For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വളരെ ചെറുപ്പത്തില്‍ ഗര്‍ഭധാരണമോ

|

ഗര്‍ഭധാരണത്തിന് ഓരോ പ്രായമുണ്ട്. എന്നാല്‍ പലപ്പോഴും വളരെ നേരത്തെ വിവാഹം കഴിഞ്ഞവരില്‍ ഗര്‍ഭധാരണം വളരെ നേരത്തെ സംഭവിക്കുന്നുണ്ട്. അറിവില്ലായ്മയാണ് പ്രധാന കാരണം. എങ്കിലും അത് പലപ്പോഴും പിന്നീട് ഗുരുതരമായ പ്രതിസന്ധികളിലേക്കാണ് ഇവരെ കൊണ്ട് ചെന്നെത്തിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളും പക്വതയില്ലായ്മയും എല്ലാം ഇത്തരത്തില്‍ ഉണ്ടാവുന്ന ഗര്‍ഭത്തേയും പ്രസവത്തേയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ അല്ലെങ്കില്‍ വളരെ ചെറുപ്പത്തില്‍ ഗര്‍ഭധാരണം സംഭവിച്ച് കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ശാരീരിക മാനസിക വെല്ലുവിളികള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയുകയില്ല.

ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അത് പലപ്പോഴും മാതൃമരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്തൊക്കെയാണ് ഇതിന്റെ പിന്നിലെ കാരണങ്ങള്‍ എന്നതിലുപരി ചെറുപ്പത്തിലെ ഗര്‍ഭധാരണം സ്ത്രീകളില്‍ അല്ലെങ്കില്‍ പെണ്‍കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.

<strong>Most read: ഗര്‍ഭത്തിന്റെ ഏഴാംമാസവും അതിപ്രധാനം</strong>Most read: ഗര്‍ഭത്തിന്റെ ഏഴാംമാസവും അതിപ്രധാനം

ഗര്‍ഭധാരണത്തിനും പ്രസവത്തിനും ജീവിതത്തില്‍ വളരെ വലിയ പങ്കാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ചെറുപ്പത്തിലേ വിവാഹം കഴിച്ച് അമ്മയാവുന്നവര്‍ക്ക് പല വിധത്തിലുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്.

അറിവില്ലായ്മ

അറിവില്ലായ്മ

അറിവില്ലായ്മ ഒരു പ്രധാനപ്പെട്ട കാരണമാണ്. എന്നാല്‍ പലപ്പോഴും ഇതിനെക്കുറിച്ച് പോലും ചിന്തിക്കാതെ പെട്ടെന്ന് തന്നെ ഗര്‍ഭം ധരിക്കുന്ന കുട്ടികള്‍ ധാരാളമുണ്ട്. വിവാഹം കഴിഞ്ഞ് പങ്കാളിയെ അടുത്തറിയാന്‍ പോലും കഴിയുന്നതിന് മുന്‍പായിരിക്കും പലരും ഗര്‍ഭം ധരിക്കുന്നത്. ഗര്‍ഭധാരണവും അപകടവും പല തരത്തിലാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. പലപ്പോഴും ഗര്‍ഭാരണത്തിലെ അറില്ലായ്മയും അപകടകരമായി മാറാന്‍ സാധ്യതയുണ്ട്. കൃത്യമായ അറിവില്ലാത്ത പ്രായത്തിലാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ശാരീരിക അവശതകള്‍

ശാരീരിക അവശതകള്‍

ശാരീരികമായും മാനസികമായും വളരെയധികം പ്രതിസന്ധികളാണ് ഗര്‍ഭകാലത്ത് ഉണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും ഇത് മനസ്സിലാക്കാന്‍ ഉള്ള പ്രായം പോലും പല സ്ത്രീകള്‍ക്കും ആവുന്നില്ല. നിനച്ചിരിക്കാത്ത പ്രായത്തില്‍ ഉള്ള ഗര്‍ഭധാരണം പല വിധത്തില്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇത് ഗര്‍ഭസ്ഥശിശുവിനും അമ്മക്കും പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു.

