For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ ആവക്കാഡോ ശീലമാക്കൂ,കുഞ്ഞ്‌ മിടുക്കന്‍

|

ഗര്‍ഭകാലത്ത് മാത്രമല്ല പ്രസവ ശേഷവും കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് എല്ലാ അമ്മമാരും ആകുലരാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ശ്രദ്ധിച്ചാല്‍ അത് പ്രസവ ശേഷവും കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞാല്‍ മുതല്‍ പലരും അനങ്ങാതെയും പിടിക്കാതെയും ഇരിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം തെറ്റായ പ്രവണതയാണ്. അത്യാവശ്യം വ്യായാമവും ജോലികളും എല്ലാം പ്രസവം എളുപ്പത്തിലാക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരു ഡോക്ടറുടെ സഹായത്തോടെ ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. ഗര്‍ഭകാലത്ത് നാം കഴിക്കുന്ന ഭക്ഷണങ്ങളാണ് പ്രസവ ശേഷം കുഞ്ഞിന്റെ ആരോഗ്യവും മാനസികവുമായ വളര്‍ച്ചയുടെ അടിസ്ഥാനം.

എന്നാല്‍ എന്ത് കഴിക്കണം എന്ത് കഴിക്കരുത് എന്നകാര്യം അറിയേണ്ടത് അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും പയറു വര്‍ഗ്ഗങ്ങളും എല്ലാം ഗര്‍ഭിണികള്‍ ധാരാളം കഴിക്കണം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആവക്കാഡോ. ആവക്കാഡോ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

<strong>Most read: ഗര്‍ഭകാലത്തെ അകം പരിശോധന എങ്ങനെ?</strong>Most read: ഗര്‍ഭകാലത്തെ അകം പരിശോധന എങ്ങനെ?

ആവക്കാഡോ കഴിക്കുന്നതിലൂടെ അത് എങ്ങനെ കുഞ്ഞിന്റെ ആരോഗ്യത്തിനും കരുത്തിനും ബുദ്ധിവളര്‍ച്ചക്കും സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ആവക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ അത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് ഗര്‍ഭകാലത്ത് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ്. ഇതിന്റെ അളവ് കുറഞ്ഞാല്‍ അത് കുഞ്ഞിന് ജന്മനാ തന്നെ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ശരീരത്തിന് ആവശ്യമായ ഫോളിക് ആസിഡ് ഉണ്ടെങ്കില്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിനും ഗര്‍ഭപാത്രത്തിലെ ശരിയായ വളര്‍ച്ചക്കും സഹായിക്കുന്നുണ്ട്. മാത്രമല്ല അവയവങ്ങളും വളര്‍ച്ചക്കും ഫോളിക് ആസിഡ് സഹായിക്കുന്നുണ്ട്. എന്നാല്‍ ആവക്കാഡോ കഴിക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു. ദിവസവും അല്‍പം ആവക്കാഡോ കഴിക്കുന്നതിലൂടെ അത് ഫോളിക് ആസിഡ് കഴിക്കുന്ന അതേ ഗുണം തന്നെ നല്‍കുന്നുണ്ട്.

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

അനീമിയ അഥവാ വിളര്‍ച്ച ആരോഗ്യത്തിന് വളരെയ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ഇത്തരം പ്രതിസന്ധികള്‍ അല്‍പം വര്‍ദ്ധിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിനും ആവക്കാഡോ സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിളര്‍ച്ച പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ആവക്കാഡോ കഴിക്കാവുന്നതാണ്. ഇത് ജ്യൂസ് അടിച്ച് കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

 ദഹന പ്രശ്‌നത്തിന് പരിഹാരം

ദഹന പ്രശ്‌നത്തിന് പരിഹാരം

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ഉണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും അധികം പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് ദഹന പ്രശ്‌നങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥകകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ആവക്കാഡോ കഴിക്കാവുന്നതാണ്. ആവക്കാഡോ കഴിച്ചാല്‍ ദഹന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇതില്‍ ധാരാളം ഫൈബറിന്റെ അംശം ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും വയറു വേദനക്ക് പരിഹാരം കാണുന്നതിനും ആവക്കാഡോ തന്നെയാണ് മികച്ചത്.

