For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് വെളുത്തുള്ളി തീറ്റ കുഞ്ഞിന് ആരോഗ്യം..

ഗര്‍ഭകാലത്ത് വെളുത്തുള്ളി തീറ്റ കുഞ്ഞിന് ആരോഗ്യം..

|

ഗര്‍ഭധാരണം ഏറെ പരിചരണം ആവശ്യമുള്ള ഒരു സന്ദര്‍ഭം തന്നെയാണ്. അമ്മയുടേയും ഒപ്പം കുഞ്ഞിന്റെയും ആരോഗ്യ കാര്യത്തില്‍ അമിത ശ്രദ്ധ തന്നെ വേണ്ടി വരുന്ന ഒരു സന്ദര്‍ഭം എന്നു വേണം, പറയുവാന്‍.

ഗര്‍ഭിണികള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ അത്യാവശ്യം തന്നെയാണ്. കാരണം കഴിയ്ക്കുന്ന ഭക്ഷണം കുഞ്ഞിന് ഗുണമോ ദോഷമോ എന്നതു തന്നെ. അമ്മ എന്തു കഴിച്ചാലും ഇത് നേരിട്ടു കുഞ്ഞില്‍ എത്തിച്ചേരുന്നുവെന്നതാണ് വാസ്തവം. ഇതിനാലാണ് ഏറെ ശ്രദ്ധ എന്നു പറയുന്നത്.

ഗര്‍ഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ഗുണം പകരുന്ന ചില ഭക്ഷണ വസ്തുക്കളുണ്ട്. ചിലത് ഭക്ഷണത്തിലെ ചേരുവകളായിരിയ്ക്കും. ഇത്തരത്തില്‍ ഒന്നാണ് വെളുത്തുളളി. ഗര്‍ഭിണികള്‍ വെളുത്തുള്ളി കഴിയ്ക്കുന്നത് ആരോഗ്യപരമായി പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഗര്‍ഭിണികള്‍ വെളുത്തുള്ളി കഴിച്ചാലുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

 ബിപി

ബിപി

ഗര്‍ഭകാലത്ത് പ്രീ ക്ലാംസിയ അഥവാ കൂടിയ ബിപി അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ദോഷം ചെയ്യുന്ന ഒന്നാണ്. ഇത് കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടിയിലൂടെ ലഭിയ്ക്കുന്ന രക്തവും ഓക്‌സിജനുമെല്ലാം കുറയ്ക്കുന്നു. ഇത് മാസം തികയാത്ത കുഞ്ഞിനും ചെറിയ കുഞ്ഞിനുമെല്ലാം കാരണമാകുന്നു. അമ്മയ്ക്കാകട്ടെ, ഇതു കൊണ്ട് കിഡ്‌നി, ലിവര്‍ പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. വെളുത്തുള്ളി കഴിയ്ക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്.

കുഞ്ഞിന് തൂക്കം

കുഞ്ഞിന് തൂക്കം

കുഞ്ഞിന് തൂക്കം കൂട്ടുവാനുള്ള നല്ലൊരു വഴിയാണ് ഗര്‍ഭകാലത്തു വെളുത്തുള്ളി കഴിയ്ക്കുന്നത്. ഇത് പ്രസവ സമയത്തെ സങ്കീര്‍ണതകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഗര്‍ഭകാലത്തെ എന്‍സൈം പ്രക്രിയകള്‍ വേണ്ട രീതിയില്‍ നടക്കാന്‍ ഇത് സഹായിക്കുന്നു.

ഗര്‍ഭിണികളിലെ കൊളസ്‌ട്രോള്‍

ഗര്‍ഭിണികളിലെ കൊളസ്‌ട്രോള്‍

ഗര്‍ഭിണികളിലെ കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താനുളള നല്ലൊരു വഴി കൂടിയാണ് വെളുത്തുള്ളി. ഇത് അമ്മയ്ക്കും കുഞ്ഞിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗുണം നല്‍കുന്ന ഒന്നാണ്. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴി കൂടിയാണ് ഗര്‍ഭകാലത്തെ വെളുത്തുള്ളി തീറ്റ. പ്രത്യേകിച്ചും കുടല്‍ ക്യാന്‍സര്‍ പോലുളളവ. ഇതിന്റെ ഗുണം അമ്മയ്ക്കു മാത്രമല്ല, കുഞ്ഞിനും ലഭിയ്ക്കും. വെളുത്തുള്ളി നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റാണ്. ഇതു പോലെ അണുബാധ, കോള്‍ഡ്, ഫ്‌ളൂ എന്നിവയെല്ലാം തടയാന്‍ വെളുത്തുള്ളി നല്ലതാണ്. ഗര്‍ഭകാലത്ത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും. യീസ്റ്റ് ഇന്‍ഫെക്ഷന്‍ പോലുള്ളവയ്ക്കും ഇതു നല്ലൊരു പരിഹാരമാണ്. ഇതെല്ലാം അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ സഹായകമാണ്.

ഗര്‍ഭിണികളിലെ തളര്‍ച്ച

ഗര്‍ഭിണികളിലെ തളര്‍ച്ച

ഗര്‍ഭിണികളിലെ തളര്‍ച്ചയും ക്ഷീണവുമെല്ലാം മാറ്റാന്‍ ഏറെ നല്ലതാണ് വെളുത്തുളളി. ഗര്‍ഭകാലത്തെ തല ചുറ്റലും ഛര്‍ദിയുമെല്ലാം മാറാന്‍ ഇത് ഏറെ നല്ലതാണ്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കുന്നു. രക്തപ്രവാഹം ശക്തിപ്പെടുത്തുന്നു. ഓക്‌സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും എത്തിപ്പെടുന്നു

ഗര്‍ഭിണികളിലെ ചര്‍മത്തിന്റെ ആരോഗ്യത്തിനും

ഗര്‍ഭിണികളിലെ ചര്‍മത്തിന്റെ ആരോഗ്യത്തിനും

ഗര്‍ഭിണികളിലെ ചര്‍മത്തിന്റെ ആരോഗ്യത്തിനും വായയുടെ ആരോഗ്യത്തിനുമെല്ലാം ഉത്തമമാണ് വെളുത്തുളളി. ഇതിലെ അലിസിന്‍ സള്‍ഫര്‍ അടങ്ങിയതാണ്. സള്‍ഫര്‍ മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

എന്നാല്‍

എന്നാല്‍

എന്നാല്‍ വെളുത്തുള്ളിയും മിതമായ അളവില്‍ കഴിയ്ക്കുക. ഇതിന് രക്തം കട്ടി കുറയ്ക്കാന്‍ കഴിയും. ഇതു കൊണ്ട് അമിതമായി കഴിച്ചാല്‍ ബ്ലീഡിംഗ് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇതു പോലെ ക്രമത്തില്‍ താഴെ ബിപി കുറഞ്ഞാല്‍ ഇത് തലചുററല്‍ ഉണ്ടാകാന്‍ കാരണമാകും. ഇതു കൊണ്ട് ഇക്കാര്യത്തിലും ശ്രദ്ധ വേണം.

English summary

Health Benefits Of Eating Garlic During Pregnancy

Health Benefits Of Eating Garlic During Pregnancy, Read more to know about,
Story first published: Monday, July 15, 2019, 22:14 [IST]
X
Desktop Bottom Promotion