For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം സംഭവിക്കാത്തതിന് കാരണം ഈ തടസ്സം

|

വിവാഹ ശേഷം അധികം വൈകാതെ തന്നെ ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് പലരുടേയും ആഗ്രഹമാണ്. കാരണം ഇന്നത്തെ കാലത്ത് സ്ത്രീകള്‍ വിവാഹം കഴിക്കുന്നത് തന്നെ പ്രായം വൈകിയാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെയധികം വൈകി നടക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വന്ധ്യത നിരക്ക് സ്ത്രീകളില്‍ വര്‍ദ്ധിക്കുന്നുണ്ട്. ഇതല്ലാതേയും പല കാരണങ്ങള്‍ കൊണ്ടും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൊണ്ട് ഗര്‍ഭധാരണം സംഭവിക്കാതെ പോവുന്നുണ്ട്. എന്താണ് അതിന് കാരണം എന്ന് ആദ്യ കാലങ്ങളില്‍ പലരും മനസ്സിലാക്കുന്നില്ല.

സ്ത്രീ വന്ധ്യതക്കുള്ള കാരണങ്ങളില്‍ ഏറ്റവും കൂടുതലായി കാണുന്ന ഒന്നാണ്‌ പലപ്പോഴും അണ്ഡവാഹിനിക്കുഴലിലെ തടസ്സം. എന്നാല്‍ വന്ധ്യതക്ക് കാരണം ഇത് തന്നെയാണോ എന്നത് ആദ്യം തിരിച്ചറിയുകയാണ് ചെയ്യേണ്ടത്. എന്നാല്‍ പലപ്പോഴും ഇത് തിരിച്ചറിയാന്‍ പെട്ടെന്ന് കഴിയുകയില്ല. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഒരുമിച്ച് താമസിച്ചിട്ടും കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ വന്ധ്യതാ ചികിത്സക്ക് വിധേയമാകേണ്ടതാണ്. അതികഠിനമായ വയറു വേദന, ട്യൂബിലുണ്ടാവുന്ന ഗര്‍ഭം, ലൈംഗി രോഗങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും ബ്ലോക്ക്ഡ് ഫലോപിയന്‍ ട്യൂബിന്റെ ലക്ഷണമാണ്. ഇത് കണ്ടെത്താന്‍ പല വിധത്തിലുള്ള ടെസ്റ്റുകളും സ്‌കാനുകളും ഉണ്ട്. ഇത് പലപ്പോഴും ജന്മനാ ഉള്ള ഒരു പ്രശ്‌നമായിരിക്കും.

<strong>Most read: ഗര്‍ഭകാലത്ത് ആട്ടിറച്ചി നല്‍കുന്ന ആരോഗ്യം </strong>Most read: ഗര്‍ഭകാലത്ത് ആട്ടിറച്ചി നല്‍കുന്ന ആരോഗ്യം

പലപ്പോഴും ഫലോപിയന്‍ ട്യൂബിലുണ്ടാവുന്ന തടസ്സങ്ങളാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍ ചികിത്സിച്ച് നേരെയാക്കാന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ എന്നും ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ എന്നും തിരിച്ചറിയാന്‍ സാധിക്കുന്നതാണ്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഫലോപിയന്‍ ട്യൂബും ഗര്‍ഭധാരണവും

ഫലോപിയന്‍ ട്യൂബും ഗര്‍ഭധാരണവും

പലപ്പോഴും ഫലോപിയന്‍ ട്യൂബില്‍ ബ്ലോക്കുള്ളവര്‍ക്ക് ഗര്‍ഭധാരണം സാധ്യമാവുമോ? എങ്കില്‍ അതിനുള്ള ഉത്തരം യെസ് എന്ന് തന്നെയാണ്. കാരണം ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഗര്‍ഭധാരണം സാധ്യമാണ്. പക്ഷേ ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടെന്ന് ആദ്യം തിരിച്ചറിയാന്‍ ശ്രദ്ധിക്കണം. കൃത്യമായ സമയത്ത് ചികിത്സ ആരംഭിച്ചാല്‍ ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

എന്താണ് ഫലോപിയന്‍ ട്യൂബിലെ തടസ്സം

എന്താണ് ഫലോപിയന്‍ ട്യൂബിലെ തടസ്സം

എന്താണ് തടസ്സം എന്നറിയുന്നതിന് മുന്‍പ് ഫലോപിയന്‍ ട്യൂബ് എന്ന കാര്യം ആദ്യം അറിയേണ്ടതുണ്ട്. അണ്ഡാശയത്തില്‍ നിന്ന് അണ്ഡം ഗര്‍ഭപാത്രത്തിലേക്ക് സഞ്ചരിക്കുന്ന പാതയാണ് ഫലോപിയന്‍ ട്യൂബ്. ഗര്‍ഭപാത്രത്തിന്റെ ഇരുവശത്തുമായി രണ്ട് തരത്തിലുള്ള ട്യൂബുകളാണ് ഉള്ളത്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ തടസ്സം സംഭവിച്ചാല്‍ അണ്ഡത്തിന് ഗര്‍ഭപാത്രത്തിലേക്ക് എത്തുന്നതിനുള്ള വഴി തടസ്സപ്പെടുന്നു. ഇതിനെയാണ് ബ്ലോക്കായ ഫലോപിയന്‍ ട്യൂബ് എന്ന് പറയുന്നത്. ചിലരില്‍ രണ്ട് ട്യൂബും ഒരു പോലെ ബ്ലോക്ക് ആവുന്നുണ്ട്.

