For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബേക്കിംഗ്സോഡടെസ്റ്റ്;പെൺകുഞ്ഞോ ആൺകുഞ്ഞോ ഗർഭത്തില്‍

|

ഗർഭകാലം ഏതൊരു പെണ്ണിനെ സംബന്ധിച്ചിടത്തോളം വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒരു കാലം കൂടിയാണ്. ആശങ്കകളുടേയും പ്രതീക്ഷകളുടേയും സങ്കടങ്ങളുടേയും പരാതികളുടേയും എന്ന് വേണ്ട ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളുടേയും ആകെത്തുകയാണ് പലപ്പോഴും ഗര്‍ഭകാലം. വിദേശ രാജ്യങ്ങളിലാണെങ്കിൽ പ്രസവിക്കുന്നതിന് മുന്‍പ് തന്നെ നടത്തുന്ന സ്കാനിംങില്‍ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കുന്നതിന് എല്ലാ മാതാപിതാക്കൾക്കും സാധിക്കുന്നുണ്ട്.

എന്നാൽ നമ്മുടെ നാട്ടിൽ അത്തരത്തിൽ ഒരു സംവിധാനം ഇല്ല എന്ന് പറയാം. പെൺഭ്രൂണ ഹത്യ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അത്തരത്തിൽ ഒരു കാര്യം കൂടി ഇല്ലാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. എന്നാൽ പുതിയ അതിഥിയെ വലവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന അമ്മമാരിൽ നല്ലൊരു ശതമാനം പേർക്കും കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിയുന്നതിന് വളരെയധികം ആഗ്രഹം ഉണ്ടായിരിക്കും.

അതിന് വേണ്ടി പണ്ട് മുതൽ പലരും വയറിന്‍റെ വലിപ്പം നോക്കിയും അമ്മയുടെ സൗന്ദര്യം നോക്കിയും എല്ലാം പല പ്രവചനങ്ങളും നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നും കൂടാതെ അറ്റകൈക്ക് ചില ടെസ്റ്റുകൾ നടത്തുന്നതിനും പലരും തയ്യാറാവുന്നുണ്ട്. എന്നാൽ വീട്ടിൽ നമ്മുടെ മനസമാധാനത്തിനും ആകാംഷക്കും വിരാമമിടുന്നതിന് വേണ്ടി ചെയ്യുന്ന ഈ ടെസ്റ്റുകളൊന്നും നൂറ് ശതമാനം സത്യമായിരിക്കണം എന്നും ഇല്ല.

ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞാണെങ്കിലും ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നതിന് തയ്യാറായിരിക്കുന്ന നൂറ് കണക്കിന് മാതാപിതാക്കൾ നമുക്ക് ചുറ്റും ഉണ്ട്. എങ്കിലും ഇത്തരം ടെസ്റ്റുകൾ വെറുതേ നടത്തി നോക്കുന്നവരും ചില്ലറയല്ല. ഇത്തരത്തിൽ ബേക്കിംഗ് സോഡ കൊണ്ട് ഒരു ടെസ്റ്റ് നടത്തി നോക്കിയാൽ കുഞ്ഞിന്‍റെ ജെൻഡര്‍ അറിയാൻ സാധിക്കും എന്നാണ് പറയുന്നത്. എന്നാൽ ഇതിലെ കൃത്യത എത്രത്തോളം ഉണ്ട് എന്നത് സംശയകരമാണ്.

എന്താണ് ബേക്കിംഗ് സോഡ ടെസ്റ്റ്?

എന്താണ് ബേക്കിംഗ് സോഡ ടെസ്റ്റ്?

ഗർഭധാരണം നടന്നോ എന്ന് അറിയുന്നതിന് വേണ്ടി പലരും ബേക്കിംഗ് സോഡ ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാൽ ഗർഭധാരണം സംഭവിച്ച് കഴിഞ്ഞ ശേഷം ബേക്കിംഗ് സോഡ ടെസ്റ്റ് നടത്തുന്നത് കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ടെസ്റ്റ് ആണ് ഇത്. ബേക്കിംഗ് സോഡ ടെസ്റ്റ് നടത്തിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഗർഭത്തിൽ ഉള്ളത് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതിന് വേണ്ടി ചെയ്യേണ്ടത് എന്താണെന്ന് നമുക്ക് നോക്കാം.

 എങ്ങനെ ചെയ്യാം?

എങ്ങനെ ചെയ്യാം?

ഇത്തരത്തിൽ ഒരു ടെസ്റ്റ് എങ്ങനെ ചെയ്യാം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം ഒരു ഗ്ലാസ്സ് കണ്ടയ്നറിൽ എടുത്ത് അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ ചേർക്കാവുന്നതാണ്. ബേക്കിംഗ് സോഡ ചേർക്കുമ്പോൾ രണ്ട് തരത്തിലുള്ള മാറ്റങ്ങളാണ് അതിൽ സംഭവിക്കുന്നത്. ഒന്ന് ബേക്കിംഗ് സോഡയില്‍ ധാരാളം പത പോലുള്ള വസ്തുക്കൾ വരുകയും ഇത് ചെറിയ രീതിയിൽ പതഞ്ഞ് പൊങ്ങുകയും ചെയ്യുന്നു. രണ്ടാമത്തെ മാറ്റം എന്ന് പറയുന്നത് യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഇല്ലാതെ ബേക്കിംഗ് സോഡ അതേ പോലെ തന്നെ നിൽക്കുന്നു.

