For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണിനെ നോക്കിയാലറിയാം ഗര്‍ഭധാരണ സാധ്യത

പെണ്ണിനെ നോക്കിയാലറിയാം ഗര്‍ഭധാരണ സാധ്യത

|

ഗര്‍ഭധാരണം സ്ത്രീ ശരീരത്തിലെ മറ്റൊരു ഘട്ടമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അതു വരെയുള്ള കാലഘട്ടത്തില്‍ നിന്നും മറ്റൊരു അവസ്ഥയിലേയ്ക്കു ശരീരം മാറുന്നു. ശാരീരിക മാറ്റങ്ങള്‍, പ്രത്യേകിച്ചും ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഏറെയാണ്.

ഇതുപോലെയുള്ള അവസ്ഥയാണ് സ്ത്രീ ശരീരം ഗര്‍ഭധാരണത്തിന് ഒരുങ്ങുമ്പോഴും. അതായത് ഓവുലേഷന്‍ നടക്കുന്ന ഘട്ടത്തെയാണ് ഗര്‍ഭധാരണ സാധ്യത കൂടുതലുള്ള ഘട്ടമാണെന്നു പറയുന്നത്. ഒരു സ്ത്രീയുടെ ശരീരത്തില്‍ അണ്ഡം ഉല്‍പാദിപ്പിയ്ക്കുന്ന അവസ്ഥ. അതായത് അവളുടെ ശരീരത്തില്‍ പ്രത്യുല്‍പാദന പ്രക്രിയയ്ക്കുള്ള ഘട്ടം നടക്കുന്ന ദിവസം.

ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജന ദിവസം പലരിലും പലതാകും. ആര്‍ത്തവ ചക്രം അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും, അണ്ഡവിസര്‍ജനം നടക്കുക. അണ്ഡം രൂപപ്പെടാന്‍ 60ളം ദിവസള്‍ വേണമെങ്കിലും ഇത് പുറന്തള്ളപ്പെടുന്നത് ഒറ്റ പ്രക്രിയയിലൂടെ, അഥവാ ഒരു ദിവസവത്തെ പ്രക്രിയയിലൂടെയാണ്. ആ ദിവസം ബീജ സംയോഗം നടന്നാല്‍ മാത്രമേ ഗുണവുമുണ്ടാകൂ.

സാധാരണ 28 ദിവസത്തെ ആര്‍ത്തവ ചക്രത്തില്‍ പതിനാലാമത്തെ ദിവസമാണ് ഓവുലേഷന്‍ നടക്കുക എന്നു പറയുക. എന്നാല്‍ കൃത്യമായി ആര്‍ത്തവ ചക്രമുള്ള സ്ത്രീകളിലാണ് ഇതിനുള്ള സാധ്യതയെന്നും പറയാം. ആര്‍ത്തവ ചക്ര ദൈര്‍ഘ്യമനുസരിച്ച് ഇതിലും മാറ്റങ്ങള്‍ വന്നു ചേരും.

ഗര്‍ഭധാരണ സമയത്തും ആര്‍ത്തവ സമയത്തുമെല്ലാം സ്ത്രീ ശരീരത്തില്‍ മാറ്റങ്ങളുണ്ടാകുന്നതു പോലെ തന്നെ, ഓവുലേഷന്‍ സമയത്തും ശരീരത്തില്‍ കാര്യമായി മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഓരോ സ്ത്രീയ്ക്കും, വേണമെങ്കില്‍ പുരുഷനു പോലും ശ്രദ്ധിച്ചാല്‍ തിരിച്ചറിയാവുന്ന മാറ്റങ്ങള്‍.

ഓവുലേഷന്‍ സമയത്ത് സ്ത്രീ ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചറിയൂ,

റെസ്റ്റിംഗ് പള്‍സ് റേറ്

റെസ്റ്റിംഗ് പള്‍സ് റേറ്

ഓവുലേഷനോട് അനുബന്ധിച്ച് അതായത്, ഇതിനു മുന്‍പും ഈ ദിവസവും റെസ്റ്റിംഗ് പള്‍സ് റേറ്റ് ഉയരും. അതായത് വിശ്രമിയ്ക്കുന്ന സമയത്തും ശരീരത്തിലെ പള്‍സ് റേറ്റ് ഉയരുന്നത് ഇതാണ് സൂചിപ്പിയ്ക്കുന്നത്. ഒാവുലേഷന്റെ കൃത്യമായ ഒരു ലക്ഷണമാണ് ഇത്.