വന്ധ്യതക്ക് കാരണമോ?

വന്ധ്യതക്ക് കാരണമോ?

എല്ലാ മാസവും അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്തേക്ക് വരുന്നുണ്ട്. ഇത് പിന്നീട് ഗര്‍ഭപാത്രത്തിലേക്ക് എത്തുകയും സ്ത്രീപുരുഷ സമാഗത്തിന് ശേഷം ഗര്‍ഭധാരണം സംഭവിക്കുകയും ചെയ്യുന്നുണ്ട്. പുരുഷനില്‍ നിന്ന് പുറത്ത് വരുന്ന ബീജം സെര്‍വിക്‌സില്‍ എത്തി ഇവിടെ നിന്നും അണ്ഡവുമായി ചേര്‍ന്ന് ഫലോപിയന്‍ ട്യൂബിലൂടെ ഗര്‍ഭപാത്രത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. അതോടെ ഗര്‍ഭധാരണം സംഭവിക്കുകയും ചെയ്യുന്നു.

എന്നാല്‍ സംഭവിക്കുന്നത്

എന്നാല്‍ സംഭവിക്കുന്നത്

രണ്ട് ഫലോപിയന്‍ ട്യൂബുകളും ബ്ലോക്ക് ആയാല്‍ ഒരിക്കലും അണ്ഡത്തിന് ഫലോപിയന്‍ ട്യൂബിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. ഇത് പലപ്പോഴും അണ്ഡത്തിനുള്ള സഞ്ചാര പാത ഇല്ലാതാക്കുകയും ഇത് ബീജവുമായി സംയോജിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഫലോപിയന്‍ ട്യൂബിലെ തടസ്സം പലപ്പോഴും ഗര്‍ഭധാരണം ഇല്ലാതാക്കുന്നു.

<strong>Most read: ആവക്കാഡോ നല്‍കൂ കുഞ്ഞിന് നല്ല വളര്‍ച്ചക്ക്</strong>Most read: ആവക്കാഡോ നല്‍കൂ കുഞ്ഞിന് നല്ല വളര്‍ച്ചക്ക്

 പല വിധത്തിലുള്ള ബ്ലോക്കുകള്‍

പല വിധത്തിലുള്ള ബ്ലോക്കുകള്‍

എന്നാല്‍ പല വിധത്തിലുള്ള ബ്ലോക്കുകള്‍ ഫലോപിയന്‍ ട്യൂബില്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ നാല് തരത്തിലുള്ള ബ്ലോക്കുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. ഏതൊക്കെ തരത്തിലാണ് ബ്ലോക്ക് ഉള്ളത് എന്ന കാര്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് എന്തുകൊണ്ടും ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എന്തൊക്കെയെന്ന് നോക്കാം.

അണുബാധയുമായി ബന്ധപ്പെട്ടത്

അണുബാധയുമായി ബന്ധപ്പെട്ടത്

അണുബാധയുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ ബ്ലോക്ക്. ഫലോപിയന്‍ ട്യൂബില്‍ അല്‍പം ലിക്വിഡ് കെട്ടിക്കിടക്കുന്നുണ്ട്. ഇത് പല വിധത്തിലുള്ള അണുബാധ പോലുള്ള പ്രശ്‌നങ്ങളിലേക്ക് ആണ് എത്തിക്കുന്നത്. മാത്രമല്ല അണുബാധയുടെ ഫലമായും പലപ്പോഴും ഫലോപിയന്‍ ട്യൂബില്‍ ബ്ലോക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ടാവുന്നുണ്ട്.

 ട്യൂബില്‍ പഴുപ്പ് വരുമ്പോള്‍

ട്യൂബില്‍ പഴുപ്പ് വരുമ്പോള്‍

ട്യൂബില്‍ പഴുപ്പ് നിറയുമ്പോള്‍ പലപ്പോഴും ഇത്തരത്തില്‍ ബ്ലോക്ക് നിറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ ഇത് മൂലം പലപ്പോഴും ട്യൂബ് എടുത്തു കളയേണ്ട ആവശ്യം വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.

രക്തം കട്ടപിടിക്കുന്നത്

രക്തം കട്ടപിടിക്കുന്നത്

ചിലരുടെ ഫലോപിയന്‍ ട്യൂബില്‍ പലപ്പോഴും രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അത് പലപ്പോഴും ട്യൂബില്‍ ബ്ലോക്ക് ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. അത് നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടതാണ്.

 സ്ഥിരമായുണ്ടാവുന്ന ബ്ലോക്ക്

സ്ഥിരമായുണ്ടാവുന്ന ബ്ലോക്ക്

പലര്‍ക്കും ഫലോപിയന്‍ ട്യൂബില്‍ സ്ഥിരമായുണ്ടാവുന്ന ബ്ലോക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ട്യൂബ് മാറ്റാതെ ആവില്ല എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം നേരത്തെ തന്നെ കണ്ടെത്തേണ്ടതുണ്ട്. ഓവുലേഷന്‍ നടക്കുന്നുണ്ടോ എന്ന കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Blocked fallopian tubes - types, causes And treatment

Can you still get pregnant with blocked fallopian tubes? There are some treatments available. Learn about them, as well as symptoms, causes, and more.
X
Desktop Bottom Promotion