For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓര്‍ഗാസം വന്നാല്‍ പെട്ടെന്നു ഗര്‍ഭം

ഓര്‍ഗാസം ഗര്‍ഭധാരാണ സാധ്യത കൂട്ടുന്നുവോ

|

ഗര്‍ഭം ധരിയ്ക്കുകയെന്നത്, ഒരു കുഞ്ഞിക്കാല്‍ കാണുകയെന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഏറെ എളുപ്പമാകും. പ്രത്യേക മുന്നൊരുക്കങ്ങളില്ലാതെ സംഭവിയ്ക്കുന്ന ഒന്ന്. എന്നാല്‍ ചിലരെ സംബന്ധിച്ചിടത്തോളം ഗര്‍ഭധാരണം ഏറെ ബുദ്ധിമുട്ടായിരിയ്ക്കും. പല ഘടകങ്ങള്‍ കാരണവും ഗര്‍ഭം ധരിയ്ക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന ഒന്ന്.

സ്ത്രീ പുരുഷ വന്ധ്യതയാണ് ഗര്‍ഭധാരണത്തിനു തടസം നില്‍ക്കുന്ന ഘടകം. ഇതിനുള്ള കാരണങ്ങളും പലതാകും. ഇതുപോലെ തന്നെ വന്ധ്യതയ്ക്ക് പുരുഷ പ്രശ്‌നങ്ങളില്‍ പ്രധാനമായും ബീജ സംബന്ധമായ പ്രശ്‌നങ്ങളാകും, കാരണമായി വരുന്നത്. സ്ത്രീകളിലെ വന്ധ്യതയ്ക്കാവട്ടെ, ആര്‍ത്തവ, ഓവുലേഷന്‍, ഫെല്ലോപിയന്‍, യൂട്രസ് സംബന്ധമായ ചിലതും.

ഗര്‍ഭ ധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. സ്ത്രീ പുരുഷന്മാരുടെ ആരോഗ്യവും ഭക്ഷണവും ശീലങ്ങളും ചില പ്രത്യേക പൊസിഷനുകളും ചില പ്രത്യേക ദിവസങ്ങളുമെല്ലാം തന്നെ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.

woman

ഓര്‍ഗാസം അഥവാ രതിമൂര്‍ഛയും ഇത്തരം ഘടകങ്ങളില്‍ പെടുന്നു എന്നതാണ് വാസ്തവം. ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഘടകമാണ് ഓര്‍ഗാസം. ഇതെക്കുറിച്ചു കൂടുതലറിയൂ, ഗര്‍ഭധാരണത്തെ ഇതെങ്ങനെയാണ് എളുപ്പമാക്കുന്നത് എന്നറിയൂ,

ഗര്‍ഭധാരണം നടക്കുവാന്‍

ഗര്‍ഭധാരണം നടക്കുവാന്‍

ഗര്‍ഭധാരണം നടക്കുവാന്‍ സ്ത്രീകളിലെ ഓര്‍ഗാസം സഹായിക്കുന്നവെന്നാണ് ശാസ്ത്രം പറയുന്നത്. എ്ന്നാല്‍ ഗര്‍ഭധാരണം നടക്കുവാന്‍ ഓര്‍ഗാസം അത്യാവശ്യവുമല്ലെന്നതും വാസ്തവമാണ്. കാരണം ബന്ധപ്പെടലിലൂടെ ഏതാണ്ട് 30 ശതമാനം സ്ത്രീകളില്‍ മാത്രമാണ് ഓര്‍ഗാസം സംഭവിയ്ക്കുന്നത് എന്നതാണ് വാസ്തവം. ഇതു കൊണ്ടാണ് ഓര്‍ഗാസം ഗര്‍ഭധാരണത്തിന് അത്യാവശ്യമല്ലെന്നു പറയുന്നതും.

ഓര്‍ഗാസം ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍

ഓര്‍ഗാസം ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍

ഓര്‍ഗാസം ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ സ്ത്രീയുടെ രഹസ്യഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. വജൈന, ക്ലിറ്റോറിസ്, പെല്‍വിസ് തുടങ്ങിയ ഭാഗങ്ങളിലെ ടെന്‍ഷന്‍ ഇല്ലാതാകുന്നു. സുഖകരമായ ഒരു അവസ്ഥ സ്ത്രീയ്ക്കു ലഭിയ്ക്കുന്നു. ഇതോടൊപ്പം ഓക്‌സിടോസിന്‍ പോലുള്ള ഹോര്‍മോണുകളും ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു.

