For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവിയ്ക്കും വരെ ഗര്‍ഭമറിയാത്ത ആ പ്രതിഭാസം...

പ്രസവിയ്ക്കും വരെ ഗര്‍ഭമറിയാത്ത ആ പ്രതിഭാസം...

|

പൊതുവേ നാം പത്രങ്ങളിലും മറ്റും വായിക്കാറുണ്ട്, ടോയ്‌ലറ്റില്‍ പോയ യുവതി പ്രസവിച്ചു, ഗര്‍ഭിണിയാണെന്നറിഞ്ഞില്ല, വയറു വേദന കാരണം ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രസവിച്ചു തുടങ്ങിയ വാര്‍ത്തകള്‍. ഒന്‍പതു മാസവും വയറ്റില്‍ പേറുന്ന ഗര്‍ഭം, വയറു വലുതാകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിയ്ക്കുന്ന ഗര്‍ഭം തിരിച്ചറിയപ്പെടാതെ പോകുന്നതെങ്ങനെയെന്ന് നാം പലപ്പോഴും ആശയക്കുഴപ്പത്തിലുമാകാറുണ്ട്.

ഗര്‍ഭം അറിഞ്ഞാലും മനപൂര്‍വം ഒളിപ്പിച്ചു പിടിയ്ക്കുന്നവരുണ്ട്, എന്നാല്‍ ഒളിച്ചിരിയ്ക്കുന്ന ഗര്‍ഭവുമുണ്ട്, ക്രിപ്റ്റിക് പ്രെഗ്നന്‍സി എന്നതാണ് ഇതിന്റെ മെഡിക്കല്‍ പേര്.

തടിയില്ലാതെ പുഷ്ടിയ്ക്കും തൂക്കത്തിനും മസിലിനും ഇവതടിയില്ലാതെ പുഷ്ടിയ്ക്കും തൂക്കത്തിനും മസിലിനും ഇവ

സാധാരണ ഗര്‍ഭധാരണത്തില്‍ ആര്‍ത്തവം നിലയ്ക്കുക, സ്‌കാനിംഗില്‍ ഭ്രൂണം ദൃശ്യമാകുക, ഗര്‍ഭിണിയില്‍ കണ്ടു വരുന്ന ഛര്‍ദി, മനംപിരട്ടല്‍, മാറിടങ്ങളിലെ വ്യത്യാസം എന്നിവയെല്ലാം സാധാരണയാണ്. എന്നാല്‍ ക്രിപ്റ്റിക് ഗര്‍ഭധാരണത്തില്‍ ഇതില്‍ മിക്കവാറും കാര്യങ്ങള്‍ ഉണ്ടാകില്ല. പ്രഗ്നന്‍സി ടെസ്റ്റും നെഗറ്റീവാകുമെന്നതാണ് കാരണം. ഇതാണ് ഈ ക്രിപ്റ്റിക് പ്രഗ്നന്‍സിയുടെ പ്രത്യേകത.

ഈ പ്രത്യേക ഗര്‍ഭധാരണത്തില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ആര്‍ത്തവം സംഭവിയ്ക്കില്ലെങ്കിലും ഇതിനോടു സമാനമായ, ചെറിയ തോതില്‍ ബ്ലീഡിംഗ് ഉണ്ടാകും. ഇത് ആര്‍ത്തവമെന്നു നാം കരുതുകയും ചെയ്യും. ഇതു കൊണ്ടു തന്നെ ഗര്‍ഭധാരണമെന്ന സംശയവും തോന്നില്ല.

ക്രിപ്റ്റിക് ഗര്‍ഭധാരണത്തിന്

ക്രിപ്റ്റിക് ഗര്‍ഭധാരണത്തിന്

ക്രിപ്റ്റിക് ഗര്‍ഭധാരണത്തിന് ചില പ്രത്യേക കാരണങ്ങളുണ്ട്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസഒഎസ് ഇതിനൊരു കാരണമാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഇവിടെ സംഭവിയ്ക്കുന്നു.

