For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീ ഗര്‍ഭയോഗ്യയല്ലെങ്കില്‍ ലക്ഷണം മുഖത്തറിയാം

സ്ത്രീശരീരം ഗര്‍ഭധാരണ യോഗ്യമല്ലെന്നതിന്റെ ലക്ഷണം

|

വന്ധ്യത എന്ന വാക്ക് ഒരു കുഞ്ഞ് എന്ന സ്വപ്‌നത്തിനു തടസം നില്‍ക്കുന്ന ഒന്നാണ്. വന്ധ്യത സ്ത്രീയ്ക്കാവാം, പുരുഷനാകാം, രണ്ടായാലും ഫലം ഒന്നു തന്നെയാണ്, കുഞ്ഞിക്കാല്‍ കാണാന്‍ യോഗമില്ലാതിരിയ്ക്കുക.

വന്ധ്യതയ്ക്ക് ചില പൊതു കാരണങ്ങള്‍ കാണാം, പുകവലി പോലുള്ള ചില ദുശീലങ്ങള്‍, സ്‌ട്രെസ് പോലുള്ള ഇതില്‍ പെടുന്ന പൊതു കാരണങ്ങളാണ്. അല്ലാത്തത് സ്ത്രീയേയും പുരുഷനേയും വ്യത്യസ്തമായി ബാധിയ്ക്കുന്ന ചില കാര്യങ്ങളാണ്.

പലപ്പോഴും വന്ധ്യതാ പ്രശ്‌നങ്ങള്‍ നമുക്കു തന്നെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിയ്ക്കും. നമ്മുടെ ശരീരം തന്നെ അതിനുള്ള പല സൂചനകളും നല്‍കും. ഇവ മനസിലാക്കാന്‍ സാധിയ്ക്കാതെ പോകുന്നതാണ് പലപ്പോഴും പ്രശ്‌നമാകുന്നത്.

സ്ത്രീ ശരീരം തന്നെ സ്ത്രീ വന്ധ്യതയെ കുറിച്ചു പല സൂചനകളും നല്‍കുന്നുണ്ട്. ചില പ്രത്യേക ലക്ഷണങ്ങള്‍. നാം പലപ്പോഴും നിസാരമായി തള്ളിക്കളയുന്ന പല ലക്ഷണങ്ങളും ഭാവിയില്‍ സ്ത്രീകള്‍ക്കുണ്ടായേക്കാവുന്ന വന്ധ്യതാ പ്രശ്‌നങ്ങളുടെ ചില സൂചനകളാകാം.

<strong>പച്ച ചക്ക കഴിച്ചാല്‍ ആയുസും ആരോഗ്യവും</strong>പച്ച ചക്ക കഴിച്ചാല്‍ ആയുസും ആരോഗ്യവും

സ്ത്രീകള്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും വന്ധ്യതയുണ്ടാകാം. ജന്മനാ ഗര്‍ഭം ധരിക്കാന്‍ സാധ്യതയില്ലാത്ത സ്ത്രീകളുണ്ട്. ആര്‍ത്തവ, ഓവുലേഷന്‍ ക്രമക്കേടുകള്‍, അണ്ഡവാഹിനിക്കുഴലിലെ തടസം.

അസുഖങ്ങള്‍, യൂട്രസിനുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയും വന്ധ്യതയ്ക്കുള്ള ചില കാരണങ്ങള്‍ തന്നെയാണ്.ശരീരഭാരത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും പ്രത്യുല്‍പാദനവ്യവസ്ഥയില്‍ ക്രമക്കേടുകളുണ്ടാക്കും. അമിതവണ്ണമുള്ളവരില്‍ വന്ധ്യത കണ്ടുവരാറുണ്ട്.

<strong>12 തിങ്കളാഴ്ച വ്രതം ഇങ്ങനെ,ഫലസിദ്ധി ഉറപ്പ് </strong>12 തിങ്കളാഴ്ച വ്രതം ഇങ്ങനെ,ഫലസിദ്ധി ഉറപ്പ്

എന്നു കരുതി ഇവയ്ക്കു പരിഹാരമില്ലെന്നല്ല, ഇതിന് ചികിത്സകള്‍ വേണ്ട രീതിയില്‍ നടത്തുന്നത് പൂര്‍ണമായും പരിഹാരവും നല്‍കുന്നവയാണ്. ജന്മനാ ഉള്ള ചില പ്രശ്‌നങ്ങളല്ലാതെ.

സ്ത്രീ ശരീരം തന്നെ സൂചന നല്‍കുന്ന ഇത്തരത്തിലെ ചില ലക്ഷണങ്ങളെ കുറിച്ചറിയൂ, വന്ധ്യതയ്ക്കു കാരണമായേക്കാവുന്ന, ലക്ഷണങ്ങള്‍ക്കു പിന്നില്‍ ഗുരുതരമായ ചില പ്രശ്‌നങ്ങളുണ്ടായേക്കാവുന്ന ചിലത്. പലപ്പോഴും പലരും നിസാരമായി തള്ളിക്കളയുന്ന ലക്ഷണങ്ങളാണ് ഇവയില്‍ പലതും.

