For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനെ സൃഷ്ടിയ്ക്കും ബീജത്തിന് ഇവ....

കുഞ്ഞിനെ സൃഷ്ടിയ്ക്കും ബീജത്തിന് ഇവ മതി

|

കുഞ്ഞിനെ സൃഷ്ടിയ്ക്കും ബീജത്തിന് ഇവ മതി

പ്രത്യുല്‍പാദനത്തില്‍ സ്ത്രീ, പുരുഷന്മാര്‍ക്കു തുല്യ പങ്കാളിത്തമാണുള്ളത്. ആരോഗ്യമുള്ള അണ്ഡവും ബീജവും ഇതിന് അത്യാവശ്യമവുമാണ്. ഇതു കൊണ്ടു തന്നെ വന്ധ്യതയ്ക്കും ഇരു കൂട്ടരും തുല്യ ഉത്തരവാദികള്‍ തന്നെയാണ്.

പുരുഷന്മാരുടെ കാര്യത്തില്‍ ബീജമാണ് പ്രത്യുല്‍പാദനത്തിനുമുള്ള മുഖ്യ ഉത്തരവാദിയെന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം. സ്ത്രീകളുടെ കാര്യത്തില്‍ അണ്ഡത്തിന്റെ ആരോഗ്യം മാത്രമാണ് ഇതിന് അടിസ്ഥാനമെങ്കില്‍ ബീജത്തിന്റെ കാര്യത്തില്‍ ആരോഗ്യം മാത്രമല്ല, എണ്ണവും ഏറെ പ്രധാനമാണെന്നു വേണം, പറയാന്‍.

ഗര്‍ഭധാരണം നടക്കാന്‍ മാത്രമാണ് ബീജമെന്ന ചിന്ത ശരിയല്ല. ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും ആരോഗ്യമുള്ള കുഞ്ഞിനുമെല്ലാം ഇത് ഏറെ പ്രധാനമാണെന്നു വേണം, പറയാന്‍. ബീജ ഗുണം കുറവായാല്‍, ബീജാരോഗ്യം പ്രശ്‌നമായാല്‍ ഇടയ്ക്കു വച്ച് അബോര്‍ഷന്‍ സാധ്യതകളുമുണ്ട്. അതായത് സ്ത്രീയ്ക്ക് അബോര്‍ഷനുണ്ടാകുന്നതില്‍ ചിലപ്പോഴെങ്കിലും പുരുഷ ബീജങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നര്‍ത്ഥം.

ആരോഗ്യമുള്ള ബീജമെന്നു പറയുമ്പോള്‍ ചലനശേഷിയും കൂടി അര്‍ത്ഥമാക്കുന്നു. ബീജങ്ങള്‍ നീന്താന്‍ ശേഷിയുളളവയാണെന്നു പറഞ്ഞാല്‍ തെറ്റില്ല, നീന്തിച്ചെന്ന് സ്ത്രീയുടെ അണ്ഡവുമായി സംയോഗം നടന്നാണ് കുഞ്ഞുണ്ടാകുന്നത്.

പുരുഷ ബീജത്തിന്റെ ആരോഗ്യത്തിന് അടിസ്ഥാനം ആരോഗ്യകരമായ ശരീരമാണെന്നു പറയാം. ഇതു കൊണ്ടു തന്നെ ആരോഗ്യകരമായ ഭക്ഷണങ്ങളും ജീവിത ശൈലികളും ഏറെ പ്രധാനവുമാണ്.

പ്രത്യുല്‍പാദന ക്ഷമതയുള്ള ബീജങ്ങള്‍ക്കായി പുരുഷന്‍ അനുവര്‍ത്തിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

