TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ബീജം,ഉദ്ധാരണം,വലിപ്പം, പണി കരിക്കിന് വെള്ളത്തില്‍
പുരുഷന്മാരെ അലട്ടുന്ന ലൈംഗിക പ്രശ്നങ്ങള്‍ പലതുണ്ട്. ഇവയില്‍ ചിലതെങ്കിലും വന്ധ്യതാ പ്രശ്നങ്ങള്‍ക്കു വരെ കാരണമാകുന്നതുമാണ്.
പുരുഷ വന്ധ്യതയ്ക്കു കാരണമാകുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബീജക്കുറവും ബീജങ്ങളുടെ ചലനക്കുറവും ഇവയെല്ലാം തന്നെ ഗര്‍ഭധാരണത്തിന് തടസം നില്ക്കുന്നവയാണ്. ബീജങ്ങളുടെ കൗണ്ട് ശരിയായാല്‍ മാത്രം പോരാ, ബീജ ഗുണവും വേണം, എങ്കിലേ ഗുണമുണ്ടാകൂ.
ഇതുപോലെ പുരുഷന്മാരെ അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഇറക്ടൈല്‍ ഡിസ്ഫംങ്ഷന്‍ അഥവാ ഉദ്ധാരണക്കുറവ്. ഇതിനും കാരണങ്ങള്‍ പലതുണ്ട്. അടിസ്ഥാന കാരണമെന്നു പറയുന്നത് രക്തപ്രവാഹത്തിന്റെ കുറവു തന്നെയാണ്. ഉദ്ധാരണക്കുറവിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പോഷകങ്ങളുടെ കുറവു കാരണമുണ്ടാകാം, അമിത വണ്ണം, വ്യായാമക്കുറവ്, ചില രോഗങ്ങള്‍, കെമിക്കലുമായുള്ള സംസര്‍ഗം. സ്വകാര്യ ഭാഗത്ത് അമിതമായി ചൂടേല്‍ക്കുന്നത് തുടങ്ങിയ പല കാരണങ്ങളാലുമുണ്ടാകാം.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പല തരം ചികിത്സകളും കൃത്രിമ മരുന്നുകളുമെല്ലാം ലഭ്യമാണ്. എന്നാല്‍ ഇതിനേക്കാള്‍ ഏറെ നല്ലതാണ് പ്രകൃതിദത്ത പരിഹാരവഴികള്‍ തേടുന്നത്.
ബീജക്കുറവിനും ഉദ്ധാരണ ശേഷിയും അവയവ വലിപ്പത്തിനുമെല്ലാം സഹായിക്കുന്ന ഒരു ഒറ്റമൂലി പ്രകൃതിയില്‍ നിന്നു തന്നെ ലഭ്യമാണ്. ഇതാണ് കരിക്കിന് വെള്ളം അല്ലെങ്കില്‍ നാളികേര വെള്ളം. ഇതെങ്ങനെയാണ് ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമാകുന്നതെന്നറിയൂ,
ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവിക ചികിത്സാ വഴി
ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവിക ചികിത്സാ വഴികളില്‍ ഒന്നാണ് തേങ്ങാവെള്ളം. ഇതു മസില് കോണ്ട്രാക്ഷനു സഹായിക്കുന്നു. ഉദ്ധാരണത്തിന് മസിലുകള്‍ അയയുന്നതും മുറുകുന്നതും ഏറെ അത്യാവശ്യമാണ്. കരിക്കിന് വെള്ളത്തിലെ സോഡിയം ഈ പ്രത്യേക ആരോഗ്യഗുണത്തിനു സഹായിക്കുന്നു.
പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് ഇതും ഉദ്ധാരണത്തിന്
തേങ്ങാവെള്ളത്തിലും കരിക്കിന് വെള്ളത്തിലുമെല്ലാം ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് ഇതും ഉദ്ധാരണത്തിന് അത്യാവശ്യമായ ഒന്നാണ്. ഈ പ്രശ്ന പരിഹാരത്തിനുള്ള നല്ലൊരു ഇലക്ട്രോളൈറ്റായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ് ഇത്. ഇലക്ട്രോളൈറ്റ് ബാലന്‍സ് മസിലുകളുടെ കൃത്യമായ പ്രവര്‍ത്തനത്തിനു സഹായിക്കുന്നു. ഇതു വഴി പ്രശ്നത്തിനു പരിഹാരവുമാകും.
മഗ്നീഷ്യം
മഗ്നീഷ്യം സമ്പുഷ്ടമായ ഒന്നൂ കൂടിയാണ് ഇത്. മഗ്നീഷ്യം രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് രക്തപ്രവാഹത്തിന്റെ കുറവ്. തേങ്ങാവെള്ളത്തിലെ മഗ്നീഷ്യം ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാണ്.
