For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷ വന്ധ്യതക്ക് സ്വയംഭോഗം കാരണമോ?

By Aparna
|

വന്ധ്യത ഇന്നത്തെ കാലത്ത് പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. ഒരു കുഞ്ഞെന്ന സ്വപ്നത്തിന് പലപ്പോഴും വിലക്ക് തീർക്കുന്ന ഒന്നാണ് വന്ധ്യത. സ്ത്രീ ആയാലും പുരുഷനായാലും ഇത്തരം അവസ്ഥകൾ വളരെയധികം വിഷമം സൃഷ്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ജീവിതത്തിൽ വന്ധ്യത പോലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കുന്ന അവസ്ഥ ചില്ലറയല്ല. മാനസികമായും ശാരീരികമായും വളരെയധികം ദമ്പതികളെ ബാധിക്കുന്ന ഒന്നാണ് വന്ധ്യത. ദിവസം ചെല്ലുന്തോറും വന്ധ്യതയുള്ളവരുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ചികിത്സിക്കുന്നതിനാണ് ശ്രമിക്കേണ്ടത്.

<strong>most read: ഗര്‍ഭിണികളില്‍ മലബന്ധമോ, പരിഹാരം തൈരില്‍</strong>most read: ഗര്‍ഭിണികളില്‍ മലബന്ധമോ, പരിഹാരം തൈരില്‍

ഭക്ഷണ ശൈലിയിലെ അനാരോഗ്യകരമായ പ്രശ്‌നങ്ങളും, വ്യായാമക്കുറവും, മാനസിക സമ്മര്‍ദ്ദവും, മറ്റ് ആരോഗ്യപ്രശ്‌നങ്ങളും എല്ലാം ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇതെല്ലാമാണ് പ്രധാനമായും വന്ധ്യതയിലേക്ക് നയിക്കുന്ന കാരണങ്ങള്‍. ജീവിത ശൈലിയും വളരെയധികം ബാധിക്കുന്നുണ്ട് പലരേയും. ഇതെല്ലാം ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് നമുക്ക് നോക്കാം. നമ്മുടെ പല ശീലങ്ങളും ഇത്തരത്തിൽ ജീവിതത്തിൽ വന്ധ്യതയെന്ന അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു.

അറിഞ്ഞിരിക്കേണ്ടത് ഇതാണ്

അറിഞ്ഞിരിക്കേണ്ടത് ഇതാണ്

അടിസ്ഥാനപരമായ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ തെറ്റിദ്ധാരണകളാണ് പ്രശ്നങ്ങൾ വഷളാക്കുന്നത്. ശുക്ലവും ബീജവും തമ്മില്‍ വ്യത്യാസമുണ്ട്. ശുക്ലം എന്നത് ബീജങ്ങള്‍ നിറഞ്ഞ സ്രവമാണ്. മൂത്രാശയത്തിന് താഴെയുള്ള സെമിനല്‍ വെസിക്കിള്‍സ് ട്യുബുലാര്‍ ഗന്ഥികളിലാണ് ശുക്ലം ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ ബീജം നിര്‍മ്മിക്കുന്നത് വൃഷണങ്ങളാണ്. ആദ്യത്തേത് ബീജത്തെ ചലിക്കാന്‍ സഹായിക്കുന്നു. ബീജത്തിന്റെ അനാരോഗ്യവും വന്ധ്യതയെന്ന പ്രതിസന്ധിക്ക് കാരണമാകുന്നതിൽ മുന്നിലാണ്.

ആരോഗ്യവും വന്ധ്യതയും

ആരോഗ്യവും വന്ധ്യതയും

ആരോഗ്യമുള്ള ഒരാൾക്കും പലപ്പോഴും വന്ധ്യത ഉണ്ടാവുന്നുണ്ട്. എന്നാൽ അതിന്റെ കാരണം എന്താണെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. നിങ്ങള്‍ക്ക് ആരോഗ്യകരമായ ഹൃദയമിടിപ്പ് നിരക്കുണ്ടാവുകയും, കൊളസ്‌ട്രോളും, രക്തസമ്മര്‍ദ്ധവും നിയന്ത്രണത്തിന് കീഴില്‍ ആയിരിക്കുകയും ചെയ്യും. എന്നാല്‍ ഇതുകൊണ്ട് ബീജത്തിന് ആരോഗ്യമുണ്ടെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ വന്ധ്യതയെന്ന സാധ്യതയെ ഒരിക്കലും തള്ളിക്കളയാനും ആവില്ല. ചെറിയ കാര്യങ്ങളിലും വളരെയധികം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ബീജം കുറവ് ദോഷമല്ല

