For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജത്തിന്റെ നിറം പുരുഷന്റെ കഴിവു പറയും

ബീജത്തിന്റെ നിറം പുരുഷന്റെ കഴിവു പറയും

|

ഗര്‍ഭധാരണത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണുള്ളത്. സ്ത്രീകളിലെ അണ്ഡവും പുരുഷന്മാരിലെ ബീജവുമാണ് സന്താനോല്‍പാദനത്തിനായി ചേരേണ്ടതും. ഇതില്‍ ആരുടെയെങ്കിലും ഭാഗത്തു വരുന്ന പ്രശ്‌നം ഗര്‍ഭധാരണത്തിന് തടസം നില്‍ക്കും.

പുരുഷനെ സംബന്ധിച്ചിടത്തോളം ബീജാരോഗ്യം ഏറെ പ്രധാനമാണ്. ബീജത്തിന്റെ എണ്ണവും ചലന ശേഷിയും ബീജത്തിന്റെ ആരോഗ്യവുമെല്ലാം ഏറെ പ്രധാനമാണ്. ബീജത്തിന്റെ പ്രശ്‌നങ്ങളില്‍ വരുന്ന ചില കാര്യങ്ങള്‍ ബീജാരോഗ്യത്തെ ബാധിയ്ക്കുന്നു. ഇതു വഴി വന്ധ്യതയ്ക്കും കാരണമാകും.

ഒരു സ്ത്രീയ്ക്കുള്ളില്‍ ബീജങ്ങള്‍ അഞ്ചു ദിവസം വരെ ആയുസോടെയിരിയ്ക്കും. ഒരു സെക്കന്റില്‍ ഒരു പുരുഷന്‍ 1500 ബീജങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്നവെങ്കിലും ഓരോ ബീജവും പൂര്‍ണവളര്‍ച്ചയെത്താന്‍ മാസങ്ങള്‍ പിടിയ്ക്കും. വൃഷണങ്ങളിലാണ് ഈ വളര്‍ച്ച പൂര്‍ണമാകുന്നത്.

ബീജത്തിന്റെ നിറവും ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണ്. ബീജത്തിന്റെ നിറ വ്യത്യാസങ്ങള്‍ പലപ്പോഴും ബീജ പ്രശ്‌നങ്ങളിലേയ്ക്കും ഇതു വഴിയുണ്ടാകാവുന്ന വന്ധ്യതാ പ്രശനങ്ങളിലേയ്ക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

ബീജത്തിന്റെ നിറം, നിറ വ്യത്യാസം പുരുഷ വന്ധ്യതയുമായി എങ്ങനെ ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നറിയൂ.

ബീജത്തിന്റെ സ്വാഭാവിക നിറം

ബീജത്തിന്റെ സ്വാഭാവിക നിറം

ബീജത്തിന്റെ സ്വാഭാവിക നിറം ചാരം കലര്‍ന്ന വെളുപ്പാണ്. സ്ഖലനം നടന്ന ഉടനെ കട്ടിയുള്ള, പശിമയുള്ള ഈ ദ്രാവകം 30 മിനിറ്റിനു ശേഷം കട്ടി കുറഞ്ഞ വെള്ളമാകും.സ്ഖലനത്തില്‍ സെമിനല്‍ ഫ്‌ളൂയിഡിനൊപ്പമാണ് ബീജങ്ങള്‍ പുറത്തു വരുന്നത്. 3 മില്യണ്‍ മുതല്‍ 5 മില്യണ്‍ വരെ ബീജങ്ങള്‍ ഉണ്ടാകാം.