ആര്‍ത്തവ സമയത്തു

ആര്‍ത്തവ സമയത്തു

ആര്‍ത്തവ സമയത്തു വേദനയും ശാരീരിക അസ്വസ്ഥതകളുമെല്ലാം സര്‍വ്വ സാധാരണയാണ്. എന്നാല്‍ ചിലപ്പോള്‍ സഹിയ്ക്കാന്‍ വയ്യാത്ത വേദനയുണ്ടാകുന്നതായി ചിലര്‍ പരാതിപ്പെടുന്ന കാണാം. ഇതു സാധാരണ എന്നു കരുതേണ്ടതില്ല. ഇത് എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ് സാധ്യതകള്‍ കാണിയ്ക്കുന്ന ഒന്നാണ്. ഇവ ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങളുമാണ്.

ഫൈബ്രോയ്ഡുകള്‍

ഫൈബ്രോയ്ഡുകള്‍

ഫൈബ്രോയ്ഡുകളുണ്ടാകുന്നതും ആര്‍ത്തവ സമയത്ത് ഏറെ വേദനയുണ്ടാക്കുന്ന ചിലതാണ്. ഇവ യൂട്രസില്‍ വളരുന്നവ തന്നെയാണ്. നോണ്‍ ക്യാന്‍സറസ് ആണെങ്കിലും ചില തരം ഫൈബ്രോയ്ഡുകള്‍ വന്ധ്യതയ്ക്കു കാരണമാകും. ഇവ കുഞ്ഞിന്റെ വളര്‍ച്ചയെ തടയും, അല്ലെങ്കില്‍ ഇംപ്ലാന്റേഷന്‍ അഥവാ ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്നതു തടയും. ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പററിപ്പിടിച്ചാണ് വളര്‍ച്ച തുടങ്ങുന്നത്.

ആര്‍ത്തവ സമയത്തുണ്ടാകുന്ന

ആര്‍ത്തവ സമയത്തുണ്ടാകുന്ന

ആര്‍ത്തവ സമയത്തുണ്ടാകുന്ന കഠിനമായ ബ്ലീഡിംഗ്, കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവ ദിവസങ്ങള്‍ വന്ധ്യാ സൂചനയാകാം. ഇവ എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയ്ഡുകള്‍, ഒവേറിയന്‍ സിസ്റ്റുകള്‍ തുടങ്ങിയ പല കാരണങ്ങളാലുമുണ്ടാകും. ഒപ്പം കഠിനമായ വേദന കൂടിയുണ്ടെങ്കില്‍ വന്ധ്യതാ സാധ്യതയിലേയ്ക്ക് ഇതു വിരല്‍ ചൂണ്ടുന്നു.

ബന്ധപ്പെടുമ്പോഴുള്ള വേദന

ബന്ധപ്പെടുമ്പോഴുള്ള വേദന

ബന്ധപ്പെടുമ്പോഴുള്ള വേദനയാണ് മറ്റൊരു ലക്ഷണം. സാധാരണ ഗതിയില്‍ വജൈനല്‍ ഭാഗം ഡ്രൈ ആകുന്നതും അണുബാധയുമെല്ലാം ഇത്തരം വേദനയ്ക്കു കാരണമാകാം. എ്ന്നാല്‍ ഫൈബ്രോയ്ഡുകളുള്ളതും ബന്ധപ്പെടുമ്പോഴുള്ള വേദനയ്ക്കു കാരണമാകാം. ബന്ധപ്പെടുമ്പോളുള്ള വേദനയും ആര്‍ത്തവ വേദനയും കൂട്ടി വായിയ്ക്കാം. ഇവ രണ്ടുമുണ്ടെങ്കില്‍ ഇത് വന്ധ്യതയ്ക്കു കാരണമാകാവുന്ന പ്രശ്‌നത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഓവുലേഷന്‍

ഓവുലേഷന്‍

ഗര്‍ഭധാരണം നടക്കണമെങ്കില്‍ കൃത്യമായി ഓവുലേഷന്‍ നടക്കണം. ഓവുലേഷന്‍ നടക്കണമെങ്കില്‍ കൃത്യമായി ആര്‍ത്തവമുണ്ടാകണം. ആര്‍ത്തവം വരാതിരിയ്ക്കുന്നവരുണ്ട്. രണ്ടും മൂന്നും മാസങ്ങള്‍ കൂടി മാത്രം വരുന്നവര്‍. ഇത് വന്ധ്യതാ പ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കുന്ന ഒന്നാണ്. വല്ലാതെ ക്രമം തെ്റ്റി വരുന്ന ആര്‍ത്തവവും. ഇതെല്ലാം കാണിയ്ക്കുന്നത് ഹോര്‍മോണ്‍ പ്രക്രിയകള്‍ ശരിയായി നടക്കുന്നില്ല എന്നതാണ്. ഹോര്‍മോണ്‍ തകരാറുകള്‍ സ്ത്രീ വന്ധ്യതയ്ക്കു തടസം നില്‍ക്കുന്ന ഘടകങ്ങളാണ്.

