TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വയറ്റിലെ വാവയ്ക്കൊപ്പം ആഴ്ച തോറും അമ്മിഞ്ഞ മാറ്റം
ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശാരീരികവും മാനസികവുമായ മാററങ്ങളുടെ കാലഘട്ടം കൂടിയാണ്. ഇതിന് പ്രധാന കാരണം ഹോര്‍മോണുകളുമാണ്. ഗര്‍ഭകാലത്ത് ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ഏറെ ശക്തിപ്പെടുകയാണ് ചെയ്യുക. പല പുതിയ ഹോര്‍മോണുകളും പ്രവര്‍ത്തനം തുടങ്ങും. പല ഹോര്‍മോണുകളുടേയും പ്രവര്‍ത്തനം ഇരട്ടിയാകും. പ്രത്യേകിച്ചും ഈസ്ട്രജന് ഹോര്‍മോണ്‍ പോലുളളവയുടെ പ്രവര്‍ത്തനം.
ഗര്‍ഭകാലത്ത് പ്രധാന മാറ്റങ്ങള്‍ നടക്കുന്നത് ആന്തരികമായി യൂട്രസിലും ബാഹ്യമായി വയറ്റിലും മാറിടത്തിലുമാണ്. ഗര്‍ഭധാരണത്തിന്, പ്രസവത്തിന് സ്ത്രീ ശരീരം ഒരുങ്ങുമ്പോള്‍ മാറിടങ്ങളിലും കാര്യമായ മാറ്റങ്ങള്‍ വരുന്നതു സാധാരണയാണ്.
ഗര്‍ഭകാലത്ത് കുഞ്ഞിന്റെ വളര്‍ച്ച ആഴ്ചക്കണക്കിനാണു സാധാരണ പറയുക. ഇതു പോലെ ആഴ്ചക്കണക്കില്‍ മാറിടങ്ങളിലും പല മാറ്റങ്ങളും വരുന്നുമുണ്ട്.
ഗര്‍ഭാവസ്ഥയില്‍ ആഴ്ചക്കണക്കിന് എന്തെല്ലാം മാററങ്ങളാണ് മാറിടത്തില്‍ വരുന്നതെന്നറിയൂ,
1-4 വരെയുളള ആഴ്ചകളില്‍
1-4 വരെയുളള ആഴ്ചകളില്‍ ഫോളിക്കുലാര്‍, ഓവുലേറ്ററി മാറ്റങ്ങളാണ് ഭ്രൂണത്തില്‍ സംഭവിയ്ക്കുന്നത്. ഇതേ സമയത്ത് മാറിടങ്ങളില്‍ പാലുല്പാദനത്തിനുള്ള മില്‍ക് ഡക്ടുകള്‍ രൂപം കൊള്ളുന്നു. ആല്‍വിയോലാര്‍ ഡക്ടുകളും ഈ സമയത്താണ് രൂപം കൊള്ളുന്നത്. മൂന്നാമത്തെ ആഴ്ച മുതല്‍ മാറിടങ്ങള്‍ മൃുദുവാകുന്നു. ഗര്‍ഭധാരണത്തിന്റെ പ്രത്യക്ഷമായ ലക്ഷണം കൂടിയാണ് മാറിടങ്ങള്‍ മൃദുവാകുന്നത്. നാലാമത്തെ ആഴ്ച മുതല്‍ മാറിടത്തിലേയ്ക്കുള്ള രക്തപ്രവാഹം കൂടുതലാകും. നിപ്പിളിനു ചുററും സെന്‍സിററീവിറ്റി അനുഭവപ്പെടും. ഇക്കിളിയും കുത്തുന്ന ചെറിയ വേദനയുമെല്ലാം അനുഭവപ്പെടും. പാലുല്‍പാദിപ്പിയ്ക്കുന്ന കോശങ്ങള്‍ കൂടുതലാകും.
