For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഖപ്രസവം ഉറപ്പാക്കും കരിക്കുവെള്ളം ഈ നേരത്ത്‌

സുഖപ്രസവം ഉറപ്പാക്കും ഈ വഴികള്‍

|

പ്രസവം ഒരു സ്ത്രീയുടെ ജീവിതവും മരണവുമാണെന്നു വേണം, പറയാന്‍. കാരണം കുഞ്ഞു ജനിയ്ക്കുമ്പോള്‍, കുഞ്ഞിനെ പേറുമ്പോള്‍ ഒരു അമ്മ ജനിയ്ക്കുന്നു. അതേ സമയം പുതിയ ജീവനെ ഭൂമിയിലേയ്ക്കു നല്‍കാന്‍ ശ്രമിയ്ക്കുമ്പോള്‍ ജീവന്‍ വെടിയുന്ന അമ്മമാരുമുണ്ട്. ഇതാണ് ജീവനും മരണം എന്നു പറയുന്നത്.

പ്രസവം സങ്കീര്‍ണമായ പ്രക്രിയ തന്നെയാണ്. സ്ത്രീയുടെ ശരീരവും ഒപ്പം മനസും പങ്കെടുക്കേണ്ട ഒന്നു തന്നെയാണിത്. അമ്മ അറിയുന്ന വേദനയിലൂടെയാണ് പുതു ജീവന്‍ ഭൂമിയിലെ വെളിച്ചത്തിലേയ്ക്കു കണ്‍തുറക്കുന്നത്.

പ്രസവം ചിലപ്പോഴെങ്കിലും സാധാരണയില്‍ നിന്നും മാറി സിസേറിയന്‍ ആയി മാറാറുണ്ട്. ചിലത് സ്വാഭാവികമായി സിസേറിയന്‍ വേണ്ടി വരുന്നവയുണ്ട്. മെഡിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം സിസേറിയന്‍ അല്ലാതെ പറ്റില്ലെന്ന അവസ്ഥ വരുമ്പോള്‍. ചിലരാകട്ടെ, പ്രത്യേക കാരണങ്ങളാല്‍ സാധാരണ പ്രസവത്തിനു സാധ്യതയുണ്ടെങ്കിലും സിസേറിയന്‍ തെരഞ്ഞെടുക്കുന്നവരുമുണ്ട്. പുതിയ പിറവി ലാഭക്കച്ചവടമായി കണക്കാക്കി നോര്‍മല്‍ പ്രസവ സാധ്യതകളെപ്പോലും സിസേറിയനിലേയ്ക്കു വഴി മാറ്റി വിടുന്ന ആശുപത്രികളുമുണ്ട്.

സിസേറിയന്‍ പ്രക്രിയ നോര്‍മല്‍ പ്രസവത്തേക്കാള്‍ സ്ത്രീയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നു തന്നെയാണ്. ശരീരത്തിലുണ്ടാക്കുന്ന മുറിവു തന്നെയാണ് പ്രധാന കാരണമായി മാറുന്നത്. ഇതുണങ്ങാന്‍ സമയമെടുക്കും. ഇതുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ പലതും.

പ്രസവം സാധാരണ പ്രസവമാകാന്‍ സഹായിക്കുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇത്തരം ചില നിര്‍ദേശങ്ങള്‍ ഇതാ. ഇവ പാലിയ്ക്കുന്നത് നോര്‍മല്‍ പ്രസവ സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്.

നെല്ലിക്കയുടെ പൊടിയില്‍ പ്രമേഹം ഒതുക്കാംനെല്ലിക്കയുടെ പൊടിയില്‍ പ്രമേഹം ഒതുക്കാം

തികച്ചും ആരോഗ്യകരമായ, നാടന്‍ രീതികളാണ് ഇവ. ഏതു ഗര്‍ഭിണികള്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്നവ. ഇത് സുഖ പ്രസവത്തിന് മാത്രമല്ല, ആരോഗ്യകരമായ ഗര്‍ഭത്തിനും അമ്മയുടേയും കുഞ്ഞ്ഞിന്റെയും ആരോഗ്യത്തിനുമെല്ലാം ഏറെ സഹായകവുമാണ്. സിസേറിയന്‍ ഒഴിവാക്കി സാധാരണ പ്രസവം നടക്കാന്‍ സഹായിക്കുന്ന ഇത്തരം ചില വഴികളെ കുറിച്ചറിയൂ.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ അധികം വേഗത്തില്‍ നടക്കരുത്. പെട്ടെന്ന് ഇരിയ്ക്കരുത്. ഇത് സാധാരണ പ്രസവത്തിനു സഹായിക്കുമെന്നു വേണം, പറയാന്‍.

പപ്പായ, പൈനാപ്പിള്‍

പപ്പായ, പൈനാപ്പിള്‍

പപ്പായ, പൈനാപ്പിള്‍, അമിതമായ മസാലകള്‍, എണ്ണ കൂടുതല്‍ ഉപയോഗിയ്ക്കുക എന്നിവ വേണ്ട. ഇവ ആരോഗ്യകരമായ ഗര്‍ഭത്തിനും പ്രസവത്തിനും തടസമാകും.

കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ ശ്രദ്ധ

കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ ശ്രദ്ധ

കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ ശ്രദ്ധ വേണം. പിസ, ബര്‍ഗര്‍ പോലുള്ളവ ഉപേക്ഷിയ്ക്കുക. ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യത്തിനു മാത്രമല്ല, സാധാരണ പ്രസവത്തിനും തടസം നില്‍ക്കും. വയറ്റിനുണ്ടാകുന്ന അസ്വസ്ഥകള്‍ മറ്റു പലതും.