ഫലം ഇങ്ങനെയാണ്

ഫലം ഇങ്ങനെയാണ്

ഇനി നിങ്ങൾക്ക് ബേക്കിംഗ് സോഡ ടെസ്റ്റിന്‍റെ ഫലം അറിയാൻ ആഗ്രഹമില്ലേ? നിങ്ങൾക്ക് ഗർഭത്തിൽ ആൺകുഞ്ഞാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ മൂത്രത്തിൽ പതയും അസാധാരണത്വവും കാണപ്പെടുന്നു എന്നാണ് പറയുന്നത്. എന്നാൽ ഗർഭത്തിൽ പെൺകുഞ്ഞാണ് ഉള്ളത് എന്നുണ്ടെങ്കിൽ നിങ്ങളുടെ മൂത്രത്തിൽ യാതൊരു വിധത്തിലുള്ള മാറ്റവും കാണുന്നില്ല. എന്ന് മാത്രമല്ല ഇത് വളരെ തെളിഞ്ഞ നിറത്തിൽ കാണപ്പെടും എന്നാണ് പറയുന്നത്. എന്നാൽ ഇതിന്‍റെ കൃത്യത എത്രത്തോളം എന്നത് തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത് ചെയ്യുന്നതിലൂടെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നുള്ളതാണ് മറ്റൊരു കാര്യം.

 ശാസ്ത്രീയ വശം

ശാസ്ത്രീയ വശം

എന്നാൽ ഇതിന്‍റെ ശാസ്ത്രീയ വശം എന്താണെന്ന് അറിയാൻ നിങ്ങൾക്ക് താൽപ്പര്യമില്ലേ? ഇതിന്‍റെ ശാസ്ത്രീയ വശം എന്ന് പറയുന്നത് ബേക്കിംഗ് സോഡ ഏതെങ്കിലും ആസിഡുമായി ചേരുമ്പോൾ അതിൽ പതയും ബബ്ബിൾസും ഉണ്ടാവുന്നുണ്ട്. ഗർഭിണിയായ സ്ത്രീയുടെ അസിഡിറ്റി അല്ലെങ്കിൽ പിച്ച് ലെവല്‍ ഗർഭസ്ഥശിശുവിന്‍റെ സെക്സിന്‍റെ അടിസ്ഥാനത്തിൽ മാറും എന്നാണ് പറയുന്നത്. ഇത്തരം കാര്യങ്ങളിൽ പക്ഷേ വിശ്വാസ്യത എത്രത്തോളം എന്നത് വളരെയധികം സങ്കീർണമായ ഒന്ന് തന്നെയാണ്.

മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

എന്നാൽ ഗർഭകാലത്ത് സ്ത്രീകളുടെ മൂത്രത്തിലെ പി എച്ച് ലെവല്‍ മാറുന്നതിന് പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. ചിലരിൽ നിർജ്ജലീകരണം നടക്കുമ്പോൾ, ഡയറ്റിന്‍റെ ഭാഗമായി, യൂറിനറി ഇൻഫെക്ഷന്‍, കിഡ്നി സ്റ്റോൺ എന്നിവയെല്ലാം ഇത്തരത്തിൽ പിച്ച് ലെവലിൽ മാറ്റം ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് ഇതിനെ മാത്രം അടിസ്ഥാനമാക്കി കുഞ്ഞിന്‍റെ ലിംഗനിർണയം നടത്താൻ സാധിക്കുകയില്ല. മാത്രമല്ല നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ടെസ്റ്റ് ആയതു കൊണ്ട് തന്നെ ഇതിന്‍റെ വിശ്വാസ്യത എത്രത്തോളം ഉണ്ടെന്നത് സംശയിക്കേണ്ട ഒന്ന് തന്നെയാണ്.

കുഞ്ഞിന്‍റെ ലിംഗ നിർണയം തെറ്റാണ്

കുഞ്ഞിന്‍റെ ലിംഗ നിർണയം തെറ്റാണ്

എന്നാൽ പ്രസവത്തിന് മുൻപ് കുഞ്ഞിന്‍റെ ലിംഗ നിർണയം നടത്തുന്നത് കുറ്റകരമായ ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും സന്തോഷത്തോടെ സ്വീകരിക്കുക എന്നതാണ് ഏതൊരു മാതാപിതാക്കളും അറിയേണ്ട കാര്യം. വിദേശ രാജ്യങ്ങളിൽ പ്രസവത്തിന് മുന്‍പ് തന്നെ കുഞ്ഞിന്‍റെ ലിംഗ നിർണയം നടത്തുന്നതിനുള്ള അനുമതിയുണ്ട്. എന്നാൽ ഇതെല്ലാം നിയമവിധേയമാണ് പുറം രാജ്യങ്ങളിൽ എന്നതാണ് സത്യം.

മറ്റ് വിശ്വസനീയ മാർഗ്ഗങ്ങൾ

മറ്റ് വിശ്വസനീയ മാർഗ്ഗങ്ങൾ

ഗർഭകാലത്ത് ലിംഗ നിർണയം നടത്തുന്നതിന് വേണ്ടിയും അല്ലാതേയും ഗർഭസ്ഥശിശുവിന്‍റെ ആരോഗ്യം കൃത്യമാണോ എന്നും അറിയുന്നതിന് വേണ്ടി നമുക്ക് അള്‍ട്രാ സൗണ്ട് ടെസ്റ്റ് നടത്താവുന്നതാണ്. ഇത് കൂടാതെ ഡി എൻ എ ബ്ലഡ് ടെസ്റ്റ് എന്നിവയെല്ലാം പലപ്പോഴും ഗർഭകാലത്ത് നടത്താറുണ്ട്. ഇത്തരം കാര്യങ്ങൾ ഗർഭാവസ്ഥയില്‍ കുഞ്ഞിനുണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകൾക്കും പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Baking Soda Gender Test: How to do it and does it work?

In this article we discussing about what is baking soda gender test, how to do it and how does it work. Read on.
Story first published: Friday, November 8, 2019, 12:31 [IST]
X
Desktop Bottom Promotion