For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ അബോര്‍ഷനും ഒന്നല്ല, അറിയേണ്ട അപകടങ്ങളുണ്ട്‌

|

അബോര്‍ഷന്‍ എന്ന് പറയുന്നത് എല്ലാക്കാലവും അമ്മക്ക് മാനസികാഘാതം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ഇതില്‍ നിന്ന് രക്ഷനേടുന്നതിനും മാനസികമായി ശക്തി പ്രാപിക്കുന്നതിനും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് അമ്മമാര്‍. എന്നാല്‍ ഒരു കാരണവശാലും അബോര്‍ഷന്‍ അറിഞ്ഞ് കൊണ്ട് ചെയ്യരുത്.

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുമ്പോഴോ കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ജനിതക വൈകല്യം ഉണ്ടെന്ന് അറിയുമ്പോഴോ അമ്മയുടെ ജീവന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലോ മാത്രമേ അബോര്‍ഷന്‍ ചെയ്യാന്‍ പാടുകയുള്ളൂ. എന്നാല്‍ അബോര്‍ഷനെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിവില്ല. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് നഷ്ടപ്പെടുന്ന അവസ്ഥയാണ് അബോര്‍ഷന്‍. ഇത് പല തരത്തിലാണ് സംഭവിക്കുന്നത്.

എന്നാല്‍ അബോര്‍ഷന്‍ എന്ന് പറഞ്ഞാല്‍ അത് ഒന്നല്ല, പല തരത്തിലാണ് ഉള്ളത്. സാധാരണയായി എല്ലാത്തിനും അബോര്‍ഷന്‍ എന്നാണ് പറയുന്നത്. പല വിധത്തിലാണ് ഇത് സംഭവിക്കുന്നത്. ഇതിനെക്കുറിച്ച് ആര്‍ക്കും കൃത്യമായ അറിവില്ല എന്നതാണ് സത്യം. പല വിധത്തില്‍ അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവയില്‍ ചിലത് നമുക്ക് പ്രതിരോധിക്കാന്‍ കഴിയുന്നതാണ്.

<strong>most read: കുഞ്ഞിന് നിറമല്ല ബുദ്ധിയാണ് ബീറ്റ്‌റൂട്ട് </strong>most read: കുഞ്ഞിന് നിറമല്ല ബുദ്ധിയാണ് ബീറ്റ്‌റൂട്ട്

എന്നാല്‍ ചിലതാകട്ടെ എത്രയൊക്കെ പ്രതിരോധിച്ചാലും നഷ്ടമാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലാണ് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ആ ലേഖനം.

 അബോര്‍ഷന്‍ ഭീഷണി

അബോര്‍ഷന്‍ ഭീഷണി

അബോര്‍ഷന്‍ ഭീഷണി പലപ്പോഴും ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ സംഭവിക്കുന്ന ഒന്നാണ്. ഈ തരത്തില്‍ ഉണ്ടാവുന്ന അബോര്‍ഷന്‍ പലപ്പോഴും ചെറിയ അളവിലെങ്കിലും പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും അതികഠിനമായ വയറു വേദനയും വജൈനല്‍ ബ്ലീഡിംങും ഉണ്ടാവുന്നു. ഇത് കൂടാതെ അതിശക്തമായ രീതിയില്‍ പുറം വേദനയും ഉണ്ടാവുന്നു. ഇതെല്ലാം അബോര്‍ഷന്‍ ഭീഷണിയായാണ് കണക്കാക്കുന്നത്. ഇതിന് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുമ്പോള്‍ മാത്രമല്ല ഈ ഗര്‍ഭം പിന്നീട് മുന്നോട്ട് കൊണ്ടോ പോവണമോ വേണ്ടയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എങ്കിലും ചിലരിലും ഇത്തരം അവസ്ഥ ഉണ്ടെങ്കിലും പലപ്പോഴും വിജയകരമായി ഈ ഗര്‍ഭകാലം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നുണ്ട്.

