For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്ധ്യതയ്ക്ക് മുരിങ്ങാപ്പൂ ഹെര്‍ബല്‍ ടോണിക്‌

വന്ധ്യതയ്ക്ക് മുരിങ്ങാപ്പൂ ഹെര്‍ബല്‍ ടോണിക്‌

|

കുഞ്ഞിക്കാല്‍ കാണാന്‍ തടസമായി നില്‍ക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് വന്ധ്യത. ഇത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സംഭവിയ്ക്കാവുന്ന ഒന്നാണ്.

പുരുഷ വന്ധ്യതയ്ക്കും സ്ത്രീ വന്ധ്യതയ്ക്കും പൊതുവായ കാരണങ്ങളുണ്ടെങ്കിലും ചില വ്യത്യാസപ്പെട്ട കാരണങ്ങളുമുണ്ടാകും. സ്ത്രീകളില്‍ ഇത് മാസമുറ, ഓവുലേഷന്‍, യൂട്രസ് സംബന്ധിയായ പ്രശ്‌നങ്ങളാകും. ഇതു പോലെ അണ്ഡത്തിന്റെ ഗുണക്കുറവും ചിലപ്പോള്‍ കാരണമാകാം. പുരുഷന്മാരില്‍ ബീജ പ്രശ്‌നങ്ങളും മററും ഇതിനു കാരണമാകാറുണ്ട്.

സ്ത്രീ പുരുഷ വന്ധ്യതയ്ക്കു സഹായിക്കുന്ന പല മരുന്നുകളുമുണ്ട്. ഇതിനായി പൊതുവായി ഉപയോഗിയ്ക്കാവുന്ന മരുന്നുകള്‍ കുറവാണ്. എന്നാല്‍ ഇതിനായി ഉപയോഗിയ്ക്കാവുന്ന, പൊതുവായ ഒന്നാണ് മുരിങ്ങാപ്പൂ.

മുരിങ്ങ പല തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ക്കും സഹായിക്കുമെങ്കിലും മുരിങ്ങാപ്പൂ ഉപയോഗിച്ചുളള പ്രത്യേക ഹെര്‍ബല്‍ പാനീയം സ്ത്രീ പുരുഷ വന്ധ്യതയ്ക്കുള്ള നല്ലൊരു മരുന്നായി ഉപയോഗിയ്ക്കാം.

ഇന്ത്യന്‍ വയാഗ്ര എ്ന്നാണ് മുരിങ്ങ സാധാരണയായി അറിയപ്പെടുന്നത്. മുരിങ്ങയിലെ ടെറിജോസ്‌പേമിന്‍ എന്ന ഘടകം ഉദ്ധാരണശേഷിയ്ക്കും ബീജോല്‍പാദനത്തിനുമെല്ലാം സഹായിക്കുന്ന ഘടകമായി പ്രവര്‍ത്തിയ്ക്കുന്നു. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന് മുരിങ്ങ ഏറെ നല്ലതാണ്.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം ഉണ്ടാക്കാന്‍ ഏറെ എളുപ്പവുമാണ്. 5-10 മുരിങ്ങാപ്പൂവുകള്‍ തിളപ്പിച്ച് ഇതിന്റെ നീരെടുക്കുക. ഇല്ലെങ്കില്‍ ഇത് അരച്ചെടുക്കുക. ഇത് ഒരു കപ്പ് തിളപ്പിച്ച, ഇളംചൂടാക്കിയ പശുവിന്‍ പാലില്‍ ചേര്‍ത്തിളക്കുക. ഇതിനു മധുരം വേണമെങ്കില്‍ തേനും ചേര്‍ക്കാം. ഇത് ഒരു മാസം അടുപ്പിച്ചു കുടിയ്ക്കാം. പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ഒരു മരുന്നാണിത്.

ഈ പ്രത്യേക പാനീയത്തില്‍

ഈ പ്രത്യേക പാനീയത്തില്‍

ഈ പ്രത്യേക പാനീയത്തില്‍ നാലു ഗ്ലാസ് പാലിനു തുല്യമായ കാല്‍സ്യം, 7 ഓറഞ്ചിനു തുല്യമായ വൈറ്റമിന്‍ സി, 3 പഴത്തിനു തുല്യമായ പൊട്ടാസ്യം, ചീരയേക്കാള്‍ മൂന്നിരട്ടി അയേണ്‍, ക്യാരറ്റിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ എ, പാലിനേക്കാള്‍ 2 ഇരട്ടി പ്രോട്ടീന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

പുരുഷന്മാരിലെ

പുരുഷന്മാരിലെ

ഇതുപോലെ മുരിങ്ങയുടെ കുരുവും ഇഞ്ചി, കുരുമുളക് എന്നിവയും ചേര്‍ത്ത് സൂപ്പുണ്ടാക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നാണ്. മുരിങ്ങയുടെ തോല്‍ ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ബീജ ഗുണം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