സ്‌പോട്ടിംഗ്

സ്‌പോട്ടിംഗ്

ആര്‍ത്തവത്തിന് തൊട്ടു മുന്‍പായി സ്‌പോട്ടിംഗ് വരുന്നതു സാധാരണയാണ്. ഇതില്‍ പ്രത്യേകമായി ഒന്നും കരുതാനുമില്ല. എന്നാല്‍ ആര്‍ത്തവത്തിന് ഏറെ മുന്‍പായി ഇത്തരം സ്‌പോട്ടിംഗ് വരുന്നത്. ശ്രദ്ധിയ്ക്കണം. കാരണം ഇത് ഓവുലേറ്ററി ഡിസ്ഫംഗ്ഷന്‍, ഒവേറിയന്‍ ഏജിംഗ്, യൂട്രൈന്‍ അല്ലെങ്കില്‍ ഇന്‍ഡോമെട്രിയില്‍ ഡിസ്ഫംഗ്ഷന്‍ എന്നിവ കാരണവുമാകാം. ഇതെല്ലാം വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ വന്ധ്യതയ്ക്കുള്ള കാരണങ്ങളുമാകാം.

നിപ്പിള്‍

നിപ്പിള്‍

നിപ്പിള്‍ അഥവാ മുലഞെട്ടില്‍ നിന്നും വെളുത്ത ദ്രാവകം, പാല്‍ പോലെ തോന്നിപ്പിയ്ക്കുന്ന ഒന്ന് ചിലപ്പോള്‍ സ്ത്രീകളിലുണ്ടാകാം. ഗര്‍ഭ കാലത്ത് ഇത് സാധാരണയുമാണ്. എന്നാല്‍ ഇതല്ലാതെയുണ്ടാകുന്ന ഇത്തരം ഡിസ്ചാര്‍ജ് ശ്രദ്ധിയ്‌ക്കേണ്ട ഒന്നാണ്. ഇത് പ്രോലാക്ടിന്‍ എന്ന പിറ്റിയൂറ്ററി ഹോര്‍മോണ്‍ ഉല്‍പാദനം അധികരിയ്ക്കുന്നതിനെയാണ് കാണിയ്ക്കുന്നത്. ഇത് വന്ധ്യതയോ ചിലരില്‍ അബോര്‍ഷനോ എല്ലാം കാരണമാകാം.

വജൈനല്‍ ഡിസ്ചാര്‍ജും

വജൈനല്‍ ഡിസ്ചാര്‍ജും

വജൈനല്‍ ഡിസ്ചാര്‍ജും ചിലപ്പോള്‍ വന്ധ്യതയ്ക്കു കാരണമാകാം. സാധാരണ നിലയിലെ വജൈനല്‍ ഡിസ്ചാര്‍ജല്ല, നിറ വ്യത്യാസമോ ഗന്ധ വ്യത്യാസമോ ഉണ്ടെങ്കില്‍. ഇതെല്ലാം ചിലപ്പോള്‍ പെല്‍വിക് അണുബാധകളുടെ ലക്ഷണമാകാം. ഇത്തരം അണുബാധകള്‍ ബീജ, അണ്ഡ സംയോഗത്തെ ബാധിയ്ക്കുന്നു. ഇക്കോട്ടോപിക് ഗര്‍ഭം കാരണവും, അതായത് മുന്തിരിക്കുല ഗര്‍ഭം പോലെയുള്ള സാഹചര്യങ്ങളിലും ഇതുണ്ടാകാം.

മുഖക്കുരു

മുഖക്കുരു

ക്രമ രഹിതമായ ആര്‍ത്തവവും ഒപ്പം മുഖത്ത് മുഖക്കുരു പ്രത്യക്ഷപ്പെടുകയുമായാല്‍ ഇതിനു കാരണം പോളി സിസ്റ്റിക് ഓവറിയാകാം. ഇത് ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ കൊണ്ടുണ്ടാകുന്നത്. ഇതും വേണ്ട രീതിയില്‍ ചികിത്സ തേടിയില്ലെങ്കില്‍ വന്ധ്യതയ്ക്കു കാരണമാകുന്ന ഒന്നാണ്.

English summary

Signs That Women Body Is Not Fertile

Signs That Women Body Is Not Fertile, Read more to know about,
X
Desktop Bottom Promotion