For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലുള്ള കുഞ്ഞാവ വെറുക്കുന്നത് ഇതെല്ലാം

|

അമ്മമാര്‍ പല വിധത്തില്‍ ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടം എന്ന് പറയുന്നത് പലപ്പോഴും ഗര്‍ഭകാലം തന്നെയാണ്. ഈ കാലത്തില്‍ ഓരോ കാര്യവും വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യേണ്ടത്. അല്ലെങ്കില്‍ അത് കുഞ്ഞിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ അത് ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. ഓരോ അവസ്ഥയിലും അമ്മമാര്‍ അറിയാതെ ചെയ്യുന്ന തെറ്റുകള്‍ പല വിധത്തിലാണ് അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യത്തേയും ബാധിക്കുന്നത്. എങ്ങനെയെന്ന് നോക്കാം.

<strong>Most read: അമ്മയാവാന്‍ ഒരുങ്ങുകയാണോ, മധുരക്കിഴങ്ങ് സ്ഥിരം</strong>Most read: അമ്മയാവാന്‍ ഒരുങ്ങുകയാണോ, മധുരക്കിഴങ്ങ് സ്ഥിരം

ഗര്‍ഭസ്ഥ ശിശു അമ്മയുടെ ഉദരത്തില്‍ വെറുക്കുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് പല അമ്മമാര്‍ക്കും അറിയുകയില്ല. അമ്മ അങ്ങനെ ചെയ്യരുതെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയിലും ഇത് കുഞ്ഞിന് ചെറിയ ചില പ്രതിസന്ധികള്‍ കുഞ്ഞിന് ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് അമ്മയുടെ ഉദരത്തില്‍ കുഞ്ഞ് വെറുക്കുന്നത് എന്ന് നോക്കാം.

അമ്മയുടെ കുലുങ്ങിച്ചിരി

അമ്മയുടെ കുലുങ്ങിച്ചിരി

പലപ്പോഴും ഗര്‍ഭസ്ഥ ശിശുക്കളില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് അമ്മയുടെ കുലുങ്ങിയുള്ള ചിരി. അള്‍ട്രാ സൗണ്ട് സ്‌കാനിംഗിലൂടെയാണ് കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥതയെപ്പറ്റി ഡോക്ടര്‍മാര്‍ വിശദീകരിച്ചത്. അമ്മ പതിവിലും അധികമായി കുലുങ്ങിച്ചിരിക്കുമ്പോള്‍ അത് കുഞ്ഞിനെ ഒരു റൈഡില്‍ കയറ്റിയതു പോലെയാണ് അനുഭവപ്പെടുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത്രക്കും പ്രശ്‌നമാണ് ഇത് കുഞ്ഞിന് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധി ഇല്ലാതിരിക്കാന്‍ അധികം കുലുങ്ങിച്ചിരി വേണ്ട എന്ന് പറയുന്നത്.

കൂടുതല്‍ സമയം വയറില്‍ തലോടുന്നത്

കൂടുതല്‍ സമയം വയറില്‍ തലോടുന്നത്

ഗര്‍ഭകാലത്ത് വയറില്‍ തലോടുന്നത് എന്തുകൊണ്ടും നല്ലൊരു അനുഭവമായിരിക്കും. എന്നാല്‍ ഏത് സമയത്തും വയറില്‍ തലോടിയിരിക്കുന്നത് അകത്തു കിടക്കുന്ന ആളിന് അത്ര ഇഷ്ടപ്പെട്ടു എന്ന് വരില്ല. ഇത് ഗര്‍ഭസ്ഥശിശുക്കളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. പ്രത്യേകിച്ച് അവര്‍ കൈകാലിട്ടിളക്കി കളിക്കുന്ന സമയത്താണെങ്കില്‍ തീരെ വേണ്ട. കാരണം അമ്മമാര്‍ മാത്രമല്ല ഈ സമയത്ത് വയറില്‍ തലോടുന്നത്. കുഞ്ഞിന്റെ ചലനം അറിയുന്നതിന് വേണ്ടി പലരും വയറില്‍ തൊട്ടും തലോടിയും ഇരിക്കുന്നു. ഇതെല്ലാം കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ് പഠനം.

യാത്രകള്‍ വേണ്ട

യാത്രകള്‍ വേണ്ട

അത്രക്കും ഒഴിവാക്കാന്‍ പറ്റാത്ത യാത്രകള്‍ മാത്രം ചെയ്യുക. എപ്പോഴും ദൂരയാത്രകള്‍ ചെയ്യുന്നത് കുഞ്ഞിനെ അസ്വസ്ഥനാക്കുന്നു. ഓട്ടോയിലും ബൈക്കിലും മറ്റും യാത്ര ചെയ്യുന്നത് അതിനേക്കാള്‍ ആപത്ത് ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ യാത്രകള്‍ ചെയ്യുന്നുണ്ടെങ്കിലും കാറിലോ, ഫ്‌ളൈറ്റിലോ മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക. ഗര്‍ഭകാലത്ത് അധികം യാത്ര ചെയ്യുന്നത് കുഞ്ഞിനും ഇഷ്ടമല്ല മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വെക്കുന്നതിനും കാരണമാകുന്നു.