താപനില

താപനില

ശരീരത്തിലെ താപനിലയില്‍ വ്യത്യാസമുണ്ടാകുന്നതും ഓവുലേഷന്‍ അനുബന്ധിച്ചു വരുന്ന മാറ്റമാണ്. സ്ത്രീയുടെ ശരീരത്തിന്റെ ചൂടു വര്‍ദ്ധിയ്ക്കും. അതായത് ബേസല്‍ ബോഡി ടെംപറേച്ചര്‍ അഥവാ ബിബിടി. എന്നാല്‍ ഇത് സംഭവിയ്ക്കുന്നത് ഓവുലേഷന്‍ കഴിഞ്ഞ ശേഷമാകും. ഒാവുലേഷനു ശേഷം പ്രൊജസ്‌ട്രോണ്‍ എന്ന ഹോര്‍മോണിന്റെ തോതു വര്‍ദ്ധിയ്ക്കുന്നതാണ് ഇതിന് ഇടയാക്കുന്നത്. ചില സ്ത്രീകളില്‍ ഒാവുലേഷന്‍ ദിവസം താപനില കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഓവുലേഷന്‍ നടന്ന ശേഷമാണ് താപനില വര്‍ദ്ധിയ്ക്കുന്നതെന്നതിനാല്‍ തന്നെ ഇതു നോക്കി കൃത്യമായ ഓവുലേഷന്‍ ദിവസം അറിയാന്‍ സാധ്യത കുറവാണ്.

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത് വജൈനല്‍ ഡിസ്ചാര്‍ജ് അഥവാ യോനീസ്രവം പ്രധാനപ്പെട്ട ഒരു സൂചനയാണ്. സാധാരണ രീതിയില്‍ യോനീസ്രവം പുറപ്പെടുവിയ്ക്കുമെങ്കിലും ഓവുലേഷന്‍ നടക്കുമ്പോള്‍ കട്ടിയില്‍ ഇളം വെള്ളനിറത്തോടെയാണ് ഇത് കാണപ്പെടുക. ഇത് യോനിയിലൂടെ പുറത്തേയ്ക്കു വരികയും ചെയ്യും. ഈ സ്രവം സെര്‍വിക്കല്‍ മ്യൂകസാണ്. അതായത് ഗര്‍ഭാശയ ഗളത്തില്‍ ഉള്ള സ്രവം. മുട്ടവെള്ള പോലെ പശിമയുള്ള ഒന്നെന്നു പറയാം. ഓവുലേഷന്‍ നടക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളിലായി സെര്‍വിക്കല്‍ മ്യൂകസ് കൂടുതല്‍ ദ്രാവക രൂപത്തിലാകും. ഇതിന്റെ വെള്ള നിറം കൂടുതല്‍ വ്യക്തവുമാകും. എന്നാല്‍ കൃത്യമായ ഓലുലേഷന്‍ ദിവസത്തില്‍ ഇത് കട്ടിയുള്ള, മുട്ടവെള്ള പോലെ വലിയുന്ന സ്രവമാകും.

മാറിടത്തിലും

മാറിടത്തിലും

ഓവുലേഷന്‍ സമയത്ത് മാറിടത്തിലും കാര്യമായ വ്യത്യാസങ്ങള്‍ വരും. മാറിടങ്ങള്‍ കൂടുതല്‍ മൃദുവാകും. മാറിടവും നിപ്പിളും വീര്‍ക്കും. സെന്‍സിറ്റീവിറ്റി കൂടും. ഇത് ഓവുലേഷന് മുന്‍പും പിന്‍പും അടുത്ത ദിവസങ്ങളില്‍ നടക്കുന്നതാണ്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു കാരണമാകുന്നത്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ കൂടുന്നത് എ്ന്നു വേണം, പറയാന്‍.

 പെല്‍വിക് ഭാഗത്ത്

പെല്‍വിക് ഭാഗത്ത്

ചില സ്ത്രീകളില്‍ പെല്‍വിക് ഭാഗത്ത് ഈ സമയത്തു വേദന അനുഭവപ്പെടുന്നതും സാധാരണയാണ്. എന്നാല്‍ ഏതാണ്ട് 20 ശതമാനം സ്ത്രീകളില്‍ മാത്രമാണ് ഇത് കാണപ്പെടുന്നത്. ഇതു കൊണ്ടു തന്നെ ഓവുലേഷന്റെ വ്യക്തമായ സൂചനയായി ഇതിനെ കാണാനാകില്ല.

സ്‌പോട്ടിംഗ്

സ്‌പോട്ടിംഗ്

ചില സ്ത്രീകളില്‍ ഓവുലേഷനോട് അനുബന്ധിച്ച് സ്‌പോട്ടിംഗ് കാണപ്പെടാറുണ്ട്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ യൂട്രസ് ഭിത്തികള്‍ കൂടുതല്‍ വളരും. ഇത് കുഞ്ഞിനായുള്ള യൂട്രസിന്റെ സ്വാഭാവിക പ്രക്രിയയാണ്. ഇതാണ് ഈ സമയത്തുളള സ്‌പോട്ടിംഗ് കാരണമായി പറയുന്നത്.

