For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ഒഴിവാക്കരുത് ഈ പഴം, ഗുണം കുഞ്ഞിനും

|

ഗര്‍ഭകാലത്ത് ഓരോ അമ്മമാരും ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധിച്ചാണ് മുന്നോട്ട് പോവുന്നത്. എന്ത് വന്നാലും തന്റെ കുഞ്ഞിന് ഒന്നും സംഭവിക്കരുത് എന്നതായിരിക്കും ഓരോ സ്ത്രീയുടേയും ചിന്ത. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും നടക്കുമ്പോഴും എന്തിന് കിടക്കുമ്പോള്‍ പോലും വളരെയധികം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും ലഭ്യമാവുന്ന പോഷകങ്ങളുടെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന അമ്മമാര്‍ തന്റെ മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തിനും കൂടി വളരെയധികം പ്രാധാന്യം നല്‍കേണ്ടതുണ്ട്. പാഷന്‍ഫ്രൂട്ട് ഗര്‍ഭിണികളില്‍ ആരോഗ്യം സംരക്ഷിക്കുന്നതാണോ അല്ലയോ എന്ന് നോക്കം.

<strong>Most read: ആദ്യഗര്‍ഭത്തിലെ അബോര്‍ഷന് പിന്നിലെ അറിയാകാരണം</strong>Most read: ആദ്യഗര്‍ഭത്തിലെ അബോര്‍ഷന് പിന്നിലെ അറിയാകാരണം

ഗര്‍ഭകാലത്ത് കഴിക്കാന്‍ പറ്റിയ പഴങ്ങളില്‍ ഒന്നാണ് പാഷന്‍ഫ്രൂട്ട്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പാഷന്‍ഫ്രൂട്ട്.

പാഷന്‍ ഫ്രൂട്ട് കൊണ്ട് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് പരിഹരിക്കാവുന്നതാണ്. പാഷന്‍ഫ്രൂട്ട് കഴിക്കുന്നതിലൂടെ അത് ഗര്‍ഭകാലത്ത് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാം. ഇത് ഗര്‍ഭസ്ഥശിശുവിന് വരെ ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം.

ഭ്രൂണത്തിന്റെ വളര്‍ച്ച

ഭ്രൂണത്തിന്റെ വളര്‍ച്ച

ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പാഷന്‍ഫ്രൂട്ട്. ഇതില്‍ ധാരാളം ഫൈബര്‍, മിനറല്‍സ് എന്നീ ഘടകങ്ങളെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന്റെ ഓരോ ഘട്ടത്തിലേയും വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് ഭ്രൂണത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നുണ്ട്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി ഗര്‍ഭകാലത്ത് വളരെയധികം കുറയുന്ന അവസ്ഥയാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയെ തരണം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട് പാഷന്‍ഫ്രൂട്ട്. ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട് മാത്രമല്ല ആല്‍ഫ കരോട്ടിന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് അണുബാധ കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങളെയെല്ലാം പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പാഷന്‍ഫ്രൂട്ട്. ഇതില്‍ മഗ്നീഷ്യം, കോപ്പര്‍, ഫോസ്ഫറസ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമ്മക്കും കുഞ്ഞിനും എല്ലിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള വേദനകളും മറ്റും ഉണ്ടാവുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും പാഷന്‍ഫ്രൂട്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

 ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മക്ക് പരിഹാരം

ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് കൃത്യമായ ഉറക്കം ലഭിക്കുന്നില്ല. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പാഷന്‍ഫ്രൂട്ട്. ഇതിന്റെ ജ്യൂസ് കഴിക്കുന്നതിലൂടെ അത് സ്ത്രീകളിലെ ഉറക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഉത്കണ്ഠ, ഡിപ്രഷന്‍ എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പാഷന്‍ഫ്രൂട്ട്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തെ ആശങ്ക ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് പാഷന്‍ഫ്രൂട്ട്.

<strong>Most read: കുഞ്ഞിനെ സ്മാര്‍ട്ടാക്കാന്‍ നവധാന്യക്കുറുക്ക്</strong>Most read: കുഞ്ഞിനെ സ്മാര്‍ട്ടാക്കാന്‍ നവധാന്യക്കുറുക്ക്

ആസ്ത്മക്ക് പരിഹാരം

ആസ്ത്മക്ക് പരിഹാരം

പല സ്ത്രീകളിലും ഗര്‍ഭകാലത്ത് പുതിയ രോഗാവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് ആസ്ത്മ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പാഷന്‍ഫ്രൂട്ട്. ഇത് ശ്വാസം മുട്ടല്‍, ചുമ, മറ്റ് അലര്‍ജികള്‍ എന്നിവയെ എല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള രോഗാവസ്ഥകളെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും പാഷന്‍ഫ്രൂട്ട്.

ആരോഗ്യകരമായ ദഹനം

ആരോഗ്യകരമായ ദഹനം

ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്നുണ്ട് പാഷന്‍ഫ്രൂട്ട്. ഗര്‍ഭിണികളില്‍ പല വിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും പാഷന്‍ഫ്രൂട്ട്. ഇത് ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്നുണ്ട്. ഇത് ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പാഷന്‍ഫ്രൂട്ട്.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗര്‍ഭകാലത്തെ വില്ലനാണ്. രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പാഷന്‍ഫ്രൂട്ട്. ഇത് ജ്യൂസ് ആക്കി കഴിക്കുന്നതിലൂടെ അത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഹൃദയാരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. പലരും ഒന്‍പത് മാസത്തോളം ഈ രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പാഷന്‍ഫ്രൂട്ട്.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നുണ്ട് പാഷന്‍ഫ്രൂട്ട്. ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചക്ക് രക്തയോട്ടം വളരെ അത്യാവശ്യമായിട്ടുള്ളതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പാഷന്‍ഫ്രൂട്ട് കഴിക്കുന്നതിലൂടെ അത് ഗര്‍ഭപാത്രത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പാഷന്‍ഫ്രൂട്ട്.

 ചര്‍മ്മത്തിന്റേയും കണ്ണിന്റേയും ആരോഗ്യം

ചര്‍മ്മത്തിന്റേയും കണ്ണിന്റേയും ആരോഗ്യം

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തേയും കൂടി ബാധിക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് പലപ്പോഴും പാഷന്‍ഫ്രൂട്ട്. അതുകൊണ്ട് തന്നെ ധൈര്യമായി കഴിക്കാവുന്നതാണ്.

<strong>Most read: ഗർഭിണിക്ക് മാത്രമല്ല,പ്രസവം കഴിഞ്ഞാലും വേണം നെയ്യ്</strong>Most read: ഗർഭിണിക്ക് മാത്രമല്ല,പ്രസവം കഴിഞ്ഞാലും വേണം നെയ്യ്

English summary

benefits of eating passion fruit during pregnancy

Here we explaining the benefits of eating passion fruit during pregnancy. Take a look.
X
Desktop Bottom Promotion