പെരിമെനോപോസ്

പെരിമെനോപോസ്

ഇതു പോലെ പെരിമെനോപോസ് എന്ന അവസ്ഥയുണ്ട്. മെനോപോസിലേയ്ക്കു ശരീരം നീങ്ങുന്ന അവസ്ഥ, ആര്‍ത്തവം ഗണ്യമായി കുറയും, എന്നാല്‍ പൂര്‍ണമായും നിലച്ചിട്ടുണ്ടാകില്ല. ഇത് ക്രിപ്റ്റിക് ഗര്‍ഭധാരണത്തിന് ഒരു കാരണം എന്നു പറയാം.

ഗര്‍ഭനിരോധന ഗുളികകളും

ഗര്‍ഭനിരോധന ഗുളികകളും

ഗര്‍ഭനിരോധന ഗുളികകളും ഐയുഡി പോലെയുളള സംവിധാനങ്ങളുമെല്ലാം ഉപയോഗിയ്ക്കുന്നവരില്‍ ക്രിപ്റ്റിക് ഗര്‍ഭം കാണാറുണ്ട്. ഇതു പോലെ ശരീരത്തില്‍ ഫാറ്റ് കുറയുന്നവര്‍ക്കും അത്‌ലറ്റിക് കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെല്ലാം പലപ്പോഴും ആര്‍ത്തവം അപ്രത്യക്ഷമാകുകയോ ക്രമക്കേടുകള്‍ വരികയോ ചെയ്യാം. ഇതെല്ലാം ശീലമാകുമ്പോള്‍ ഇതൊരിയ്ക്കലും ഗര്‍ഭധാരണം കാരണമാണെന്ന് തിരിച്ചറിയാതിരിയ്ക്കുകയും ചെയ്യും.

ചില സന്ദര്‍ഭങ്ങളില്‍

ചില സന്ദര്‍ഭങ്ങളില്‍

ചില സന്ദര്‍ഭങ്ങളില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ കുറവും ആവശ്യമായ പരിചരണങ്ങളുടെ കുറവും ജീവിതത്തിലെ ചില ശീലങ്ങളുമെല്ലാം തന്നെ ഗര്‍ഭധാരണം നടന്നുവെന്നതിന് യാതൊരു സൂചനയും നല്‍കാതെയിരിയ്ക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതും ക്രിപ്റ്റിക് പ്രഗ്നന്‍സി എന്ന ഗണത്തില്‍ പെടുത്താം. ചിലപ്പോള്‍ പ്രസവം വരേയും ഇതെക്കുറിച്ച് അറിയില്ല.

ക്രിപ്റ്റിക് പ്രഗ്നന്‍സിയാണെങ്കില്‍

ക്രിപ്റ്റിക് പ്രഗ്നന്‍സിയാണെങ്കില്‍

ക്രിപ്റ്റിക് പ്രഗ്നന്‍സിയാണെങ്കില്‍ പ്രഗ്നന്‍സി ടെസ്റ്റുകള്‍ നെഗറ്റീവ് ഫലം കാണിയ്ക്കുന്നു. സ്‌കാനിംഗില്‍ പോലും ഇതു വെളിവാകുകയുമില്ല. ഇതെല്ലാം ഗര്‍ഭിണിയില്ലെന്ന തോന്നല്‍ നല്‍കുന്നതുമാണ്. മാത്രമല്ല, സാധാരണ ഗര്‍ഭകാലത്തെ ഛര്‍ദി പോലുളള യാതൊരു പ്രശ്‌നങ്ങളും ഇത്തരം കേസുകളില്‍ അനുഭവപ്പെടുകയുമില്ല. ഒളിച്ചു കളിയ്ക്കുന്ന ഗര്‍ഭധാരണം എന്നു വേണം, പറയുവാന്‍.