 വിറ്റാമിന്‍ കലവറ

വിറ്റാമിന്‍ കലവറ

വിറ്റാമിന്റെ കലവറയാണ് ആവക്കാഡോ. ആരോഗ്യകരമായ ഗര്‍ഭം തുടര്‍ന്ന് പോവുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും ആവക്കാഡോ സ്ഥിരമാക്കുന്നത് നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ ബി1, ബി2, ബി5, ബി6, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവയെല്ലാം ആവക്കാഡോയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് ഗര്‍ഭകാലത്ത് ശീലമാക്കണം.

<strong>Most read: വയറ്റിനുള്ളില്‍ കുഞ്ഞാവ വലിപ്പം വെക്കുന്നത് ഇങ്ങനെ</strong>Most read: വയറ്റിനുള്ളില്‍ കുഞ്ഞാവ വലിപ്പം വെക്കുന്നത് ഇങ്ങനെ

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ് ഗര്‍ഭകാല അസ്വസ്ഥതകളുടെ ഒരു വശമാണ്. അതിന് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്ന പല ഗര്‍ഭിണികളേയും നമുക്ക് അറിയാം. എന്നാല്‍ ആവക്കാഡോ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വിറ്റാമിന്‍ സിയുടെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മോണിംഗ് സിക്‌നെസ് പലപ്പോഴും ഗര്‍ഭകാലം ക്ഷീണത്തിന്റേതാക്കി മാറ്റുന്നുണ്ട്.

കൊളസ്‌ട്രോള്‍ അളവ് കുറക്കുന്നു

കൊളസ്‌ട്രോള്‍ അളവ് കുറക്കുന്നു

കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ കൂടുന്നതും കുറയുന്നതും സാധാരണമാണ്. എന്നാല്‍ ഇത് ഗര്‍ഭകാലത്താവുമ്പോള്‍ അത് അല്‍പം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പക്ഷേ ഇനി കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് ശ്രമിക്കുമ്പോള്‍ അതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടി നമുക്ക് ദിവസവും ആവക്കാഡോ ജ്യൂസ് കഴിക്കാവുന്നതാണ്.

 വേദനകള്‍ക്ക് പരിഹാരം

വേദനകള്‍ക്ക് പരിഹാരം

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള വേദനകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മരുന്നുകളും ഗുളികകളും കഴിക്കാന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വേദനകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആവക്കാഡോ സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. മാത്രമല്ല കാല്‍സ്യത്തിന്റെ അളവും ഇതില്‍ ധാരാളമുണ്ട്. ഇതെല്ലാം ഇത്തരത്തിലുള്ള വേദനകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കുഞ്ഞിന്റെ മാനസികാരോഗ്യം

കുഞ്ഞിന്റെ മാനസികാരോഗ്യം

കുഞ്ഞിന്റെ മാനസികാരോഗ്യം വളര്‍ച്ച പ്രാപിക്കുന്നത് പലപ്പോഴും അമ്മയുടെ വയറ്റില്‍ നിന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അതിന് വേണ്ടി ആവക്കാഡോ കഴിക്കാവുന്നതാണ്. ഇതിലൂടെ കുഞ്ഞിന്റെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് നാഡീഞരമ്പുകള്‍ക്കും നല്ല ആരോഗ്യവും കരുത്തും നല്‍കുന്നുണ്ട്.

English summary

Reasons to eat Avocados during pregnancy

We have listed some of the reasons to eat avocado during pregnancy. Take a look.
Story first published: Wednesday, June 26, 2019, 10:52 [IST]
X
Desktop Bottom Promotion