ഉറപ്പുള്ള അബോര്‍ഷന്‍

ഉറപ്പുള്ള അബോര്‍ഷന്‍

ഈ ഘട്ടത്തില്‍ അബോര്‍ഷന്‍ എന്തുകൊണ്ടും സംഭവിക്കുമെന്ന് ഉറപ്പാണ്. ഇതിന്റെ ഭാഗമായി അതികഠിനമായ രീതിയില്‍ വയറു വേദനയും വജൈനല്‍ ബ്ലീഡിംങും ഉണ്ടാവുന്നു. ഈ സമയത്ത് സെര്‍വിക്കല്‍ കനാല്‍ വികസിക്കുന്നു. ഈ അവസ്ഥയില്‍ ശരീരം തന്നെ ഗര്‍ഭത്തെ പുറന്തള്ളുന്നു. ഇതിലൂടെ സ്വാഭാവിക അബോര്‍ഷന്‍ സംഭവിക്കുന്നു. ഇത് പലപ്പോഴും ഗര്‍ഭത്തിന്റെ ആദ്യ മൂന്ന് മാസത്തിനുള്ളിലാണ് സംഭവിക്കുന്നത്.

പൂര്‍ണമായ അബോര്‍ഷന്‍

പൂര്‍ണമായ അബോര്‍ഷന്‍

ഈ അവസ്ഥയില്‍ ഗര്‍ഭപാത്രം പൂര്‍ണമായും ഗര്‍ഭത്തെ പുറന്തള്ളുന്നു. യാതൊരു വിധത്തിലുള്ള മരുന്നിന്റേയോ ഒന്നും സഹായമില്ലാതെ തന്നെ ഈ അവസ്ഥയില്‍ ഗര്‍ഭധാരണം സംഭവിക്കുന്നു. ഇതിന്റെ ഫലമായി കഠിനമായ വജൈനല്‍ രക്തസ്രാവം ഉണ്ടാവുന്നു. കൂടാതെ ഗര്‍ഭസ്ഥശിശുവിനേയും ഗര്‍ഭത്തിന്റെ മറ്റ് ഭാഗങ്ങളും എല്ലാം പൂര്‍ണമായും പുറന്തള്ളുന്നു. ചില സമയത്ത് അതികഠിനമായ വയറു വേദന ഉണ്ടാവുന്നു. എന്നാല്‍ ഇതില്‍ പൂര്‍ണമായും അബോര്‍ഷന്‍ നടന്നോ എന്ന് അള്‍ട്രാ സൗണ്ട് സ്‌കാനിംങ്ങിലൂടെ മനസ്സിലാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ അത് ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു.

പൂര്‍ത്തിയാവാത്ത അബോര്‍ഷന്‍

പൂര്‍ത്തിയാവാത്ത അബോര്‍ഷന്‍

പൂര്‍ത്തിയാവാത്ത അബോര്‍ഷന്‍ പലപ്പോഴും പലരിലും സംഭവിക്കുന്നുണ്ട്. ഈ സമയത്ത് ഗര്‍ഭപാത്രം പൂര്‍ണമായും ഗര്‍ഭത്തെ പുറന്തള്ളാതെ പലപ്പോഴും ഗര്‍ഭത്തിന്റെ അവശിഷ്ടങ്ങള്‍ ഗര്‍ഭപാത്രത്തില്‍ തന്നെ ഉണ്ടാവുന്നു. ഈ സമയത്ത് സെര്‍വിക്‌സ് ഓപ്പണ്‍ ആയിരിക്കും. ഗര്‍ഭത്തിലെ എല്ലാ വിധത്തിലുള്ള ഭാഗങ്ങളും പുറത്തേക്ക് പോയില്ലെങ്കില്‍ അത് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകളില്‍ ഡി ആന്‍ സി ചെയ്യേണ്ടതായി വരുന്നു.

