For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസമെത്തി പ്രസവിച്ചിട്ടും കുഞ്ഞിന് തൂക്കക്കുറവോ

|

ഗര്‍ഭിണികള്‍ പല വിധത്തിലാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. കുഞ്ഞിന്റെ വളര്‍ച്ച ഓരോ ആഴ്ചയിലും കൃത്യമായ രീതിയില്‍ അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ കുഞ്ഞിന് ജനനശേഷം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലുള്ള കാരണങ്ങള്‍ എന്ന് പലര്‍ക്കും അറിയുകയില്ല. പ്രസവശേഷം വളര്‍ച്ചക്കുറവെന്ന കാര്യം പറഞ്ഞ പല കുട്ടികളും മൂന്ന് നാലം മാസം ആശുപത്രിയില്‍ തന്നെ കഴിയുന്നതിന് കാരണം എന്തെന്ന് നിങ്ങള്‍ക്ക് അറിയുമോ?

<strong>Most read: ഗര്‍ഭിണികളിലെ മൂത്രത്തിന്റെ നിറം പറയും അപകടം</strong>Most read: ഗര്‍ഭിണികളിലെ മൂത്രത്തിന്റെ നിറം പറയും അപകടം

കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയല്ലെങ്കില്‍ അതിന് പിന്നിലുള്ള കാരണങ്ങള്‍ ചില്ലറയല്ല. ഇത്തരം കാരണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. എന്തുകൊണ്ടാണ് കുഞ്ഞിന് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശരിയായ പരിചരണം ലഭിക്കാത്തത് എന്നതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഓരോ അവസ്ഥയിലും ഗര്‍ഭകാലത്തുണ്ടാവുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

 അമ്മയുടെ ആരോഗ്യം

അമ്മയുടെ ആരോഗ്യം

അമ്മയുടെ ആരോഗ്യം ഗര്‍ഭകാലത്ത് കുഞ്ഞിന്റെ ആരോഗ്യം കൂടി നിര്‍ണയിക്കപ്പെടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അമ്മക്ക് ശരിയായ ആരോഗ്യം അല്ല എന്നുണ്ടെങ്കില്‍ അത് കുഞ്ഞിന്റെ വളര്‍ച്ച പതുക്കെയാക്കുന്നു. ഗര്‍ഭകാലത്ത് ശരിയായ പോഷകങ്ങളും മറ്റും ലഭിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കുഞ്ഞിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശരിയായ പോഷകങ്ങള്‍ ലഭിക്കാത്ത പക്ഷം അത് കുഞ്ഞിന്റെ വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

പ്ലാസന്റയുടെ ആരോഗ്യം

പ്ലാസന്റയുടെ ആരോഗ്യം

പ്ലാസന്റയില്‍ നിന്നാണ് കുഞ്ഞിന്റെ ഓരോ ഘട്ടത്തിലേയും വളര്‍ച്ചക്ക് ആവശ്യമായ പോഷകങ്ങള്‍ ന്യൂട്രിയന്‍സ് എല്ലാം ലഭിക്കുന്നത്. എന്നാല്‍ പ്ലാസന്റ ആരോഗ്യമില്ലാത്തതാണെങ്കില്‍ അത് പലപ്പോഴും കുഞ്ഞിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇതും കുഞ്ഞിന്റെ വളര്‍ച്ചക്കുറവിന് കാരണമാകുന്നുണ്ട്. ഇത്തരം കാരണങ്ങള്‍ പെട്ടെന്ന് കണ്ടെത്തുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

 ഒന്നിലധികം ഗര്‍ഭം

ഒന്നിലധികം ഗര്‍ഭം

ഒന്നിലധികം ഗര്‍ഭം ഉണ്ടെങ്കിലും അത് പലപ്പോഴും കുഞ്ഞിന്റെ വളര്‍ച്ചക്ക് പ്രശ്‌നമാവുന്നുണ്ട്. കാരണം രണ്ട് കുട്ടികള്‍ക്കും കിടക്കുന്നതിനുള്ള സ്ഥലവും ലഭിക്കുന്ന പോഷകങ്ങളും എല്ലാം വളര്‍ച്ചയെ പ്രതിനീധീകരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. ഒന്നിലധികം കുട്ടികള്‍ ഉണ്ടെങ്കില്‍ അത് കുഞ്ഞുങ്ങളുടെ വളര്‍ച്ച പതുക്കെയാക്കുന്നു. ഇത് പലപ്പോഴും പ്രിക്ലാംപ്‌സിയക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

