For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷനെ അച്ഛനാക്കും സൂപ്പര്‍ ടിപ്‌സ്

പുരുഷനെ അച്ഛനാക്കും സൂപ്പര്‍ ടിപ്‌സ്

|

വന്ധ്യത ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്ന ഒന്നാണ്. ഇതു പുരുഷന്റെ കാര്യത്തിലെങ്കിലും സ്ത്രീയുടെ കാര്യത്തിലെങ്കിലും. ഇരു പങ്കാളികളില്‍ ഒരാള്‍ക്കെങ്കിലും വന്ധ്യതാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇതു ഗര്‍ഭധാരണത്തിന് തടസം നില്‍ക്കും.

ഒരു സ്ത്രീയ്ക്ക് പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങളില്ലെങ്കില്‍, അമ്മയാകാനുള്ള ശേഷിയുണ്ടെങ്കില്‍ അവളെ അമ്മയാക്കാന്‍ പുരുഷന് കഴിയാതെ വരുമ്പോഴാണ് ഇതിനെ പുരുഷ വന്ധ്യത എന്ന പദം കൊണ്ട് വിശേഷിപ്പിയ്ക്കുന്നത്.

പുരുഷ വന്ധ്യതയ്ക്കു പ്രധാനമായും കാരണങ്ങള്‍ പലതാണ്. ഇതില്‍ ലൈംഗികപരമായ ചില പ്രശ്‌നങ്ങളുണ്ടാകാം, ഇതുപോലെ ബീജ സംബന്ധമായ പ്രശ്‌നങ്ങളുമുണ്ടാകും.

ലിബിഡോ അഥവാ സെക്‌സ് താല്‍പര്യം

ലിബിഡോ അഥവാ സെക്‌സ് താല്‍പര്യം

ലിബിഡോ അഥവാ സെക്‌സ് താല്‍പര്യം കുറയുന്നത് ലൈംഗികപരമായ വന്ധ്യതാ പ്രശ്‌നങ്ങളില്‍ പെട്ട ഒന്നാണ്. ഇതുപോലെ മറ്റൊന്നാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍. ഇത് ചിലപ്പോള്‍ പുരുഷ വന്ധ്യതയ്ക്കു കാരണമാകാറുണ്ട്.

സ്‌പേം കൗണ്ട്

സ്‌പേം കൗണ്ട്

ബീജ സംബന്ധമായ പ്രശ്‌നങ്ങളില്‍ സ്‌പേം കൗണ്ട് അഥവാ ബീജങ്ങളുടെ എണ്ണം പ്രധാനപ്പെട്ട ഒന്നാണ്. ഇതു കുറയുന്നത് പുരുഷ വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇതു പോലെ സ്‌പേം മോട്ടിലിറ്റി അഥവാ സ്‌പേമിന്റെ ചലന ശേഷിയും പ്രധാനമാണ്. ഇതു കുറയുന്നതും പുരുഷ വന്ധ്യതയ്ക്കുള്ള ഒരു കാരണമാണ്. പുരുഷ ഹോര്‍മോണ്‍ കുറവ് അതായത് ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവാണ് മറ്റൊരു കാരണമാകുന്നത്.

ഡി-ആസ്പാര്‍ടിസ് ആസിഡ് സപ്ലിമെന്റുകള്‍

ഡി-ആസ്പാര്‍ടിസ് ആസിഡ് സപ്ലിമെന്റുകള്‍

പുരുഷ വന്ധ്യതയ്ക്കു പരിഹാരമായി പറയുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ,

ഡി-ആസ്പാര്‍ടിസ് ആസിഡ് സപ്ലിമെന്റുകള്‍ പുരുഷ വന്ധ്യതയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ.് ഇത് ഒരു തരം അമിനോ ആസിഡാണ്. പുരുഷ ഹോര്‍മോണ്‍ വര്‍ദ്ധനവിന് സഹായിക്കുന്ന ഒന്നാണ്. ഇത് ബീജങ്ങളുടെ ചലന ശേഷിയേയും എണ്ണത്തേയും സഹായിക്കുന്ന ഒന്നു കൂടിയാണ്.