പോളി സിസ്റ്റിക് ഓവറി, ആര്‍ത്തവം

പോളി സിസ്റ്റിക് ഓവറി, ആര്‍ത്തവം

പോളി സിസ്റ്റിക് ഓവറി, ആര്‍ത്തവം വരാതെയിരിയ്ക്കുക അതായത് ആര്‍ത്തവ ക്രമക്കേടുകള്‍, അത്‌ലറ്റ്, അടുത്തിടെ പ്രസവിച്ചത് എന്നിങ്ങനെയുള്ള അവസ്ഥകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതു സ്വാഭാവികമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭധാരണ പരിശോധന പൊസറ്റീവാക്കുന്ന എച്ച്‌സിജി ഹോര്‍മോണിന്റെ സാന്നിധ്യം പരിശോധനയില്‍ വെളിപ്പെടുന്നില്ല. ഇതു ഗര്‍ഭധാരണം വെളിപ്പെടുത്തുന്നുമില്ല.

സാധാരണ ഗതിയില്‍

സാധാരണ ഗതിയില്‍

സാധാരണ ഗതിയില്‍ പ്രഗ്നന്‍സി ടെസ്റ്റ് പൊസറ്റീവാണെങ്കില്‍ മാത്രമേ സ്‌കാനിംഗിന് നിര്‍ദേശം നല്‍കൂ. സ്‌കാനിംഗ് നെഗറ്റീവ് ടെസ്റ്റിനു ശേഷവും നിര്‍ദേശിയ്ക്കപ്പെടുന്നുവെങ്കില്‍ ഇതിലും കൃത്യമായി ഇതു കണ്ടെത്തുവാന്‍ കഴിഞ്ഞെുന്നു വരില്ല. ഭ്രൂണം രൂപപ്പെട്ടിരിയ്ക്കുന്നതിന്റെ പ്രശ്‌നം, യൂട്രസ് ഷേപ്പ് പ്രശ്‌നം, ഇതല്ലെങ്കില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗിലെ പാകപ്പിഴവ് എന്നിവയെല്ലാം തന്നെ കൃത്യമായി ഇതു കണ്ടെത്തുവാന്‍ തടസം നില്‍ക്കുന്ന ഘടകങ്ങളുമാകാം. ഇത്തരം ഘട്ടങ്ങളിലെല്ലാം തന്നെ ഇത് ക്രിപ്റ്റിക് ഗര്‍ഭമെന്നതിന് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

ഗര്‍ഭധാരണം മാത്രമേ

ഗര്‍ഭധാരണം മാത്രമേ

ഗര്‍ഭധാരണം മാത്രമേ ഇതില്‍ അറിയാതെയുള്ളൂ. പ്രസവ വേദനയും പ്രസവവുമെല്ലാം തന്നെ സാധാരണ രീതിയില്‍ തന്നെയായിരിയ്ക്കുകയും ചെയ്യും. ആകെയുള്ള വ്യത്യാസം സാധാരണ ഗര്‍ഭധാരത്തില്‍ നാം പ്രസവം പ്രതീക്ഷിയ്ക്കും, നാം മാനസികമായും ഇതിനായി ഒരുങ്ങിയിരിയ്ക്കും, എന്നാല്‍ ക്രിപ്റ്റിക് ഗര്‍ഭധാരണത്തില്‍ പ്രതീക്ഷിയ്ക്കാതെ പ്രസവം നടക്കും. ഒളിച്ചിരിയ്ക്കുന്ന ഗര്‍ഭം, വെളിപ്പെടാത്ത ഗര്‍ഭം, പിടി തരാത്ത ഗര്‍ഭം എന്നെല്ലാം തന്നെ പറയാം.

English summary

Cryptic Pregnancy The Unknown Pregnancy Till Birth

Cryptic Pregnancy The Unknown Pregnancy Till Birth, Read more to know about,
X
Desktop Bottom Promotion