ഹൃദയത്തിന്റെ പമ്പിംഗ്
ഹൃദയത്തിന്റെ പമ്പിംഗ് ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് തേങ്ങാവെള്ളം. ഇതു കൊണ്ടു തന്നെ ഉദ്ധാരണ പ്രശ്നത്തിനും ഇതു നല്ലൊരു പരിഹാരമാണ്. ഹൃദയത്തിന്റെ പമ്പിംഗ് കൃത്യമായി നടക്കുന്നത് ഉദ്ധാരണ പ്രശ്നം പരിഹരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
ബീജത്തിന്റെ എണ്ണക്കൂടുതലിനു സഹായിക്കുന്ന ഒന്നു കൂടിയാണ്
ഇതുപോലെ ബീജത്തിന്റെ എണ്ണക്കൂടുതലിനു സഹായിക്കുന്ന ഒന്നു കൂടിയാണ് തേങ്ങാവെള്ളം. ഇത് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിനു സഹായിക്കുന്നു. ടെസ്റ്റോസ്റ്റിറോണ്‍ ബീജോല്പാദനത്തിനും ഏറെ ഗുണകരമാണ്. ബീജ പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന വന്ധ്യതാ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ഗുണം കൂടാനും
ബീജങ്ങളുടെ എണ്ണം കൂടാനൂും ഗുണം കൂടാനും ചലന ശേഷി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം തേങ്ങാവെള്ളം അല്ലെങ്കില്‍ കരിക്കിന് വെള്ളം ഏറെ നല്ലതാണെന്ന് ആയുര്‍വേദവും വിശദീകരിയ്ക്കുന്നു. ആയുര്‍വേദ മരുന്നായ ഞെരിഞ്ഞിലും കരിക്കും ചേര്‍ത്തുള്ള ഒരു പ്രത്യേക മരുന്ന് ബീജത്തിന്റെ എണ്ണം കൂടാനും ഗുണം വര്ദ്ധിയ്ക്കുവാനുമെല്ലാം ഏറെ നല്ലതാണ്.
ഞെരിഞ്ഞില്‍
ഞെരിഞ്ഞില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കുന്നു. ഇതു കൊണ്ടാണ് ഇത് പുരുഷ വന്ധ്യതയ്ക്കു പരിഹാരമായി ബീജോല്പാദനത്തിലൂടെ പ്രവര്‍ത്തിയ്ക്കുന്നതും.
കരിക്കിന് വെള്ളവും ഞെരിഞ്ഞിലും
കരിക്കിന് വെള്ളവും ഞെരിഞ്ഞിലും ചേര്‍ന്ന ഔഷധ പ്രയോഗം നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ. ഇത് അടുപ്പിച്ച് 3 ആഴ്ച ചെയ്യണം. എന്നാല്‍ പൂര്‍ണ ഫലം ലഭിയ്ക്കും. ഒരു കരിക്കെടുത്ത് മുകള്‍ ഭാഗം വെട്ടിക്കളയുക. ഈ വെള്ളം പുറത്തെടുക്കരുത്. ഇതിലേയ്ക്ക് അല്പം ഞെരിഞ്ഞില്‍ ഇട്ടു വയ്ക്കുക. ഇത് വീണ്ടും ചെത്തിക്കളഞ്ഞ മൂടി കൊണ്ട് അടച്ച് ഇത് രീതിയില്‍ വയ്ക്കുക. അഞ്ച്-ആറ് മണിക്കൂര്‍ നേരം കഴിഞ്ഞ് ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. തലേന്നു രാത്രി ഞെരിഞ്ഞില്‍ ഇട്ടു വച്ച് പിറ്റേന്നു രാവിലെ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.
ബീജ ഗുണം
ബീജങ്ങളുടെ എണ്ണം മാത്രമല്ല, ബീജ ഗുണം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്. കരിക്കിന് വെള്ളം മാത്രവും നല്ലതാണ്. ഇതിനൊപ്പം ഞെരിഞ്ഞില്‍ കൂടെയാകുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.
ഗര്‍ഭിണിയായ സ്ത്രീ
ഗര്‍ഭിണിയായ സ്ത്രീ കരിക്കിന് വെള്ളം കുടിയ്ക്കുന്നത് വയറ്റിലെ കുഞ്ഞിന് പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. അതായത് പുരുഷനു മാത്രമല്ല, സ്ത്രീ ഇതു കുടിയ്ക്കുന്നതു കൊണ്ട് ഗര്‍ഭസ്ഥ ശിശുവിനും ഗുണമുണ്ടാകുമെന്നര്ത്ഥം.