അണുബാധ

അണുബാധ

അണുബാധ പോലുള്ളവയും വലിയൊരു വെല്ലുവിളിയാണ്. അണുബാധ ഉണ്ടെങ്കില്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള അണുബാധയാണെങ്കില്‍ പോലും അത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലും സൂക്ഷിച്ച് വേണം. കാരണം ഇതെല്ലാം പലപ്പോഴും അണുബാധയെന്ന പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം വൃത്തി സൂക്ഷിക്കണം. അല്ലെങ്കില്‍ കുഞ്ഞിന്റെ വളര്‍ച്ചയെ അത് പ്രശ്‌നത്തിലാക്കുന്നുണ്ട്.

അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് കുറവ്

അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് കുറവ്

അംമ്‌നിയോട്ടിക് ഫ്‌ളൂയിഡിന്റെ കുറവും കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സാധാരണ ഗതിയില്‍ ഉണ്ടാവുന്നതിനേക്കാള്‍ വളരെ കുറവാണ് ഫ്‌ളൂയിഡ് എങ്കില്‍ അത് കുഞ്ഞിന് വളരാനുള്ള സാഹചര്യം കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പല കാരണങ്ങള്‍ കൊണ്ടും ഫ്‌ളൂയിഡ് കുറയുന്നുണ്ട്. ഡോക്ടറെ കണ്ട് കൃത്യസമയത്ത് പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാവുന്നതേ ഉള്ളൂ.

പ്ലാസന്റയുടെ പ്രശ്‌നങ്ങള്‍

പ്ലാസന്റയുടെ പ്രശ്‌നങ്ങള്‍

കുഞ്ഞിന് പോഷകങ്ങളും വളര്‍ച്ചക്ക് ആവശ്യമായ സഹചര്യങ്ങളും എല്ലാം ഒരുക്കിക്കൊടുക്കുന്നത് പലപ്പോഴും പ്ലാസന്റയാണ്. എന്നാല്‍ പ്ലാസന്റ ശരിയായ രീതിയില്‍ അല്ല എന്നുണ്ടെങ്കില്‍ അത് പലപ്പോഴും കുഞ്ഞിന്റെ വളര്‍ച്ചക്കുറവിന് കാരണമാകുന്നുണ്ട്. അതിലുപരി കുഞ്ഞിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇതെല്ലാം കുഞ്ഞിന്റെ വളര്‍ച്ച പതുക്കെയാവുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം.

അമ്മയുടെ വലിപ്പം

അമ്മയുടെ വലിപ്പം

അമ്മയുടെ വലിപ്പവും കുഞ്ഞിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ഉയരം കുറഞ്ഞ അമ്മമാരില്‍ പൊതുവേ വളര്‍ച്ചക്കുറവുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇതിനെ മറികടക്കുന്നതിനുള്ള മുന്‍കരുതല്‍ പലപ്പോഴും ഗര്‍ഭകാലത്ത് തന്നെ ഡോക്ടര്‍ ചെയ്യുന്നുണ്ട്. മാത്രമല്ല അമ്മ ആവശ്യത്തിന് പോഷകങ്ങളും ന്യൂട്രിഷന്‍സും കഴിക്കാതിരിക്കുന്നതും കുഞ്ഞിന്റെ വളര്‍ച്ചക്കുറവിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ ഒന്നാണ്.

<strong>Most read: കുട്ടികൾക്ക് പയർ മുളപ്പിച്ച് കൊടുത്താൽ</strong>Most read: കുട്ടികൾക്ക് പയർ മുളപ്പിച്ച് കൊടുത്താൽ

ഗര്‍ഭപാത്രത്തിന്റെ ആകൃതി

ഗര്‍ഭപാത്രത്തിന്റെ ആകൃതി

സ്ത്രീകളില്‍ വളരെ പ്രശ്‌നമായി കാണപ്പെടുന്ന ഒന്നാണ് ഗര്‍ഭപാത്രത്തിന്റെ ആകൃതി. ഇത് ശരിയല്ലെങ്കില്‍ അതും കുഞ്ഞിന് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ശരിയായ ആകൃതിയല്ലെങ്കില്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതെല്ലാം നേരത്തെ കണ്ടെത്താന്‍ സാധിക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കുഞ്ഞുങ്ങളില്‍ ജനനശേഷം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

English summary

Reasons for slow growth of fetus during pregnancy

In this article we explain reasons for slow growth of fetus during pregnancy, read on
X
Desktop Bottom Promotion