For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയായെങ്കിലും കുഞ്ഞിന് വളര്‍ച്ചയില്ലേ, കാരണം

|

ഗര്‍ഭം ധരിച്ചു എന്ന് ഉറപ്പാക്കിയാല്‍ അത് നല്‍കുന്ന സന്തോഷം ചില്ലറയല്ല. എന്നാല്‍ ആറ്റു നോറ്റുണ്ടായ കുഞ്ഞുവാവക്ക് ഗര്‍ഭകാലയളവ് പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല അല്ലെങ്കില്‍ താന്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് ആരോഗ്യമില്ലാത്തത ഒരു ഭ്രൂണമാണ് എന്ന് തിരിച്ചറിഞ്ഞാല്‍ അത് പിന്നീട് വേണ്ട എന്ന് വെക്കുന്നതാണ് നല്ലത്. കാരണം അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കുഞ്ഞിന് ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഏത് മാസം ഗര്‍ഭത്തിന്റെ ആരോഗ്യം തിരിച്ചറിയാന്‍ സാധിക്കും എന്ന് പലര്‍ക്കും അറിയുകയില്ല. ഗര്‍ഭത്തിന്റെ ആരോഗ്യം തിരിച്ചറിയുന്നതിന് വേണ്ടി ഗര്‍ഭം സ്ഥിരീകരിച്ചാല്‍ പിന്നെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന സ്‌കാനിംങ് നടത്തേണ്ടത് അത്യാവശ്യമാണ്.

<strong>Most read: ആണിനാണ് പ്രശ്നമെങ്കിൽ നേരത്തേയറിയാം, ലക്ഷണങ്ങള്‍</strong>Most read: ആണിനാണ് പ്രശ്നമെങ്കിൽ നേരത്തേയറിയാം, ലക്ഷണങ്ങള്‍

ആദ്യ സ്‌കാനിംങില്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്. എട്ട് ആഴ്ചക്ക് ശേഷം നടത്തുന്ന സ്‌കാനിംങ്ങില്‍ തന്നെ കുഞ്ഞിന്റെ ഹൃദയസ്പന്ദനം കേള്‍ക്കാന്‍ സാധിക്കും എന്നതാണ് ആരോഗ്യകരമായ ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണം. എന്നാല്‍ ചിലരില്‍ പത്ത് ആഴ്ചക്ക് ശേഷവും ഹാര്‍ട്ടബീറ്റ് കേള്‍ക്കുന്നില്ല. ഇതിനര്‍ത്ഥം ഗര്‍ഭസ്ഥശിശുവിന് ആരോഗ്യമില്ല എന്ന് തന്നെയാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അനാരോഗ്യകരമായ ഗര്‍ഭത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതിന്റെ കാരണങ്ങളും ചില്ലറയല്ല. ഇവയെക്കുറിച്ച് കൃത്യമായി അറിഞ്ഞാല്‍ മാത്രമേ അടുത്ത ഗര്‍ഭത്തിന്റെ സമയത്ത് ആരോഗ്യകരമായ ഗര്‍ഭത്തിന് സാധ്യതയുള്ളൂ. കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

അനാരോഗ്യ ഗര്‍ഭം തിരിച്ചറിയും ഘടകങ്ങള്‍

അനാരോഗ്യ ഗര്‍ഭം തിരിച്ചറിയും ഘടകങ്ങള്‍

ഗര്‍ഭം അനാരോഗ്യകരമാണ് എന്ന് തിരിച്ചറിഞ്ഞാല്‍ അതിനെ ഒഴിവാക്കുന്നതിനാണ് ആദ്യം ശ്രമിക്കുക. എന്നാല്‍ എന്തൊക്കെ ഘടകങ്ങള്‍ ആണ് അനാരോഗ്യകരമായ ഗര്‍ഭം തിരിച്ചറിയുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാവുന്നതാണ്. സ്‌കാനിംഗ് വഴി നമുക്ക് അനാരോഗ്യകരമായ ഗര്‍ഭത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കാവുന്നതാണ്. എന്തൊക്കെ ഘടകങ്ങള്‍ അനാരോഗ്യകരമായ ഗര്‍ഭത്തിന് പിന്നിലുണ്ട് എന്ന് നോക്കാവുന്നതാണ്.

