For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓര്‍ഗാസം ഇങ്ങനെയെങ്കില്‍ ഗര്‍ഭധാരണം വേഗം...

ഓര്‍ഗാസം ഇങ്ങനെയെങ്കില്‍ ഗര്‍ഭധാരണം വേഗം...

|

ഗര്‍ഭധാരണത്തിന്, ഒരു കുഞ്ഞുണ്ടാകാന്‍ ആവശ്യമായ പല ഘടകങ്ങളും സാഹചര്യങ്ങളുമുണ്ട്. ഇവയെല്ലാം തന്നെ ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കുകയുള്ളൂ.

ഗര്‍ഭധാരണത്തില്‍ പുരുഷനും സ്ത്രീയ്ക്കും തുല്യ പങ്കാളിത്തമാണ് എന്നു പറയാം. കാരണം ഒരാളില്‍ ഉണ്ടാകുന്ന പ്രശ്‌നം മതി, ഗര്‍ഭധാരണം നടക്കാതിരിയ്ക്കാന്‍. പുരുഷ വന്ധ്യതയെന്നോ സ്ത്രീ വന്ധ്യതയെന്നോ ഇതിനെ പേരിട്ടു വിളിയ്ക്കുകയും ചെയ്യാം.

couple

ഗര്‍ഭധാരണം പെട്ടെന്നു നടക്കുവാന്‍ അനുകുലമായ പല ഘടകങ്ങളുമുണ്ട്. ഇതിലൊന്നാണ് ഓര്‍ഗാസം അഥവാ രതിമൂര്‍ഛ. ഒരു ബന്ധത്തില്‍ ആദ്യം ഓര്‍ഗാസം സ്ത്രീയ്‌ക്കെങ്കില്‍ ഗര്‍ഭധാരണ സാധ്യത കൂടുതലാണന്നാണ് സയന്‍സ് പറയുന്നത്. ഇതിനെ സാധൂകരിയ്ക്കുന്ന ശാസ്ത്ര വിശദീകരണങ്ങളുമുണ്ട്.

സ്ത്രീ പുരുഷ സംയോഗത്തില്‍

സ്ത്രീ പുരുഷ സംയോഗത്തില്‍

സ്ത്രീ പുരുഷ സംയോഗത്തില്‍ ആദ്യം ഓര്‍ഗാസം അഥവാ രതിമൂര്‍ഛ സ്ത്രിയ്ക്കും പിന്നീടു പുരുഷനുമെങ്കില്‍ ഗര്‍ഭധാരണം പെട്ടെന്നു നടക്കുമെന്നാണ് പറയുന്നത്. രണ്ടു പേര്‍ക്കും ഒരുമിച്ച് ഓര്‍ഗാസം സംഭവിയ്ക്കുന്നതും നല്ലതാണ്. ഇൗ സാധ്യതകളേക്കാളും കുറവാണ് ആദ്യം പുരുഷന് ഓര്‍ഗാസം സംഭവിയ്ക്കുന്നതും പിന്നീടു സ്ത്രീയ്ക്കു സംഭവിയ്ക്കുന്നതും. പ്രത്യേകിച്ചും സ്ത്രീയ്ക്ക ഏറെ സമയം കഴിഞ്ഞു സംഭവിയ്ക്കുന്നത്. എന്നിരുന്നാലും ഇത് മറ്റു രണ്ടു സാധ്യതകളെ അപേക്ഷിച്ചു കുറവാണെന്നതേയുള്ളൂ, ഇല്ല എന്നു പറയാനാകില്ല.

ഓര്‍ഗാസം സംഭവിയ്ക്കുന്ന സന്ദര്‍ഭത്തില്‍

ഓര്‍ഗാസം സംഭവിയ്ക്കുന്ന സന്ദര്‍ഭത്തില്‍

ഓര്‍ഗാസം സംഭവിയ്ക്കുന്ന സന്ദര്‍ഭത്തില്‍ സ്ത്രീയുടെ വജൈനല്‍ ഭാഗത്തെ മസില്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതമാകുന്നു. അതായത് മസിലുകള്‍ ആവര്‍ത്തിച്ചു ചുരുങ്ങുകയും നിവരുകയും ചെയ്യുന്നു. ഇത് പെട്ടെന്നു തന്നെ ബീജത്തെ ഉള്ളിലേയ്‌ക്കെത്തിയ്ക്കാന്‍ സഹായിക്കുന്നു. അപ്‌സക് തിയറി എന്നൊരു തിയറിയാണ് ഇക്കാര്യം വിവരിയ്ക്കുന്നത്.

പുരുഷനും

പുരുഷനും

സ്ത്രീയ്ക്ക ഓര്‍ഗാസമുണ്ടായി ഉടന്‍ തന്നെ പുരുഷനും രതിമൂര്‍ഛ എന്നറിയപ്പെടുന്ന സ്ഖലനം സംഭവിയ്ക്കുമ്പോള്‍ ബീജങ്ങള്‍ പുറന്തള്ളപ്പെടുന്നു. ഈ ബീജങ്ങള്‍ ഓര്‍ഗാസ സമയത്തുണ്ടാകുന്ന മസില്‍ ചലനങ്ങള്‍ കാരണം സ്ത്രീ ശരീരത്തിലെത്തി പെട്ടെന്നു തന്നെ ബീജ, അണ്ഡ സംയോഗം നടക്കാനും ഇതു വഴി ഭ്രൂണ രൂപികരണം നടക്കുവാനും സഹായിക്കുന്നു.