ആരോഗ്യമുള്ള ബീജമെന്നു പറഞ്ഞാല്‍

ആരോഗ്യമുള്ള ബീജമെന്നു പറഞ്ഞാല്‍

ആരോഗ്യമുള്ള ബീജമെന്നു പറഞ്ഞാല്‍ ബീജത്തിന്റെ വോളിയം പ്രധാനമാണ്. ഓരോ മില്ലീലിറ്റര്‍ സെമനിലും 15 മില്യണ്‍ ബീജങ്ങള്‍ ഉണ്ടാകണം. കുടുതല്‍ ഉണ്ടാകുന്തോറും പ്രത്യുല്‍പാദന ശേഷിയും വര്‍ദ്ധിയ്ക്കും. ഇതുപോലെ തന്നെ പ്രധാനമാണ് ബീജത്തിന്റെ ചലനവും. എല്ലാ ബീജങ്ങള്‍ക്കും ചലന ശേഷി നിര്‍ബന്ധമില്ലെങ്കിലും 40 ബീജങ്ങള്‍ക്കെങ്കിലും ഇത് ഏറെ പ്രധാനമാണ്. ബീജങ്ങളുടെ ആകൃതി, അഥവാ മോര്‍ഫോളജിയും പ്രധാനപ്പെട്ടതാണ്. ആരോഗ്യകരമായ ബീജാകൃതി റൗണ്ട തലയും നീളത്തിലുള്ള വാലറ്റവുമാണ്. ഇത്തരം ബീജങ്ങള്‍ക്ക് പെട്ടെന്നു തന്നെ പ്രത്യുല്‍പാദനം നടത്താന്‍ സാധിയ്ക്കും.

പ്രത്യേക പോഷകങ്ങള്‍

പ്രത്യേക പോഷകങ്ങള്‍

ആരോഗ്യകരമായ ബീജത്തിന് ഏറ്റവും അടിസ്ഥാനമായി വേണ്ടത് നല്ല ഭക്ഷണമാണ്. പ്രധാനമായും സിങ്ക്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ, പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഭക്ഷണം. ചില പ്രത്യേക പോഷകങ്ങള്‍ ഇതിന് അത്യാവശ്യമാണ്. ഇതില്‍ വൈറ്റമിന്‍ ബി 12, വൈറ്റമിന്‍ സി, ലൈക്കോഫീന്‍ എന്നിവ പ്രധാനമാണ്.

വൈറ്റമിന്‍ ബി 12

വൈറ്റമിന്‍ ബി 12

വൈറ്റമിന്‍ ബി 12 ഇറച്ചി, മീന്‍, പാലുല്‍പന്നങ്ങള്‍ എന്നിവയില്‍ ധാരാളമായുണ്ട്. ഇത് ബീജത്തിനുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നു. ഇവയ്ക്കുണ്ടാകുന്ന വീക്കം തടയുന്നു. ബെറി, ഉരുളക്കിഴങ്ങ്, ഓറഞ്ച്, തക്കാളി, ചീര എന്നിവ വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. ഇവയും നല്ല ബീജത്തിനു സഹായിക്കുന്നു.

നട്‌സ്

നട്‌സ്

നട്‌സ് ബീജാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടവയാണ്. ബദാം, വാള്‍നട്‌സ്, ഹേസല്‍നട്‌സ് എന്നിവ കഴിയ്ക്കുന്നവരില്‍ ബീജാരോഗ്യവും എണ്ണവും രണ്ടാഴ്ചയ്ക്കുള്ളില്‍ 16 ശതമാനം വര്‍ദ്ധിയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

ലൈകോഫീനും

ലൈകോഫീനും

ഇതുപോലെയാണ് ലൈകോഫീനും. ഇതടങ്ങിയവ നല്ല ബീജാരോഗ്യത്തെ സഹായിക്കുന്നു. ചുവന്ന നിറത്തിലെ പച്ചക്കറികളിലും പഴങ്ങളിലും ലൈക്കോഫീന്‍ അടങ്ങിയിട്ടുണ്ട്. തക്കാളി, തണ്ണിമത്തന്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നു.

വ്യായാമം

വ്യായാമം

വ്യായാമം ബീജാരോഗ്യത്തിന് ഏറെ പ്രധാനമാണ്. പാകത്തിനു മാത്രം വ്യായാമം., അമിത വ്യായാമം ദോഷമാണ് വരുത്തുക. പുരുഷന്മാരിലെ അമിത വണ്ണം പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ തോതു കുറയ്ക്കുന്നതായും ബീജാരോഗ്യവും എണ്ണവും കുറയ്ക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടു തന്നെ വ്യായാമത്തിലൂടെ ശരീര ഭാരം നിയന്ത്രിച്ചു നിര്‍ത്തേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാല്‍ അമിതമായ സൈക്കിള്‍ ചവിട്ടുക, ജോഗിംഗ് ചെയ്യുക, മൗണ്ടെയ്ന്‍ ക്ലൈമ്പിംഗ് എന്നിവ ബീജാരോഗ്യം കുറയ്ക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