 ഹാര്‍ട്ട്ബീറ്റ് ഇല്ലാത്തഭ്രൂണം

ഹാര്‍ട്ട്ബീറ്റ് ഇല്ലാത്തഭ്രൂണം

ഗര്‍ഭത്തിന്റെ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നമുക്ക് കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റ് കേള്‍ക്കാവുന്നതാണ്. ആദ്യം നടത്തുന്ന സ്‌കാനിംഗ് നോക്കി നമുക്ക് ഭ്രൂണത്തിന്റെ അനാരോഗ്യവും ആരോഗ്യവും മനസ്സിലാക്കാം. ഹാര്‍ട്ട്ബീറ്റ് ഇല്ലാത്ത ഭ്രൂണം അനാരോഗ്യകരമായ ഗര്‍ഭസ്ഥശിശുവിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നത്. എന്നാല്‍ ചില അവസ്ഥകളില്‍ നമ്മുടെ ആര്‍ത്തവ ദിനങ്ങള്‍ കൃത്യമാവാത്തതാണെങ്കില്‍ കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റ് കണക്കാക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്.

ഭ്രൂണമില്ലാത്ത അവസ്ഥ

ഭ്രൂണമില്ലാത്ത അവസ്ഥ

പലപ്പോഴും ഗര്‍ഭത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടെങ്കിലും ഭ്രൂണമില്ലാത്ത അവസ്ഥയായിരിക്കും അനാരോഗ്യകരമായ ഗര്‍ഭത്തിന്റെ പ്രധാന ലക്ഷണം. മാത്രമല്ല യോക്‌സാക്കിന്റെ അളവ് 25 mm കൂടുതല്‍ ആയിരിക്കും. ഇതിനര്‍ത്ഥം കുഞ്ഞിന്റെ വളര്‍ച്ച ആരോഗ്യത്തോടെ അല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഇതും ഒരു അബോര്‍ഷനിലേക്കാണ് നിങ്ങളെ നയിക്കുന്നത്.

<strong>Most read: ചീര ദിവസവുമെങ്കില്‍ കുഞ്ഞിന് സൂപ്പര്‍പവ്വര്‍</strong>Most read: ചീര ദിവസവുമെങ്കില്‍ കുഞ്ഞിന് സൂപ്പര്‍പവ്വര്‍

 സ്‌കാനിംഗ് വീണ്ടും

സ്‌കാനിംഗ് വീണ്ടും

എന്നാല്‍ ആദ്യ സ്‌കാനിംഗ് നടത്തിയാല്‍ അതില്‍ ഹാര്‍ട്ട്ബീറ്റ് കണ്ടില്ലെങ്കില്‍ പിന്നീട് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌കാനീംഗ് നടത്തുന്നു. ആ സമയത്ത് പലപ്പോഴും യോക് സാക് ജെസ്‌റ്റേഷണല്‍ സാക് എന്നിവയെല്ലാം കാണുന്നുണ്ട്. എങ്കിലും കുഞ്ഞിന് വളരുന്നതിനുള്ള സാഹചര്യം ഗര്‍ഭപാത്രത്തില്‍ ഉണ്ടാവുകയില്ല. അതിനര്‍ത്ഥം കുഞ്ഞ് ആരോഗ്യത്തോടെ വളരില്ല എന്നത് തന്നെയാണ്.

 യോക്‌സാക് അളവ്

യോക്‌സാക് അളവ്

യോക് സാക്കിന്റെ അളവ് 16 mm മുതല്‍ 22 mm വരെയാണെങ്കില്‍ അതിനര്‍ത്ഥവും അനാരോഗ്യകരമായ ഗര്‍ഭമാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഗര്‍ഭത്തില്‍ ഭ്രൂണവും കാണപ്പെടാത്ത അവസ്ഥയാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ എട്ടാഴ്ചക്ക് ശേഷവും ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ആ ഗര്‍ഭം മാസങ്ങള്‍ തികക്കുകയില്ല എന്നാണ് സൂചിപ്പിക്കുന്നത്.

 ആര്‍ത്തവത്തിന് ശേഷം ദിവസങ്ങള്‍

ആര്‍ത്തവത്തിന് ശേഷം ദിവസങ്ങള്‍

ആര്‍ത്തവത്തിന് ശേഷം ആറാഴ്ച കഴിഞ്ഞിട്ടും ഗര്‍ഭപാത്രത്തില്‍ വേണ്ടത്ര വളര്‍ച്ച ഭ്രൂണത്തിന് ഇല്ലെങ്കില്‍ അത് അനാരോഗ്യകരമായ ഗര്‍ഭമാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഡോക്ടറെ കാണുമ്പോള്‍ മാനസിക വിഷമങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയെ തരണം ചെയ്യുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒരു പ്രഗ്നന്‍സി ലോസിലൂടെ അത് പലപ്പോഴും അമ്മയുടെ മാനസികാവസ്ഥയെ വളരെയധികം പ്രശ്‌നത്തിലേക്ക് എത്തിക്കുന്നുണ്ട്.

