For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിനാണ് പ്രശ്നമെങ്കിൽ നേരത്തേയറിയാം, ലക്ഷണങ്ങള്‍

|

വന്ധ്യത ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വില്ലനാണ്. പലപ്പോഴും ആരോഗ്യം കൃത്യമായിരുന്നിട്ട് കൂടി വന്ധ്യതയുടെ ഫലങ്ങൾ അനുഭവിക്കുന്ന നിരവധി പങ്കാളികൾ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ വന്ധ്യത സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളിലുണ്ടെങ്കിൽ അത് നേരത്തേ അറിയുന്നതിന് സാധിക്കുന്നുണ്ട്. കാരണം ആരോഗ്യത്തിന് പലപ്പോഴും വില്ലനാവുന്ന പ്രശ്നങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് വരും തലമുറയെക്കൂടിയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ആദ്യം ശ്രദ്ധിക്കണം.

എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരത്തേ തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. കാരണം ചില ലക്ഷണങ്ങൾ നോക്കി നമുക്ക് ഇതെല്ലാം മനസ്സിലാക്കാം. അതുകൊണ്ട് തന്നെ എന്തൊക്കെ ലക്ഷണങ്ങളാണ് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാം. വിവാഹ ശേഷം വന്ധ്യതയെന്ന പ്രശ്നത്തെ ബാധിക്കുന്ന അവസ്ഥകൾ എന്ന് നോക്കാം. എന്തൊക്കെയെന്ന് നോക്കാം.

 ശബ്ദത്തിലെ മാറ്റങ്ങള്‍

ശബ്ദത്തിലെ മാറ്റങ്ങള്‍

ഒരു പ്രായമെത്തുന്നതോടെ ശബ്ദത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് സംഭവിക്കാത്ത ആണ്‍കുട്ടികളില്‍ ഉത്പാദന ശേഷി കുറവാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. കാരണം പുരുഷ ഹോർമോണിന്റെ കുറവാണ് പലപ്പോഴും ഇതിന് പിന്നിൽ. ശരിയായ അവസ്ഥയിൽ ഹോർമോൺ പ്രവർത്തനം നടക്കുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ ഉറപ്പ് വേണം എന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

നഖത്തിന്റെ നിറം ശ്രദ്ധിക്കാം

നഖത്തിന്റെ നിറം ശ്രദ്ധിക്കാം

വന്ധ്യത പുരുഷൻമാരിൽ ഉണ്ട് എന്ന് സൂചിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്നഖത്തിന് താഴെ ചുവന്ന നിറമോ പാടുകളോ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം പ്രാധാന്യത്തോടെ ശ്രദ്ധിക്കണം. വന്ധ്യതക്കുള്ള സാധ്യത ഇവരിൽ അൽപം കൂടുതലായിരിക്കും.

പ്രത്യുത്പാദന ശേഷി

പ്രത്യുത്പാദന ശേഷി

പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കുന്നതും കുറയുന്നതും എല്ലാം സ്‌പേം കൗണ്ട് അടിസ്ഥാനപ്പെടുത്തി തന്നെയാണ്. വിവാഹ ശേഷം ഒരു വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഉടന്‍ തന്നെ നിങ്ങള്‍ വന്ധ്യത ചികിത്സക്ക് വിധേയമാകാന്‍ ശ്രമിക്കുക. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോവരുത്. കാരണം പ്രായം കൂടുന്തോറും നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

ചെവിക്ക് മുകളില്‍ ചുളിവുകള്‍

ചെവിക്ക് മുകളില്‍ ചുളിവുകള്‍

പ്രായമാകുന്നതോടെ ശരീരത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാൽ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങൾ തേടുന്നതിന് മുൻപ് അൽപം ശ്രദ്ധിക്കാവുന്നതാണ്. ചെവിക്ക് മുകളിൽ ഉണ്ടാവുന്ന ചുളിവുകൾ ഇത്തരത്തിൽ വന്ധ്യതയുടെ ലക്ഷണമായാണ് പലരും കണക്കാക്കുന്നത്.

വിരലിന്റെ നീളം

വിരലിന്റെ നീളം

വിരലിന്റെ നീളം നോക്കിയും നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവാണോ എന്ന് കണ്ടെത്താവുന്നതാണ്. നിങ്ങളുടെ ചൂണ്ടു വിരലിനേക്കാള്‍ നീളം മോതിരവിരലിന് കുറവാണെങ്കില്‍ നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവായിരിക്കും. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നല്ല. അതുകൊണ്ട് തന്നെ കൃത്യമായ ഒരു ആരോഗ്യ വിദഗ്ധന്റെ അഭിപ്രായത്തിന് ശേഷം മാത്രം കാര്യങ്ങള്‍ തീരുമാനിക്കാം. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരായിരിക്കും നിങ്ങള്‍ എന്ന് മനസ്സിലാക്കാം. മാത്രമല്ല ഇത്തരക്കാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നാണ് പറയുന്നത്.

അമിത ക്ഷീണം

അമിത ക്ഷീണം

ക്ഷീണം എപ്പോഴും തോന്നുന്നുണ്ടെങ്കിലും അൽപം ശ്രദ്ധിക്കാം. കാരണം ക്ഷീണം തോന്നുന്നവരിൽ ഇത്തരം പ്രതിസന്ധിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇവരിൽ പ്രത്യുത്പാദന ശേഷി കുറവും ലൈംഗിക ബന്ധം വിജയകരമാകാതിരിക്കുകയും ചെയ്യുന്നു.

English summary

signs of low productivity in men

signs of low sperm count, read on to know more about it.
Story first published: Monday, June 17, 2019, 19:53 [IST]
X
Desktop Bottom Promotion