For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട് പ്രഗ്നന്‍സി കിറ്റില്‍ മങ്ങിയ വര?

|

ആര്‍ത്തവം തെറ്റുമ്പോള്‍ സ്ത്രീകള്‍ പലപ്പോഴും ഗര്‍ഭം വീട്ടില്‍ തന്നെ ടെസ്റ്റ് ചെയ്ത് നോക്കാറുണ്ട്. ഇതിന് വേണ്ടി പ്രഗ്നന്‍സി കിറ്റ് വീട്ടില്‍ തന്നെ വാങ്ങിച്ചാണ് പലരും ഗര്‍ഭം ടെസ്റ്റ് ചെയ്യുന്നത്. സാധാരണ ഗര്‍ഭിണിയാണെങ്കില്‍ പ്രഗ്നന്‍സി കിറ്റില്‍ രണ്ട് പിങ്ക് നിറത്തിലുള്ള വരകള്‍ തെളിയുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ പ്രഗ്നന്‍സി കിറ്റിലെ രണ്ട് വരകളില്‍ ഒരു വര അല്‍പം മങ്ങിയാണ് തെളിയാറുള്ളത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? ഇത് കണ്ട് പലരും ഗര്‍ഭം ധരിച്ചിട്ടില്ലെന്ന് വരെ തെറ്റിദ്ധരിക്കാറുണ്ട്.

<strong>Most read: കുട്ടികള്‍ക്ക് ഒരു തുള്ളി തേങ്ങാവെള്ളം മതി എനര്‍ജി</strong>Most read: കുട്ടികള്‍ക്ക് ഒരു തുള്ളി തേങ്ങാവെള്ളം മതി എനര്‍ജി

പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. 95 മുതല്‍ 99 ശതമാനം വരെ കൃത്യമായ ഫലം ഇത് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ടെന്‍ഷന്‍ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും എന്തുകൊണ്ടാണ് പ്രഗ്നന്‍സി കിറ്റിലെ ഒരു വര മങ്ങിയതായി കാണപ്പെടുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്.

 രക്തത്തിലും മൂത്രത്തിലും ഹോര്‍മോണ്‍

രക്തത്തിലും മൂത്രത്തിലും ഹോര്‍മോണ്‍

രക്തത്തിലും മൂത്രത്തിലും പ്രഗ്നന്‍സി ഹോര്‍മോണ്‍ ഉണ്ടാവും. ഇതാണ് ആദ്യം കണ്ടു പിടിക്കപ്പെടുന്നത്. എച്ച്‌സിജി ഹോര്‍മോണ്‍ ആണ് ഇത്. ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ അണ്ഡം ഒട്ടിപ്പിടിക്കുന്നതിന്റെ ഫലമായി ശരീരം ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇതിലൂടെയാണ് ഗര്‍ഭം ധരിച്ചത് തിരിച്ചറിയപ്പെടുന്നത്.

ടെസ്റ്റ് വീട്ടില്‍ തന്നെ

ടെസ്റ്റ് വീട്ടില്‍ തന്നെ

ഗര്‍ഭധാരണം സംശയം തോന്നിത്തുടങ്ങിയാല്‍ വീട്ടില്‍ തന്നെ നമുക്ക് പല വിധത്തിലുള്ള ടെസ്റ്റുകള്‍ ചെയ്യാവുന്നതാണ്. ഇതിന് നമുക്ക് പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് ഉപയോഗിക്കാവുന്നതാണ്. ഇത് 99 ശതമാനവും കൃത്യതയുള്ള ഉത്തരമാണ് നമുക്ക് നല്‍കുന്നത്.

 രണ്ട് വരകള്‍ തെളിയുമ്പോള്‍

രണ്ട് വരകള്‍ തെളിയുമ്പോള്‍

പ്രഗ്നന്‍സി ടെസ്റ്റ് വീട്ടില്‍ ചെയ്യുമ്പോള്‍ രണ്ട് വരകള്‍ കിറ്റില്‍ തെളിയുമ്പോള്‍ നിങ്ങള്‍ ഗര്‍ഭിണിയാണ് എന്ന് ഉറപ്പിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ ഒരു വര അല്‍പം മങ്ങിയതാണെങ്കില്‍ അത് കാണിക്കുന്നത് എന്താണെന്ന് നോക്കാവുന്നതാണ്. ഇത് സൂചിപ്പിക്കുന്നത് എന്താണെന്ന് അറിയാന്‍ വായിക്കൂ.