 അനാരോഗ്യഗര്‍ഭത്തെ കൈകാര്യം ചെയ്യാന്‍

അനാരോഗ്യഗര്‍ഭത്തെ കൈകാര്യം ചെയ്യാന്‍

എന്നാല്‍ അനാരോഗ്യകരമായ ഗര്‍ഭത്തെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും അനാരോഗ്യകരമായ ഗര്‍ഭത്തെ നമുക്ക് ആരോഗ്യമുള്ളതാക്കി മാറ്റുന്നതിന് സാധിക്കുകയില്ല. എന്നാല്‍ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നോക്കാവുന്നതാണ്. അനാരോഗ്യകരമായ ഗര്‍ഭത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് തുടക്കത്തിലേ തന്നെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം. അതിന് ഡോക്ടറുടെ സഹായവും തേടാവുന്നതാണ്.

 പ്രകൃതിദത്തമായ അബോര്‍ഷന്‍

പ്രകൃതിദത്തമായ അബോര്‍ഷന്‍

പ്രകൃതിദത്തമായ അബോര്‍ഷനാണ് ആദ്യത്തെ മാര്‍ഗ്ഗം. മരുന്നുകളും ഡി ആന്റ് സിയും ചെയ്യാതെ തന്നെ സ്വാഭാവിക രീതിയില്‍ അബോര്‍ഷന്‍ നടക്കുന്ന അവസ്ഥയാണ് ആദ്യത്തേത്. എന്നാല്‍ ആദ്യത്തെ പന്ത്രണ്ട് ആഴ്ചക്കുള്ളില്‍ തന്നെ അബോര്‍ഷന്‍ സ്വാഭാവികമായ രീതിയില്‍ നടന്നില്ലെങ്കില്‍ അതിന് വേണ്ടി ഡോക്ടറെ സമീപിക്കണം.

മരുന്നുകള്‍

മരുന്നുകള്‍

എന്നാല്‍ മരുന്നുകള്‍ പലപ്പോഴും അനാരോഗ്യകരമായ ഗര്‍ഭത്തെ ഇല്ലാതാക്കുന്നതിന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നല്‍കുന്നുണ്ട്. എന്നാല്‍ ഒരു കാരണവശാലും നമുക്ക് സ്വന്തം റിസ്‌ക്കില്‍ ഈ മരുന്ന് വാങ്ങിക്കഴിക്കരുത്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നയിക്കുന്നുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് മാത്രമേ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

 സര്‍ജറി

സര്‍ജറി

സര്‍ജറി വഴി നമുക്ക് ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാവുന്നതാണ്. ഡി ആന്റ് സി വഴി നമുക്ക് ഇത്തരം അനാരോഗ്യകരമായ ഗര്‍ഭത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി അതിവിദഗ്ധനായ ഡോക്ടറെ മാത്രമേ കണ്‍സള്‍ട്ട് ചെയ്യുന്നതിന് പാടുകയുള്ളൂ. ഇത് അമ്മയുടെ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഉണ്ടാവുന്നില്ല.

ആരോഗ്യമുള്ള ഗര്‍ഭം

ആരോഗ്യമുള്ള ഗര്‍ഭം

എന്നാല്‍ ആരോഗ്യമുള്ള ഗര്‍ഭമാണെങ്കില്‍ അത് നമുക്ക് തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. അതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജെസ്റ്റേഷണല്‍ സാക്കോടു കൂടിയ ഫീറ്റല്‍ പോള്‍ അതോടൊപ്പം കാര്‍ഡിയാക് ആക്റ്റിവിറ്റിയും. മാത്രമല്ല ഭ്രൂണത്തിന്റെ നീളം 6 mm ഉണ്ടായിരിക്കും. മാത്രമല്ല ആദ്യ പ്രാവശ്യത്ത സ്‌കാനിംഗില്‍ തന്നെ മുകളില്‍ പറഞ്ഞ രീതിയില്‍ ഭ്രൂണം ഹാര്‍ട്ട്ബീറ്റോടെ നമുക്ക് ആരോഗ്യകരമായ അവസ്ഥയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഗര്‍ഭത്തിന്റെ ആദ്യത്തെ ആറ് ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതെല്ലാം നമുക്ക് കാണപ്പെടുന്നുണ്ട് സ്‌കാനിംഗില്‍.

English summary

Nonviable Pregnancy Causes and How to Determining Viability

Read on to know the causes of nonviable pregnancy and factors determining viability.
X
Desktop Bottom Promotion