ഹോര്‍മോണ്‍ പ്രക്രിയകളുടെ ഭാഗമായി

ഹോര്‍മോണ്‍ പ്രക്രിയകളുടെ ഭാഗമായി

ഹോര്‍മോണ്‍ പ്രക്രിയകളുടെ ഭാഗമായി ഈ ദിവസങ്ങളില്‍, അതായത് ഓവുലേഷന് മുന്‍പായി ഓവുലേഷനോട് ചേര്‍ന്ന ദിവസങ്ങളിലും ഈ പ്രത്യേക ദിവസത്തിലുമെല്ലാം കൂടുതല്‍ സെക്‌സ് മൂഡു തോന്നും. ഇത് ഗര്‍ഭധാരണം നടക്കാനുള്ള പ്രകൃതിയുടെ വഴിയാണെന്നു പറയാം. സ്വഭാവികമായ ചില കാര്യങ്ങള്‍, സ്‌ട്രെസോ അതു പോലെയുള്ളവയോ ഈ താല്‍പര്യത്തെ കെടുത്തുകയും ചെയ്യാം. എന്നാലും ഓവുലേഷന്‍ നടക്കും. അതായത് സെക്‌സ് താല്‍പര്യം മാത്രം നോക്കി ഓവുലേഷന്‍ കണക്കിലെടുക്കേണ്ടതില്ലെന്നര്‍ത്ഥം. ഇതൊരു സാധ്യത മാത്രമാണ്.

സെര്‍വിക്‌സ്

സെര്‍വിക്‌സ്

സാധാരണ ഗതിയില്‍ സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയ മുഖം വജൈനയിലുടെ നല്ല താഴെയായാണ് ഉള്ളത്. എന്നാല്‍ ഓവുലേഷനോട് അനുബന്ധിച്ച് ഇത് കൂടുതല്‍ ഉയര്‍ന്നു വജെനയ്ക്കടുത്തേയ്ക്കു വരും. സെര്‍വിക്‌സ് വിരല്‍ കൊണ്ടു പരിശോധിയ്ക്കുന്ന ശീലമെങ്കില്‍ ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിയ്ക്കുകയും ചെയ്യും.

ഇന്‍ഗുനിയല്‍ ലിംഫ് നോഡ്

ഇന്‍ഗുനിയല്‍ ലിംഫ് നോഡ്

സ്ത്രീകളുടെ പെല്‍വിസിന് ഇരു വശത്തുമായി ഇന്‍ഗുനിയല്‍ ലിംഫ് നോഡ് എന്നൊരു കോശ സമൂഹമുണ്ട്. ഇത് ഓവുലേഷന്‍ നടക്കുന്ന സമയത്തു കൂടുതല്‍ തടിയ്ക്കും. ഈ ലക്ഷണം 70 ശതമാനം സ്ത്രീകളിലും നടക്കുന്നതുമാണ്. ഇതു തനിയെ പരിശോധിയ്ക്കാന് സാധിച്ചാല്‍ ഓവുലേഷന്റെ മറ്റൊരു ലക്ഷണമാണ്.

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത് സ്ത്രീ ശരീരം കൂടുതല്‍ ആകര്‍ഷകമാകും. അതായത് സ്ത്രീകള്‍്ക്കു സൗന്ദര്യം വര്‍ദ്ധിയ്ക്കും. പുരുഷനെ ആകര്‍ഷിയ്ക്കാനുള്ള വഴിയെന്നു വേണമെങ്കില്‍ പറയാം. ഇതിനു കാരണമാകുന്നത് പെണ്‍ഹോര്‍മോണാണ്.

ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയും

ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയും

ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയും ഓവുലേഷന്‍ കണ്ടെത്താം. ഇതിനായി ഓവുലേഷന്‍ കിറ്റ് ലഭ്യമാണ്. ഇതുപോലെ ഉമിനീര് ടെസ്റ്റു ചെയ്തും ഇതു കണ്ടെത്താം. ഉമിനീരിലെ ഈസ്ട്രജന്‍ തോത് അനുസരിച്ചാണ് ഈ കണ്ടെത്തല്‍. ഇതല്ലാതെ രക്തപരിശോധന വഴിയും ഓവുലേഷന്‍ കണ്ടെത്താം. രക്തത്തിലെ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ് തോതു കണ്ടെത്തിയാണ് ഇതു നടത്തുന്നത്.

English summary

Signs That Your Body Is Ready To Conceive Through Ovulation Symptoms

Signs That Your Body Is Ready To Conceive Through Ovulation Symptoms,
X
Desktop Bottom Promotion