2 കൈപ്പിടി മുരിങ്ങാപ്പൂ

2 കൈപ്പിടി മുരിങ്ങാപ്പൂ

2 കൈപ്പിടി മുരിങ്ങാപ്പൂ 100 മില്ലി പാലിലിട്ടു വേവിയ്ക്കുക. ഇത് 200 മില്ലി പാലില്‍ ചേര്‍ത്ത് 3 ഏലയ്ക്ക, 4 ബദാം എന്നിവ പൊടിച്ചതും ബ്രൗണ്‍ ഷുഗറും ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇത് ശരീരത്തിന്റെ ആകെയുളള ആരോഗ്യത്തിനു പറ്റിയ നല്ലൊരു ടോണിക്കാണ്. സ്ത്രീ പുരുഷന്മാരിലെ മൂഡും എനര്‍ജിയും വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണിത്.

മുരിങ്ങയുടെ പൂവോ അല്ലെങ്കില്‍ ഇത് ഉണക്കിപ്പൊടിച്ചതോ

മുരിങ്ങയുടെ പൂവോ അല്ലെങ്കില്‍ ഇത് ഉണക്കിപ്പൊടിച്ചതോ

മുരിങ്ങയ്‌ക്കൊപ്പം ഏലയ്ക്ക,തേന്‍ എന്നിവ ചേര്‍ത്ത് മറ്റൊരു മരുന്നുണ്ടാക്കാം.

മുരിങ്ങയുടെ പൂവോ അല്ലെങ്കില്‍ ഇത് ഉണക്കിപ്പൊടിച്ചതോ പാലിലിട്ടു തിളപ്പിയ്ക്കുക. ഇതിനൊപ്പം അല്‍പം ഏലയ്ക്ക പൊടിച്ചതും ചേര്‍ത്തുതിള്പ്പിയ്ക്കാം. ഇതു വാങ്ങി വച്ച് ഇതില്‍ തേന്‍ ചേര്‍ത്തിളക്കി ചെറുചൂടോടെ കിടക്കാന്‍ നേരത്തു കുടിയ്ക്കാം. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിലൂടെയാണ് ഇത് സാധിയ്ക്കുന്നത്. തേനിനു പകരം ശര്‍ക്കരയും ചേര്‍ക്കാം. ഇതിലെ വൈറ്റമിന്‍ ഡി പുരുഷന്മാരില്‍ ഉദ്ധാരണം നീണ്ടു നില്‍ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനും ഇത് ഏറെ പ്രധാനമാണ്.

48 ദിവസം

48 ദിവസം

മുരിങ്ങാപ്പൂ ഉണക്കിപ്പൊടിച്ചു പാലില്‍ ചേര്‍ത്ത് ഇതില്‍ ബ്രൗണ്‍ ഷുഗര്‍ ചേര്‍ത്ത് 48 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിയ്ക്കും. ഇതുപോലെ ഇത് ഉണക്കിപ്പൊടിച്ചത് തേനുമായി കലര്‍ത്തി 48 ദിവസം സേവിച്ചാല്‍ പുരുഷന്മാരിലെ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു മരുന്നുമാണ്.

മുരിങ്ങാപ്പൂ പാനീയം

മുരിങ്ങാപ്പൂ പാനീയം

മുരിങ്ങാപ്പൂ പാനീയം മറ്റു പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. ഇത് അയേണ്‍ സമ്പുഷ്ടമാണ്. ശരീരത്തിലെ ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും.നല്ലൊരു അയേണ്‍ ടോണിക് ഗുണമെന്നു വേണം, പറയാന്‍.അയേണ്‍ സമ്പുഷ്ടമാണ് ഇത്.

കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യം സമ്പുഷ്ടമായ ഈ പ്രത്യേക പാനീയം എല്ലുകളുടെ കരുത്തിനും എല്ലുതേയ്മാനം, സന്ധിവേദന പോലെയുള്ള പ്രശ്‌നങ്ങള്‍ക്കും സഹായിക്കുന്ന ഒന്നാണ്. ഇതില്‍ ചേര്‍ക്കുന്ന പാലിലും മുരിങ്ങാപ്പൂവിലും കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

മെനോപോസ്

മെനോപോസ്

മെനോപോസ് സമയത്തുണ്ടാകുന്ന ഹോട്ട് ഫ്‌ളാഷ് പോലുളള അവസ്ഥകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ആര്‍ത്തവ സമയത്തെ തലവേദന, വയറു വേദന, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

English summary

Herbal Tonic Using Drumstick Leaves For Infertility Problems In Men And Woman

Herbal Tonic Using Drumstick Leaves For Infertility Problems In Men And Woman, Read more to know about,
Story first published: Friday, April 12, 2019, 22:11 [IST]
X
Desktop Bottom Promotion