മിസ്ഡ് മിസ്‌കാരേജ്

മിസ്ഡ് മിസ്‌കാരേജ്

അറിയാതെ സംഭവിക്കുന്ന അബോര്‍ഷന്‍. പലപ്പോഴും ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ അബോര്‍ഷന്‍ സംഭവിക്കുന്ന അവസ്ഥയാണ് ഇത്. ഗര്‍ഭിണിയാണെന്ന് പോലും ടെസ്റ്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ പലപ്പോഴും ഗര്‍ഭത്തില്‍ വെച്ച് അബോര്‍ഷന്‍ സംഭവിക്കുന്നു. പിന്നീട് ടെസ്റ്റ്‌ചെയ്യുമ്പോഴായിരിക്കും അബോര്‍ഷന്‍ സംഭവിച്ചെന്നും ഗര്‍ഭിണിയാണെന്നും തിരിച്ചറിയുന്നത്. ചിലരില്‍ വജൈനല്‍ ഡിസ്ചാര്‍ജും അതികഠിനമായ വയറു വേദനയും ഉണ്ടാവുന്നു. എന്നാല്‍ ഇത് പലപ്പോഴും ആര്‍ത്തവമാണ് എന്ന് പറഞ്ഞ് തള്ളിക്കളയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത് പിന്നീട് മനസ്സിലാക്കാന്‍ ഡോക്ടറുടെ അടുത്ത് തന്നെ പോവേണ്ടതായി വരുന്നു.

 ഇടവിട്ട് സംഭവിക്കുന്ന അബോര്‍ഷന്‍

ഇടവിട്ട് സംഭവിക്കുന്ന അബോര്‍ഷന്‍

ചിലരില്‍ ഇടവിട്ട് അബോര്‍ഷന്‍ സംഭവിക്കുന്നു. ഇവരില്‍ ഗര്‍ഭധാരണം സംഭവിക്കുമെങ്കിലും അത് ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനുള്ള സാധ്യത വളരെ കുറവായിരിക്കും. വളരെ ചെറിയ ശതമാനം സ്ത്രീകളിലാണ് ഇത്തരത്തില്‍ ആവര്‍ത്തിച്ചുള്ള അബോര്‍ഷന്‍ സംഭവിക്കുന്നത്. ഈ സമയത്ത് മാനസികമായി തളരാതെ ഡോക്ടറെ കണ്ട് കൃത്യമായി എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുകയും അതിനുള്ള ചികിത്സ തുടങ്ങുകയും ചെയ്യണം.

 ബ്ലൈറ്റഡ് ഓവം

ബ്ലൈറ്റഡ് ഓവം

സാധാരണ അവസ്ഥയില്‍ ഗര്‍ഭധാരണം സംഭവിക്കുന്ന അവസ്ഥയാണ് ഇത്. എന്നാല്‍ ഗര്‍ഭധാരണ ംസംഭവിച്ചാലും അത് ഒരു ഭ്രൂണമായി വളരുന്നില്ല. പലപ്പോഴും ആരോഗ്യമില്ലാത്ത അണ്ഡമായിരിക്കും ഇതിന് കാരണം. ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ ഇത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നു. അതിനെതുടര്‍ന്ന് ഈ ഗര്‍ഭം നല്ല രീതിയില്‍ മുന്നോട്ട് പോവില്ലെന്ന് ഡോക്ടര്‍ പറയുന്നു. ഇത്തരത്തില്‍ പലപ്പോവും സ്വാഭാവികമായി അബോര്‍ഷന്‍ സംഭവിക്കുന്നു. അങ്ങനെ സംഭവിക്കാത്ത അവസ്ഥയില്‍ പലപ്പോഴും ഡോക്ടര്‍ അബോര്‍ഷന്‍ നടത്തുന്നു. കുഞ്ഞിന്റെ വളര്‍ച്ച യാതൊരു വിധത്തിലും മുന്നോട്ട് പോവില്ല എന്ന അവസ്ഥയില്‍ മാത്രമേ ഇത് നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറാവുകയുള്ളൂ. എന്നാല്‍ ബ്ലൈറ്റഡ് ഓവം ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രം സംഭവിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അടുത്ത ഗര്‍ഭധാരണം ആരോഗ്യമുള്ളതായി മാറുന്നതിന് 90 സശതമാനം സാധ്യതയാണ് ഉള്ളത്.