വെള്ളയില്‍ നിന്നും മഞ്ഞയായി

വെള്ളയില്‍ നിന്നും മഞ്ഞയായി

ബീജത്തിന്റെ നിറം പ്രായമാകുമ്പോള്‍ വെള്ളയില്‍ നിന്നും മഞ്ഞയായി മാറാറുണ്ട്. ഇത് സ്വാഭാവികമാണ്. ചില പ്രത്യേക അസുഖങ്ങളും ഇതിനു കാരണമാകും. ലൂകോസൈറ്റോസ്‌പേമിയ, മഞ്ഞപ്പിത്തം തുടങ്ങിയ അവസ്ഥകള്‍ കാരണവും മഞ്ഞ നിറത്തില്‍ ബീജമുണ്ടാകാം. വൈറ്റ് ബ്ലഡ് സെല്ലുകള്‍ അധികരിയ്ക്കുന്നതാണ് ലൂകോസൈറ്റോസ്‌പേമിയ എന്നറിയപ്പെടുന്നത്.സെക്‌സിനു മുന്‍പു മൂത്ര വിസര്‍ജനം നടത്താത്തതും ഇത്തരത്തിലെ പ്രശ്‌നത്തിനു കാരണമാകും.

അണുബാധ

അണുബാധ

അണുബാധ വൃഷണാരോഗ്യത്തെ ബാധിയ്ക്കാനും പുരുഷ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.ചിലപ്പോള്‍ ബീജത്തിന് അസ്വഭാവികമായ പച്ച നിറം കാണപ്പെടാം. ഇത് പ്രോസ്‌റ്റേറ്റിനുണ്ടാകുന്ന അണുബാധയെ സൂചിപ്പിയ്ക്കുന്നു, വേണ്ട ചികിത്സ നേടിയില്ലെങ്കില്‍ വന്ധ്യതയ്ക്കു തന്നെ വഴി വയ്ക്കാവുന്ന ഒന്നാണിത്.

ചിലരില്‍ ചുവന്ന നിറത്തിലെ ബീജവും

ചിലരില്‍ ചുവന്ന നിറത്തിലെ ബീജവും

ചിലരില്‍ ചുവന്ന നിറത്തിലെ ബീജവും കാണപ്പെടാം. രക്തത്തിന്റെ അംശം ഇതിലുണ്ടാകുന്നതാണ് കാരണം. ചുവന്ന നിറത്തിലെ ബീജം ഹീമാറ്റോസ്‌പേര്‍മിയ എന്ന അവസ്ഥയാണ് സൂചിപ്പിയ്ക്കുന്നത്. രക്തത്തിന്റെ അംശം ബീജത്തിലുണ്ടാകുന്നതാണ് ഇതിനു കാരണം. ലിംഗവുമായി ബന്ധപ്പെട്ട ഗ്ലാന്റുകളിലുണ്ടാകുന്ന ബ്ലീഡിംഗ് കാരണമാണ് ഇതു വരുന്നത്.ഇതു ചിലപ്പോള്‍ ബിപി കൂടിയാലും ചില ലൈംഗിക ജന്യ രോഗങ്ങള്‍ കാരണവും ബ്ലഡ് ക്ലോട്ടിംഗ് കാരണവും ചിലപ്പോള്‍ ചില ക്യാന്‍സര്‍ കാരണവുമുണ്ടാകാം.

ചിലപ്പോള്‍

ചിലപ്പോള്‍

ചിലപ്പോള്‍ സ്ഖലനം കൂടുതല്‍ നടക്കുന്നത്, അതായത് ഒരേ ദിവസം തന്നെ കൂടുതല്‍ തവണ നടക്കുന്നത് ചുവന്ന നിറത്തില്‍, അതായത് രക്തമുണ്ടാകാന്‍ കാരണമാകാം. ഇതുപോലെ ഏറെക്കാലമായി രതിമൂര്‍ഛയുണ്ടാകാത്തതും ഇത്തരം നിറത്തില്‍ ബീജം കാണപ്പെടാന്‍ ഇടയാക്കും.

Read more about: sperm ബീജം
English summary

Sperm Color Points Out Fertility Chances

Sperm Color Points Out Fertility Chances, Read more to know about,
Story first published: Wednesday, February 27, 2019, 18:46 [IST]
X
Desktop Bottom Promotion