ടെന്‍ഷന്‍, സ്‌ട്രെസ്

ടെന്‍ഷന്‍, സ്‌ട്രെസ്

ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ സ്ത്രീയിലും പുരുഷനിലും പ്രത്യുല്‍പാദന സാധ്യത കുറയ്ക്കുന്ന ഒന്നാണ്. ഇതിനുള്ള പ്രതിവിധിയായി ഈ സമയത്ത് ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തിയ്ക്കുന്നു. സന്തോഷം നല്‍കുന്ന ഹോര്‍മോണ്‍ എ്ന്നാണ് ഇത് അറിയപ്പെടുന്നത്.

തിയറി

തിയറി

ഓര്‍ഗാസം സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു പറയുന്നതിന്റെ പ്രധാന അടിസ്ഥാനം വിവരിയ്ക്കുന്ന രണ്ടു പ്രധാന തിയറികളുണ്ട്. പോളിയേക്‌സ് തിയറി, അപ്‌സക് തിയറി എന്നിവയാണ് ഇവ.

പോളിയേക്‌സ് തിയറി

പോളിയേക്‌സ് തിയറി

ആദ്യത്തെ തിയറി, അതായത് പോളിയേക്‌സ് തിയറി പ്രകാരം ഓര്‍ഗാസ ശേഷം സ്ത്രീയ്ക്കു കൂടുതല്‍ റിലാക്‌സേഷന്‍ അനുഭവപ്പെടുന്നു. ഇത് ഇവരെ ബന്ധത്തിനു ശേഷം കിടക്കയില്‍ തന്നെ കിടക്കാന്‍ പ്രേരിപ്പിയ്ക്കുന്നു. കിടക്കുന്നത് പുരുഷ ബീജങ്ങളെ പെട്ടെന്നു തന്നെ നീങ്ങി സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ എത്താല്‍ സഹായിക്കുന്നു. സ്ത്രീകള്‍ നിവര്‍ന്നു കിടക്കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ചില ചികിത്സകള്‍ തെളിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോഴും സയന്‍സ് സംബന്ധമായ കൃത്യമായ വെളിപ്പെടുത്തല്‍ നടന്നിട്ടില്ലെന്നതാണ് വാസ്തവം.

അപ്‌സക്

അപ്‌സക്

അപ്‌സക് തിയറിയാണ് ഒരു തിയറി. അതായത് ഓര്‍ഗാസം സമയത്തു സംഭവിയ്ക്കുന്ന മസില്‍ കോണ്‍ട്രാക്ഷന്‍, അതായത് മസിലുകള്‍ ചുരുങ്ങുകയും നിവരുകയും ചെയ്യുന്ന അവസ്ഥ പെ്‌ട്ടെന്നു തന്നെ ബീജത്തെ സ്ത്രീ ശരീരത്തിനുള്ളിലേയ്ക്കു കടത്തി വിടുന്നുവെന്നതാണ്. ഇതാണ് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതായി പറയുന്നത്.

ഓര്‍ഗാസ സമയത്ത്

ഓര്‍ഗാസ സമയത്ത്

ഓര്‍ഗാസ സമയത്ത് സ്ത്രീ ശരീരത്തില്‍ കൂടുതല്‍ രക്തപ്രവാഹമുണ്ടാകുന്നു. ഇത് ബീജത്തിന്റെയും അണ്ഡത്തിന്റേയും ആയുസിനും പെട്ടെന്നു തന്നെ ഭ്രൂണരൂപീകരണം നടക്കാനും സഹായിക്കുന്നുവെന്നതാണ് മറ്റൊരു വസ്തുതയായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഓര്‍ഗാസം വാദത്തിന്

ഓര്‍ഗാസം വാദത്തിന്

ഓര്‍ഗാസം വാദത്തിന് ഉപോല്‍ബലകമായി മറ്റൊരു വസ്തുതയുമുണ്ട്. ഓര്‍ഗാസം സ്ത്രീയ്ക്കു ശാരീരികമായും മാനസികമായും ഏറെ ഗുണങ്ങള്‍ നല്‍കുന്നു. മനസിന് സന്തോഷം, സെക്‌സ് സംതൃപ്തി, ശരീരത്തിന് ആരോഗ്യം, പങ്കാളിയുമായി അടുപ്പം എന്നിവയെല്ലാം. ഇതെല്ലാം ഗര്‍ഭധാരണത്തിന് അനുകൂലമായ ഘടകമാണ്. ഇതു പോലെ സ്ത്രീയെ സംതൃപ്തയാക്കാന്‍ സാധിയ്ക്കുന്നത് പുരുഷനിലും മാനസികമായ തൃപ്തിയും ആത്മവിശ്വാസവും നല്‍കുന്നു. ഇത്തരം ഘടകങ്ങള്‍ നല്ല ബീജോല്‍പാദനത്തിനും സഹായിക്കുന്നു. ഇതെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു പറയാന്‍ കാരണവും ഇതാണ്.

English summary

How Orgasm Helps To Conceive Faster

How Orgasm Helps To Conceive Faster, Read more to know about,
X
Desktop Bottom Promotion