 ഓക്‌സിഡേറ്റീവ് സ്‌ട്രെസ്

ഓക്‌സിഡേറ്റീവ് സ്‌ട്രെസ്

ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത് കോശങ്ങളെ നശിപ്പിപ്പിയ്ക്കും. ആന്റിഓക്‌സിഡന്റുകള്‍ കഴിയ്ക്കുന്നത് ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. പ്രത്യേകിച്ചും വൈറ്റമിന്‍ സി. വൈറ്റമിന്‍ സി സ്‌പേം ചലന ശേഷി 92 ശതമാനവും കൗണ്ട് 100 ശതമാനവും വരെ വര്‍ദ്ധിപ്പിയ്ക്കും. വൈകല്യങ്ങളുള്ള ബീജ കോശങ്ങളെ 55 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്നു.

 വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

ടെസ്‌റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡി. ഇതിന്റെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. ഇതല്ലാതെ ചില പ്രത്യേക ഭക്ഷണ വസ്തുക്കളും, ബദാം, മുട്ട പോലുളളയുമെല്ലാം ഏറെ നല്ലതാണ്.

വ്യായാമം

വ്യായാമം

വ്യായാമം ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് പുരുഷന്മാരുടെ ഹോര്‍മോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കും. വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. പുരുഷന്റെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിയ്ക്കാനുള്ള മികച്ചൊരു വഴി.

ഞെരിഞ്ഞില്‍

ഞെരിഞ്ഞില്‍

ഞെരിഞ്ഞില്‍ പുരുഷ വന്ധ്യതയ്ക്കുള്ള നല്ലൊരു പരിഹാര വഴിയാണ്. പല ആയുര്‍വേദ മരുന്നുകളിലും ഇത് വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നുണ്ട്.

ഉലുവയടങ്ങിയ സപ്ലിമെന്റുകള്‍

ഉലുവയടങ്ങിയ സപ്ലിമെന്റുകള്‍

ഉലുവയടങ്ങിയ സപ്ലിമെന്റുകള്‍ ഏറെ നല്ലതാണ്. ഇത് സെക്ഷ്വല്‍ പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഇത് സഹായകമാണ്. എന്നാല്‍ ഇത് ഉലുവയടങ്ങിയ സപ്ലിമെന്റുകളാണ്. സാധാരണ ഉലുവ ഇത്ര പ്രയോജനം നല്‍കുമെന്നു പറയാനാകില്ല.

സിങ്ക്

സിങ്ക്

സിങ്ക് ബീജാരോഗ്യത്തിനും ഹോര്‍മോണിനും പുരുഷന്റെ കരുത്തിനുമെല്ലാം ഏറെ പ്രധാനമാണ്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. കടല്‍ വിഭവങ്ങള്‍, നട്‌സ് എന്നിവെയെല്ലാം തന്നെ സിങ്ക് സമ്പുഷ്ടമാണ്.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധ പൊതുവേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രാചീന കാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന മരുന്നാണ്. ബീജത്തിന്റെ വോളിയം, കൗണ്ട്, ചലന ശേഷി എന്നിവയെല്ലാം തന്നെ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ.്

മക്കാ റൂട്ട്

മക്കാ റൂട്ട്

മക്കാ റൂട്ട് അഥവാ അമുക്കരം പുരുഷ വന്ധ്യതയ്ക്കും സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണ്. ബീജത്തിന്റെ എണ്ണവും ഗുണവും കൂട്ടുമെന്നു മാത്രമല്ല, പുരുഷന്റെ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

Read more about: fertility sperm pregnancy
English summary

Super Effective Tips To Increase Sperm Motility And Fertility In Men

Super Effective Tips To Increase Sperm Motility And Fertility In Men, Read more to know about,
X
Desktop Bottom Promotion