For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയംഭോഗം പുരുഷവന്ധ്യതയ്ക്കു കാരണമാകുമോ?

സ്വയംഭോഗം പുരുഷവന്ധ്യതയ്ക്കു കാരണമാകുമോ?

|

സ്വയംഭോഗം സ്വയമേ തേടുന്ന, നേടുന്ന സെക്‌സ് സുഖമെന്നു വേണം, വിശേഷിപ്പിയ്ക്കാന്‍. സ്ത്രീ പുരുഷ ഭേദമില്ലാതെ ഇരു കൂട്ടരും സെക്‌സ് സുഖം നേടുവാന്‍ ഉപയോഗിയ്ക്കുന്ന രീതി കൂടിയാണിത്.

സ്വയംഭോഗം ആരോഗ്യകരവും അനാരോഗ്യകരവുമാക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ചെയ്യുന്ന രീതിയും തവണയുമെല്ലാം അനുസരിച്ചിര്യ്ക്കും, ഇതും. അനാരോഗ്യകരമായ രീതികള്‍ അനാരോഗ്യം തന്നെയാണ് വരുത്തി വയ്ക്കുക. ഇതു പോലെ അമിതമായാലും അപകടം തന്നെയാണ്.

പ്രേമിച്ചു പ്രേമിച്ചു പ്രേമിച്ചീ രാശിക്കാര്‍....പ്രേമിച്ചു പ്രേമിച്ചു പ്രേമിച്ചീ രാശിക്കാര്‍....

സ്വയംഭോഗം സംബന്ധിച്ചുള്ള പല തെറ്റിദ്ധാരണകളുമുണ്ട്. ഇത് പല ദോഷങ്ങള്‍ വരുത്തി വയ്ക്കും എന്നതാണ് ഒന്ന്. ഇതില്‍ തന്നെ സ്വയംഭോഗം പുരുഷന്മാരില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു പൊതുവേ വിശ്വാസമുണ്ട്. ഇത് ബീജങ്ങളെ ബാധിയ്ക്കുന്നുവെന്നും ഇതു വഴി പുരുഷ വന്ധ്യതയ്ക്കു കാരണമാകുന്നുവെന്നും പറയാറുമുണ്ട്. ഇത് സംബന്ധമായ ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

അടിസ്ഥാനപരമായി നോക്കിയാല്‍

അടിസ്ഥാനപരമായി നോക്കിയാല്‍

അടിസ്ഥാനപരമായി നോക്കിയാല്‍ സ്വയംഭോഗം പുരുഷ വന്ധ്യതയ്ക്കു കാരണമാകുന്നതില്ലെന്നു വേണം, പറയുവാന്‍. ഇത് ബീജങ്ങളുടേയും ദോഷകരമായി ബാധിയ്ക്കുന്നില്ല. സ്വയംഭോഗം ചെയ്യുന്നതു കൊണ്ടു മാത്രമായി ബീജങ്ങളുടെ എണ്ണക്കുറവോ ഗുണക്കുറവോ അനുഭവപ്പെടുന്നുമില്ല.

സ്വയംഭോഗത്തിന്

സ്വയംഭോഗത്തിന്

സ്വയംഭോഗത്തിന് വന്ധ്യതാ പ്രശ്‌നങ്ങള്‍ തടയുവാന്‍ ഒരു പരിധി വരെ സഹായിക്കുവാന്‍ സാധിയ്ക്കുമെന്നതാണ് വാസ്തവം. ഇത് സ്‌ട്രെസ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നു സയന്‍സ് തെളിയിച്ചിട്ടുണ്ട്. സ്‌ട്രെസ് ബീജങ്ങളെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ഇതേ രീതിയില്‍ നോക്കിയാല്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നത് സ്വയംഭോഗത്തെ ബീജങ്ങള്‍ക്ക് അനുകൂലമായ ഘടകമാക്കുകയാണ് ചെയ്യുന്നത്.

