For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രൊജസ്റ്ററോണ്‍ ഏറ്റക്കുറച്ചില്‍ ഗര്‍ഭതടസ്സം

|

സ്ത്രീകളുടെ മാസമുറ, ഗര്‍ഭധാരണം എന്നിവയുമായി ബന്ധപ്പെട്ട ഒരു സ്റ്റിറോയ്ഡ് ഹോര്‍മോണ്‍ ആണ് പ്രൊജസ്റ്ററോണ്‍. ഈസ്ട്രജനും പ്രൊജസ്റ്റിറോണും ഉത്പ്പാദിപ്പിക്കപ്പെടുന്നത് അണ്ഡാശയത്തിലാണ്. ഈ ഹോര്‍മോണ്‍ അണ്ഡോത്പാദനത്തേയും ദ്വിതീയ ലൈംഗിക സ്വഭാവത്തേയും നിയന്ത്രിക്കുകയാണ് ഈസ്ട്രജന്റെ ധര്‍മ്മം, എന്നാല്‍ പ്രൊജസ്റ്ററോണ്‍ ഭ്രൂണത്തെ സ്വീകരിക്കാനായി ഗര്‍ഭപാത്രത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്. പല കാലങ്ങളായി ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ടും അത് നടക്കാത്തവര്‍ക്ക് അവരുടെ ഹോര്‍മോണിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

കുറഞ്ഞ അളവിലുള്ള പ്രൊജസ്റ്റിറോണ്‍ പലപ്പോഴും വന്ധ്യത പോലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. ഇത് നിങ്ങളെ ഗര്‍ഭധാരണത്തിന് വളരെയധികം ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ പ്രൊജസ്റ്റിറോണിന്റെ അളവ് പ്രകൃതിദത്തമായ രീതിയില്‍ തന്നെ വര്‍ദ്ധിപ്പിക്കാവുന്നതാണ്.

പ്രൊജസ്റ്റിറോണിന്റെ അളവിലുണ്ടാവുന്ന മാറ്റങ്ങള്‍ ഡോക്ടറെ കണ്ട് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലാണ് നിങ്ങളുടെ ഗര്‍ഭധാരണത്തെ ബാധിക്കുന്നത്. ഗര്‍ഭധാരണത്തെ മാത്രമല്ല ഇത് ആര്‍ത്തവത്തേയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

<strong>Most read: പ്രസവശേഷം പെണ്‍ശരീരം മാറുന്നതിങ്ങനെ</strong>Most read: പ്രസവശേഷം പെണ്‍ശരീരം മാറുന്നതിങ്ങനെ

ഇതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാവുന്നതാണ്. അതിലുപരി പ്രൊജസ്റ്റിറോണിന്റെ അളവ് കുറവെങ്കിലും ഗര്‍ഭധാരണം സംഭവിച്ചതിന് ശേഷം ഗര്‍ഭത്തെ ആരോഗ്യകരമാക്കി മാറ്റുന്നതിനും മറ്റും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പ്രത്യുത്പാദന ശേഷിയും പ്രൊജസ്റ്റിറോണും

പ്രത്യുത്പാദന ശേഷിയും പ്രൊജസ്റ്റിറോണും

നമ്മുടെ പ്രത്യുത്പാദന ശേഷിയും പ്രൊജസ്റ്റിറോണും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. നിങ്ങളുടെ മാസമുറയും ലൈംഗികശേഷിയും എല്ലാം ഈ ഹോര്‍മോണിനെ ബന്ധപ്പെടുത്തിയാണ് കിടക്കുന്നത്. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തിനും വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഇത് അണ്ഡാശയത്തിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. പ്രൊജസ്റ്ററോണ്‍ കുറയുന്നതിലൂടെ അത് ഇംപ്ലാന്റേഷന്‍ പോലുള്ള കാര്യങ്ങള്‍ നടക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതിലൂടെ ഗര്‍ഭധാരണം നടക്കുന്നതിന് തടസ്സം വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

 ആര്‍ത്തവത്തിനും പ്രശ്‌നം

ആര്‍ത്തവത്തിനും പ്രശ്‌നം

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളും പ്രൊജസ്റ്റിറോണിന്റെ അളവ് കുറയുന്നതിലൂടെ സംഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും ആര്‍ത്തവവിരാമം സംഭവിക്കാറായ സ്ത്രീകളിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധ തുടക്കത്തിലേ അത്യാവശ്യമാണ്. ഗര്‍ഭത്തിനെ സംരക്ഷിക്കുന്നതിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പ്രൊജസ്റ്റിറോണിന്റെ അളവ്. ഇത് കൃത്യമല്ലെങ്കില്‍ ഗര്‍ഭം അലസിപ്പോവുന്നതിനും കാരണമാകുന്നുണ്ട്. എന്താണ് പ്രൊജസ്റ്റിറോണിന്റെ അളവ് കുറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കൂടുതല്‍ വ്യായാമം

കൂടുതല്‍ വ്യായാമം

കൂടുതല്‍ വ്യായാമം ചെയ്യുന്നതിലൂടെ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പ്രൊജസ്റ്റിറോണിന്റെ അളവ് കുറയുന്നതിനുള്ള സാധ്യതയെ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും കൂടുതല്‍ വ്യായാമം ചെയ്യുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതാണ്.

