For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മിഞ്ഞപ്പാലിനായി അമ്മിഞ്ഞയെ ഒരുക്കൂ

അമ്മിഞ്ഞപ്പാലിനായി അമ്മിഞ്ഞയെ ഒരുക്കൂ

|

ഗര്‍ഭ കാലത്തു ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. കാരണം അമ്മയുടെ ആരോഗ്യം നന്നായാല്‍ മാത്രമേ കുഞ്ഞിന്റെ ആരോഗ്യവും നന്നാകൂ. അമ്മയെടുക്കുന്ന മുന്‍കരുതലുകളാകും, കുഞ്ഞിന് ആരോഗ്യവും ആയുസുമെല്ലാം നല്‍കുന്നത്. അമ്മ കഴിയ്ക്കുന്ന ഭക്ഷണം മുതല്‍ കിടക്കുന്ന രീതി വരെ ഇക്കാര്യത്തില്‍ പ്രധാനമാണ്.

കുഞ്ഞുണ്ടാകുന്നതിനു മുന്നോടിയായി അമ്മയുടെ ശരീരം തന്നെ പല മുന്നൊരുക്കങ്ങളും നടത്തും. ആന്തരികാവയവങ്ങളിലെ മാററം മുതല്‍ ബാഹ്യമായ മാറ്റങ്ങള്‍ വരെ ഇതില്‍ പെടുകയും ചെയ്യും.

വയറ്റില്‍ വച്ചു മാത്രമല്ല, ജനിച്ച ശേഷവും പൊന്നോമനയുടെ ആരോഗ്യം ഏറെ പ്രധാനമാണ്. വയറ്റില്‍ വച്ച് കുഞ്ഞ് അമ്മയുടെ ശരീരത്തിലെത്തുന്ന പോഷകങ്ങള്‍ പൊക്കിള്‍ക്കൊടിയിലൂടെ സ്വീകരിയ്ക്കുമെങ്കിലും പുറത്തു വന്നാല്‍ ഒരു നിശ്ചിത സമയം വരെ അമ്മയുടെ മുലപ്പാലാണ് കുഞ്ഞുവാവയുടെ മുഖ്യ ഭക്ഷണം. അമ്മയുടെ മുലപ്പാലിലൂടെയാണ് വളര്‍ച്ചയുടെ ആദ്യഘട്ടം പുറത്തു വന്നാല്‍ ആരംഭിയ്ക്കുന്നതും.

കുഞ്ഞിനെ പാലൂട്ടാന്‍ ഗര്‍ഭിണിയാകുമ്പോള്‍ തന്നെ അമ്മയുടെ ശരീരം മുന്നൊരുക്കങ്ങള്‍ ആരംഭിയ്ക്കും. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, പാലുല്‍പാദനത്തിനു സഹായിക്കുന്ന പ്രൊജസ്‌ട്രോള്‍ ഹോര്‍മോണ്‍ ഉല്‍പാദനം, മാറിട വലിപ്പത്തിനു സഹായിക്കുന്ന ഈസ്ട്രജന്‍ എന്നിവ ഇത്തരം ഹോര്‍മോണുകളില്‍ പ്രധാനപ്പെട്ടതാണ്.

എന്നാല്‍ ശരീരം ആരംഭിയ്ക്കുന്ന മുന്നൊരുക്കങ്ങള്‍ കൂടാതെ അമ്മയും മുലയൂട്ടലിനായി ഒരുങ്ങേണ്ടതുണ്ട്. അമ്മിഞ്ഞപ്പാല്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കുന്ന ഭക്ഷണം മുതല്‍ ഗര്‍ഭകാല സ്തന സംരക്ഷണം വരെ ഇതില്‍ പെടുന്നു.

മോയിസ്ചര്‍

മോയിസ്ചര്‍

സ്തനങ്ങള്‍ നല്ലപോലെ മോയിസ്ചര്‍ പുരട്ടി സംരക്ഷിയ്ക്കുക. തികച്ചും പ്രകൃതിദത്തമായവ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത് സ്തനങ്ങള്‍ വരണ്ട് വിണ്ടുപൊട്ടുന്നതു തടയും. പാലൂട്ടല്‍ സമയത്ത് സ്തനങ്ങളിലെ വരണ്ട തൊലി അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അസുഖകരമായ അനുഭവമായിരിയ്ക്കും.

നിപ്പിളുകള്‍

നിപ്പിളുകള്‍

നിപ്പിളുകള്‍ ഉള്ളിലേയ്ക്കു വലിഞ്ഞിരിയ്ക്കുന്നത് പാലൂട്ടലിന് തടസം നില്‍ക്കുന്ന ഒന്നാണ്. നിപ്പിളുകള്‍ വിണ്ടു പൊട്ടുന്നതിനും അസഹ്യമായ വേദനയുണ്ടാകുന്നതിനും കുഞ്ഞു പാലു വലിച്ചു കുടിയ്ക്കുമ്പോള്‍ രക്തം വരുന്നതിനുമെല്ലാം ഇതു കാരണമാകും. ഗര്‍ഭകാലത്തു തന്നെ നിപ്പിളുകള്‍ എണ്ണ പുരട്ടിയോ മറ്റോ പുറത്തേയ്ക്കു വലിയ്ക്കുക. ഇത് നിപ്പിളുകള്‍ പാലൂട്ടലിന് സജ്ജമാകാന്‍ സഹായിക്കും.