സ്വകാര്യഭാഗത്ത്

സ്വകാര്യഭാഗത്ത്

സ്വകാര്യഭാഗത്ത് ചൂടൊഴിവാക്കുക. ഇതു കൊണ്ടു തന്നെ ഇറുകിയ, കോട്ടനല്ലാത്ത അടിവസ്ഥങ്ങള്‍ ഒഴിവാക്കണം. ലാപ്‌ടോപ്പ് മടിയില്‍ വച്ചുപയോഗിയ്ക്കരുത്, കെമിക്കലുമായുള്ള സംസര്‍ഗം ഒഴിവാക്കണം. ഇതുപോലെ അമിത മദ്യപാനം, പുകവലി ശീലങ്ങളും ദോഷം വരുത്തും.

കരിക്കിന്‍ വെളളം

കരിക്കിന്‍ വെളളം

ബീജാരോഗ്യത്തിനും എണ്ണം വര്‍ദ്ധിപ്പിയ്ക്കുന്നതിലും ചില നാട്ടുവൈദ്യങ്ങളുണ്ട്. ഇവ പരീക്ഷിയ്ക്കാം. കരിക്കിന്‍ വെളളം ഉപയോഗിച്ച് പുരുഷ ബീജവര്‍ദ്ധനവിന് സഹായിക്കുന്ന ഒരു പ്രത്യേക മരുന്നു പ്രയോഗമുണ്ട്. ഒരു കരിക്കെടുത്ത് മുകള്‍ ഭാഗം വെട്ടിക്കളയുക. ഈ വെള്ളം പുറത്തെടുക്കരുത്. ഇതിലേയ്ക്ക് അല്‍പം ഞെരിഞ്ഞില്‍ ഇട്ടു വയ്ക്കുക. ഇത് വീണ്ടും ചെത്തിക്കളഞ്ഞ മൂടി കൊണ്ട് അടച്ച് ഇത് രീതിയില്‍ വയ്ക്കുക. അഞ്ച്-ആറ് മണിക്കൂര്‍ നേരം കഴിഞ്ഞ് ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. തലേന്നു രാത്രി ഞെരിഞ്ഞില്‍ ഇട്ടു വച്ച് പിറ്റേന്നു രാവിലെ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

വെളുത്തുളളി

വെളുത്തുളളി

പച്ചത്തക്കാളി ലൈകോഫീന്‍ അടങ്ങിയതു കൊണ്ടു തന്നെ ബീജ വര്‍ദ്ധനവിനു സഹായിക്കുന്നു. ഇതില്‍ വെളുത്തുളളിയും ചേര്‍ത്തു മരുന്നുണ്ടാക്കാം. വെളുത്തുളളിയിലെ സിങ്കും ബീജാരോഗ്യത്തിനു നല്ലതാണ്. 12 അല്ലി വെളുത്തുള്ളി, 1 തക്കാളി, ഒരു നുളള് ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ത്തരച്ചു ഭക്ഷണത്തിനൊപ്പം കഴിയ്ക്കാം. ഒന്നുരണ്ടു ദിവസത്തില്‍ ഇതു മുഴുവന്‍ കഴിയ്ക്കണം.

തണ്ണിമത്തന്‍ കുരു

തണ്ണിമത്തന്‍ കുരു

ബീജ വര്‍ദ്ധനവിന് തണ്ണിമത്തന്‍ കുരു നല്ലതാണ്. ഇതു തിളപ്പിച്ചു വെള്ളം കുടിയ്ക്കാം. ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. തണ്ണിമത്തന്‍ കഴിയ്ക്കുന്നതും നല്ലതാണ്. ഇതിലെ ലൈകോഫീന്‍, സിങ്ക് എന്നിവ പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. സൂര്യകാന്തിയിലും മത്തക്കുരുവിലും കോശപാളി നിര്‍മ്മിക്കുന്നതിന്‌ ശരീരത്തിന്‌ ആവശ്യമായ ആരോഗ്യദായകമായ കൊഴുപ്പ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌. ബീജങ്ങള്‍ക്ക്‌ ധാരാളം കോശപാളികള്‍ ആവശ്യമാണ്‌.

Read more about: sperm pregnancy
English summary

Natural Tips To Increase Sperm Count

Natural Tips To Increase Sperm Count, Read more to know about,
Story first published: Friday, January 11, 2019, 14:18 [IST]
X
Desktop Bottom Promotion