5- 8 ആഴ്ചകളില്‍ മാറിട കോശങ്ങളുടെ ആകൃതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. ഇവ പാലുല്പാദനത്തെ സഹായിക്കുവാന്‍ വേണ്ടിയാണ്. പ്ലാസന്റല്‍ ലാക്ടോജനുകള്‍ എന്ന ഹോര്‍മോണുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഗ്ലാന്റുലാര്‍ കോശങ്ങള്‍ കാരണം മാറിടങ്ങള്‍ക്കു വളര്‍ച്ചയും മാറിടങ്ങള്‍ നിറഞ്ഞതായ തോന്നലുമുണ്ടാകും. പാല് ഗ്രന്ഥികള്‍ വീര്‍ക്കുന്നതും ഇത്തരം തോന്നലിനുള്ള കാരണമാണ്. നിപ്പിളിനു ചുറ്റുമുള്ള ഇരുണ്ട ഭാഗം കൂടുതല്‍ ഇരുണ്ടതാകും. പിഗ്മെന്റാണ് ഇതിനു കാരണമാകുന്നത്. കുഞ്ഞിന് സ്തനങ്ങള്‍ പെട്ടെന്നു തിരിച്ചറിയാനുള്ള പ്രകൃതിയുടെ പ്രതിഭാസം കൂടിയാണ് ഇത്. 650 ഗ്രാം വീതം ഇരു വശത്തും മാറിടങ്ങളുടെ വലിപ്പം വര്‍ദ്ധിയ്ക്കും. ഈസ്ട്രജന്, പ്രൊജസ്ട്രോള്‍ ഹോര്‍മോണുകളാണ് ഇതിനു കാരണമാകുന്നത്. മാര്‍ബിളിംഗ് എന്നൊരു പ്രക്രിയ ചര്‍മത്തിനു ചുറ്റും നടക്കുന്നു. ഇത് എട്ടാമത്തെ ആഴ്ചയാണ് നടക്കുന്നത്. രക്തപ്രവാഹത്തിനു സഹായിക്കുന്ന ഞരമ്പുകളുടെ വളര്‍ച്ചയാണ് ഈ പ്രക്രിയയിലൂടെ നടക്കുന്നത്. മോണ്ടഗോമെറി ട്യൂബര്‍ക്കിള്‍സ് വളര്‍ച്ചയും നടക്കും. ഇത് ഇന്ഫെക്ഷുകള് തടയാന്‍ വേണ്ടിയാണ്. ചര്‍മത്തിന് മൃദുത്വം നല്‍കാനും ഇതു സഹായിക്കും.
9-12 ആഴ്ചകളില്‍
9-12 ആഴ്ചകളില്‍ ഏരിയോളയ്ക്കു ചുറ്റുമുള്ള ഭാഗം ഏറെ കറുത്ത നിറത്തിലാകും. ഒന്‍പതാമത്തെ ആഴ്ച ഈ ഭാഗത്തിന്റെ വലിപ്പവും വര്‍ദ്ധിയ്ക്കും. സെക്കന്ററി ഏരിയോള രൂപപ്പെടും. ഇത് ഏരിയോളയ്ക്കു ചുറ്റും രൂപപ്പെടുന്ന ലൈറ്റ് നിറത്തിലെ ടിഷ്യൂവാണ്. ഇത് വെളുത്ത നിറത്തിലെ സ്ത്രീകളിലാണ് കൂടുതല്‍ കാണപ്പെടുക. പത്താമത്തെ ആഴ്ചയില്‍ മാറിട വലിപ്പം കൂടുതല്‍ വര്‍ദ്ധിയ്ക്കും. പന്ത്രണ്ടാമത്തെ ആഴ്ചയില്‍ നിപ്പിള്‍ ഉള്ളിലേയ്ക്കു വലിയാനുള്ള സാധ്യതയുമുണ്ട്. പ്രത്യേകിച്ചും ആദ്യ തവണ അമ്മായാകുന്നവരില്.
13-16 വരെ
13-16 വരെയുള്ള ആഴ്ചകളില്‍ രക്തസഞ്ചാരം കൂടും. ഏരിയോള നല്ല പോലെ കാണപ്പെടും. പതിനാറാമത്തെ ആഴ്ചയില്‍ മാറിടങ്ങളുടെ മൃദുത്വം നഷ്ടപ്പെടും. ഒട്ടലുള്ള ദ്രവം പുറപ്പെടും. ഇത് കുഞ്ഞിന് ആദ്യം ലഭിയ്ക്കുന്ന പാനീയമാണ്. പാലുല്പാദനം ശരിയായി നടക്കുന്നതു വരെയുള്ള പാനീയം. അതായത് കൊളസ്ട്രം. കു്ഞ്ഞിനാവശ്യമായ പോഷകങ്ങള്‍ നിറഞ്ഞ പാനീയം. ചിലപ്പോള്‍ രക്തത്തിന്റെ അംശവും കാണാം. ഇതിനു കാരണം രക്തക്കുഴലുകള്‍ വര്‍ദ്ധിയ്ക്കുന്നതാണ്.