കെമിക്കല്‍ മിസ്‌കാരേജ്

കെമിക്കല്‍ മിസ്‌കാരേജ്

കെമിക്കല്‍ മിസ്‌കാരേജ് സംഭവിക്കുന്നത് ഗര്‍ഭത്തിന്റെ നാലോ അഞ്ചോ ആഴ്ചയിലാണ്. അള്‍ട്രാ സൗണ്ട് സ്‌കാനിംങ് നടത്തുന്നതിന്റെ മുന്‍പ് തന്നെ ഈ അവസ്ഥയില്‍ അബോര്‍ഷന്‍ സംഭവിച്ചിരിക്കാം. ബീജം അണ്ഡവുമായി ചേരുമെങ്കിലും പലപ്പോഴും ഈ അണ്ഡത്തിന് ഭ്രൂണമായി വളര്‍ച്ച പ്രാപിക്കുന്നതിനുള്ള ശക്തിയുണ്ടാവുകയില്ല. ആ അവസ്ഥയില്‍ പലപ്പോഴും മിസ്‌കാരേജ് സംഭവിക്കുന്നു.

ആദ്യ മാസങ്ങളിലെ അബോര്‍ഷന്‍

ആദ്യ മാസങ്ങളിലെ അബോര്‍ഷന്‍

ആദ്യ മാസങ്ങളിലെ അബോര്‍ഷന്‍ സാധ്യത ഗര്‍ഭിണികളില്‍ 50 ശതമാനത്തില്‍ കൂടുതലാണ്. ആദ്യത്തെ 12 ആഴ്ചക്കുള്ളില്‍ എത്രയൊക്കെ പ്രതിരോധിച്ചാലും പലരിലും അബോര്‍ഷന്‍ സംഭവിക്കുന്നു. വജൈനല്‍ ബ്ലീഡിംങ് വഴിയാണ് പലപ്പോഴും ഇത് തിരിച്ചറിയാന്‍ സാധിക്കുന്നത്. മാത്രമല്ല ബാക്ക്‌പെയിന്‍ വളരെയധികം കൂടുതലായിരിക്കും എന്ന കാര്യവും വളരെയധികം ശ്രദ്ധിക്കണം. ക്രോമസോം തകരാറുകളാണ് ഇത്തരത്തില്‍ ഉള്ള അബോര്‍ഷന്റെ പ്രധാന കാരണം.

സെക്കന്റ് ട്രൈമെസ്റ്റര്‍ അബോര്‍ഷന്‍

സെക്കന്റ് ട്രൈമെസ്റ്റര്‍ അബോര്‍ഷന്‍

സെക്കന്റ് ട്രൈമെസ്റ്ററില്‍ പലപ്പോഴും അബോര്‍ഷന്‍ സംഭവിക്കുന്നുണ്ട്. ഗര്‍ഭത്തിന്റെ 12 മുതല്‍ 20 വരെയുള്ള ആഴ്ചകളിലാണ് ഇത്തരത്തിലുള്ള അബോര്‍ഷന്‍ സംഭവിക്കുന്നത്. പലപ്പോഴും ഇത് വളരെ റെയര്‍ ആയി മാത്രം സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ അതുകൊണ്ട് തന്നെ ഒരു പരിധി വരെ നമുക്ക് തടയാവുന്നതാണ്.

 ട്യൂബല്‍ പ്രഗ്നന്‍സി

ട്യൂബല്‍ പ്രഗ്നന്‍സി

ട്യൂബല്‍ പ്രഗ്നന്‍സിയിലും അബോര്‍ഷന്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഈ അവസ്ഥയില്‍ ഗര്‍ഭധാരണം സംഭവിക്കുന്നത് ഫലോപിയന്‍ ട്യൂബിലാണ്. പലപ്പോഴും ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഒരു കാരണവശാലും ഗര്‍ഭം അവിടെ വളരാന്‍ അനുവദിക്കരുത്. ഇത് അമ്മക്ക് ജീവഹാനി വരെ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥയില്‍ സ്വാഭാവിക അബോര്‍ഷന്‍ സംഭവിക്കാതെ പലപ്പോഴും ഭ്രൂണത്തെ എടുത്ത് കളയേണ്ട അവസ്ഥ ഉണ്ടാവുന്നുണ്ട്.

English summary

Different types of pregnancy loss

We don't understand why miscarriage happens. Here we explain different types of pregnancy loss, take a look.
Story first published: Friday, March 22, 2019, 11:16 [IST]
X
Desktop Bottom Promotion