ടൈറ്റന്‍

ടൈറ്റന്‍

നിപ്പിളുകള്‍ ടൈറ്റന്‍ ചെയ്യേണ്ടതിന്റെ, അതായത് നിപ്പിളുകള്‍ക്കു മുറുക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള വഴികള്‍ പണ്ടു കാലത്തു ചെയ്തു വരാറുണ്ട്. എന്നാല്‍ ഇതിന്റെ ആവശ്യമില്ല. ഇത് സ്വാഭാവികമായി വന്നു ചേരും. കുഞ്ഞിനു കുടിയ്ക്കാനും കുഞ്ഞു കുടിച്ചു തുടങ്ങുമ്പോഴും നിപ്പിളുകള്‍ സ്വാഭാവികമായി മുറുക്കം വയ്ക്കും. ഇതിനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലെന്നര്‍ത്ഥം.

മാറിടങ്ങള്‍ക്ക് സപ്പോര്‍ട്ട്

മാറിടങ്ങള്‍ക്ക് സപ്പോര്‍ട്ട്

മാറിടങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്‍കേണ്ടത് മാറിട സൗന്ദര്യത്തിനു മാത്രമല്ല, മുലയൂട്ടല്‍ സമയത്ത് അമ്മയ്ക്കുണ്ടാകുന്ന അസ്വസ്ഥകള്‍ വരെ ഒഴിവാക്കാന്‍ പ്രധാനമാണ്. മാറിട വലിപ്പം ഗര്‍ഭകാലത്ത് കൂടുന്നതു സാധാരണയാണ്. ഇതനുസരിച്ച് മാറിടത്തിന് സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ ഉപയോഗിയ്ക്കുക. മാറിടത്തില്‍ പാല്‍ വന്നൂറുന്ന മസമയത്തും മാറിടത്തിന് സപ്പോര്‍ട്ട് നല്‍കണം. അല്ലെങ്കില്‍ മാറിടങ്ങള്‍ അയഞ്ഞു തൂങ്ങാന്‍ സാധ്യതയേറെയാണ്.

പാലൂട്ടലിന്

പാലൂട്ടലിന്

മാറിട ഭംഗി കളയുമെന്നതു മാത്രമല്ല, മാറിടത്തിന് വേദനയുണ്ടാകുവാനും പാലൂട്ടലിന് തടസമാകാനും ഇതു കാരണമാകും. ഇതു പോലെ പാലൂട്ടലിനു തടസമാകാത്ത വിധത്തിലെ നേഴ്‌സിംഗ് ബ്രാ പോലുള്ളവ അമ്മയ്ക്കു കുഞ്ഞിനും പാലൂട്ടലിന് സഹായിക്കും.

പാലുല്‍പാദനത്തിന്

പാലുല്‍പാദനത്തിന്

പാലുല്‍പാദനത്തിന് സഹായിക്കുന്ന പല തരത്തിലെ ഭക്ഷണങ്ങളുണ്ട്. ഇവ അമ്മ നേരത്തെ കഴിച്ചു തുടങ്ങുക. കുഞ്ഞിന് മുലയൂട്ടല്‍ തുടങ്ങുന്ന സമയത്തല്ല, ഇതിനു മുന്‍പു തന്നെ ഇതു കഴിയ്ക്കുന്നതാണ് പാല്‍ ഉല്‍പാദനത്തിനു കൂടുതല്‍ സഹായകമാകുക. ഉലുവ, തേങ്ങാപ്പാല്‍ തുടങ്ങിയ ധാരാളം നാടന്‍ ഭക്ഷണങ്ങള്‍ ഇതിനു സാധിയ്ക്കും.

മാറിടങ്ങളുടെ വൃത്തിയും

മാറിടങ്ങളുടെ വൃത്തിയും

ഗര്‍ഭകാലത്തു തന്നെ മാറിടങ്ങളുടെ വൃത്തിയും പ്രധാനപ്പെട്ടതാണ്. നല്ല വൃത്തിയായി മാറിടവും നിപ്പിളും ചുറ്റുമുള്ള ഭാഗങ്ങളും സംരക്ഷിയ്ക്കുക. വിയര്‍പ്പും അഴുക്കും അടിഞ്ഞു കൂടാതെ സൂക്ഷിയ്ക്കുക.

English summary

How To Prepare Your Breasts For Breast Feeding

How To Prepare Your Breasts For Breast Feeding, Read more to know about,
Story first published: Saturday, February 16, 2019, 10:49 [IST]
X
Desktop Bottom Promotion