17-20 ആഴ്ചകളില്‍
17-20 ആഴ്ചകളില്‍ പതിനെട്ടാമത്തെ ആഴ്ചയില്‍ കൊഴുപ്പ് മാറിടത്തില്‍ അടിഞ്ഞു കൂടുന്നു. ചില സ്ത്രീകളുടെ മാറിടങ്ങളില്‍ മുഴകള്‍ രൂപപ്പെടുന്നു. 20-ാമത്തെ ആഴ്ച മുതല്‍ മാറിടത്തില്‍ സ്ട്രെച്ച് മാര്‍ക്സ് രൂപപ്പെടും. പ്രത്യേകിച്ചും മാറിടത്തിന്റെ താഴ്ഭാഗത്ത്. ഇത് സ്കിന്‍ വലിയുന്നതു കാരണമാണ്.
21-24 വരെയുള്ള ആഴ്ചകളില്‍
21-24 വരെയുള്ള ആഴ്ചകളില്‍ മാറിട വലിപ്പം കൂടുതലാകും. ഇത്തരം ഘട്ടങ്ങളില്‍ പാകമാകുന്ന ബ്രാ വാങ്ങാം. എന്നാല്‍ ഇറുക്കമുള്ളവ വേണ്ട. ഇത് രക്തസഞ്ചാരത്തെ ബാധിയ്ക്കും.
25-28 വരെയുള്ള ആഴ്ചകളില്‍
25-28 വരെയുള്ള ആഴ്ചകളില്‍ മാറിട വലിപ്പം ഏതാണ്ടു പൂര്‍ണമാകും. കൊളസ്ട്രം പുറത്തേയ്ക്കു വന്നു തുടങ്ങും. എന്നാല്‍ ഇത് എല്ലാവരിലും ഉണ്ടാകണമെന്നില്ല. കുഞ്ഞിന് വയററില്‍ 27 ആഴ്ചകള്‍ പ്രായമാകുമ്പോഴേയ്ക്കും പാലുല്‍പാദത്തിന് ശരീരം എല്ലാ തരത്തിലും സജ്ജമായിക്കഴിയും. 28-ാമത്തെ ആഴ്ച മുതല്‍ ചര്‍മത്തിന് അടിയിലുള്ള രക്തക്കുഴലുകള്‍ കൂടുതല്‍ പ്രത്യക്ഷമാകും. നിപ്പിളിനു ചുറ്റുമുള്ള പിഗ്മെന്റേഷന് കൂടുതല്‍ കണ്ടു തുടങ്ങും.
29-38 വരെയുള്ള ആഴ്ചകളില്‍
29-38 വരെയുള്ള ആഴ്ചകളില്‍ 30-ാമത്തെ ആഴ്ചയില്‍ സ്വെറ്റ് റാഷുകള്‍, അതായത് ഇത്തരം പാടുകള്‍ കണ്ടു തുടങ്ങും. മ്യൂകസ് മംബ്രേയ്നും ബ്ലഡ് വെസലുകളും വികസിയ്ക്കുന്നതാണ് കാരണം. 32-ാമത്തെ ആഴ്ച മുതല്‍ സോപ്പ് ഈ ഭാഗത്ത് തേക്കാത്തതാണു നല്ലത്. ഇത് പാടുകളിലൂടെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.
33-36 വരെയുളള ആഴ്ചകളില്‍
33-36 വരെയുളള ആഴ്ചകളില്‍ പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ കാരണം മാറിടങ്ങള്‍, പ്രത്യേകിച്ചും നിപ്പിളുകള്‍ കൂടുതല്‍ പ്രത്യക്ഷമാകും. 36-ാമത്തെ ആഴ്ചയില്‍ മാറിട വളര്‍ച്ച പൂര്‍ണമാകും.
37-40 വരെയുളള ആഴ്ചകളില്‍
37-40 വരെയുളള ആഴ്ചകളില്‍ മാറിടങ്ങളിലെ കൊളസ്ട്രത്തിന്റെ നിറം കൂടുതല്‍ വെളുക്കും. അതായത് മഞ്ഞ നിറത്തില്‍ നിന്നും നേര്‍ത്ത നിറമാകും. ഓക്സിടോസിന്‍ എന്ന പ്രത്യേക ഹോര്‍മോണ്‍ ഉല്പാദനം തുടങ്ങും.