രാവിലെ പ്രാതല്‍ ശേഷം കരിക്കിന്‍ വെള്ളം

രാവിലെ പ്രാതല്‍ ശേഷം കരിക്കിന്‍ വെള്ളം

സാധാരണ പ്രസവം നടക്കുവാന്‍ രാവിലെ പ്രാതല്‍ ശേഷം കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്. ഇതിലെ അയേണും മറ്റു ഘടകങ്ങളും ഗര്‍ഭകാല ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴം ശീലമാക്കുക. ഇത് ദിവസവും മുഴുവന്‍ മാസങ്ങളും കഴിയ്ക്കാം. ആരോഗ്യപരമായ ഗുണങ്ങള്‍ക്കൊപ്പം സുഖപ്രസവവും ഫലം പറയുന്നു.

മാനസിക ആരോഗ്യം

മാനസിക ആരോഗ്യം

മാനസിക ആരോഗ്യം ഏറെ പ്രധാനമാണ്. സന്തോഷവും സമാധാനവും സുഖ പ്രസവത്തിനു മാത്രമല്ല, കുഞ്ഞിന്റെ മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും പ്രധാനപ്പെട്ടതാണ്. ഗര്‍ഭകാല സ്‌ട്രെസ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. സുഖ പ്രസവത്തിനും തടസം നില്‍ക്കും.

പാലും മുട്ടയും

പാലും മുട്ടയും

പാലും മുട്ടയും ദിവസവും കഴിയ്ക്കുക. അധികം ആളുകളുള്ള ഇടങ്ങള്‍ ഒഴിവാക്കുക. ഇത് ആരോഗ്യത്തിനും ഏറെ പ്രധാനമാണ്.

അനായാസമാകുന്ന വ്യായാമങ്ങള്‍

അനായാസമാകുന്ന വ്യായാമങ്ങള്‍

എപ്പോഴും വിശ്രമം നല്ലതല്ല. ശരീരത്തിന് ആവശ്യത്തിന്, അനായാസമാകുന്ന വ്യായാമങ്ങള്‍ ആവശ്യം. എപ്പോഴും ആക്ടീവായിരിയ്ക്കുക. ഇത് മനസിനുണ്ടാകുന്ന മടുപ്പും തടയും. ശരീരം ആവശ്യത്തിന് അനങ്ങുക എന്നത് സുഖ പ്രസവത്തിന് അത്യാവശ്യമാണ്. ആവശ്യത്തിന് ഉറക്കം വേണം, എന്നാല്‍ അമിതമാകുകയുമരുത്.

നടപ്പ്

നടപ്പ്

നടപ്പ് ഏറെ പ്രധാനമാണ്. വൈകീട്ട് അര മണിക്കൂര്‍ നടത്തം നിര്‍ബന്ധമാക്കുക. പതിയെ നടക്കുക. തീരെ പതുക്കെയോ എന്നാല്‍ വല്ലാതെ സ്പീഡിലോ ആകരുത്. ഹൈഹീല്‍ ചെരിപ്പുകള്‍ ഉപയോഗിയ്ക്കരുത്.

ബദാം

ബദാം

2 മണിക്കൂര്‍ ഇട വിട്ട് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. അമിത ഭക്ഷണം ഒഴിവാക്കണം. അധികം ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണങ്ങള്‍ വേണ്ട. നാലു കുതിര്‍ത്ത ബദാം തൊലി കളഞ്ഞ് രാവിലെ വെറും വയറ്റില്‍ കഴിയ്ക്കാം.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

ഗര്‍ഭകാലത്ത് ദിവസവും ഒരു നുള്ളു കുങ്കുമപ്പൂവിട്ടു പാല്‍ കുടിയ്ക്കുന്നത് നല്ലതാണ്. പൊതുവേ കുഞ്ഞിനു നിറം നല്‍കും ഇതെന്നാണ് പറയുകയെങ്കിലും ഇതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടെന്നതാണ് വാസ്തവം. സുഖ പ്രസവത്തിനുളള വഴികളിലൊന്നാണ് കുങ്കുമപ്പൂ പാല്‍ എന്നതാണ് വാസ്തവം. അധികം കുങ്കുമപ്പൂ വേണ്ട, ഒരു ഗ്ലാസ് ഇളം ചൂടുള്ള പാലില്‍ ഒരു നുള്ളു കുങ്കുമപ്പൂ ധാരാളം.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ ഗര്‍ഭകാലത്ത് നിര്‍ബന്ധമായ ഭക്ഷണങ്ങളിലൊന്നാണ്. പാലിനൊപ്പം ആപ്പിള്‍ കഴിയ്ക്കുന്നത് സുഖ പ്രസവത്തിനുള്ള വഴികളില്‍ ഒന്നാണ്. ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

ഗര്‍ഭ കാലത്ത് ദിവസവും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും ഒപ്പം സുഖ പ്രസവത്തിനും സഹായിക്കുന്നു. ഗര്‍ഭകാല ക്ഷീണം തടയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു വഴി കൂടിയാണിത്. ചൂടു കാലത്ത് ഇത് രണ്ടു ഗ്ലാസ് വരെയാകാം.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍, പ്രത്യേകിച്ചും തണ്ണിമത്തന്‍ പോലുള്ളവ വേനല്‍ക്കാലത്ത് കഴിയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്. ഇതുപോലെ കുക്കുമ്പര്‍ പോലെയുള്ളവയും. ഡീ ഹൈഡ്രേഷന്‍ ആരോഗ്യകരമായ ഗര്‍ഭത്തിനും പ്രസവത്തിനുമെല്ലാം തടസം നില്‍ക്കുന്ന ഒന്നാണ്.

English summary

Simple Tips For A Healthy Normal Delivery

Simple Tips For A Healthy Normal Delivery, Read more to know about,
X
Desktop Bottom Promotion