കൂടുതല്‍ മാനസിക സമ്മര്‍ദ്ദം

കൂടുതല്‍ മാനസിക സമ്മര്‍ദ്ദം

നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ഹോര്‍മോണ്‍ ഇംബാലന്‍സിന് കാരണമാകുന്നുണ്ട്. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ വര്‍ദ്ധിക്കുന്നതിലൂടെ അത് പ്രൊജസ്റ്ററോണ്‍ ഹോര്‍മോണിന്റെ അളവ് കുറക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ഗര്‍ഭസമയത്ത് അമിത മാനസിക സമ്മര്‍ദ്ദം ഉണ്ടെങ്കില്‍ അത് ഗര്‍ഭം അലസിപ്പോവുന്നതിന് കാരണമാകുന്നുണ്ട്.

<strong>Most read: ഗര്‍ഭിണികള്‍ ആവക്കാഡോ ശീലമാക്കൂ,കുഞ്ഞ്‌ മിടുക്കന്‍</strong>Most read: ഗര്‍ഭിണികള്‍ ആവക്കാഡോ ശീലമാക്കൂ,കുഞ്ഞ്‌ മിടുക്കന്‍

അമിതശരീരഭാരം

അമിതശരീരഭാരം

അമിത ശരീരഭാരം വര്‍ദ്ധിക്കുന്നതിലൂടെ അത് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതേ അവസ്ഥയില്‍ തന്നെ പ്രൊജസ്റ്റിറോണ്‍ അളവ് കുറക്കുന്നുമുണ്ട്. ഇത് പലപ്പോഴും പ്രഗ്നന്റ് ആവുന്നതിനുള്ള സാധ്യതയെ വളരെയധികം കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പ്രായം

പ്രായം

പ്രൊജസ്റ്റിറോണിന്റെ അളവ് കുറയുന്നതിന് പ്രായം ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. അന്‍പത് വയസ്സിന് ശേഷം നിങ്ങള്‍ ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. അന്‍പത് വയസ്സിന് ശേഷം ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വന്ധ്യത പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളുടെ കുടുംബത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രൊജസ്റ്റിറോണ്‍ കുറയുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

മൈഗ്രേയ്ന്‍, തലവേദന, ഡിപ്രഷന്‍, ഉറക്കമില്ലായ്മ, ഇടക്കിടെയുള്ള മൂഡ് മാറ്റം, മലബന്ധം, ക്ഷീണം, സ്തനങ്ങളിലെ വേദന എന്നിവയാണ് പ്രൊജസ്റ്റിറോണ്‍ ശരീരത്തില്‍ കുറവാണ് എന്നുണ്ടെങ്കില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണാന്‍ ശ്രമിക്കണം. ഒരിക്കലും ഇത്തരം അസ്വസ്ഥതകളെ അവഗണിക്കരുത്. വേണ്ടത്ര പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രൊജസ്റ്റിറോണ്‍ അളവ് നിലനിര്‍ത്തി ഗര്‍ഭധാരണത്തിന് ശ്രമിക്കാവുന്നതാണ്.

 കൂടുതല്‍ വ്യായാമം ഒഴിവാക്കുക

കൂടുതല്‍ വ്യായാമം ഒഴിവാക്കുക

കൂടുതല്‍ വ്യായാമം ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത് പലപ്പോഴും നിങ്ങളുടെ മാസമുറയേയും മറ്റ് പ്രശ്‌നത്തിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് വ്യായാമത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാം. ഇത് കൂടുതലാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സാധാരണ ചെയ്യുന്ന വ്യായാമം മാത്രം ചെയ്താല്‍ മതി. അല്ലെങ്കില്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

 ഡയറ്റ് ശ്രദ്ധിക്കാം

ഡയറ്റ് ശ്രദ്ധിക്കാം

ഡയറ്റിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കാവുന്നതാണ്. സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ചിക്പീസ്, മത്തന്‍, റെഡ് മീറ്റ്, ബദാം എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. പാല്‍,മീന്‍, ഫ്‌ളാക്‌സ് സീഡ് എന്നിവയെല്ലാം ധാരാളം കഴിക്കണം. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഒമേഗ 3 ഫാറ്റി ആസിഡ് കഴിക്കാവുന്നതാണ്.

English summary

low progesterone affect pregnancy

When your progesterone levels are low, the chances of implantation of the fertilized egg are low and the chances of miscarriage is more.
X
Desktop Bottom Promotion