ഉറക്കെയുള്ള ശബ്ദം

ഉറക്കെയുള്ള ശബ്ദം

കുഞ്ഞിന് ശബ്ദം അറിയാനും കേള്‍ക്കാനും സാധിക്കുന്നു ഒരു പരിധി കഴിഞ്ഞാല്‍. അതുകൊണ്ട് തന്നെ നല്ല സോഫ്റ്റ് മ്യൂസിക് മാത്രം കുഞ്ഞിന് കേള്‍പ്പിക്കാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും അലോസരമുണ്ടാക്കുന്ന തരത്തിലുള്ള പാട്ടുകളും അമിത ശബ്ദത്തിലും ഗര്‍ഭകാലത്ത് കേള്‍ക്കാതിരിക്കുക. ഇത് കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. വയറ്റിനുള്ളിലല്ലേ എന്ന് കരുതി അത് വെറുതേ വിടാന്‍ പാടുകയില്ല. അപ്പോള്‍ തന്നെ പൊന്നോമനയുടെ ഇഷ്ടങ്ങള്‍ ഓരോ അച്ഛനമ്മമാരും അറിഞ്ഞിരിക്കണം.

സമ്മര്‍ദ്ദം വേണ്ട

സമ്മര്‍ദ്ദം വേണ്ട

അമ്മക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുഞ്ഞിനെയാണ്. കാരണം അമ്മയുടെ അതേ വികാരങ്ങള്‍ ഗര്‍ഭസമയത്ത് കുഞ്ഞിന് ലഭിക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞും വളരെയധികം സ്‌ട്രെസ്സ്ഡ് ആവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് അനാരോഗ്യത്തിന് വരെ പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതാണ്.

ഇടക്കിടക്ക് നിവരുന്നതും വലിയുന്നതും

ഇടക്കിടക്ക് നിവരുന്നതും വലിയുന്നതും

പലരും മുഷിച്ചില്‍ മാറ്റുന്നതിന് ഇടക്കിടക്ക് നിവരുകയും വലിയുകയും ചെയ്യുന്നു. ഇതെല്ലാം കുഞ്ഞിന് വളരെയധികം പ്രതിസന്ധികളും ഇഷ്ടക്കേടുകളും ഉണ്ടാവുന്നു. ഇടക്കിടക്ക് പൊസിഷന്‍ മാറുന്നതും കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഇത് പല വിധത്തിലാണ് കുഞ്ഞിനെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അമ്മയുടെ ചെറു ചലനങ്ങള്‍ പോലും പലപ്പോഴും കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.

കൂടുതല്‍ വെളിച്ചം

കൂടുതല്‍ വെളിച്ചം

നമ്മുടെ മുഖത്തേക്ക് കൂടുതല്‍ വെളിച്ചമടിച്ചാല്‍ അത് നമുക്ക് ഇഷ്ടപ്പെടുമോ? അത് പോലെ തന്നെയാണ് കുഞ്ഞിന്റെ കാര്യവും. വയറിലേക്ക് ലൈറ്റടിച്ച് നോക്കുന്നത് പലവിധത്തിലുള്ള അസ്വസ്ഥതകള്‍ കുഞ്ഞിന് ഉണ്ടാക്കുന്നുണ്ട്. കൂടുതല്‍ വെളിച്ചം ഒരിക്കലും വയറ്റിലേക്ക് അടിച്ച് നോക്കരുത്. കുഞ്ഞിന് അമിത വെളിച്ചം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.

ഉറങ്ങുന്നതിനിടക്ക് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്

ഉറങ്ങുന്നതിനിടക്ക് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്

ഉറങ്ങുന്നതിനിടക്ക് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതും കുഞ്ഞിനെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്. ഉറക്കത്തില്‍ അമ്മ തിരിഞ്ഞ് കിടക്കുന്നതിലൂടെ പലപ്പോഴും കുഞ്ഞിന്റെ പൊസിഷനിലും ചെറിയ രീതിയില്‍ മാറ്റം വരുന്നുണ്ട്. ഇത് കുഞ്ഞിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പതുക്കെ തിരിഞ്ഞ് കിടക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അല്‍പം അസ്വസ്ഥതകള്‍ ഉണ്ടാവുന്നു.

 കൂടുതല്‍ എരിവുള്ള ഭക്ഷണം

കൂടുതല്‍ എരിവുള്ള ഭക്ഷണം

കൂടുതല്‍ എരിവുള്ള ഭക്ഷണം കഴിക്കുന്നതും കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. കാരണം അമ്മ കഴിക്കുന്ന ഭക്ഷണം കുഞ്ഞിന് ആരോഗ്യം നല്‍കുന്നതാണ്. എന്നാല്‍ കൂടുതല്‍ എരിവുള്ള ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. അമ്മ കഴിക്കുന്ന ഭക്ഷണം കുഞ്ഞിന് ടേസ്റ്റ് മനസ്സിലാക്കുന്നതിന് സാധിക്കുന്നുണ്ട്. ഗര്‍ഭപാത്രത്തിനകത്ത് കുഞ്ഞിന് ഇടക്കിടക്ക് വായ തുറക്കുന്നതിനും അടക്കുന്നതിനും സാധിക്കുന്നുണ്ട്.

English summary

Things unborn babies hate inside stomach

In this article we have listed the things which unborn babies hate in moms stomach. Read on.
X
Desktop Bottom Promotion