 മാസം തികയാതെയുള്ള പ്രസവം

മാസം തികയാതെയുള്ള പ്രസവം

വളരെ ചെറുപ്പത്തില്‍ തന്നെ ഗര്‍ഭിണിയാവുന്നവര്‍ക്ക് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും മാസം തികയാതെയുള്ള പ്രസവം. ഇത് അമ്മക്കും കുഞ്ഞിനും അപകടമുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും പലരും ചെറു പ്രായത്തില്‍ തന്നെ അനുഭവിക്കുന്ന ഒന്നാണ് മാസം തികയാതെയുള്ള പ്രസവം. അതിന് കാരണവും ഇത്തരത്തില്‍ ചിലതായിരിക്കും. അതുകൊണ്ട് തന്നെ അത് പല വിധത്തില്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

ന്യൂജെന്‍ശീലങ്ങള്‍

ന്യൂജെന്‍ശീലങ്ങള്‍

അപ്രതീക്ഷിതമായിട്ടായിരിക്കും കൗമാരക്കാരില്‍ പലപ്പോഴും ഗര്‍ഭധാരണം നടക്കുന്നത്. എന്നാല്‍ ആരോഗ്യപരമായ മുന്‍കരുതലുകള്‍ക്ക് പലപ്പോഴും കൗമാരക്കാരുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. കാരണം പുകവലിക്കും മദ്യപാനത്തിനും കൂടുതല്‍ സാധ്യത പലപ്പോഴും കൗമാരക്കാരില്‍ കൂടുതലാണ് എന്നത് തന്നെ.

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങളും ഇത്തരക്കാരില്‍ കൂടുതലായിരിക്കും. ഒരു ഗര്‍ഭത്തിന് ശരീരം തയ്യാറെടുക്കാത്ത അവസ്ഥയില്‍ ആയിരിക്കും സംഭവിക്കുന്നത്. എന്നാല്‍ അത് പലപ്പോഴും കുട്ടികളിലും അമ്മമാരിലും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഗര്‍ഭധാരണത്തിനുള്ള പക്വതയില്ലാത്തത് പലപ്പോഴും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഇത്തരത്തിലുള്ള ഗര്‍ഭധാരണത്തിന് ശ്രമിക്കരുത്.

അബോര്‍ഷന്‍ സാധ്യത

അബോര്‍ഷന്‍ സാധ്യത

അബോര്‍ഷനുള്ള സാധ്യത വളരെ ചെറുപ്പത്തില്‍ തന്നെ ഗര്‍ഭിണിയാവുന്നവരുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

അബോര്‍ഷന് സാധ്യത കൂടുതലും ഇത്തരക്കാരിലായിരിക്കും. കൗമാരക്കാരില്‍ അബോര്‍ഷനുള്ള സാധ്യത പകുതിയില്‍ അധികമാണ്. ഇത് അമ്മക്കും കുഞ്ഞിനും ഒരു പോലെ അപകടം ഉണ്ടാക്കുന്നു.

ഭ്രൂണത്തിന്റെ വളര്‍ച്ച

ഭ്രൂണത്തിന്റെ വളര്‍ച്ച

കുഞ്ഞിന്റെ വളര്‍ച്ച ഓരോ ഘട്ടത്തിലും വേണ്ടത്ര ഇല്ലാത്തതും ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞ് പങ്കാളികള്‍ ഗര്‍ഭധാരണത്തില്‍ ശ്രദ്ധിക്കണം. ഭ്രൂണത്തിന്റെ വളര്‍ച്ചയാണ് മറ്റൊന്ന്. പലപ്പോഴും ഭ്രൂണത്തിന്റെ ശരിയായ വളര്‍ച്ച കൗമാരക്കാരില്‍ ഉണ്ടാവണം എന്നില്ല. ഇത് പലപ്പോഴും അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമായി വേണ്ട ഒന്നാണ്.

English summary

Teen Pregnancy Issues and Challenges

What are the causes and effects of teenage pregnancy
X
Desktop Bottom Promotion