രതിമൂര്‍ഛയുടെ സമയത്ത്

രതിമൂര്‍ഛയുടെ സമയത്ത്

രതിമൂര്‍ഛയുടെ സമയത്ത് സ്ത്രീകളിലെ രഹസ്യഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നുണ്ട്. ഗര്‍ഭധാരണത്തിനു സഹായകമായ പല ഹോര്‍മോണുകളും പുറപ്പെടുവിയ്ക്കുന്നു. ഓക്‌സിടോസിന്‍, ഈസ്ട്രജന്‍ എന്നിവയെല്ലാം തന്നെ ഈ സമയത്തു ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ഹോര്‍മോണുകളാണ്. ഇതെല്ലാം ഗര്‍ഭധാരണത്തിന്, അതായത് ബീജത്തിന് ശരീരത്തില്‍ കടക്കുന്നതിനുള്ള അനുകൂല ഘടകങ്ങളാണ്.

യോനീസ്രവവും

യോനീസ്രവവും

യോനീസ്രവവും ഓര്‍ഗാസ സമയത്ത് കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. വജൈനല്‍ ഭാഗം കൂടുതല്‍ ആല്‍ക്കലൈനാകുന്നു. ഇതെല്ലാം ബീജങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്ന ഘടകങ്ങളാണ്. പെട്ടെന്നു തന്നെ സ്ത്രീ ശരീരത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന ഘടകങ്ങള്‍.

സംയോഗ ശേഷം

സംയോഗ ശേഷം

സംയോഗ ശേഷം സ്ത്രീ അല്‍പനേരം അനങ്ങാതെ കിടക്കുന്നത് പെട്ടെന്നു തന്നെ ബീജം സ്ത്രീ ശരീരത്തിലേയ്ക്കു കടന്നെത്തുവാനും ഗര്‍ഭധാരണം നടക്കുവാനും സഹായിക്കുന്നുവെന്നു പറയുന്നു. പോളിയേസ് തിയറി എന്ന ഒരു സയന്‍സ് വിശദീകരണം ഇതിന് സഹായിക്കുന്നു. രതിമൂര്‍ഛയുടെ ആലസ്യത്തില്‍ സ്ത്രീ അല്‍പനേരം കിടക്കുന്നുവെന്നും ഇത് ബീജ സഞ്ചാരത്തെ സഹായിക്കുന്നുവെന്ന വിശദീകരണവുമാണ് ഇതിനു പുറകില്‍.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയെല്ലാം തന്നെ സ്ത്രീ പുരുഷ വന്ധ്യതയ്ക്കുള്ള കാരണങ്ങളായി പറയുന്നു. ഇവ രക്തപ്രവാഹം കുറയ്ക്കാനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കുമെല്ലാം വഴിയൊരുക്കുന്ന ഘടകങ്ങളാണ്. ഇതെല്ലാം ഗര്‍ഭധാരണത്തെ വിപരീതമായി ബാധിയ്ക്കുന്നു. ഓര്‍ഗാസം ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

രതിമൂര്‍ഛ അഥവാ ഓര്‍ഗാസം

രതിമൂര്‍ഛ അഥവാ ഓര്‍ഗാസം

രതിമൂര്‍ഛ അഥവാ ഓര്‍ഗാസം ഗര്‍ഭധാരണത്തിന് അത്യാവശ്യമല്ലെന്ന സയന്‍സ് കൂടി അറിഞ്ഞിരിയ്ക്കണം. ഇത് സാധ്യത കൂട്ടുമെങ്കിലും. കാരണം പുരുഷ ബീജത്തിന് നാലഞ്ചു ദിവസങ്ങള്‍ ആയുസോടെ സ്ത്രീ ശരീരത്തിലുണ്ടാകാന്‍ സാധിയ്ക്കും. ഈ സമയത്ത് അണ്ഡോല്‍പാദനം നടന്നാല്‍ ഭ്രൂണ രൂപീകരണം നടക്കും.

എന്നാല്‍ ഓര്‍ഗാസം മാത്രമല്

എന്നാല്‍ ഓര്‍ഗാസം മാത്രമല്

എന്നാല്‍ ഓര്‍ഗാസം മാത്രമല്ല, സ്ത്രീയുടെ അണ്ഡവിസര്‍ജനവും പ്രധാനമാണ്. സ്ത്രീയുടെ ഓവുലേഷനില്‍ ഒരു അണ്ഡം മാത്രമാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഓവുലേഷന്‍ ദിവസവും ഒന്നേയുള്ളൂ. ഇവയുടെ ആയുസും കുറവാണ്. ഇതേ സമയം പുരുഷ ബീജങ്ങള്‍ ഓരോ സ്ഖലനത്തിലും ഉല്‍പാദിപ്പിയ്ക്കപ്പെടുകയും ആയുസും കൂടുതലാണ് എന്നതാണ് വാസ്തവം. ഇത്തരം സാഹചര്യങ്ങള്‍ ഒത്തിണങ്ങിയാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കൂ.

English summary

The Best Type Of Orgasm That Increases Fertility Chances

The Best Type Of Orgasm That Increases Fertility Chances
X
Desktop Bottom Promotion