Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
ആണോ പെണ്ണോ, അച്ഛന്റെ ഭാരം പറയും...
ആണോ പെണ്ണോ, അച്ഛന്റെ ഭാരം പറയും...
ഒരു സ്ത്രീ ഗര്ഭിണിയായാല് ആണ്കുഞ്ഞോ അതോ പെണ്കുഞ്ഞോ എന്നറിയാനുള്ള ആകാംഷയാകും, പിന്നീട്. ആണാണെങ്കിലും പെണ്ണാണെങ്കിലും പ്രധാന്യം തുല്യമാണെങ്കിലും ആണ്കുഞ്ഞ്, അല്ലെങ്കില് പെണ്കുഞ്ഞു മോഹം മനസില് താലോലിയ്ക്കുന്നവര് ധാരാളമുണ്ട്.
ആണ്കുഞ്ഞോ അതോ പെണ്കുഞ്ഞോ എന്നറിയുവാനായി സ്കാനിംഗ് അടക്കമുളള മോഡേണ് സയന്സ് വഴികളുണ്ട്. എന്നാല് ഇന്ത്യയില് നിയമപരമായി ഇതു നിരോധിച്ചിട്ടുമുണ്ട്.
ആണ്കുഞ്ഞോ പെണ്കുഞ്ഞോ എന്നു നിര്ണയിക്കാന് പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന പല വഴികളുമുണ്ട്. ഇവയ്ക്കു പലതിനും ശാസ്ത്രീയമായ അടിത്തറയില്ലെങ്കിലും ഇത്തരം കേള്വികളില് ഇപ്പോഴും വിശ്വസിയ്ക്കുന്ന ചിലരുണ്ട്. വെറുമൊരു രസത്തിനു വേണ്ടിയെങ്കിലും ഇത്തരം കാര്യങ്ങള് കേള്ക്കാന് താല്പര്യപ്പെടുന്നവരുമുണ്ട്.
വയറ്റിലെ കുഞ്ഞിന്റെ ലിംഗ നിര്ണയത്തിനു പൊതുവേ പറയപ്പെടുന്ന ചില വഴികളെക്കുറിച്ചറിയൂ,

ഗര്ഭകാലത്ത്
ഗര്ഭകാലത്ത് പൊതുവേ വയറും വലുതായി തടിയും കൂടി അഭംഗി തോന്നാന് സാധ്യതയേറെയുണ്ട്. എന്നാല് ആണ്കുഞ്ഞാണെങ്കില് അഭംഗി കൂടുതലാകും. പച്ച മലയാളത്തില് പറഞ്ഞാല് ഗര്ഭകാലത്ത് അമ്മയുടെ സൗന്ദര്യം കുറഞ്ഞാല് ആണ്കുഞ്ഞും അല്ലെങ്കില് പെണ്കുഞ്ഞുമെന്നതാണ് വിശ്വാസം.

മാറിടത്തിന്റെ വലിപ്പവും
മാറിടത്തിന്റെ വലിപ്പവും കുഞ്ഞിന്റെ ലിംഗ നിര്ണയത്തില് പങ്കു പറയുന്നു. ഗര്ഭകാലത്ത് മൂലയൂട്ടലിന് ഒരുങ്ങാനായി ഹോര്മോണ് മാറ്റങ്ങള് കാരണം മാറിട വലിപ്പം വര്ദ്ധിയ്ക്കുന്നത് സാധാരണയാണ്. എന്നാല് ഇടതു മാറിടം വലതിനേക്കാള് അല്പം വലുതെങ്കില് പെണ്കുഞ്ഞാണെന്നു പറയും. അല്ലെങ്കില് ആണ്കുഞ്ഞും.

ഉറങ്ങുന്ന രീതിയിലും
ഉറങ്ങുന്ന രീതിയിലും ആണ്കുഞ്ഞു, പെണ്കുഞ്ഞ് വാസ്തവങ്ങള് ഒളിഞ്ഞിരിപ്പുണ്ട്. വലതു വശം തിരിഞ്ഞു കിടന്നാണ് ഉറങ്ങാന് സുഖമെങ്കില് ആണ്കുഞ്ഞും ഇടതു വശം തിരിഞ്ഞെങ്കില് പെണ്കുഞ്ഞുമെന്നു ഫലം.

തലവേദന
ഗര്ഭകാലത്ത് അടിക്കടി തലവേദനയുണ്ടാകുകയാണെങ്കില് ഇത് ആണ്കുഞ്ഞിന്റെ ലക്ഷണമാണെന്നു പറയും. തലവേദന പൊതുവേ കുറവെങ്കില് ഇത് പെണ്കുഞ്ഞിന്റെ ലക്ഷണവുമാണ്.

ഗര്ഭകാലത്തു
ഗര്ഭകാലത്തു കാലില് നീരെങ്കില് ആണ്കുഞ്ഞും അല്ലെങ്കില് പെണ്കുഞ്ഞുമാണെന്നു പറയും, ഇതു പോലെ കാല്പാദത്തിന് ചൂടെങ്കില് ഇത് ആണ്കുഞ്ഞു സൂചനയാണെന്നു പറയാം. ടെംപറേച്ചര് മാറ്റമില്ലാതെ തുടരുകയാണെങ്കില് ഇത് പെണ്കുഞ്ഞ് സൂചനയാണ്.
ഗര്ഭകാലത്ത് ശരീരത്തിലെ രോമങ്ങള് കൂടുതലായി വളര്ന്നാല് ഇത് ആണ്കുഞ്ഞിന്റെ ലക്ഷണമാണെന്നു പറയാം. അല്ലെങ്കില് പെണ്കുഞ്ഞിന്റെ ലക്ഷണവും.

അച്ഛന്റെ തൂക്കവും
അച്ഛന്റെ തൂക്കവും ആണ്, പെണ് കുഞ്ഞു നിര്ണയത്തില് പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. അച്ഛന് അടുത്തിടെ തൂക്കം കൂടിയിട്ടുണ്ടെങ്കില് ഇതു പെണ്കുഞ്ഞു സൂചനയാണെന്നു പറയാം. അല്ലെങ്കില് ആണ്കുഞ്ഞു സൂചനയും.

ഗര്ഭിണിയുടെ ഉപ്പിനോടുളള താല്പര്യം
ഗര്ഭിണിയുടെ ഉപ്പിനോടുളള താല്പര്യം ആണ്കുഞ്ഞിനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. എന്നാല് പെണ്കുഞ്ഞെങ്കില് മധുരത്തോടാണ് പൊതുവേ താല്പര്യം തോന്നുക.

ഗര്ഭകാലത്ത് ചര്മം
ഗര്ഭകാലത്ത് ചര്മം തിളക്കമുള്ളതെങ്കില്, നിറം കൂടിയെങ്കില് ആണ്കുഞ്ഞെന്നര്ത്ഥം ഇതു പോലെ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള് കുറവെങ്കിലും ഇതും ആണ്കുഞ്ഞെന്നര്ത്ഥം ചര്മം എണ്ണമയമുള്ളതെങ്കില് ഇതും പെണ്കുഞ്ഞു ലക്ഷണമാണ്. അല്ലെങ്കില് ആണ്കുഞ്ഞു ലക്ഷണവും.



Click it and Unblock the Notifications