പ്രോസ്‌റ്റേറ്റ് ആരോഗ്യത്തിന്

പ്രോസ്‌റ്റേറ്റ് ആരോഗ്യത്തിന്

പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ആരോഗ്യത്തിന് സ്വയംഭോഗം ആരോഗ്യകരമാണെന്നതാണ് വാസ്തവം. ഇത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു. സ്വയംഭോഗത്തിലൂടെ സ്ഖലനം നടക്കുന്നതാണു കാരണമായി പറയുന്നത്.

രണ്ടു മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം

രണ്ടു മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം

രണ്ടു മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം പുറപ്പെടുവിയ്ക്കുന്ന ബീജത്തിന് പൊതുവേ ഗുണം കൂടുമെന്നു പറയുന്നു. ഇതു കൊണ്ടു തന്നെ ദിവസമുള്ള സ്വയംഭോഗത്തേക്കാള്‍ ഇതാണ് ബീജാരോഗ്യത്തിന് നല്ലതെന്നാണ് സയന്‍സ് പറയുക. എന്നാല്‍ സാധാരണ ബീജസംഖ്യയും ആരോഗ്യവുമുള്ള ഒരു പുരുഷന് ദിവസവും സ്ഖലനം നടന്നാലും ഇത് ബീജാരോഗ്യത്തെ ബാധിയ്ക്കുന്നില്ലെന്നതാണ് മറ്റൊരു പഠന ഫലം പറയുന്നത്. അതായത് ഇത്തരം രീതികള്‍ പുരുഷ വന്ധ്യതയ്‌ക്കോ പ്രത്യുല്‍പാദനത്തിനോ തടസമാകുന്നില്ലെന്നു വേണം, പറയുവാന്‍.

തുടര്‍ച്ചയായോ എല്ലാ ദിവസവും അടുപ്പിച്ചോ

തുടര്‍ച്ചയായോ എല്ലാ ദിവസവും അടുപ്പിച്ചോ

തുടര്‍ച്ചയായോ എല്ലാ ദിവസവും അടുപ്പിച്ചോ ഉള്ള സ്വയംഭോഗം ബീജങ്ങളുടെ എണ്ണക്കുറവിനോ ഗുണക്കുറവിനോ കാരണമാകുമോയെന്ന ചിന്ത പല പുരുഷന്മാര്‍ക്കുമുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നതാണ് വാസ്തവം. ഇടയക്കിടയെ സ്ഖലനം നടക്കുന്നത്, ബീജങ്ങള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നത്, പുരുഷന്റെ ആരോഗ്യകരമായ സെക്‌സിന്റെ ലക്ഷണം തന്നെയാണ്.

പല പുരുഷന്മാരും

പല പുരുഷന്മാരും

പല പുരുഷന്മാരും ഒരു ദിവസം പല തവണ സ്വയംഭോഗത്തിലൂടെയോ സെക്‌സിലൂടെയോ സ്ഖലനം നടത്തുന്നവരുണ്ട്. ഇത്തരം ഘട്ടത്തില്‍ കൂടുതല്‍ വെള്ളത്തിന്റെ രൂപത്തില്‍ സെമെന്‍ പുറന്തള്ളപ്പെടാറുണ്ട്. ഇതാണ് പലരും സ്വയംഭോഗവും അടിക്കടിയുള്ള സ്ഖലനവും ബീജങ്ങളെ ബാധിയ്ക്കുന്നുവോ എന്ന സംശയത്തിന് അടിസ്ഥാനമായി പറയുന്നത്.

 ബീജങ്ങള്‍

ബീജങ്ങള്‍

എന്നാല്‍ സ്ത്രീകളില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന നിശ്ചിത എണ്ണം അണ്ഡങ്ങള്‍ പോലെയല്ല, പുരുഷന്മാരിലെ ബീജങ്ങള്‍. ഇവ എപ്പോഴും പുതുതായി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതു കൊണ്ടു തന്നെ ബീജങ്ങള്‍ക്കു കുറവു വരുമോയെന്ന ഭയം അസ്ഥാനത്താണ്.