ബീജം കുറവ് ദോഷമല്ല

ബീജത്തിന്റെ അളവ് കുറവ് ഒരു ദോഷകരമായ കാര്യമല്ല. ഇത് ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. നിങ്ങള്‍ അനാരോഗ്യകരമായ ഒരു ജീവിതശൈലിയാവും പിന്തുടരുന്നതെങ്കില്‍ നിങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. പുകവലി, മദ്യം എന്നിവ ഒഴിവാക്കുകയും ശരിയായ ഭക്ഷണവും, വ്യായാമങ്ങളും വേണ്ടി വരുകയും ചെയ്യും. പലരിലും ജീവിതശൈലിയിലെ മാറ്റം വഴി ബീജത്തിന്റെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരും.

പ്രതിരോധം ശരീരത്തില്‍ തന്നെ

പ്രതിരോധം ശരീരത്തില്‍ തന്നെ

ചിലരില്‍ ബീജത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ആന്റി സ്‌പേം ആന്റിബോഡി ഉണ്ട്. ഇത് പ്രതിരോധ വസ്തുവാണ്. ഇതുള്ളവരില്‍ ബീജത്തിന്റെ എണ്ണവും ശേഷിയും കുറയുന്നതിന് കാരണമാകുന്നു. ഇത് പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്‌നത്തിന് കാരണമാകുന്നു. അതുകൊണ്ട് വിവാഹം കഴിഞ്ഞ് കൃത്യമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും കുട്ടികളില്ലെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

അണുബാധ

അണുബാധ

ചിലയിനം അണുബാധകള്‍ പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. പ്രത്യേകിച്ച് പുരുഷന്റെ ലൈംഗികാവയവത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളും അണുബാധകളും. ഇതെല്ലാം വന്ധ്യത പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളേയും അല്‍പം സൂക്ഷിക്കുക. ഇല്ലെങ്കില്‍ അത് ജീവിതത്തില്‍ പിന്നീ‌‌ട് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.

ബീജത്തിന്റെ ഗുണം

ബീജത്തിന്റെ ഗുണം

ഒന്നോ രണ്ടോ ആഴ്ചത്തേക്ക് ലൈംഗിക ബന്ധം അല്ലെങ്കില്‍ സ്വയംഭോഗം ചെയ്യാതിരുന്നാല്‍ ബീജത്തിന്റെ ഗുണമേന്മ വര്‍ദ്ധിക്കില്ല. ഓരോ ദിവസവും ബീജം ഉത്പാദിപ്പിക്കപ്പെടുകയും നിങ്ങളുടെ വൃഷണത്തില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഏറെക്കാലം ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടിരിക്കുന്നത് ഡി എന്‍ എ തകരാറിന് ചിലപ്പോള്‍ കാരണമാകുന്നു.

 സ്വയംഭോഗവും ലൈംഗിക ബന്ധവും

സ്വയംഭോഗവും ലൈംഗിക ബന്ധവും

പുതിയ ബീജങ്ങള്‍ ഉത്പാദിപ്പിക്കാന്‍ വൃഷണത്തിന് ആറ് ആഴ്ചകള്‍ വേണം. ലൈംഗികബന്ധമോ, സ്വയംഭോഗമോ ബീജത്തിന്റെ അളവിനെ ബാധിക്കില്ല. ജീവിതകാലം മുഴുവന്‍ ബീജം ഉത്പാദിപ്പിക്കാനാവുന്ന വിധത്തിലാണ് നിങ്ങളുടെ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വയം ഭോഗവും ലൈംഗിക ബന്ധവും ഒരുതരത്തിലും ഇതിനെ ബാധിക്കുന്നില്ല. എന്നാൽ സ്വയംഭോഗം കൂടുതലായാൽ അത് പല വിധത്തിലുള്ള പ്രതിസന്ധികൾക്കും വന്ധ്യതയെന്ന പ്രശ്നത്തിനും ബീജ ഗുണം കുറക്കുന്നതിനും കാരണമാകുന്നു.

 രോഗങ്ങള്‍

രോഗങ്ങള്‍

ഇന്നത്തെ കാലത്ത് രോഗങ്ങള്‍ ഒഴിഞ്ഞിട്ടുള്ള സമയം ഇല്ല എന്ന് തന്നെ പറയാം. പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയെല്ലാം പ്രത്യുത്പാദന ശേഷിയെ കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങളെ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്.

English summary

common signs of infertility in men

we have listed some rare infertility causes in men
X
Desktop Bottom Promotion