നേരത്തെയുള്ള ടെസ്റ്റ്

നേരത്തെയുള്ള ടെസ്റ്റ്

പലപ്പോഴും നേരത്തേയുള്ള പ്രഗ്നന്‍സി ടെസ്റ്റില്‍ ഇത്തരം കാര്യം സംഭവിക്കാറുണ്ട്. ആര്‍ത്തവം തെറ്റി അടുത്ത ദിവസം തന്നെ ഇത്തരത്തില്‍ ടെസ്റ്റ് ചെയ്യുന്നവര്‍ക്ക് ഇത്തരമൊരും ഫലമാണ് ലഭിക്കുന്നത്. എന്നാല്‍ അതിനര്‍ത്ഥം നിങ്ങള്‍ ഗര്‍ഭിണി അല്ല എന്നതല്ല.

 സെന്‍സിറ്റീവ് ഫലങ്ങള്‍

സെന്‍സിറ്റീവ് ഫലങ്ങള്‍

പലപ്പോഴും നേരത്തേയുള്ള പ്രഗ്നന്‍സി ടെസ്റ്റില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ആര്‍ത്തവത്തിന് മുന്‍പേയുള്ള ദിവസങ്ങളില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ഇത് പലപ്പോഴും കാണിക്കുന്നത് ഇത്തരത്തിലുള്ള മങ്ങിയ വരയായിരിക്കും.

 നെഗറ്റീവ് റിസള്‍ട്ട്

നെഗറ്റീവ് റിസള്‍ട്ട്

എന്നാല്‍ ചില അവസരങ്ങളില്‍ കിറ്റില്‍ നെഗറ്റീവ് റിസള്‍ട്ട് കാണിക്കാറുണ്ട്. ഇതിനര്‍ത്ഥം നിങ്ങള്‍ ഗര്‍ഭിണി അല്ല എന്നല്ല. ചിലപ്പോള്‍ എന്തെങ്കിലും മരുന്ന് ഉപയോഗിക്കുന്നവരിലും ആല്‍ക്കഹോളിന്റെ അംശം ശരീരത്തില്‍ ഉണ്ടെങ്കില്‍ പലപ്പോഴും നെഗറ്റീവ് റിസള്‍ട്ടാണ് കാണിക്കുന്നത്.

ഹോര്‍മോണിന്റെ സാന്നിധ്യം

ഹോര്‍മോണിന്റെ സാന്നിധ്യം

ചിലപ്പോള്‍ ഹോര്‍മോണിന്റെ സാന്നിധ്യം ശരീരത്തില്‍ കുറവാണെങ്കിലും അത് പലപ്പോഴും പ്രഗ്നന്‍സി കിറ്റില്‍ നെഗറ്റീവ് ഫലം അല്ലെങ്കില്‍ മങ്ങിയ വരകള്‍ കാണിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് അല്‍പ ദിവസം കഴിഞ്ഞ് ഒന്നു കൂടി ടെസ്റ്റ് ചെയ്ത് നോക്കുമ്പോള്‍ ഇരുണ്ട വരകള്‍ കാണിക്കുന്നുണ്ട്.

കൃത്യമല്ലാതെ ഉപയോഗിക്കുന്നത്

കൃത്യമല്ലാതെ ഉപയോഗിക്കുന്നത്

പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കേണ്ട രീതിയില്‍ അല്ലാതെ ഉപയോഗിക്കുന്നത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമല്ലാതെ ഉപയോഗിക്കുന്നത് ഇത്തരത്തില്‍ മങ്ങിയ വരകള്‍ കാണിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇത് ഉപയോഗിക്കാന്‍.

English summary

Reasons To See Faint Line On Pregnancy Test

A Faint Line on your Pregnancy Test indicates the low count of the Hormone (hCG) in your urine stream. Take a look.
Story first published: Saturday, March 30, 2019, 11:50 [IST]
X
Desktop Bottom Promotion