴം
ഗർഭകാലത്തെ ആരോഗ്യ സംരക്ഷണം വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. ഓരോ ആഴ്ചയും എന്തിന് ഓരോ ദിവസവും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളികൾ ആണ് ഗർഭകാലം മുഴുവൻ ഉണ്ടാക്കുന്നത് എന്നത് തിരിച്ചറിയണം.
കഴിക്കേണ്ട ഭക്ഷണങ്ങൾ ഏത് കഴിക്കാന്‍ പാടില്ലാത്തത് ഏത് എന്നത് വളരെയധികം ശ്രദ്ധയോടെ തരം തിരിക്കണം. ഗര്‍ഭകാലത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. ഇവ തിരിച്ചറിഞ്ഞ് ഒഴിവാക്കിയാൽ അത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്. നിങ്ങളുടെ മാത്രമല്ല കുഞ്ഞിൻറെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് സീതപ്പഴം.
Most read:ഗർഭകാലത്ത് ഇടതുവശം ചേർന്ന് ഉറങ്ങണം, കാരണം ഇതാണ്
എല്ലാ അമ്മമാർക്കും തങ്ങളുടെ ആരോഗ്യത്തേക്കാൾ എപ്പോവും വലുത് കുഞ്ഞിന്‍റെ ആരോഗ്യം തന്നെയാണ്. അതുകൊണ്ട് ഗർഭിണിയാവുന്ന നിമിഷം മുതൽ തന്നെ ഭക്ഷണത്തിന്‍റെ കാര്യത്തിൽ എന്താണോ കുഞ്ഞിന്‍റെ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമുള്ളത് അത് കഴിച്ച് തുടങ്ങുന്നു. ഇതിൽ പഴങ്ങളും പച്ചക്കറികളും എല്ലാം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. കാരണം ഇതെല്ലാം ഗർഭകാലം ഉഷാറാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. സീതപ്പഴം അഥവാ കസ്റ്റാർഡ് ആപ്പിൾ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. എന്നാൽ ഇത് എങ്ങനെയെല്ലാം ഗർഭകാലത്ത് ഉപകരിക്കപ്പെടുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

വിറ്റാമിൻ കലവറ
വിറ്റാമിൻ കലവറയാണ് സീതപ്പഴം. ഇതിൽ വിറ്റാമിൻ എ, ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ഗര്‍ഭസ്ഥശിശുവിന്‍റെ വളർച്ചക്ക് വളരെയധികം സ്വാധീനിക്കുന്ന ഒന്ന് തന്നൊയാണ്. കുഞ്ഞിന്‍റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ കാഴ്ച ശക്തിയും, ചർമ്മത്തിന്‍റെ ആരോഗ്യവും എല്ലാം അത്യാവശ്യ ഘടകം തന്നെയാണ്. ഇതിനെല്ലാം വേണ്ടി നമുക്ക് സീതപ്പഴം കഴിക്കാവുന്നതാണ്. ഇത് മാത്രമല്ല ഇതിലുള്ള വിറ്റാമിൻ സി ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ വിറ്റാമിൻ ബി6 ഗർഭകാലത്തുണ്ടാവുന്ന മനം പിരട്ടലിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

അമിതവണ്ണത്തിന് പരിഹാരം
ഗർഭകാലത്ത് നിങ്ങളിലുണ്ടാവുന്ന അമിതവണ്ണമെന്ന പ്രതിസന്ധി പ്രസവ സമയത്താണ് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് സീതപ്പഴം കഴിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ രീതിയിൽ നമുക്ക് സീതപ്പഴം ഉപയോഗപ്പെടുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? അമിതവണ്ണമെന്ന അവസ്ഥയെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയും ഗർഭകാലത്തുണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് സീതപ്പഴം ഗര്‍ഭകാലത്ത് സ്ഥിരമാക്കാവുന്നതാണ്.

ഹിമോഗ്ലോബിന്‍റെ അളവ്
ഹിമോഗ്ലോബിന്‍റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല വയറ്റിൽ കിടക്കുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തിനും വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി സീതപ്പഴം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ രക്തത്തിലെ ഹിമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കുന്നു. മാത്രമല്ല ഇതിൽ ധാരാളം കോപ്പർ അടങ്ങിയിട്ടുണ്ട്. ഇതും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

ഫൈബർ കലവറ
ഫൈബർ കലവറയാണ് സീതപ്പഴം. അതാണ് അമിതവണ്ണത്തിൽ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. അതിലുപരി ഇത് ഗര്‍ഭകാലത്തുണ്ടാവുന്ന മലബന്ധം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ദഹന പ്രശ്നങ്ങളെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇത് ഗർഭകാലത്തെ ദഹന സംബന്ധമായ അസ്വസ്ഥതകൾക്ക് വെല്ലുവിളിയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത്തരത്തില്‍ സീതപ്പഴം നൽകുന്ന ആരോഗ്യ സംരക്ഷണം തന്നെയാണ് ഏറ്റവും മികച്ച മാർഗ്ഗം.

കുഞ്ഞിന് ബുദ്ധിതെളിയാൻ
ഗർഭകാലം ആദ്യ ട്രൈമസ്റ്റര്‍ പിന്നിടുമ്പോൾ തന്നെ അത് ഗർഭസ്ഥശിശുവിന്‍റെ തിരിച്ചറിയുന്നതിനുള്ള കഴിവിന് സഹായകമാവുന്നുണ്ട്. കുഞ്ഞുബുദ്ധിക്ക് തെളിച്ചം കിട്ടുന്നതിനും നാഡീഞരമ്പുകളിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സീതപ്പഴം. ഇത് കഴിക്കുന്നത് ഗര്‍ഭകാലത്ത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് ഇനി സീതപ്പഴത്തിന്‍റെ കാര്യത്തിൽ യാതൊരു വിധ തടസ്സവും കഴിക്കുന്നതിൽ ഉണ്ടാവുന്നില്ല.

ടോക്ലിനെ പുറന്തള്ളുന്നതിന്
ശരീരത്തിൽ ടോക്സിൻ നിറഞ്ഞാൽ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലേക്ക് എത്തിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഗർഭകാലം വളരെയധികം ശ്രദ്ധ നൽകേണ്ട ഒന്നാണ്. ടോക്സിനെ പുറന്തള്ളുന്നതിന് വേണ്ടി നമുക്ക് സീതപ്പഴത്തെ തന്നെ ആശ്രയിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ ആരോഗ്യ സംരക്ഷണത്തിന് പഴങ്ങളും പച്ചക്കറികളും തന്നെയാണ് കൂടുതൽ ഉപയോഗിക്കേണ്ടതും.

ശ്രദ്ധിക്കേണ്ടത് ഇതാണ്
എന്നാൽ സീതപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് നിങ്ങൾക്കറിയുമോ? ആരോഗ്യത്തിന് വേണ്ടി കഴിക്കുന്നത് ഒരിക്കലും അനാരോഗ്യമാകാതിരിക്കുന്നതിന് വേണ്ടി ഇതെല്ലാം ശ്രദ്ധിക്കണം. ഒരിക്കലും നല്ലതു പോലെ പഴുക്കാത്ത സീതപ്പഴം കഴിക്കാൻ പാടില്ല. നല്ലതു പോലെ പഴുത്തത് മാത്രമേ കഴിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അത് വയറു വേദന, ദഹന പ്രശ്നങ്ങൾ എന്നീ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല ഇതിന്‍റെ കുരു ഒരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.