For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവമല്ല ഈ വയറു വേദനക്ക് പുറകിൽ, ഗര്‍ഭമാവാം

|

ആര്‍ത്തവ സമയത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ അത് എന്തൊക്കെ എങ്ങനെയൊക്കെയെന്ന് പ്രവചിക്കാൻ കഴിയില്ല. ചിലരിൽ അതികഠിനമായ വയറു വേദനയായിരിക്കാം. എന്നാൽ ചിലരിൽ തലചുറ്റൽ, ഛർദ്ദി എന്നീ അവസ്ഥകളായിരിക്കും ഉണ്ടാവുന്നത്.

എന്നാല്‍ ആർത്തവ സമയത്തുണ്ടാവുന്ന വയറു വേദന ഒരിക്കലും ആർത്തവ സമയത്ത് മാത്രമല്ല ഉണ്ടാവുന്നത്. പല കാരണങ്ങളും ഈ വയറുവേദനക്ക് പുറകിലുണ്ട്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് പലപ്പോഴും വയറു വേദന ഉണ്ടാവുന്നത് എന്ന് പലർക്കും അറിയില്ല. ആർത്തമവല്ലാതെ തന്നെ വയറു വേദനക്കുള്ള ചില കാരണങ്ങൾ ഉണ്ട്.

<strong>most read: ഗർഭിണി മുട്ട കഴിക്കുമ്പോൾ, കുഞ്ഞിൻറെ ആരോഗ്യം </strong>most read: ഗർഭിണി മുട്ട കഴിക്കുമ്പോൾ, കുഞ്ഞിൻറെ ആരോഗ്യം

ആർത്തവ സമയത്തല്ലാതെ വയറു വേദനക്കുണ്ടാവുന്ന കാരണങ്ങൾ പലപ്പോഴും സ്ത്രീകൾക്ക് പോലും അറിയില്ല. ഇത്തരം കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇത് പലപ്പോഴും ഗര്‍ഭസാധ്യതയാവാം, അല്ലെങ്കിൽ ഓവുലേഷൻ സമയമായിരിക്കാം. ഇതല്ലാതെ എന്തൊക്കെ കാര്യങ്ങൾ ആണ് വയറു വേദനക്ക് കാരണമാകുന്നത് എന്ന് നോക്കാം. ഇത് എന്തൊക്കെയെന്ന് നോക്കാം.

ഓവുലേഷൻ

ഓവുലേഷൻ

ഓവുലേഷൻ പലപ്പോഴും ആര്‍ത്തവ സമയത്തെ വയറു വേദന പോലുള്ള വേദനക്ക് കാരണമാകുന്നു. ആർത്തവ ദിനത്തിന്‍റെ പത്ത് മുതൽ പതിനാല് വരെയുള്ള ദിവസങ്ങളിലാണ് ഇത്തരത്തിലുള്ള വയറു വേദനക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വയറു വേദനക്ക് പല കാരണങ്ങളിൽ ഒന്നാണ് ഓവുലേഷൻ. അതുകൊണ്ട് ഇത് അത്രവലിയ കാര്യമായി എടുക്കേണ്ടതില്ല. എന്നാൽ ചിലർക്ക് വയറു വേദന പോലുള്ള ഒരു ലക്ഷണവും ഇല്ലാതെ തന്നെ ഓവുലേഷൻ നടക്കുന്നു.

എക്ടോപിക് പ്രഗ്നൻസി

എക്ടോപിക് പ്രഗ്നൻസി

എക്ടോപിക് പ്രഗ്നൻസിയിലും ഇത്തരത്തിൽ ആർത്തവത്തിന് സമാനമായ വയറു വേദന ഉണ്ടാവുന്നു. ഫലോപിയന്‍ ട്യൂബിൽ ഗർഭം ധരിക്കുന്നതാണ് എക്ടോപിക് പ്രഗ്നൻസി എന്ന് പറയുന്നത്. ഇത് ചെറിയ വയറു വേദനയിൽ തുടങ്ങി പിന്നീട് അതികഠിനമായ വയറു വേദനയായി മാറുന്നു. ഇതോടൊപ്പം പലപ്പോഴും ബാക്ക്പെയിൻ തോൾ വേദന എന്നിവയും ഉണ്ടാവുന്നു. അതുകൊണ്ട് ഈ അവസ്ഥ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് പ്രതിസന്ധികൾ ഉണ്ടാക്കുന്നു

ഗർഭമലസൽ

ഗർഭമലസൽ

ഗർഭമലസുന്ന സമയത്തും ആർത്തവ വേദനയേക്കാൾ കഠിനമായ വേദന ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഗർഭം ഉറപ്പിച്ച് കഴിഞ്ഞാൽ ഉണ്ടാവുന്ന വയറു വേദനകളെല്ലാം വളരെയധികം ശ്രദ്ധ നൽകേണ്ട ഒന്നാണ്. അല്ലെങ്കിൽ അത് ഗർഭമലസല്‍ പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്നു. അത് വളരെയധികം ശാരീരികവും മാനസികവുമായ പ്രതിസന്ധികൾ ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മുന്തിരിക്കുല ഗർഭം

മുന്തിരിക്കുല ഗർഭം

മുന്തിരിക്കുല ഗര്‍ഭം ധരിക്കുന്ന സമയത്തും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഗർഭാവസ്ഥയിലും അതി കഠിനമായ വയറു വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം ഓരോ ഘട്ടത്തിലും. അല്ലെങ്കിൽ അത് കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

ബ്ലൈറ്റഡ് ഓവം

ബ്ലൈറ്റഡ് ഓവം

ബ്ലൈറ്റഡ് ഓവം എന്ന ഗർഭാവസ്ഥയിലും ആർത്തവ സമാനമായ വയറു വേദന ഉണ്ടാവുന്നു. പലപ്പോഴും താൻ ഗർഭിണിയാണ് എന്നറിയുന്നതിന് മുൻപാണ് ബ്ലൈറ്റഡ് ഓവം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം അവസ്ഥകളെല്ലാം തന്നെ നേരത്തേ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അത് വളരെയധികം വെല്ലുവിളികളും ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കുന്നതാണ്.

ഗർഭകാലത്തെ വയറു വേദന

ഗർഭകാലത്തെ വയറു വേദന

ഗര്‍ഭകാലത്തും സാധാരണയായി വയറു വേദന ഉണ്ടാവുന്നു. അത് സാധാരണമായി കാണുന്ന ഒന്നാണ്. എന്നാൽ വയറു വേദനക്കൊപ്പം തുടർച്ചയായ പുറം വേദനയും ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധ വേണ്ടതാണ്. അല്ലെങ്കിൽ അത് വളരെയധികം പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു. അധികം വേദനയില്ലെങ്കിൽ അത് അത്ര പ്രതിസന്ധി ഉണ്ടാക്കുന്നതല്ല എന്നതാണ് സത്യം.

ഗർഭപാത്രത്തിൽ ക്യാൻസർ

ഗർഭപാത്രത്തിൽ ക്യാൻസർ

ഗർഭപാത്രത്തിലെ ക്യാൻസർ പലപ്പോഴും ആര്‍ത്തവസമയത്തുണ്ടാവുന്ന വയറു വേദനയേക്കാൾ കൂടുതലായ വേദനയായിരിക്കും അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ചെറിയ വേദനയാണെങ്കിലും വലിയ വേദനയാണെങ്കിലും അടിവയറിലെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ് സത്യം.

English summary

Reasons For Cramping Without Period

we have listed some reasons cramping without period, read on.
Story first published: Tuesday, February 19, 2019, 21:00 [IST]
X
Desktop Bottom Promotion