കൂടുതല്‍ സമയം ബീജങ്ങള്‍ പുറന്തള്ളാതെയിരിയ്ക്കുമ്പോള്‍

കൂടുതല്‍ സമയം ബീജങ്ങള്‍ പുറന്തള്ളാതെയിരിയ്ക്കുമ്പോള്‍

കൂടുതല്‍ സമയം ബീജങ്ങള്‍ പുറന്തള്ളാതെയിരിയ്ക്കുമ്പോള്‍, അതായത് കൂടുതല്‍ സമയം സ്വയംഭോഗത്തിലൂടെയോ ബന്ധപ്പെടലിലൂടെയോ ബീജങ്ങള്‍ പുറന്തള്ളാതെയിരിയ്ക്കുമ്പോള്‍ കൂടുതല്‍ കട്ടിയിലും അളവിലും ബീജങ്ങള്‍ ശരീരത്തിലുണ്ടാകും. ഇത് കട്ടിയില്‍ പുറന്തള്ളപ്പെടും. അടിക്കടി സ്ഖലനം നടക്കുമ്പോള്‍ ഇത് അല്‍പം കട്ടി കുറഞ്ഞും അളവില്‍ കുറഞ്ഞും പുറത്തു വരും. ഇതിനര്‍ത്ഥം ഇതിലെ ബീജങ്ങള്‍്ക്കു പ്രത്യുല്‍പാദന ശേഷിയില്ലെന്നതല്ല. എത്ര കൂടുതല്‍ ബീജം ഉല്‍പാദിപ്പിച്ചാലും ആരോഗ്യകരമായ ഒരു ബീജവും അണ്ഡവുമായി മാത്രമേ സംയോഗം നടക്കൂ. എന്നാല്‍ ബീജത്തിന്റെ കൗണ്ട് എന്നത് പ്രധാനമാണു താനും. ഒരു നിശ്ചിത എണ്ണം ബീജങ്ങളേക്കാള്‍ ബീജങ്ങള്‍ കുറഞ്ഞാല്‍ ഇവ പുരുഷ വന്ധ്യതയ്ക്കുളള ഒരു കാരണവുമാണ്.

സ്വയംഭോഗം

സ്വയംഭോഗം

സ്വയംഭോഗം പുരുഷ ശരീരത്തിന് ദോഷകരമാകുന്ന ഘട്ടമുണ്ട്. അമിതമായ സ്വയംഭോഗം. ഇത് പുരുഷനെ ശാരീരികമായി ക്ഷീണിപ്പിയ്ക്കും. കാരണം ബീജത്തിലൂടെ ശരീരത്തിലെ പല വൈറ്റമിനുകളും നഷ്ടപ്പെടുന്നുണ്ട്. ബീജം വൈറ്റമിന്‍ സമ്പുഷ്ടമാണ്. ഇത് ശരീരത്തിന് ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കുന്നു. സാധാരണ രീതിയിലെ സെക്‌സിന്, താല്‍പര്യത്തിന് തടസം നില്‍ക്കുന്നു. ഇതു പോലെ ചിലര്‍ക്ക് അമിതമായ സ്വയംഭോഗം മാനസികമായ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. കുററബോധവും പങ്കാളിയോടുളള താല്‍പര്യക്കുറവും സ്വയംഭോഗത്തിന് അടിമയായി മാറുന്ന അവസ്ഥയുമെല്ലാം ഇതില്‍ പെടും. ഇത് ദോഷം വരുത്തുന്ന ഒന്നു തന്നെയാണ്. ഇത്തരം ഘട്ടത്തിലാണ് അനാരോഗ്യകരമായ സ്വയംഭോഗം എന്നു പറയുന്നത്.

English summary

Self Pleasure Effect On Male Fertility

Self Pleasure Effect On Male Fertility, Read more to know about,
X
Desktop Bottom Promotion